റബ്ബര്‍ കയറ്റുമതിയില്‍ ഇടിവ്‌

റബ്ബര്‍ കയറ്റുമതിയില്‍ ഇടിവാണെങ്കില്‍ ഇറക്കുമതിയില്‍ വന്‍ വര്‍ദ്ധനയാണല്ലോ രേഖപ്പെടുത്തുന്നത്‌. 2006-07 -ല്‍ 85,000 ടണ്ണുകളുടെ ഇറക്കുമതിയല്ലെ നടന്നിരിക്കുന്നത്‌. ഒക്ടോബര്‍ 2006 മുതല്‍ ജനുവരി 2007 വരെ  മുന്തിയ ഉത്‌പാദനം ലഭിക്കുന്ന സമയത്ത്‌ അന്താരാഷ്ട്രവിലയേക്കാള്‍ കൂടിയ വില നല്‍കി സംഭരിച്ച്‌ ഉത്‌പന്ന നിര്‍മാതാക്കളെ വിപണിയില്‍ നിന്ന്‌ അകറ്റിനിറുത്തിയും കൂടിയ ഇറക്കുമതിചെയ്തും ജനുവരി 31 ന് 177780 ടണ്ണുകള്‍ മസാവസാന സ്റ്റോക്ക്‌ കാട്ടുവാന്‍ കര്‍ഷകന്റെ പക്കല്‍ ഇല്ലാത്ത സ്റ്റോക്ക്‌  62,000 ടണ്ണുകള്‍ക്ക്‌ മുകളില്‍ ഉയര്‍ത്തിക്കാട്ടി. ഉത്‌പാദനം കുറവുള്ള ഫെബ്രുവരി മാര്‍ച്ച്‌ മാസങ്ങളില്‍ ഉത്‌പാദനം കുറവുള്ളപ്പോള്‍ അന്താരാഷ്ട്രവിലയേക്കാള്‍ താഴ്‌ത്തി നിറുത്തി  കയറ്റുമതി ചെയ്യുന്നു. റബ്ബര്‍ ബോര്‍ഡിന്റെ ചെയര്‍മാന്‍ വിളിച്ചു ചേര്‍ത്ത കയറ്റുമതിക്കാരുടെ യോഗത്തില്‍ പങ്കെടുത്തവര്‍ തന്നെയല്ലെ വിപണിയില്‍ വിലകൂട്ടിയും കുറച്ചും കളികള്‍ നടത്തുന്നത്‌? കാരണം ഇതില്‍ സഹകരണ മാഫിയകളും റബ്ബര്‍ബോര്‍ഡിന്റെ കമ്പനികളും ആണ് കൂടുതലും. ഇവരുടെ വാര്‍ഷിക ലാഭം കൂടിയാല്‍ അത് സര്‍ക്കാര്‍ ഖജനാവില്‍ എത്തിച്ചേരും. താണ വിലയ്ക്ക്‌ കയറ്റുമതി ചെയ്ത്‌ ലാഭം പരിമിതപ്പെടുത്തിയാല്‍ നേട്ടം പങ്ക്‌ വെയ്ക്കാം. മാത്രവുമല്ല അന്താരാഷ്ട്രവിലയിടിക്കുകയും ചെയ്യാം. കര്‍ഷകരുടെ രക്ഷയ്ക്കായുള്ളതാണോ ഇത്തരം താണ വിലയ്ക്കുള്ള കയറ്റുമതി? കര്‍ഷകര്‍ RTI യിലൂടെ ഇത്തരം വിവരങ്ങള്‍ ലഭ്യമാക്കുന്നതില്‍ പ്രയോജനപ്പെടുത്തേണ്ടിയിരിക്കുന്നു.

ഗ്രേഡിംഗ്‌ മാനദണ്ഡമായ ഗ്രീന്‍ ബുക്ക്‌ ലോകമെമ്പാടും ഒന്നാണെന്നിരിക്കെ റബ്ബര്‍ ബോര്‍ഡിന്റെ സഹായത്താല്‍ ഇന്ത്യന്‍ ആര്‍.എസ്‌.എസ്‌ 4 അന്താരാഷ്ട്ര ആര്‍.എസ്‌.എസ്‌ 3 ന് തുല്യമാണെന്ന്‌ പറഞ്ഞ്‌ ഗ്രേഡിംഗ്‌ തിരിമറിക്ക്‌ കൂട്ടു നില്‍ക്കുന്നു. നല്ല ഷീറ്റുകള്‍ പുകയില്ലാതെ ഉണക്കിയാല്‍ അത്‌ ഐ.എസ്‌.എസ്‌ എന്ന്‌ പറഞ്ഞ്‌ താണ വില നല്‍കുന്നു. അത്തരം ഷീറ്റുകള്‍ അന്താരാഷ്ട്ര വിപണിയില്‍ എയര്‍ ഡ്രൈഡ്‌ ഷീറ്റുകളായിട്ടാണ് വില്‍ക്കപ്പെടുന്നത്‌. പത്രവാര്‍ത്തകള്‍ കയറ്റുമതിയെപ്പറ്റി പറയുമ്പോള്‍ ഇറക്കുമതി കാണുന്നതേ ഇല്ല.

റബ്ബര്‍ ബോര്‍ഡ്‌ പ്രസിദ്ധീകരിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പ്രതിമാസ സ്ഥിതിവിവരക്കണക്കുകളിലൂടെ കാണുക.

April May June July August September October November December January February March

മാതൃഠ??മി ധനകാര്യം 07-05-07

A പാനല്‍ ടാപ്പ്‌ ചെയ്ത്‌ പട്ടമരപ്പ്‌ വന്ന്‌ B ല്‍ വെട്ടിയിട്ടും കറയില്ലാതായപ്പോള്‍ ‘എ’ യുടെ ഉയരം കൂടിയ ഭാഗത്ത്‌ നിന്ന്‌ ചിരട്ടയിലെ ഒട്ടുകറപോലും നീക്കാതെ കറയെടുക്കുന്ന മനോഹര ചിത്രം മാതൃഭൂമി ധനകാര്യത്തിന് കിട്ടി.

ഒരു തിരുത്ത്‌: സഹകരണ സ്ഥാപനങ്ങളുടെ ലാഭവിഹിതം സര്‍ക്കാരിനും റബ്ബര്‍ബോര്‍ഡിന്റെ കീഴിലുള്ള കമ്പനികളില്‍ കര്‍ഷകര്‍ക്ക്‌ 49 % ഷെയര്‍ ഉള്ളതിനാല്‍ ലാഭവിഹിതം അവര്‍ക്കും കിട്ടേണ്ടതണ് കയറ്റുമതിയിലൂടെ നഷ്ടപ്പെടുത്തുന്നത്‌.

Advertisements

ഒരു പ്രതികരണം

  1. ഒരു തിരുത്ത്‌: സഹകരണ സ്ഥാപനങ്ങളുടെ ലാഭവിഹിതം സര്‍ക്കാരിനും റബ്ബര്‍ബോര്‍ഡിന്റെ കീഴിലുള്ള കമ്പനികളില്‍ കര്‍ഷകര്‍ക്ക്‌ 49 % ഷെയര്‍ ഉള്ളതിനാല്‍ ലാഭവിഹിതം (നാളിതുവരെ കര്‍ഷകര്‍ക്ക്‌ കിട്ടിയിട്ടില്ല എന്നത്‌ സത്യം) അവര്‍ക്കും കിട്ടേണ്ടതാണ് കയറ്റുമതിയിലൂടെ നഷ്ടപ്പെടുത്തുന്നത്‌.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w

%d bloggers like this: