മുല്ലപ്പൊമ്പൊടി ഏറ്റുകിടക്കും കല്ലിനുമുണ്ടാം ഒരു സൌരഭ്യം

വരളച്ചയുടെ കാഠിന്യം കേരളത്തിലെ കാര്‍ഷിക മേഖലയില്‍ കണ്ടുതുടങ്ങിയിരിക്കുന്നു. ഈ പോസ്റ്റിലൂടെ ഞാന്‍ ചെയ്യുന്ന കാര്യങ്ങള്‍ മറ്റ്‌ കര്‍ഷകരുടെ മുന്നില്‍ അവതരിപ്പിക്കുകയാണ്. കാര്‍ഷികാനുഭവങ്ങള്‍ പങ്കു വെക്കുവാനുള്ളതാണ്. അല്ലാതെ അത്‌ പ്രബന്ധങ്ങള്‍ അവതരിപ്പിക്കുന്നതിലും പി.എച്ച്‌.ഡി എടുക്കുന്നതിലും മാത്രം ഒതുങ്ങിക്കൂടുവാനുള്ളതല്ല.

ഞാന്‍ പല പോസ്റ്റുകളിലായി പറഞ്ഞിട്ടുള്ള മഗ്നീഷ്യം നല്‍കല്‍ തന്നെയാണ് ഈ വരള്‍ച്ചയില്‍ നിന്നുള്ള മോചനത്തിനും പരിഹാരം.

Biogas plant

എന്റെ രണ്ട്‌ പശുക്കളില്‍ നിന്ന്‌ കിട്ടുന്ന ചാണകം ബയോഗ്യാസ്‌ പ്ലാന്റിലൂടെ സ്ലറിയാക്കി റബ്ബര്‍ മരങ്ങളുടെ ടെറസിന് പിന്‍ഭാഗം ഉയരം കൂടിയ സ്ഥലത്ത്‌ ഒഴിക്കുകയാണ് പതിവ്‌. എന്നാല്‍ ഇപ്പോഴത്തെ ഈ കഠിനമായ വേനലില്‍ എനിക്ക്‌ എത്ര മരങ്ങളെ ഇപ്രകാരം മഗ്നീഷ്യവും സ്ലറിയും നല്‍കി സംരക്ഷിക്കുവാന്‍ കഴിയും. ഏറിയാല്‍ ദിവസം രണ്ട്‌ മരം. അപ്പോഴാണ് മുല്ലപ്പൂമ്പൊടി ഏറ്റ്‌ കിടക്കുന്ന എന്റെ ഭാര്യയുടെ ഒരുപദേശം. ചേട്ടാ ഗ്യാസ്‌ തീര്‍ന്നു, ബയോഗാസുകൊണ്ട്‌ എല്ലാ പണിയും ചെയ്യാന്‍ കഴിയുന്നില്ല, തൊഴുത്ത്‌ കഴുകുകയും ഗോമൂത്രവും ചപ്പുചവറുകളും കെട്ടിക്കിടക്കുന്ന കുഴിയിലെ വെള്ളം ബയോഗ്യാസ് പ്ലാന്റിലൊഴിച്ചാല്‍ നമ്മുടെ ആവശ്യത്തിന് ഗ്യാസ്‌ കിട്ടില്ലെ?

കിട്ടും അതിലൂടെ ഗ്യാസ്‌ മാത്രമല്ല ഒരു ദിവസം 15 മരങ്ങളോളം വെള്ളത്തില്‍ലയിപ്പിച്ച മഗ്നീഷ്യം സല്‍‌ഫേറ്റും അതിന് മുകളില്‍ മരമൊന്നിന് 50 ലിറ്റര്‍ സ്ലറിയും നല്‍കുവാന്‍ കഴിയും. കാരണം വെള്ളത്തിന്റെ ആവശ്യമില്ലാത്ത സമയത്ത്‌  കെട്ടിക്കിടക്കുന്ന വെള്‍ലവും ധാരാളം ഉണ്ട്‌. മറ്റ്‌ തടസങ്ങളൊന്നും ഇല്ലെങ്കില്‍ ഒരു മാസം കൊണ്ട്‌ എന്റെ എല്ലാ റബ്ബര്‍ മരങ്ങള്‍ക്കും സംരക്ഷണം മാത്രമല്ല മുന്തിയ റബ്ബര്‍ ഉത്‌പാദനവും ലഭ്യമാക്കാം. രണ്ടുദിവസമായി ബയോഗ്യാസും ആവശ്യത്തില്‍ കൂടുതല്‍ ലഭിക്കുകയും ചെയ്യുന്നു.

ഈ ബയോഗ്യാസ്‌ പ്ലാന്റ്‌ തിരുവനന്തപുരത്തുള്ള ബയോടെക്‌ എന്ന സ്വകാര്യ സ്ഥാപനം പണിതതാണ്. 3500 രൂപ സബ്‌സിഡി തരുമെന്ന്‌ പറഞ്ഞിരുന്നു ഒന്നര വര്‍ഷം കഴിഞ്ഞിട്ടും കിട്ടിയില്ല എന്നതാണ് വാസ്തവം. ചില പരി‍ഷ്കാരങ്ങളൊടെ 18500 രൂപയോളം ചെലവായി. ഇതിന് ചില പ്രത്യേകതകള്‍ ഉണ്ട്‌. വാട്ടര്‍ ജാക്കെറ്റ്‌ സിസ്റ്റം ആയതിനാല്‍ ഇരട്ട റിംഗിനുള്ളില്‍ ശുദ്ധജലമാണ് കെട്ടിനില്‍ക്കുന്നത്‌. അതില്‍ കൊതുകിന്റെ കൂത്താടികളെ തിന്നുവാന്‍ കഴിവുള്ള മത്സ്യം വളര്‍ത്താന്‍‌ കഴിയും. ഉയരം കൂടിയ ഇന്‍ലെറ്റിലൂടെ കലക്കിയ ചാനകവും മറ്റ്‌ വേസ്റ്റുകളും നിക്ഷേപിക്കുമ്പോള്‍ ഔട്ട്‌ ലെറ്റ്‌ ബക്കറ്റിലെ വെളിയിലേയ്ക്കു വരുന്ന സ്ലറിയുടെ ഒഴുക്ക്‌ നിയന്ത്രിച്ചാല്‍ കൂടുതല്‍ ഗ്യാസ്‌ ലഭിക്കും. മാത്രവുമല്ല സ്ലറി നീക്കം ചെയ്യുവാന്‍ സമയത്ത് തുറന്നുവിടുകയാണെങ്കില്‍ മണ്ണില്‍ നഷ്ടപ്പെടാവുന്ന ജലത്തിനെയും നിയന്ത്രിക്കാം. സ്ലറിയിലെ എന്‍.പി.കെ യുടെ അളവ്‌ ചാണകത്തില്‍ ലഭിക്കുന്നതിന്റെ ഇരട്ടിയാണ്.

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )

%d bloggers like this: