ബ്ലോഗറില്‍ ഹിന്ദിയില്‍ എഴുതുവാനും പ്രസിദ്ധീകരിക്കുവാനും കഴിയും

ബ്ലോഗര്‍ സെറ്റിംഗ്‌സ്‌ പേജ്‌ തുറന്ന്‌  ബേസിക്‌സ്‌ സെലക്ട്‌ ചെയ്താല്‍ താഴെയറ്റം കാണുന്ന ഗ്ലോബല്‍ സെറ്റിംഗ്‌സില്‍ ട്രാന്‍സുലറ്റ്‌ എന്നത്‌ YES എന്നാക്കി മാറ്റുക. താഴെ ചിത്രത്തില്‍ യെസ്‌ എന്നാക്കിയത്‌ കാണുവാന്‍ കഴിയും.

Transulate in to Hindi 

അനായാസം ഹിന്ദി ഭാഷ കൈകാര്യം ചെയ്യുവാന്‍ ബ്ലോഗര്‍ ഹിന്ദിയിലെ അ എന്ന അക്ഷരം  താഴെക്കാണുന്ന  ചിത്രത്തിലെ  ടൂള്‍  ബാറില്‍  കാണാം. അ സെലക്ട്‌ ചെയ്തിട്ട്‌ ഇംഗ്ലീഷില്‍ ടൈപ്പ്‌ ചെയ്തശേഷം സ്പെയിസ്‌ ബാര്‍ ഞെക്കുമ്പോള്‍ ഹിന്ദി അക്ഷരങ്ങളായി മാറുന്നു. മാത്രവുമല്ല അക്ഷരതെറ്റുകള്‍ കണ്ടുപിടിക്കാന്‍ സ്പെല്‍ചെക്കും അതില്‍ തന്നെ എഡിറ്റിംഗും ഉണ്ട്‌. വാക്കുകളില്‍ ക്ലിക്കിയാല്‍ അത്‌ സാധ്യമാകും.

Enjoy Hindi in Editor

സ്കൂളുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും മറ്റും ഇത് പ്രയോജനപ്പെടുമെന്ന്‌ വിശ്വസിക്കുന്നു.

Advertisements

11 പ്രതികരണങ്ങള്‍

 1. ബ്ലോഗര്‍ പേജുകളില്‍ മറ്റൊരു സോഫ്റ്റ്‌ വെയറുമില്ലാതെ ഹിനിയില്‍ എഴുതുവാനും പ്രസിദ്ധീകരിക്കുവാനും അവസരം ബ്ലോഗര്‍ തന്നെ സമ്മാനിക്കുന്നു.

 2. ഒരു നാള്‍ മലയാളവും അതു പോലെ തന്നെ എഴുതബിളാവും എന്നു പ്രത്യാശിക്കുന്നു.

 3. ചന്ദ്രേട്ടന്‍ മോശമില്ലല്ലോ! ഇങ്ങനെയൊന്നുള്ളത്‌ എങ്ങനെ കണ്ടുപിടിച്ചു? ഹിന്ദി അറിയാവുന്നവര്‍ ഉപയോഗിച്ചുനോക്കണം എന്ന്‌ ഞാന്‍ പറയും. ട്രാന്‍സ്‌ലിറ്ററേഷനില്‍ ഇതൊരു പുതിയ അപ്പ്രോച്ചാണ്. മലയാളത്തെ പറ്റി നോ കമന്റ്സ്.

 4. 🙂 ഇതു നല്ലതു തന്നെ. ചന്ദ്രേട്ടനു നന്ദി.

 5. ചന്ദ്രേട്ടന്‍ പുലിയാണ്!!!

 6. സിബു: ഞാന്‍ ഇപ്പോള്‍ ഇഞ്ചിപ്പെണ്ണിന്റെ പേജില്‍ നിന്ന്‌ കിട്ടിയ ഒരു ഓണ്‍ ലൈന്‍ എഡിറ്ററിലൂടെ ഹിംഗ്ലീഷില്‍ ടൈപ്പ്‌ ചെയ്ത്‌ ഹിന്തിയെ കോപ്പി ചെയ്ത്‌ പേസ്റ്റ്‌ ചെയ്യുകയാണ് ചെയ്യുന്നത്‌. പലേ ഹിന്ദി ബ്ലോഗുകളും കയറിയിറങ്ങി നേരിട്ട്‌ എന്റെര്‍ ചെയ്യുവാന്‍ പറ്റിയ സോഫ്റ്റ്` വെയറിനുവേണ്ടി. ഒരെണ്ണം ഡൌണ്‍‌ലോഡ്‌ ചെയ്തു. GIST-OT-Typing tool പക്ഷെ അത്‌ ചില്ലുകള്‍ മനസിലാക്കുവാന്‍ ബുദ്ധിമുട്ട്‌ ആണ്. അത്‌ പഠിക്കേണ്ടിവരും. പിന്നീട്‌ കിട്ടിയതാണ് ഈ പേജ്‌ ഇതില്‍ ഏകദേശം വരമൊഴിയില്‍ മംഗ്ലീഷ്‌ ടൈപ്പുമ്പോലെ ഹിംഗ്ലീഷില്‍ ടൈപ്പിയാല്‍ മതി. ഇതിനെപ്പറ്റിയുള്ള വിവരങ്ങള്‍ ഇംഗ്ലീഷില്‍ വായിക്കുവാന്‍ ഈ പേജ്‌ കാണുക.

 7. ഇന്‍സ്ക്രിപ്റ്റ് keyboard layout ശീലിച്ചുനോക്കൂ. ഇതില്‍ എല്ലാ ഇന്‍ഡ്യന്‍ ഭാഷകള്‍ക്കും സമാനമായ layout ആണ് ഉള്ളത്. transliteration-ലാണെങ്കില്‍ പല ഭാഷകളിലും പല രീതിയാണ് പ്രചാരത്തിലുള്ളത്.

 8. ചന്ദ്രേട്ടാ, ഇന്‍സ്ക്രിപ്റ്റ് ഉപയോഗിക്കുന്നവര്‍ക്കു് ഹിന്ദി ഹിന്ദിയിലും മലയാളം മലയാളത്തിലും തമിഴ് തമിഴിലും എഴുതാം. ഒരേ കീബോര്‍ഡ് ലേയൊട്ടാണു്.

 9. ഇത്‌ ഇന്‍‌സ്ക്രിപ്റ്റ്‌‌ തന്നെയാണല്ലോGIST-OT-Typing tool ആയ ഇതില്‍ ടൈപ്‌ ചെയ്യുവാന്‍ പരിശീലനം ആവശ്യമാണ്. പിന്നെ ഇന്‍സ്ക്രിപ്റ്റിനെപ്പറ്റി പറയുമ്പോള്‍ അത്‌ ഏത്‌ സൈറ്റില്‍ നിന്നാണ് ഡൌണ്‍‌ലോഡ്‌ ചെയ്യേണ്ടത്‌ എന്നും കൂടി പറയുന്നത്‌ നല്ലതായിരിക്കും. ഉപയോഗിക്കുന്നവരാണല്ലോ തെരഞ്ഞെടുക്കേണ്ടത്‌,

 10. വിന്‍ഡോസ് എക്സ് പി സര്‍വീസ് പാക്ക് 2, ഉബുന്ദു 6 എന്നീ ഓയെസുകളില്‍ ഇന്‍സ്ക്രിപ്റ്റ് ഉള്ളതായി അറിയാം. വിന്‍ഡോസില്‍ വിഷ്വല്‍ കീബോര്‍ഡുമുണ്ടു്.
  കാവേരി എന്ന സോഫ്റ്റ്വേറിന്റെ കൂടെയും ഇതു് വരുന്നുണ്ടു്.

  QWERTY പോലെ ഒരു സ്റ്റാന്‍ഡേര്‍ഡ് ആണു് INSCRIPT .

 11. കുറച്ച് പരതി ഇത് കണ്ടുപിടിച്ച് തന്നതിന് നന്ദി.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )

%d bloggers like this: