ഗൂഗിള്‍ റീഡര്‍ 2000 എണ്ണം ഓഫ്‌ ലൈനിലും വായിക്കാം

ചിത്രത്തില്‍ ഞെക്കിയാല്‍ പൂര്‍ണരൂപത്തില്‍ കാണാം. My google reader pageഎന്റെ ഗൂഗിള്‍ റീഡര്‍ പേജ്‌ കാണുക. എനിക്ക്‌ ഒരു പച്ച ആരോ മാര്‍ക്ക്‌ ഞെക്കിയാല്‍ കമ്പ്യൂട്ടറില്‍ സേവ്‌ ആവുകയും ഓഫ്‌ ലൈനിലും വായിക്കുകയും ചെയ്യാം. മാത്രവുമല്ല എനിക്കിഷ്ടപ്പെട്ട സൈറ്റുകള്‍ തെരഞ്ഞെടുത്ത്‌ അതിലെ പോസ്റ്റുകള്‍ ഷെയര്‍ ചെയ്യുകയോ, ഈമെയില്‍ ചെയ്യുകയോ ആവാം. ഇവിടെ കോപ്പിയടിച്ചു എന്ന പേരുദോഷവും വരില്ല. ഓഫ്‌ ലൈനില്‍ വായിക്കുവാന്‍ അഡ്രസ്‌ ബാറില്‍ http://www.google.com/reader/view/ എന്ന അഡ്രസ്‌ എന്റെര്‍ ചെയ്താല്‍ മതി. പച്ചനിറത്തിലുണ്ടായിരുന്ന ആരോ ക്ലിക്ക്‌ ചെയ്താല്‍ സേവ് ആയി നീലനീറമായി മാറി ഓഫ്‌ ലൈന്‍ ആകുകയും തിരിച്ചായാല്‍ പുതിയ അപ്‌ഡേറ്റ്‌സ്‌ കാണുവാന്‍ കഴിയുകയും ചെയ്യും. ഇഷ്ടമുള്ള സൈറ്റോ ബ്ലോഗോ ഗൂഗിള്‍ റീഡരില്‍ ആഡ്‌ ചെയ്തശേഷം ഓഫ്‌ ലൈന്‍ ആക്കി മാറ്റിയാല്‍ സൌകര്യം കിട്ടുമ്പോലെ ഇന്റെര്‍നെറ്റ് കണക്‌ഷന്‍ ഇല്ലാതെതന്നെ വായിക്കുവാന്‍ കഴിയും. നെറ്റ്‌ കണക്‌ഷന്‍ ഇല്ലാതെ പുതിയ വിവരങ്ങള്‍ കിട്ടുകയില്ല. ഓഫ്‌ ലൈന്‍ മാറ്റി ഓണ്‍ ലൈന്‍ ആക്കിയാല്‍ മാത്രമേ അപ്‌ഡേറ്റ്‌ ആകുകയുള്ളു. ഏതെങ്കിലും ഒരു പോസ്റ്റിന്റെ കമെന്റുകള്‍ അവസാനം വന്നത്‌ ആദ്യം കാണുവാനും ആരുടെ കമെന്റുവേണമെങ്കിലും ഷെയര്‍ ചെയ്യുവാനും കഴിയും. (Feed setings > sort by newest) ഉദാഹരണത്തിന് ഇഞ്ചിയുടെ ഈ കമെന്റ്‌ പേജ്‌ എനിക്ക്‌ ആഡ്‌ ചെയ്യുവാനും അവസാനം വന്ന കമെന്റ്‌ ആദ്യം വായിക്കുവാനും കഴിയും. ഇപ്രകാരം ചെയ്യുവാന്‍ ശ്രമിച്ചാല്‍ ഒരേപോസ്റ്റിന്റെ കൂടുതല്‍ കമെന്റുകള്‍ പിന്മൊഴിയില്‍ പ്രശ്നമുണ്ടാക്കുന്നത്‌ ഒഴിവാക്കുവാനും കഴിയും. ഗൂഗിള്‍ റീഡര്‍ കേമന്‍ തന്നെ

Keralafarmer’s Google Readerഈ ചിത്രം ബ്ലോഗുകളില്‍ പ്രസിദ്ധീകരിക്കുവാന്‍ കഴിയുന്ന എന്റെ പങ്കുവെയ്ക്കുന്ന ഇനങ്ങളാണ് (shared items) ആണ്. ഇതിലുള്ളതെല്ലാം ഓഫ്‌ ലൈനിലും വായിക്കാം. നേരി‍ല്‍ കാണുവാന്‍ ബ്ലോഗര്‍ പേജ്‌ കാണുക. ലാപ്‌ ടോപ്‌ ഉള്ളവര്‍ക്ക്‌ റീഡറും കൊണ്ട്‌ യാത്രചെയ്യാം. ഇത്തരം നേട്ടങ്ങളില്‍ നിങ്ങളും പങ്കാളികളാകൂ. സിബു പറയുന്നകാര്യങ്ങള്‍ ഐ.ടി പ്രൊഫഷണലുകളല്ലാത്തവര്‍ക്ക്‌ മനസിലാക്കുവാന്‍ ബുദ്ധിമുട്ടുണ്ട്‌. അതിനാലാണ് ഞാന്‍ എന്റെ ഭാഷയില്‍ ആവര്‍ത്തിക്കുന്നത്‌.

ഈ ചിത്രങ്ങളില്‍ കാണുത്തത്‌ വിക്കിയില്‍ കാണുവാന്‍ കഴിയുന്നവയാണ്.subscibe in your google readergoogle reader shares in wiki വലത്‌ വശത്തുള്ള ചിത്രത്തില്‍ സിദ്ധാര്‍ത്ഥന്‍ ഷെയര്‍ചെയ്യുന്നത്‌ എന്നുവെച്ചാല്‍ സമാനചിന്താഗതിക്കാര്‍ക്ക്‌ സുബ്സ്ക്രൈബ്‌ ചെയ്യാനും അതില്‍ നിന്ന്‌ തനിക്കിഷ്ടപ്പെട്ടവ തനിക്ക്‌ വീണ്ടും ഷെയര്‍ ചെയ്യുവാനും കഴിയും. കാലത്തിനൊത്ത്‌ മുന്നോട്ട്‌ പോയില്ലെങ്കില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയില്ല.

അറിയിപ്പ്‌: ജിമെയില്‍ അഡ്രസ്‌ ഇല്ലാത്തവര്‍ അഡ്രസ്‌ ഉണ്ടാക്കൂ ബ്ലോഗുകളുടെയും പോസ്റ്റുകളുടെയും വായനകള്‍ ഇന്റെര്‍നെറ്റ്‌ കണക്‌ഷന്‍ ഇല്ലാതെയും വായിക്കുവാന്‍ കഴിയുന്ന സംവിധാനത്തിന്റെ നേട്ടങ്ങലിലേയ്ക്ക്‌ എത്തിച്ചേരൂ.

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w

%d bloggers like this: