ജല സംഭരണം സംരക്ഷണം എന്റെ വാര്‍ഡില്‍

കീണയില്‍ കുളം

എന്റെ ഗ്രാമത്തിലെ ഒന്നാം വാര്‍ഡായ കുണ്ടമണ്‍ ഭാഗം വാര്‍ഡിലെ ഏക കുളം. കീണയില്‍ ഏലായില്‍ ഒരു കാലത്ത്‌ നെല്‍കൃഷി ചെയ്യുന്നതിലേയ്കായി ഈ കുളത്തില്‍ നിന്നാണ് വൈദ്യതിയുടെയോ ജനറേറ്ററിന്റെയോ സഹായമില്ലാതെതന്നെ താഴേയ്ക്ക്‌ ഒഴുക്കിവിടാനും ജലസേചനത്തിലൂടെ ഉത്‌പാദനം വര്‍ദ്ധിപ്പിക്കുവാനും സഹായകമായിരുന്നു. വര്‍ഷങ്ങളോളം മലിനജലം കെട്ടിക്കിടന്ന ഈ കുളം എന്റെയും ഡോ.തോമസ്‌ വര്‍ഗീസിന്റെയും (കേരള കാര്‍ഷിക സര്‍വ്വകലാശാലയിലെ സോയില്‍ സയന്‍‌സ്‌  വിഭാഗം  മേധാവിയായിരുന്നു)  പിന്നില്‍ കാണുന്നത്‌. 

അശാസ്ത്രീയമായ ജലസംഭരണവും സംരക്ഷണവും

കീണയില്‍ കുളം ഇപ്പോള്‍ ലക്ഷങ്ങള്‍ ചെലവാക്കി മോടി പിടിപ്പിച്ചിരിക്കുന്നു. (എത്രയാണെന്ന്‌ അറിയില്ല) കരിങ്കല്ല്‌ സിമന്റ്‌ ചാന്ത്‌കൊണ്ട്‌ കെട്ടി ഉയരവും കൂട്ടി. ഉള്ളിലുണ്ടായിരുന്ന മാലിന്യങ്ങളും ചെളിയുള്‍പ്പെടെ മാറ്റി. നെല്‍കൃഷി നശിപ്പിക്കപ്പെട്ടതോടെ കുളത്തിന് പ്രാധാന്യമില്ലാതായി. വര്‍ഷങ്ങളായി കുളിക്കുവാനുള്ള കിണര്‍ ഉള്ളില്‍ നീരൊഴുക്ക്‌ ആരംഭിക്കുന്ന ഭാഗത്തുതന്നെയുണ്ട്‌. വളരെ കുറച്ച്‌ ദിവസങ്ങള്‍ മാത്രം നിറഞ്ഞ്‌ കവിയുകയും നെല്‍കൃഷി  ചെയ്തിരുന്നപ്പോള്‍ പലപ്രവശ്യം ജലം ഒഴുക്കിയെടുക്കുകയും കാലാകാലങ്ങളില്‍ വൃത്തിയാക്കുകയും ചെയ്തിരുന്നു. നാലുവശവും പുല്‍ക്കട്ടകള്‍കൊണ്ട്‌ മോടി പിടിപ്പിക്കുകയും ചെയ്തിരുന്നു. അതിനാല്‍ തന്നെ ജലവും ശുചിത്വമുള്ളതും ധാരാളം മീനുകള്‍ ലഭ്യവും ആയിരുന്നു.

കുളിക്കുവാനുള്ള കുളത്തിനകത്തെ കിണര്‍

കുളിക്കുവാനുള്ള കിണറിന്റെ ഭാഗത്തു നിന്നുള്ള ദൃശ്യം

കുളത്തിനകത്ത്‌ പണികഴിച്ചിരിക്കുന്ന നനയ്ക്കുവാനും കുളിക്കുവാനും ഉള്ള പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്നതിലൂടെ ഒഴുകിയെത്തുന്ന സോപ്പുവെള്ളം കലര്‍ന്ന മലിനജലം വര്‍ഷങ്ങളോളം കുളത്തില്‍ കെട്ടിക്കിടന്നാല്‍ സംഭവിക്കാവുന്നതൊക്കെ ഇപ്പോള്‍ സംഭവിക്കുന്നു. നെല്‍കൃഷിയുടെ നാശം ഭൂഗര്‍ഭജലവിതാനവും ക്രമാതീതമായി തഴ്‌ത്തിക്കളഞ്ഞു. അതിനും തെളിവുകള്‍ ഉണ്ട്‌.

കുളിക്കുവാനും നനക്കുവാനും സൌകര്യം

കിണറിനോട്‌ ചേര്‍ന്ന്‌ തുണിനനയ്ക്കുവാനും കുളിക്കുവാനും പ്ലാറ്റ്‌ഫാം

ചില പരിഹാരമാര്‍ഗങ്ങള്‍:

 1. കുളിക്കുവാനുള്ള കിണര്‍ നീക്കം ചെയ്യുക.
 2. കുളത്തിന് വെളിയില്‍ സോപ്പ്‌ ഉപയോഗിക്കുവാനും കഴുകിക്കളയുവാനും സംവിധാനം ഏര്‍പ്പെടുത്തുക.
 3. തുണിനനയ്ക്കുവാനും മറ്റും കുളത്തിന് വെളിയില്‍ ക്രമീകരിക്കുക.
 4. ഇത്തരം മലിനജലം സംഭരിച്ച്‌ ശുദ്ധീകരിച്ച ശേഷം മാത്രം ഒഴുക്കിക്കളയുക.
 5. ഒഴുകിപ്പോകുന്ന ജലം കരമനയാറ്റില്‍ പതിക്കുകയും അത്‌ പമ്പ്‌ചെയ്ത്‌ കുടിവെള്ളമായി പൈപ്പിലൂടെ കുടിക്കുവാന്‍ അനുയോജ്യമായി ലഭ്യമാക്കുക.
 6. ശരീര ശുദ്ധിയോടെ മാത്രം കുളത്തില്‍ നീന്തിക്കുളിക്കുവാന്‍ കഴിയും.
 7. ഇപ്രകാരം കുളത്തിന്റെ നാലു ദിക്കിലും കിണറുകളില്‍ കുടിക്കാന്‍ അനുയോജ്യമായ മിനറല്‍ വാട്ടര്‍ ലഭ്യമാക്കാം.
Advertisements

3 പ്രതികരണങ്ങള്‍

 1. ”വര്‍ഷങ്ങളോളം മലിനജലം കെട്ടിക്കിടന്ന ഈ കുളം എന്റെയും ഡോ.തോമസ്‌ വര്‍ഗീസിന്റെയും (കേരള കാര്‍ഷിക സര്‍വ്വകലാശാലയിലെ സോയില്‍ സയന്‍‌സ്‌ വിഭാഗം മേധാവിയായിരുന്നു) പിന്നില്‍ കാണുന്നത്”

  എന്ത് ചെയ്തെന്ന് മുഴുവനായി വന്നില്ലല്ലോ ചന്ദ്രേട്ടാ…

  കുറേ കാലമായി ചന്ദ്രേട്ടന് ഒരു കമണ്ടിടണം എന്ന് വിചാരിക്കുന്നു,

  ഈ പരിശ്രമത്തിനും മണ്ണിനോടും പച്ചപ്പിനോടും കാണിക്കുന്ന ഈ സ്നേഹത്തിനും അഭിനന്ദങ്ങള്‍.

 2. പട്ടമരപ്പ് വീഡിയോസൊന്നും പ്ലേയാവുന്നിലല്ലോ ചന്ദ്രേട്ടാ,

  പ്രത്യേകം വല്ല സെറ്റിങ്ങസും ആ‍വശ്യമുണ്ടോ?

 3. abdu: see all 3 videos ക്ലിക്ക്‌ ചെയ്ത്‌ നോക്കൂ അതില്‍ പ്ലേ ആകുമെന്നാണ് എന്റെ വിശ്വാസം. ശരിയായ രീതിയില്‍ പ്ലേ ചെയ്യുവാന്‍ അല്‍‌പം റണ്‍ ചെയ്തശേഷം ഒരിക്കല്‍ക്കൂടി ക്ലിക്ക്‌ ചെയ്യുക. പലരും കണ്ടതായി വ്യൂസ്‌ കാണിക്കുന്നുണ്ടല്ലോ. പ്രതികരിച്ചതിന് നന്ദി.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )

%d bloggers like this: