രാജ്യത്തിന് സാമ്പത്തിക നഷ്ടം വരുത്തുന്ന റബ്ബര്‍ വിപണി

റബ്ബര്‍ ഷീറ്റുകള്‍ തരംതിരിവിനുള്ള മാനദണ്ഡങ്ങള്‍ കാലപ്പഴക്കം ചെന്നതും ആധുനിക യുഗത്തിന് അനുയോജ്യമല്ലാത്തതുമാണ്. ലോക വിപണിയില്‍ എയര്‍ ഡ്രൈഡ്‌ ഷീറ്റുകളും റ്റി.എസ്‌.ആര്‍ (ടെക്കനിക്കലി സ്പെസിഫൈഡ്‌ റബ്ബര്‍) ഗ്രേഡുകളും പിടി മുറുക്കുമ്പോള്‍ ഇന്ത്യന്‍ വിപണി ഇന്നും തട്ടിപ്പിനും വെട്ടിപ്പിനും സഹായകമായ പഴയ രീതി തന്നെ തുടരുന്നത്‌ ശരിയല്ല. ഷീറ്റുകള്‍ തരം തിരിവിന് ശാസ്ത്രീയമായ രീതിയില്‍ ഒരു കമ്പ്യൂട്ടറൈസ്‌ഡ്‌ ഗ്രേഡിംഗ്‌ സിസ്റ്റം അനിവാര്യമാണ്. ഇന്നത്തെ ഐ.റ്റി യുഗത്തില്‍ അതത്ര പ്രയാസവുമുള്ള കാര്യമല്ല. ഉദാഹരണത്തിന് ഉണക്ക റബ്ബറിന്റെ ടെസ്റ്റിംഗില്‍  കണ്ടെത്തുവാന്‍ കഴിയുന്നവയും ലാറ്റെക്സ്‌ ടെസ്റ്റിംഗില്‍ കണ്ടെത്തുവാന്‍ കഴിയുന്നവയും കടലാസിനുള്ളിലൊതുങ്ങിയിട്ട്‌ കാര്യമില്ല. കൂടാതെ ക്വാളിറ്റി കണ്ട്രോള്‍ നടപ്പിലാക്കുന്ന ധാരാളം ടെസ്റ്റുകള്‍ നിലവിലുണ്ട്‌.  കര്‍ഷകരില്‍ നിന്ന്‌ വാങ്ങുമ്പോഴും അവ വില്‍ക്കുമ്പോഴും ഗ്രേഡിംഗിന്റെ കാര്യത്തില്‍ തിരിമറി നടന്നിട്ടില്ല എന്ന്‌ ഉറപ്പാക്കിയാല്‍ മാത്രമേ  ഇടനിലക്കാരുടെ അമിത ചൂഷണം അവസാനിപ്പിക്കുവാന്‍ കഴിയുകയുള്ളു.

വിപണിയോട്‌ ബന്ധപ്പെട്ടുതന്നെ രാജ്യത്തിന് ഭാരിച്ച സാമ്പത്തിക നഷ്ടം ഉണ്ടാക്കുന്ന ഒന്നാണ് കയറ്റുമതി   ഇറക്കുമതി  തട്ടിപ്പുകള്‍. 2006-2007 ലെ സ്ഥിതിവിവരക്കണ്‍ക്കുകള്‍ വിശകലനം ചെയ്തത്‌ ശ്രദ്ധിക്കുക. ആഭ്യന്തര അന്താരാഷ്ട്ര വിലകളിള്‍ അന്തരം സൃഷ്ടിച്ച്‌ കയറ്റുമതി ഇറക്കുമതികളില്‍ ഏറ്റക്കുറച്ചില്‍ സൃഷ്ടിച്ച്‌ വന്‍ നഷ്ടത്തിന് വഴിവെയ്ക്കുന്നു. ലാറ്റക്സ്‌ കര്‍ഷകരില്‍ നിന്ന്‌ 100 ശതമാനം ഉണക്ക റബ്ബറിന്റെ വില നല്‍കി വാങ്ങുമ്പോള്‍ ഏറ്റവും താണ വില ലഭ്യമാക്കി (ഷീറ്റ്‌ ഉറകൂട്ടല്‍, അടിക്കല്‍, ഉണക്കല്‍ എന്നിവ ഒഴിവാക്കാം) 60 ശതമാനം ഉണക്ക റബ്ബറും 40 ശതമാനം റബ്ബറേതര വസ്തുക്കളും (60% ഡി‌ആര്‍‌സി) പ്രതിദിനവിലകള്‍ 60 ശതമാനം ഉണക്കറബ്ബറിന് തുല്യമായി മാധ്യമങ്ങളിലൂടെ പ്രസിദ്ധീകരിക്കുക്കുകയാണ് ചെയ്യുന്നത്‌.  പ്രതിമാസ ശരാശരി 74.45/- രൂപയുള്ളപ്പോള്‍ റബ്ബര്‍ ബോര്‍ഡ്‌ പ്രസിദ്ധീകരിക്കുന്ന മന്ത്‌ലി റബ്ബര്‍ സ്റ്റാറ്റിസ്റ്റിക്സില്‍ 124 രൂപ ആയി കിലോ ഒന്നിന് എങ്ങിനെ മാറുന്നുവെന്ന്‌ സാധാരണക്കാര്‍ക്ക്‌ മനസിലാവാത്ത കാര്യമാണ്. റബ്ബര്‍ ബോര്‍ഡിന്റെ ഒത്താശയോടെ നടക്കുന്ന  വിലയില്‍ ഏറ്റക്കുറച്ചിലുണ്ടാക്കുവാന്‍ വേണ്ടി നടത്തുന്ന ശ്രമങ്ങളാണ്  എനിക്ക്‌ വിശകലനങ്ങളിലൂടെ അവതരിപ്പിക്കുവാനുള്ളത്‌. ഇതൊടൊപ്പം ഉത്‌പാദക രാജ്യങ്ങളിലേയ്ക്കുള്ള കയറ്റുമതിയും അവിടെനിന്നും തിരികെ ഇറക്കുമതിയും കൂടി ആകുമ്പോള്‍ കളിയുടെ ആഴം വര്‍ദ്ധിക്കുന്നു.

ഇതേവിഷയം ഇംഗ്ലീഷിലുള്ള ബ്ലോഗ്‌ പോസ്റ്റായും അവതരിപ്പിച്ചിട്ടുള്ളതാണ്.  ഇംഗ്ലീഷിലുള്ള പല സെര്‍ച്ച്‌ വാക്കുകളും  സൂചിപ്പിക്കുന്നത് ലോകമെമ്പാടു നിന്നും പല അന്വേഷണങ്ങളും എന്റെ പേജില്‍ കൊണ്ടുവെന്നെത്തിക്കുന്നതായിട്ടാണ്.

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w

%d bloggers like this: