തായ്‌ലന്റില്‍നിന്ന്‌ റബ്ബര്‍ ഇറക്കുമതി എന്തിന്?

മുന്‍‌വര്‍ഷങ്ങളിലെ മിച്ചവും ഉത്‌പാദനവും ഉപഭോഗവും ഒറ്റനോട്ടത്തില്‍

വര്‍ഷം

സ്റ്റോക്ക്‌

ഉത്‌പാദനം

ഇറക്കുമതി

ഉപഭോഗം

കയറ്റുമതി

96-97

103190

549425

19770

561765

1598

97-98 107310 583830 32070 571820 1415
98-99 147300 605045 29534 591545 1840
99-00 187965 622265 20213 628110 5989
00-01 192570 630405 8970 631475 13356
01-02 183900 631400 49769 638210 6995
02-03 193070 649435 26217 695425 55311
03-04 117995 711650 44199 719600 75905
04-05 78340 749665 72835 755405 46150
05-06 106200 802625 45285 801110 73830
06-07 93020      

കണക്കുകള്‍ റബ്ബര്‍ബോര്‍ഡ്‌ പ്രസിദ്ധീകരിച്ചതില്‍ നിന്ന്‌ ക്രോഡീകരിച്ചതാ‍ണ്. മുകളില്‍ കാണുന്ന കണക്കുകള്‍ വ്യക്തമാക്കുന്നത്‌ ഇന്ത്യയില്‍ ഒരിക്കല്‍പ്പോലും ലഭ്യത ഉപഭോഗത്തെക്കാള്‍ കൂറവായിട്ടില്ല എന്നുതന്നെയാണ്.  മുന്‍‌വര്‍ഷാന്ത്യ മിച്ചം കണക്കാക്കാതെ പ്രതിവര്‍ഷ ഉത്‌പാദനവും ഉപഭോഗവും മാത്രം കണക്കാക്കുന്നത്‌ കബളിപ്പിക്കലല്ലെ? ഇത്‌ കയറ്റുമതിക്കായുള്ള മറ്റൊരു വാര്‍ത്ത . ഇന്ത്യയില്‍ തികയാത്തതുകൊണ്ട്‌ ഇറക്കുമതി ചെയ്യുന്നു എന്ന്‌ പറയുമ്പോള്‍ എപ്രകാരമാണ് അതെ സമയത്തുതന്നെ കയറ്റുമതിയും നടക്കുന്നത്‌?

വാര്‍ത്തകള്‍ക്ക്‌ കടപ്പാട്‌ മാതൃഭൂമി 12-4-07 

തീരുവ ഗണ്യമായി കുറച്ചുകൊണ്ട്‌ തായ്‌ലന്‍ഡില്‍ നിന്ന്‌ വന്‍തോതില്‍ റബ്ബര്‍ ഇറക്കുമതി ചെയ്യാന്‍ നീക്കം. തായ്‌ലന്‍ഡുമായി ഇതുസംബന്ധിച്ച കരാറില്‍ കേന്ദ്രം ജൂലായില്‍ ഒപ്പുവെക്കും. റബ്ബര്‍ ഇറക്കുമതിയും തീരുവയുമായി ബന്ധപ്പെട്ട ചര്‍ച്ച കേന്ദ്ര വാണിജ്യമന്ത്രി കമല്‍നാഥും തായ്‌ലന്‍ഡ്‌ വാണിജ്യമന്ത്രി ക്രിര്‍ക്ക്‌-ക്രായി ജിറാപേടും തമ്മില്‍ ബുധനാഴ്ച ഡല്‍ഹിയില്‍ നടന്നു. തായ്‌ലന്‍ഡില്‍ നിന്ന്‌ കുറഞ്ഞ നിരക്കില്‍ റബ്ബര്‍ ഇറക്കുമതി ചെയ്യുന്നത്‌ ,ഇതിനകം കാര്‍ഷിക പ്രതിസന്ധി നേരിടുന്ന കേരളത്തേയും പതിനായിരക്കണക്കിന്‌ റബ്ബര്‍ കര്‍ഷകരേയും ദോഷമായി ബാധിക്കും.ഇന്ത്യയിലാവശ്യമുള്ള റബ്ബറിന്റെ 95 ശതമാനം ആഭ്യന്തരമായി ഉത്പാദിപ്പിക്കുന്നതാണ്‌. ബാക്കി അഞ്ചു ശതമാനം തായ്‌ലന്‍ഡില്‍ നിന്ന്‌ 25 ശതമാനം തീരുവയനുസരിച്ചാണ്‌ ഇറക്കുമതി ചെയ്യുന്നത്‌. ആഭ്യന്തരോല്‍പാദനത്തിന്റെ 90 ശതമാനം കേരളത്തില്‍ നിന്നാണ്‌.
ഇറക്കുമതി തീരുവ പൂര്‍ണമായി എടുത്തുകളഞ്ഞുകൊണ്ട്‌ ഇന്ത്യ റബ്ബര്‍ ഇറക്കുമതി ചെയ്യണമെന്ന നിര്‍ദേശമാണ്‌ തായ്‌ലന്‍ഡ്‌ മുന്നോട്ടുവെച്ചിട്ടുള്ളത്‌. ഇതിനായി ഇന്ത്യയുമായി ഒരു സ്വതന്ത്ര വ്യാപാര കരാര്‍ ഒപ്പുവെക്കുന്ന കാര്യത്തിലാണ്‌ ബുധനാഴ്ച ചര്‍ച്ച നടന്നത്‌. ഇറക്കുമതി തീരുവ എടുത്തുകളയണമെന്ന്‌ തായ്‌ലന്‍ഡ്‌ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും കേന്ദ്രം അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന്‌ കമല്‍നാഥ്‌ വാര്‍ത്താലേഖകരോട്‌ പറഞ്ഞു. തീരുവ അഞ്ചു ശതമാനമായി കുറയ്ക്കുന്നതിനെക്കുറിച്ച്‌ കേന്ദ്രം ആലോചിക്കും. ഇന്ത്യയില്‍ റബ്ബറിന്റെ ഉത്പാദനം കുറവാണ്‌. രാജ്യത്തിന്‌ കൂടുതല്‍ റബ്ബര്‍ ആവശ്യമാണെന്ന്‌ അദ്ദേഹം അഭിപ്രായപ്പെട്ടു.

Advertisements

ഒരു പ്രതികരണം

  1. […] rubber to India with less import duty. It may be sined on July this year. This news published in mathrubhumi (Malayalam) daily on 12 April […]

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )

%d bloggers like this: