യാഹൂവിന് നന്ദി/Thanks to Yahoo!

നന്ദിയുണ്ട്‌ യാഹൂവിനോട്‌. കടന്നല്‍കൂട്ടത്തിലേയ്ക്ക്‌ കല്ലെറിഞ്ഞത്‌ തെറ്റായി എന്ന്‌ ബോധ്യപ്പെട്ടത്‌ നന്നായി.

ഈ നേട്ടത്തിന് നേതൃത്വം നല്‍കിയ സൂര്യഗായത്രി, വിശ്വപ്രഭ, ഇഞ്ചിപ്പെണ്ണ്‌, ഏവുരാന്‍, സിബു തുടങ്ങി ഈ നീതിയ്ക്കുവീണ്ടിയുള്ള പോരാട്ടത്തില്‍ പങ്കെടുത്ത എല്ലാ പേര്‍ക്കും അഭിനന്ദനങ്ങള്‍.

Thanks to yahoo for this link

Yahoo apologizes to

Indian housewife

http://www.itworld.com/Tech/5046/070308yahoorecipe/

I am thankful to Yahoo India for this favourable action done in favour of Suryagayathri.

http://www.ciol.com/content/news/2007/107030710.asp

Advertisements

50 പ്രതികരണങ്ങള്‍

 1. ഈ സമരമുറയില്‍ പങ്കെടുത്ത എല്ലാപേര്‍ക്കും അഭിനന്ദനങ്ങള്‍.

 2. യാഹുവിന്റെ ബ്ലോഗ് കോപ്പിയടിക്കെതിരെ പ്രതികരിച്ചവര്‍ക്കെല്ലാം അഭിനന്ദനങ്ങള്‍. വൈകിയ വേളയിലാണെങ്കിലും യാഹുവിന്റെ അപ്പോളജി എല്ലാവര്‍ക്കും (നളപാചകത്തിനും http://nalapachakam.blogspot.com) ബാധകമാണെന്ന് വിശ്വസിക്കുന്നു. ഈയൊരു വിഷയത്തില്‍ ഒരുമിച്ചു നിന്ന എല്ലാ ബ്ലോഗേഴ്സും അഭിനന്ദനമര്‍ഹിക്കുന്നു.

 3. വിജയം ആഘോഷിക്കാറായോ ചന്ദ്രേട്ടാ?

  യാഹൂവിന്റെ ഒഫീഷ്യല്‍ പേജുകളിലൊന്നും ഇതു വരെ ഒന്നും കണ്ടില്ല. അല്പം കൂടി കഴിയട്ടെ.

  അവ കൂടി കണ്ടിട്ട് പോരേ?

 4. ചന്ദ്രേട്ടാ, യാഹൂ മലയാളം സൈറ്റില്‍ അപ്പോളജി വരട്ടെ, അപ്പോളല്ലേ കാര്യങ്ങള്‍ ശരിയാകൂ?

 5. ഇനിയൊരു പൊന്‍പുലരി വിരിയട്ടെ, എന്തൊക്കെയായാലും നമ്മളെല്ലാം മലയാളത്തിന്റെ മടിത്തട്ടില്‍ കളിക്കാന്‍ തനിയെ വഴിതിരിഞ്ഞ് വന്നവരല്ലെ.

  ഒന്ന് പുഞ്ചിരിച്ച് കാട്ടി എല്ലാവരും സ്നേഹം പുതുക്കിയിരുന്നെങ്കില്‍, ഒത്തിരി സന്തോഷമാകുമായിരുന്നു.

  -പാര്‍വതി.

 6. അപ്പോള്‍ അണ്ണാന്‍ കുഞ്ഞുങ്ങള്‍ വിചാരിച്ചാലും മല മറിയുമല്ലേ…
  പങ്കെടുത്തവര്‍ക്ക് എല്ലാം ആശംസകള്‍
  ഒപ്പം
  സൂര്യഗായത്രിക്കും അഭിനന്ദനങ്ങളും.

  ഇതൊരു പുതിയ തുടക്കമാകട്ടെ..സ്നേഹം പുതുക്കലിന്‍റെ വേദിയും.

 7. ഒരു സംശയം.
  യാഹൂ എങ്ങിനെയാണ് ബ്ലോഗറോട് മാപ്പ് പറഞ്ഞത്? ഈ വെബ്‌സൈറ്റില്‍ വന്നത് മാപ്പ് പറഞ്ഞു എന്ന വാര്‍ത്തയാണല്ലോ, മാപ്പ് പറയുന്നത് എവിടെയെങ്കിലും ഉണ്ടോ?

 8. പ്രശ്നങ്ങള്‍ പരിഹരിയ്ക്കപ്പെടുന്നു എന്നറിഞ്ഞതില്‍ സന്തോഷം.

 9. സൂര്യഗായത്രിയുടെ ശക്തമായ നിലപാടും കൂടുതല്‍ മലയാളം ബ്ലോഗേഴ്‌സിന്റെ പിന്തുണയും കൂടിയായപ്പോള്‍ നമ്മുടെ കൂട്ടുകെട്ടിന്റെ ശക്തി വര്‍ദ്ധിക്കുക മാത്രമല്ല ചെയ്തത്‌ ഇത്തരത്തില്‍ തെറ്റു ചെയ്യുന്നവര്‍ക്കെതിരെ ഒരു താക്കീത്‌ കൂടിയാണിത്‌. എന്റെ പട്ടമരപ്പിനെപ്പറ്റിയുള്ള കണ്ടെത്തല്‍ ഇനിയാര്‍ക്കും തന്റെ പേരില്‍ ഗവേഷണ പ്രബന്ധമായി അവതരിപ്പിക്കുവാനോ പി.എച്ച്‌.ഡി എടുക്കുവാനോ സഹായകമാകില്ല എന്നു തന്നെ വിശ്വസിക്കാം അല്ലെ കൂട്ടരെ.
  ഓരോ ബ്ലോഗ്‌ പോസ്റ്റും വിലപ്പെട്ടതു തന്നെയാണ്. ബ്ലോഗു കള്ളന്മാര്‍ അങ്ങിനെ ഇവിടെ നമ്മുടെ ഇടയില്‍ വിലസണ്ട. എന്തൊരു പ്രസ്താവനയാണ് നന്ദുവിന്റെ പേജില്‍ ലഭ്യമായ ന്യൂ ഇന്ത്യന്‍ എക്സ്‌പ്രസില്‍ കാണുന്നത്‌.
  കടന്നല്‍ കൂട്ടത്തില്‍ കല്ലെറിയുന്നവര്‍ സൂക്ഷിക്കുക

 10. ഇതിനു വേണ്ടി പ്രവര്‍ത്തിച്ചവര്‍ക്കെല്ലാം അഭിനന്ദനങ്ങള്‍
  എനിക്കും ഇച്ചിരി ഇരിക്കട്ടെ 🙂

 11. ഇട്ടിമാളുവിന്റെ പൊട്ടത്തലയില്‍ ഉദിച്ച ചില സംശയങ്ങള്‍ അതിവിടെ ചോദിക്കാമോ ഇല്ലയൊ.. എന്നു സംശയിച്ചു നില്‍ക്കുമ്പോഴെക്കും ഹരി ചോദിച്ചു പോയി..

  യാഹൂ സൂ വിനോട് മാപ്പു പറഞ്ഞോ..? അതോ മോഷണം നടന്ന മറ്റേതെങ്കിലും ബ്ളോഗില്‍ … ഉണ്ടെങ്കില്‍ എപ്പൊ… എവിടെ … എങ്ങിനെ? അറിയാനുള്ള ആഗ്രഹം കൊണ്ടാ

 12. സൂര്യഗായത്രി പാചക്കുറിപ്പിനു ചേര്‍ത്ത പടങ്ങളെല്ലാം കട്ടെടുത്തതല്ലേ ചന്ദ്രേട്ടാ!!!

 13. Amalam: സൂര്യഗായത്രിക്ക്‌ പടങ്ങള്‍ എവിടെനിന്നാണ് കിട്ടിയതെന്ന്‌ ഞാനെങ്ങിനെയാണ് പറയേണ്ടത്‌? വെബ്‌സെര്‍ച്ച്‌ ചെയ്തോ അതോ ഗണിച്ചോ. രണ്ടാണെങ്കിലും എനിക്കത്ര വശമില്ല. താങ്കളുടെ പക്കല്‍ വല്ല തെളിവും ഉണ്ടെങ്കില്‍ തന്നാല്‍ ഉപകാരമായിരുന്നു.

 14. കറിവേപ്പിലയിലെ ചിത്രങ്ങളില്‍ (അവസാനം പോസ്റ്റ് ചെയ്ത 3-4 എണ്ണം ഞാന്‍ നോക്കി) Kariveppila എന്ന് വാട്ടര്‍മാര്‍ക്ക് ചെയ്തിട്ടുണ്ട്. അതുകൊണ്ട് തന്നെ ആ ചിത്രങ്ങള്‍ അദ്ദേഹം തന്നെ എടുത്തതാവാനാണ് സാധ്യത. ഇതിന് മറുപടി പറയേണ്ടത് സുവെച്ചി തന്നെയാണ്… എങ്കിലും എന്റെയൊരു തോന്നല്‍ പറഞ്ഞുവെന്നു മാത്രം.

  മറ്റൊരു കാര്യം കൂടി. നമ്മള്‍ ബ്ലോഗേഴ്സ് ഒരു പക്ഷെ കോപ്പിറൈറ്റുള്ള ചിത്രങ്ങള്‍ ബ്ലോഗിലുപയോഗിച്ചുവെന്നു വരാം. അത് അറിവില്ലായ്മകൊണ്ടോ, കാര്യഗൌരവം മനസിലാക്കാതെയോ ഒക്കെയാവാം. അങ്ങിനെ കാണുന്നെങ്കില്‍ അവരുടെ ബ്ലോഗില്‍ ഒരു കമന്റായി ഇടുക. അവര്‍ക്ക് മാറ്റാവുന്നതാണല്ലോ?

 15. ചന്ദ്രേട്ടാ,
  ഒരു പരിധി വരെ നമ്മള്‍ വിജയിച്ചു എന്നു തന്നെ പറയാം.
  ബ്ലൊഗില്‍ ചിത്രങ്ങള്‍ നല്‍കുമ്പോള്‍ അതിന്റെ സോഴ്സ് കൊടുക്കുന്നതു പോ‍രെ? അതൊ അങ്ങനെ ഉപയോഗിക്കന്‍ പാടില്ലെ?

 16. അമലത്തിനു്, ചിത്രങ്ങളുടെ പ്രൂവണ്‍ മോഷണ സ്കൂപ്പ് വേണമെങ്കില്‍ ഇതാ ഒരെണ്ണം:

  ( യാഹൂവിന്റെ മറവില്‍ വെബ് ദുനിയാ നടത്തിയ) ഉരുളക്കിഴങ്ങു കറിയുടെ മോഷണത്തില്‍, ഉള്ളടക്കം സൂ-വിന്റേതു കവര്‍ന്നുവെങ്കില്‍, അതിലെ ചിത്രങ്ങള്‍ തട്ടിയതു Simple Potato Curry from the fields of Western UP എന്നയീ ബ്ലോഗില്‍ നിന്നാണു്.
  (ടി പേജില്‍ താഴേയറ്റത്തുള്ള ചിത്രം ഒറിജിനല്‍)

  അതുമായി, താരതമ്യം നടത്തി നോക്കുവാന്‍, യാഹൂ ദുനിയാ കട്ടതിന്റെ സ്ക്രീന്‍ ഷോട്ട് ഇവിടെയുണ്ട്.

  അവരുടെ ബ്ലോഗില്‍ നിന്നും ക്വോട്ടുന്നതു്:

  One of them is mine, from my much cherished early posts – A Simple Potato Curry from the Fields of Uttar Pradesh! Try it, it’s really worth ‘copying’! But seriously, plagiarism is no laughing matter.

  പോരേ?

  Perhaps its their contractor’s trait to steal , but heck, they do *steal* from everywhere they can. With blogs at easy reach, a bunch of mouse happy morons can qualify as Yahoo’s content providers.

 17. അതുശരി.. അപ്പോള്‍ യാഹൂവിന്റെ സൈറ്റില്‍ മുഴുവനും മോഷ്ടിച്ച സാധനങ്ങള്‍ നിറച്ചിരിക്കുകയാണോ. “കട്ടയാഹൂ”.

  യാഹൂ പറഞ്ഞത്‌ ഈ പ്രശ്നത്തില്‍ ബ്ലോഗര്‍മാര്‍ക്ക്‌ ഉണ്ടായ വിഷമത്തില്‍ ഖേദിക്കുന്നു എന്നല്ലേ. ഞങ്ങള്‍ ചെയ്തത്‌ തെറ്റായി അതില്‍ മാപ്പ്‌ ചോദിക്കുന്നു എന്ന്‌ അവര്‍ പറഞ്ഞില്ലല്ലോ. അല്ലേ.

 18. ഏവുരാനെ ഇത്‌ മലയാളികള്‍ക്കു തന്നെ നാണക്കേടാണല്ലോ. ഈ കള്ളന്മാര്‍ക്കുവേണ്ടിയാണല്ലോ ചെയ്തുപോയ ഒരു തെറ്റിന് ഒരു വമ്പന്‍ യാഹൂ വീട്ടമ്മ സൂര്യഗായത്രിയോട്‌ മാപ്പ്‌ പറയേണ്ടിവന്നത്‌. യാഹൂവിനുണ്ടായ നഷ്ടം വെബ്ദുനിയായില്‍ നിന്ന്‌ പലിശ സഹിതം ഈടാക്കേണ്ടതാണ്. അത്‌ തീരുമാനിക്കേണ്ടത്‌ യാഹൂ ഇന്ത്യ മാത്രം. ഇതിനെ എന്താ കോണ്‍‌ട്രാക്റ്റ്‌ വയലേഷന്‍ എന്നാണോ മലയാളത്തില്‍ പറയുക. ഇപ്പോള്‍ മനസിലായില്ലേ അമലന് സോറി അമലം.

 19. ഇതിലെ ശരിക്കുമുള്ള തമാശ അതല്ല. പടം കട്ടത് മലയാളം വായിക്കാന്‍ അറിയാത്ത ആളുടെ വെബ് സൈറ്റില്‍ നിന്ന്. അങ്ങിനെ ഹിന്ദി, തമിഴ് അതുപോലെ ഇഷ്ടം പോലെ സൈറ്റുകള്‍.

  പ്രോജക്റ്റ് മാനേജേര്‍സിനു (ഇനി അങ്ങിനെ കുറച്ചാളുകള്‍ ദുനിയാവില്‍ ഉണ്ടെങ്കില്‍)ഇതൊന്നും അറിഞ്ഞൂടാന്ന് പറയുന്നത് തന്നെ എന്തൊരു വിഡ്ഡിത്തം ആണെന്ന് ഞാന്‍ ഇപ്പോള്‍ ആലോചിക്കുന്നു. അപ്പോള്‍ ഒരു സൈറ്റ് ചെയ്യാന്‍ കണ്ടന്റിനും, ഫോട്ടോക്കും ഒക്കെ നിശ്ചയിച്ച ബഡ്ജറ്റ് ആരു തിന്നു? ശമ്പളത്തിനു പുറമേ, അങ്ങിനെ ഒരു ബഡ്ജറ്റ് ഉണ്ടാവുമല്ലൊ? അതോ അതിനൊക്കെ പൈസ അലോക്കേറ്റ് ചെയ്തില്ലേ പോലും ഈ മാനേജേര്‍സ് ‍? എന്നിട്ട് ഈസി ആയി വല്ലോ പാവം പിള്ളേരുടെ തലയിലും കെട്ടി വെക്കാലൊ…

  എന്തായാലും സൈറ്റ് മൊത്തം ഏതു ഭാഷയിലാലായലും അരിച്ചു പെറുക്കേണ്ട ഗതികേടാണ്. ഏതൊക്കെ ഭാഷയില്‍ നിന്ന് ഏതൊക്കെ ഭാഷയിലോട്ട് കട്ടു എന്നു പറ്യാന്‍ പറ്റില്ലല്ലൊ… ഇന്ത്യയില്‍ എത്രയോ നല്ല കമ്പനികള്‍ കിടക്കുന്നു… ഇതുപോലെ മോശമായ ഒരെണ്ണത്തിനേ യാഹു പോലെയുള്ള ഒരു കമ്പനിക്ക് കിട്ടുയുള്ളൊ? കഷ്ടം!
  യഹൂന്റെ പേരു കളഞ്ഞു കുളിക്കാന്‍ ഇതുപോലെയൊരെണ്ണം മതി!

 20. യാഹൂവിനെതിരേ നമ്മുടെ പ്രതിഷേധം പ്രകടിപ്പിച്ചതും അവരെക്കൊണ്ടു ക്ഷമ പറയിച്ചതും വളരെ നല്ല കാര്യം. ഇതിനു മുന്‍‌കൈയെടുത്തവര്‍ക്കു് അഭിനന്ദനങ്ങള്‍.

  അതോടൊപ്പം തന്നെ, ആവശ്യമില്ലാത്ത വ്യക്തിഹത്യയും കുത്തുവാക്കുകളും ഒഴിവാക്കുക. വെബ്‌ദുനിയായിലെ ഇന്റേര്‍ണല്‍ അഫയേഴ്സിനെപ്പറ്റി ചന്ദ്രേട്ടനു നല്ല പിടിപാടാണോ ഇങ്ങനെ ആധികാരികമായി ഒരു പ്രസ്താവന നടത്താന്‍? ചന്ദ്രേട്ടന്‍ റബറിന്റെയും എലിവിഷത്തിന്റെയും ഒക്കെ കാര്യത്തില്‍ സര്‍ക്കാരിനും ഉദ്യോഗസ്ഥന്മാര്‍ക്കും എതിരേ നടത്തുന്ന ആരോപണങ്ങള്‍ക്കും ഇത്രയും ആധികാരികതയേ ഉള്ളോ?

  പിന്നെ, സ്വകാര്യമായ ചാറ്റുകളും ഇ-മെയിലുമൊക്കെ പൊതുവായി പ്രദര്‍ശിപ്പിച്ചു മറ്റുള്ളവരെ നാറ്റിക്കുക എന്നതു് അടുത്തകാലത്തു കാണുന്ന ഒരു പ്രവണതയാണു്. ഇതാണോ സൌഹൃദം നല്‍കിയവര്‍ക്കു തിരിച്ചുകൊടുക്കുന്നതു്? പ്രൈവസി കോപ്പിറൈറ്റിനെക്കാള്‍ വിലപ്പെട്ടതാണെന്നു് അറിയുക.

  ഏതായാലും ജോലി ചെയ്യുന്ന കമ്പനിയില്‍ പ്രശ്നമുണ്ടായാല്‍ ജീ-മെയില്‍ അഡ്രസ്സും നഷ്ടമാകുമെന്നു് കണ്ടുപിടിച്ചതു് അസ്സലായി. ബെന്നി വിശ്വസിച്ചു വല്ല ക്രെഡിറ്റ് കാര്‍ഡും ഏല്‍പ്പിച്ചിട്ടുണ്ടോ? അതൊന്നു സ്വൈപ്പു ചെയ്തു അതും റിജക്ടഡ് ആയി എന്നു കാണിക്കാമല്ലോ 🙂

  ഒന്നു കൂടി. യാഹൂവിനെതിരായ സമരത്തിനു പിന്‍‌തുണ കൊടുത്ത ആളാണു ഞാന്‍. അതെന്റെ അഭിപ്രായം. അതുപോലെ അതിനെ എതിര്‍ത്തവരും അഭിപ്രായം പറയാത്തവരും ഉണ്ടു്. അതു് അവരുടെ നിലപാടു്. അവരെ കൂട്ടായ്മ, കമ്യൂണിറ്റി എന്നൊക്കെ പറഞ്ഞു് കരിങ്കാലികളെന്നും പിന്തിരിപ്പരെന്നും വിളിക്കുന്ന (ഈ പോസ്റ്റിലല്ല, ചന്ദ്രേട്ടനെപ്പറ്റിയുമല്ല) ഫാസിസത്തിനെയും ഞാന്‍ ശക്തമായി പ്രതിഷേധിക്കുന്നു.

 21. പ്രിയ ചന്ദ്രേട്ടന്‍,
  ബ്ലോഗിലെ കാരണവര്‍, പുത്തനറിവുകള്‍ പങ്കു വയ്ക്കുന്ന, ഒറ്റയ്ക്കു പട വെട്ടുന്ന, ചിന്തിക്കുന്ന കര്‍ഷകന്‍ എന്നൊക്കെയുള്ള നിലകളില്‍ ബ്ലോഗെഴുതുന്നവര്‍ക്ക് ഏറെ പ്രിയപ്പെട്ട ആളെന്ന നിലയില്‍ നിങ്ങള്‍ക്ക് നല്ലൊരു സ്ഥാനമുണ്ട്.
  അതൊക്കെത്തന്നെ അങ്ങു തുടര്‍ന്നാല്‍ പോരേ?
  അല്ലാതെ ഇത്തരം നാറ്റക്കേസുകളിലൊക്കെ കയ്യിട്ട് വാരി എന്തിനാ ഉള്ള വില കളയുന്നത്?

 22. ‘വേര്‍ഡ്‌പ്രസ്സ് ദൂതന്‍’ എന്ന ഹെഡറും കൊണ്ടുവരുന്ന കമന്റുകള്‍ ഏതു ബ്ലോഗില്‍ നിന്നു വരുന്നു എന്നറിയാന്‍ ഒരു വഴിയുമില്ല. എന്തെങ്കിലും ചെയ്യാന്‍ പറ്റുമോ ചന്ദ്രേട്ടാ.

  ബെന്നിയെയെന്നല്ല ആരെയും വ്യക്തമായി അറിയാത്ത കാര്യത്തില്‍ കുരിശിലേറ്റരുതെന്നാണ് ചന്ദ്രേട്ടനോടുള്ള അഭ്യര്‍ത്ഥന.

 23. ചന്ദ്രേട്ടന്‍ കമന്റുകള്‍ ഡിലീറ്റ് ചെയ്തു പഠിക്കുകയാണോ?

 24. മോശമായിപ്പോയി. ചന്ദ്രേട്ടനോട് ഞാന്‍ ഒന്നും പറയില്ല. ബഹുമാനമുണ്ട് അത് കൊണ്ട്. 😦

 25. അല്ല അനിലെ ബെന്നിയെപ്പറ്റി ഞാന്‍ അത്‌ പറയാന്‍ പാടില്ലായിരുന്നു. ആരെയും ഭയന്നിട്ടല്ല ഡിലീറ്റ്‌ ചെയ്തത്‌. തെറ്റ്‌ തിരുത്തി അത്രമാത്രം.

 26. തെറ്റു തിരുത്തി…..എന്നാലും……അങ്ങനെ എന്തോ ബെന്നി ചെയ്തൂന്ന് ഒരു പ്രചരണം കൊടുക്കാന്‍ ചന്ദ്രേട്ടനെ കൊണ്ട്‌ സാധിച്ചു

  …….ഉം..നടക്കട്ടെ……

 27. ദേ, വീണ്ടും തൊടങ്ങ്യോ?
  -ഇത്തിരി സ്നേഹത്തോടേം ബഹുമാനത്തോടേം വര്‍ത്താനം പറയാന്‍ മറന്നുപോവ്വാണോ നമ്മള്‍?

  ചന്ദ്രേട്ടാ, യാഹൂ സൂവിന്റെ സൈറ്റിലല്ലേ apology പോസ്റ്റ് ചെയ്യേണ്ടത്? കോപ്പി യാഹൂ മലയാളത്തിലും?

 28. അനിലെ: വേര്‍ഡ്‌ പ്രസ്സ്‌ ദൂതന്‍ എന്ന്‌ പറഞ്ഞ്‌വരുന്ന കമെന്റുകള്‍ ഏത്‌ ബ്ലോഗില്‍ നിന്നാണെന്നറിയുവാന്‍ ഏവുരാന് കഴിയുമായിരിക്കും. കാരണം ജി മെയില്‍ ഫില്‍റ്ററില്‍ നിന്നും ഇത്‌ ഏവുരാന്റെ മെയിലിലൂടെയാണ് അവിടെ എത്തുന്നത്‌.
  “ബെന്നിയെയെന്നല്ല ആരെയും വ്യക്തമായി അറിയാത്ത കാര്യത്തില്‍ കുരിശിലേറ്റരുതെന്നാണ് ചന്ദ്രേട്ടനോടുള്ള അഭ്യര്‍ത്ഥന.“
  ഉള്‍ക്കൊണ്ടിരിക്കുന്നു.
  ഉമേഷ്‌ജി: ചന്ദ്രേട്ടന്‍ റബറിന്റെയും എലിവിഷത്തിന്റെയും ഒക്കെ കാര്യത്തില്‍ സര്‍ക്കാരിനും ഉദ്യോഗസ്ഥന്മാര്‍ക്കും എതിരേ നടത്തുന്ന ആരോപണങ്ങള്‍ക്കും ഇത്രയും ആധികാരികതയേ ഉള്ളോ?
  ഉള്ളോ ഇല്ലയോ എന്ന്‌ വിലയിരുത്തേണ്ടത്‌ നിങ്ങളൊക്കെതന്നെ. ഞാന്‍ പറയുന്നത്‌ തെറ്റാണെങ്കില്‍ സര്‍ക്കാരിനും ഉദ്യോഗസ്ഥര്‍ക്കും തീര്‍ച്ചയായും നടപടി എടുക്കാന്‍ കഴിയില്ലെ?
  ദില്‍ബാസുരാ: ‘മോശമായിപ്പോയി. ചന്ദ്രേട്ടനോട് ഞാന്‍ ഒന്നും പറയില്ല. ബഹുമാനമുണ്ട് അത് കൊണ്ട്. “
  അനില്‍ ഉപദേശിക്കും പോലെ തീര്‍ച്ചയായും ഉപദേശിക്കാം.
  Sandoz: തെറ്റു തിരുത്തി…..എന്നാലും……
  തെറ്റ്‌ പറ്റി തിരുത്തി അതു പോരെ. ഈ ബൂലോഗത്ത്‌ തിരുത്താത്തവരാണ് പലരും.

 29. ശശീ: സുവിനോട്‌ അവരുടെ (യാഹൂവിന്റെ) ന്യൂസ്‌ പേജില്‍ എല്ലാപേരുടെയും മുന്നിലല്ലെ ക്ഷമാപണം നടത്തിയത്‌. അതല്ലെ ശരി. കാരണം സുവിന് വേണ്ടി നമ്മെളെല്ലാപേരും കൂടി ശബ്ദമുയര്‍ത്തിയപ്പോളാണല്ലോ മാപ്പ്‌ പറയേണ്ടി വന്നത്‌. സു ഒറ്റയ്ക്കായിരുന്നെങ്കില്‍ തീര്‍ച്ചയായും മാപ്പ്‌ പറയില്ലായിരുന്നു. ഇത്‌ എന്റെ മാത്രം അഭിപ്രായം.

 30. സാന്‍റോസേ, അപ്പൊ ഡിലീറ്റ് ചെയ്താല്‍ തെറ്റ് തിരുത്തപ്പെടും, അല്ലെ?

 31. കമന്റ്‌ ഡിലീറ്റ്‌ ചെയതാല്‍ തെറ്റുതിരുത്തല്‍ ആകുമെങ്കില്‍……..കട്ടെടുത്ത പോസ്റ്റുകള്‍ ഡിലീറ്റ്‌ ചെയ്താലും തെറ്റുതിരുത്തല്‍ തന്നെയല്ലേ…….അതോ ഒരു പുതിയ കിഴ്‌ വഴക്കം ആണോ ഇത്‌……നമുക്ക്‌ സൗകര്യം ഉള്ള പോലെ വളച്ചൊടിക്കാവുന്ന ഒരു കീഴ്‌ വഴക്കം …………….

 32. ഞാന്‍ തിരുത്തിയ തെറ്റ്‌ ആവര്‍ത്തിക്കണമോ? എന്റെ മകന് 33 വയസ്‌ കഴിഞ്ഞു. പാച്ചാളത്തിനും സാന്‍ഡോസിനും അതിനെക്കാള്‍ കൂടുതല്‍ കാണുമെന്ന്‌ തോന്നുന്നില്ല. പിന്മൊഴികളിലൂടെ അല്ലാതെ വന്ന്‌ എന്റെ ഈ പോസ്റ്റ്‌ വായിക്കുന്നവര്‍ കാണണ്ട ഞാന്‍ ബെന്നിയെപ്പറ്റി പറഞ്ഞത്‌ എന്നതുകൊണ്ടാണ് തിരുത്തിയത്‌. തിരികെ ഇടണമെങ്കില്‍ അതും ചെയ്യാം. അതല്ല ചൊറിയാനാണ് ഭാവമെങ്കില്‍ ചൊറിയാന്‍ ഞാനും തയ്യാര്‍.

 33. ബെന്നിയെക്കുറിച്ച്‌ ചന്ദ്രേട്ടന്‍ പറഞ്ഞ്‌ കമന്റ്‌ ചുമ്മാ മാച്ച്‌ കളഞ്ഞത്‌ കൊണ്ട്‌…..ചന്ദ്രേട്ടന്‍ ചെയ്ത തെറ്റ്‌ തീരുമോ എന്നാണു എന്റെ ചോദ്യം………..ആ മനുഷ്യനു വന്ന അപമാനം ഒരു കമന്റ്‌ ഡിലീറ്റിംഗ്‌ കൊണ്ട്‌ തീരുമോ……..

  തെറ്റു പറ്റിയാല്‍ മാപ്പു പറയണം എന്നുള്ളത്‌ ….ഒരു വണ്‍ വേ ട്രാഫിക്ക്‌ ആണോ……..

  ഇനി മാപ്പില്‍ പ്രായവും ഒരു ഘടകമാണോ…….

  ഇതു ഒരു ചൊറിയല്‍ അല്ലാ……

 34. ബഹുമാന്യ സ്നേഹിതരേ…

  ദയവായി Hyper Tension നിയന്ത്രിക്കൂ. നിസ്സാര കാര്യങ്ങളില്‍ തൂങ്ങി വീണ്ടും സ്വയം വഷളാകാതിരിക്കൂ. ഒരാള്‍ മറ്റൊരാളെ എയ്യുന്ന അസ്ത്രം ബൂമറാങ്ങായി മാറാന്‍ അധിക സമയം വേണ്ടെന്ന്‌ തിരിച്ചറിയൂ. ഗ്രൂപ്പും പ്രായവും തരവും നോക്കി കളിക്കാതിരിക്കൂ. സമചിത്തത ഉണ്ടായാല്‍ പ്രശ്നം പകുതി പരിഹരിക്കപ്പെട്ടു. ബാക്കിയൊക്കെ മെല്ലെ മുന കുറച്ച്‌ മൃദുലമാക്കാവുന്നതേയുള്ളു. ദയവായി… ചര്‍ച്ചയെ മനോവരള്‍ച്ചയാക്കി മാറ്റാതിരിക്കുവിന്‍.

 35. ചന്ദ്രേട്ടാ, ചന്ദ്രേട്ടാന്നുള്ള വിളി അതുള്‍ക്കൊണ്ട് കൊണ്ട് തന്നെയാണ് വിളിക്കുന്നത്.

  പിന്നെ ഞാന്‍ ചോദിച്ചത് ചന്ദ്രേട്ടന്‍റെ കമന്‍റുകളില്‍ നിന്ന് വായിച്ചിട്ട് എനിക്ക് തോന്നിയതാണ്. അതിന് ചന്ദ്രേട്ടന്‍ ഇങ്ങനെ വറീഡ് ആവരുത്.
  എന്റെ കമന്‍റുകളില്‍ നിന്ന് ചന്ദ്രേട്ടന് എന്തെങ്കിലും വിഷമമുണ്ടായെങ്കില്‍ ഞാന്‍ ക്ഷമ ചോദിക്കുന്നു.

 36. ഒരു മാപ്പു കാമ്പയിന്‍ തുട്ങ്ങേണ്ടെങ്കില്‍ ചന്ദ്രശേഖരന്‍ നായര്‍ മാപ്പു പറയണം.

 37. ചന്ദ്രേട്ടാ,
  രാവിലെ തന്നെ ചന്ദ്രേട്ടന്റെ കമന്റു കണ്ടിരുന്നു. അപ്പോ‍ള്‍ തന്നെ ഒരു ചോദ്യം ഉള്ളില്‍ ഉയര്‍ന്നു. പക്ഷെ അപ്പോള്‍ സമയം കുറവായിരുന്നു ചോദിക്കാന്‍.
  ചന്ദ്രേട്ടന്‍ കമന്റ് ഡിലീറ്റ് ചെയ്തെങ്കിലും ആ ചിന്തയുടേയും ആ ചോദ്യത്തിന്റേയും പ്രസക്തി നഷ്ടമാകുന്നില്ല.

  ബ്ലോഗര്‍മാരുടെ ഇടയില്‍ ഭിന്നിപ്പുണ്ടാക്കിയതിനും ഇത്തരം കോപ്പിയടികള്‍ നടത്തിയതിനും എന്ന് ബെന്നിക്കെതിരേ പറയാന്‍ ചന്ദ്രേട്ടനെ പ്രേരിപ്പിച്ച ഘടകം എന്തായിരുന്നു? ബെന്നി എവിടെ എങ്ങനെയാണ് ബ്ലോഗര്‍മാരുടെ ഇടയില്‍ ഭിന്നിപ്പു ഉണ്ടാക്കിയത്? ബെന്നി എങ്ങനെയാണ് കോപ്പിയടി നടത്തിയത്?
  ഇത് വിശദമാക്കാനുള്ള കടമ ആ ആരോപണം ഉന്നയിച്ച ചന്ദ്രേട്ടന് ഉണ്ട്. കാരണം ഇവിടെ നടന്ന ആരോപണങ്ങള്‍ എല്ലാം “യാഹൂ” “വെബ്ദുനിയ” എന്നീ കമ്പനികള്‍ക്ക് നേരേ ആയിരുന്നു. ഇതിപ്പോള്‍ ഒരു ബ്ലോഗറുടെ നേരെയാണ്. മറ്റൊരു ബ്ലോഗര്‍ എന്ന രീതിയില്‍ ഇതറിയാന്‍ ഒരു ആഗ്രഹം.
  കല്ല് കടന്നല്‍ കൂട്ടിലല്ല എവിടെ കൊണ്ടാലും ഏറുതന്നെ.

 38. എടാ അമലം നീ എന്നെ മടിയിലിരുത്തിയാണോ പേരിട്ടത്‌. എനിക്ക്‌ മാപ്പ്‌ പറയന്‍ സൌകര്യമില്ല. കാരണം നീ ഒരു ബ്ലോഗറല്ല എന്നതുതന്നെ. ഒരു ബ്ലോഗറല്ലാത്ത നിനക്ക്‌ നിന്റെ മൈല്‍ അഡ്രസും ഐ.പി നമ്പരും മാത്രം പോര എനിക്ക്‌ നിന്നോട്‌ മാപ്പ്‌ പറയാന്‍. കാരണം ഞാന്‍ പേര്, അഡ്രസ്‌, ഫോണ്‍ നമ്പര്‍ തുടങ്ങി ഒരു മറയുമില്ലാതെ പോസ്റ്റുചെയ്യുന്നവനാണ് ഞാന്‍. നീ ആരുടെ ഏജന്റാണ്. നിനക്കെന്ത്‌ കമ്മീഷന്‍ കിട്ടും സൌദി അറേബ്യക്കാരാ.

 39. അപ്പോ ഇഞ്ചിക്ക് ഇതെല്ലാം ഉണ്ട്. അഡ്രസ്സും ഫോണ്‍ നമ്പരും എല്ലാം

 40. അമലാ നീ ഒരു കാര്യം ചെയ്യ്‌ അവിടെ കിട്ടുമെന്നുള്ള ഓരോ കമ്പ്യൂട്ടറിലായി മാറി മാറിയിരുന്ന്‌ കമെന്റിട്‌. സാക്സ്ഷാല്‍ മായ്യാവി

 41. കുമാര്‍: “ബെന്നിയെയെന്നല്ല ആരെയും വ്യക്തമായി അറിയാത്ത കാര്യത്തില്‍ കുരിശിലേറ്റരുതെന്നാണ് ചന്ദ്രേട്ടനോടുള്ള അഭ്യര്‍ത്ഥന.“
  അനില്‍ പറഞ്ഞത്‌ പൂര്‍ണമായും ഉള്‍ക്കൊണ്ടിരിക്കുന്നു. അതിനാല്‍ തല്‍ക്കാലം ബെന്നിയെപ്പറ്റി ഒന്നും പറയില്ല.
  പാച്ചാളം എന്നോട്‌ ക്ഷമചോദിക്കുവാനുള്ള കാര്യങ്ങളൊന്നും പറഞ്ഞിട്ടില്ല. അതിനാല്‍ ക്ഷമിച്ചു എന്ന്‌ പറയേണ്ട കാര്യവുമില്ല.
  അമലം: അഡ്രസും ഫോണും മറ്റും എന്റെ കാര്യം. ഇഞ്ചിപെണ്ണ്‌ ബ്ലോഗര്‍ തന്നെയാണ്. താങ്കളും ബ്ലോഗറാകൂ അംഗീകരിക്കപ്പെടും.
  Sandoz: ഞാന്‍ ബെന്നിയെപ്പടിയല്ലെ പറഞ്ഞത്‌. ബെന്ന്യ് എന്നോടാവശ്യപ്പെടട്ടെ. ഞാന്‍ ബെന്നിയോട്‌ മാപ്പു പറയാം. അതല്ലെ ശരി.

 42. യാഹുവിന്റെ ബ്ലോഗ് കോപ്പിയടിക്കെതിരെ പ്രതികരിച്ചവര്‍ക്കെല്ലാം അഭിനന്ദനങ്ങള്‍ (C) KM 🙂

  ഒന്ന് aathmaaRthhamaayi പുഞ്ചിരിച്ച് കാട്ടി എല്ലാവരും aathmaaRthhamaayiസ്നേഹം പുതുക്കിയിരുന്നെങ്കില്‍, ഒത്തിരി സന്തോഷമാകുമായിരുന്നു. (C) -പാര്‍വതി. 🙂

 43. ചന്ദ്രേട്ടാ, സൌദി അറേബ്യക്കാരാ എന്ന വിളി കേട്ട് ഞാനൊന്നു ഞെട്ടി. ഞാനും സൌദീന്നാ. പോട്ടെ ചന്ദ്രേട്ടാ വ്യക്തിത്വമില്ലാത്തവരാണ് മറഞ്ഞിരിക്കുന്നതു. അതറിയാനും മനസ്സിലാക്കാനുമുള്ള പ്രായവും പക്വതയും ചേട്ടനുണ്ടല്ലോ. അവരുപയോഗിക്കുന്ന രീതിയിലൊക്കെ നമ്മള്‍ മറുപടിയിടാന്‍ നിന്നാല്‍ അതിനെ സമയം കാണൂ. ഒരു അഭിപ്രായം വരുമ്പോള്‍ നാലുപേര്‍ നാലു രീതിയില്‍ അതിനെ കാണും. ഇവിടെ മലയാളം ബ്ലോഗര്‍ മാര്‍ ഒന്നിച്ചു നിന്നതിനാല്‍ തന്നെയാണ്‍ യാഹൂ പോലൊരു സ്ഥാപനം തെറ്റു മനസ്സിലാക്കാനും അതില്‍ ഖേദിക്കാനും തയ്യാറായതു. ഇനിയും ബൂലൊകത്ത് ഇമ്മാതിരി പ്രശ്നങ്ങള്‍ വരുമ്പോള്‍ നമ്മള്‍ ഒന്നിച്ചു നീല്‍ക്കുകയാണ് വേണ്ടതു. ഇവിടെ സൂ എന്നൊ, ഇഞ്ചി എന്നൊ ചന്ദ്രശേഖരന്‍ നായരെന്നോ, നന്ദു എന്നൊ ഒന്നുമില്ല. ഇവിടെ നാമെല്ലാം മലയാള ബ്ലോഗര്‍മാരാണ്. പരസ്പരം ചെളി വാരിയെറിഞ്ഞു ശത്രുക്കള്‍ക്ക് അവസരങ്ങള്‍ ഉണ്ടാക്കിക്കൊടൂക്കാതെ ഒറ്റക്കെട്ടായി തന്നെ നില്‍ക്കേണ്ടതു അനിവാര്യമാണ്. വെബ് ദുനിയയെസംബന്ധിച്ചീടത്തോളം ഇത് ഇങ്ങനെ ഒരു ഇഷ്യൂ ആകുമെന്നു അവരൂം തുടക്കത്തില്‍ ചിന്തിച്ചീരുന്നില്ല. ചന്ദ്രേട്ടാ ഒരിക്കലും നമ്മള്‍ വ്യക്തിപരമായി ആരെയും മോശക്കാരാക്കതിര്‍ക്കാന്‍ ശ്രദ്ധിക്കാം. ബെന്നി ആവശ്യപ്പെട്ടാല്‍ ഇക്കാര്യത്തില്‍ ബെന്നിയോടു മാപ്പ് പറയാം എന്നുള്ളത് ചന്ദ്രേട്ടന്റ്റെ മര്യാദ. ഒരു സ്ഥാപനത്തെ മുട്ടുകുത്തിക്കുന്നപോലെയല്ല ഒരു കുടുംബത്തിലെ വ്യക്തികളൊടു പെരുമാറുന്നത് എന്നാണു എന്റെ വ്യക്തിപരമായ അഭിപ്രായം. ഇവിടെ ബെന്നിയും ചന്ദ്രേട്ടനും ഒരു കുടുംബത്തിലെ അംഗങ്ങളാ‍ണ് (മലയാള ബ്ലോഗു കുടുംബത്തിലെ) കുടുംബത്തിലെ കാരണവര്‍ വഴക്കുപറഞ്ഞതായി ബെന്നിക്കും, കൊച്ചനിയനെ ചീത്ത പറഞ്ഞതായി ചന്ദ്രേട്ടനും കരുതുകയും മറ്റു ബ്ലോഗര്‍മാര്‍ പറഞ്ഞു പറഞ്ഞു വീര്‍പ്പിക്കാതെ ഇതു അവസാനിപ്പിക്കുകയും ചെയ്യുമെന്നു പ്രതീക്ഷിക്കുന്നു.

 44. എനിക്ക്‌ ബെന്നിയോട്‌ വ്യക്തിപരമായോ ബ്ലോഗുകളുമായി ബന്ധപ്പെട്ടോ ഒരു പരാതിയും ഇല്ല. പറഞ്ഞത്‌ തെറ്റായിപ്പോയി യെന്ന് പിന്നീടാണ് തോന്നിയത്‌. വടക്കേ ഇന്ത്യന്‍ ബ്ലോഗില്‍നിന്ന്‌ പടവും സു വിന്റെ ലേഖനവും (വെബ്‌ദുനിയാ ഇത്രയ്ക്ക്‌ ചീപ്പ്‌ ആയതില്‍) മനസിന്റെ നിയന്ത്രണം വിട്ടുപോയി. ഒരുമ എല്ലാകാര്യത്തിനും വേണ്ടതു തന്നെയാണ്. എന്റെ ബ്ലോഗിലെ കമെന്റുകളും ഇനി മോഡറേറ്റ്‌ ചെയ്തു മാത്രമേ വരുകയുള്ളു. ഈ പ്രശ്നങ്ങള്‍ കാരണം പ്രധാനപ്പെട്ട പോസ്റ്റുകള്‍ ഇടാന്‍ കഴിഞ്ഞില്ല. നന്ദുവിന്റെ അയല്‍ വാസി തന്നെയാണ് അമലം എന്ന വ്യക്തിയും. ചിലപ്പോള്‍ ഒരേ ഓഫീസാകാനും വഴിയുണ്ട്‌.

 45. അനോണികള്‍ ഇടയില്‍ കമെന്റുകള്‍ രേഖപ്പെടുത്തുമ്പോള്‍ വാക്കുകള്‍ അതിരു കടക്കുന്നു. അതിനാല്‍ അവരെ വെളിച്ചം കാണിക്കുകയും വേണം. കൂട്ടത്തില്‍ അവര്‍ പറയുന്ന പ്രധാനപ്പെട്ട കാര്യം വെളിച്ചം കാണുകയും വേണം.
  ബെന്നിയെപ്പറ്റി‌ ഞാന്‍ പറയാന്‍ പാടില്ലാത്തത്‌ പറഞ്ഞതിന് ക്ഷമചോദിക്കുന്നു.

 46. എന്തായീ കഥ? കൂടുതല്‍ കോപ്പിയടിക്കഥകള്‍ വന്നതുകൊണ്ടും എന്റെ ഐഡിയിലേക്കയച്ച മെയില്‍ ബൌണ്‍സായതുകൊണ്ടും ചന്ദ്രേട്ടന്‍ ചൂടായതാവും അല്ലേ? (എനിക്കിപ്പോള്‍ ബ്ലോഗില്ലാത്തതിനാല്‍ ഈ കമന്റിടുമ്പോഴും ഞാന്‍ URL വെക്കുന്നില്ല. ചന്ദ്രേട്ടന്‍ തെറ്റിദ്ധരിക്കില്ലെന്ന് വിശ്വസിക്കുന്നു.)

  “കുടുംബത്തിലെ കാരണവര്‍ വഴക്കുപറഞ്ഞതായി ബെന്നിയും, കൊച്ചനിയനെ ചീത്ത പറഞ്ഞതായി ചന്ദ്രേട്ടനും കരുതുമെന്നു പ്രതീക്ഷിക്കുന്നു” എന്ന് നന്ദു. ഞാനും അത്രയേ കണ്ടിട്ടുള്ളൂ.

  “ശമ്പളത്തിനു പുറമേ, അങ്ങിനെ ഒരു ബഡ്ജറ്റ് ഉണ്ടാവുമല്ലൊ?” എന്ന് ഇഞ്ചി ചോദിച്ചത് കണ്ടു. എത്ര ഭാവനാസമ്പന്നയാണ് ഇഞ്ചി!!

  “മള്‍ട്ടിപ്പിള്‍ ഇന്റരസ്റ്റു”കളാണ് ഈ കോപ്പിയടിവിവാദം കൊഴുപ്പിച്ചത്. എന്തൊക്കെയാണ് ഈ മള്‍‌ട്ടിപ്പിള്‍ ഇന്റരസ്റ്റുകളെന്നും അവയുടെ പരിണിതഫലങ്ങളെന്നും നമുക്ക് അനതിവിദൂരഭാവിയില്‍ കാണാം.

  “കൂട്ടായ്മ, കമ്യൂണിറ്റി എന്നൊക്കെ പറഞ്ഞു് (ചിലരെ) കരിങ്കാലികളെന്നും പിന്തിരിപ്പരെന്നും വിളിക്കുന്ന ഫാസിസം”!!!! നന്ദി, ഉമേഷ്…

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )

%d bloggers like this: