ഞാന്‍ ഒരവകാശവാദം ഉന്നയിക്കുന്നു

A Brown bast effected tree

പട്ടമരപ്പ്‌ വന്ന ഒരു മരം ശ്രീ ദേവാനന്ദ്‌പിള്ളയുടെ ക്യാമറയിലൂടെ 

താഴെ കാണുന്ന ചിത്രത്തില്‍ ക്ലിക്ക് ചെയ്താല്‍ ഇന്നത്തെ തീയതിയില്‍ (7-3-2007) യാഹൂവിന്റെയും ഗൂഗിളിന്റെയും കുറെ സെര്‍ച്ച്‌ റിസല്‍റ്റുകളാണ് കാണുവാന്‍ കഴിയുക. നിങ്ങള്‍ക്കേവര്‍ക്കും ‘പട്ടമരപ്പ്‌‘ എന്ന വിഷയം സെര്‍ച്ച്‌ ചെയ്ത്‌ നോക്കാം. ഈ വിഷയത്തില്‍ മറ്റൊരാളുടെ പേജ്‌ കിട്ടിയാല്‍ ദയവു ചെയ്ത്‌ അറിയിക്കുക.

Brown bastഇന്നത്തെ സാഹചര്യം എന്നെക്കൊണ്ടിത്‌ ചെയ്യിക്കുകയാണ്. ഇതിനെ സ്വാര്‍‌ത്ഥത എന്നോ, അവകാശം എന്നോ, കൊപ്പിറൈറ്റ്‌സ്‌ എന്നോ മറ്റോ പേരിടാം.

ലോകശാസ്ത്രജ്ഞന്മാരാരും നാളിതുവരെ കണ്ടു പിടിച്ചിട്ടില്ലാത്തതും പ്രസിദ്ധീകരിച്ചിട്ടില്ലാത്തതുമായ വിഷയമാണ് റബ്ബര്‍ മരങ്ങള്‍ക്ക്‌ വരുന്ന ‘പട്ടമരപ്പ്’‘ എന്ന രോഗത്തിന്റെ കാരണവും പ്രതിവിധിയും. എന്നാല്‍ പട്ടമര‍പ്പിന്റെ കാരണവും പ്രതിവിധിയും പല വെബ് സൈകളിലും (തുഷാരംഡോട്കോം, ചിന്തഡോട്‌കോം മുതലായവ) കൂടാതെ മാസികയായ കൃഷിക്കാരനിലും പ്രസിദ്ധീകരിച്ചിട്ടുള്ളതാകുന്നു. ഇതിന് എന്റെ പേരില്‍ പേറ്റന്റോ, പി.എച്ച്‌.ഡി യോ ഇല്ലാത്തതുകാരണം ആര്‍ക്കു വേണമെങ്കിലും ഈ വിഷയം കൈകാര്യം ചെയ്യുവാന്‍ കഴിയും.

ഹരിതകം എന്ന പച്ചനിറത്തിലടങ്ങിയിട്ടുള്ള ലോഹമൂലകം മഗ്നീഷ്യം ആണെന്ന്‌ എനിക്ക്‌ പറഞ്ഞുതന്ന ഡോ.തോമസ്‌ വര്‍ഗീസ്‌, സംശയങ്ങള്‍ ചോദിച്ചാല്‍ പറഞ്ഞുതരുന്ന എ.എം.എച്ച്‌.എസ്‌.എസ്‌ ബോട്ടണി ടീച്ചര്‍ മിനി, എം.ജി.കോളേജ്‌ ബോട്ടണി വിഭാഗത്തിലെ ലക്‌ചറര്‍ രഘുവരന്‍ എന്നിവരോടുള്ള കടപ്പാടും നന്ദിയും രേഖപ്പെടുത്തുന്നു. അതോടൊപ്പ തന്നെ സംശയം ചോദിച്ചാല്‍ എന്റെ അറിവില്ലായ്മയെ പരിഹസിക്കുന്ന ഡോ.ആര്‍.ഗോപിമണി. മുന്‍ ആര്‍.ആര്‍.ഐ.ഐ ഡയറക്ടര്‍ സേതുരാജ്‌ എന്നിവരെയും എനിക്ക്‌ വിസ്മരിക്കുവാന്‍ കഴിയില്ല. ഇതിനെല്ലാം ഉപരി വേള്‍ഡ്‌ സോയില്‍ സയന്‍സിലെ ഡോ.ഹരീശ്വരനെ കൂടുതല്‍ നന്ദിപൂര്‍വം സ്മരിക്കുന്നു.

ഞാന്‍ കണ്ടെത്തിയ രീതിയില്‍ പട്ടമരപ്പിനെക്കുറിച്ച്‌ മറ്റൊരു പേജിലും സെര്‍ച്ച്‌ എന്‍‌ജിനുകളിലും ലഭ്യമല്ലാത്ത സ്ഥിതിയ്ക്ക്‌  ഇക്കാര്യത്തില്‍ ഞാന്‍ അവകാശം ഉന്നയിക്കുന്നു. ഇക്കാര്യം ആരും അവകാശപ്പെടാത്തിടത്തോളം കമെന്റുകളില്ലാത്ത ഒരു പോസ്റ്റായി ഇവിടെ കിടക്കട്ടെ. കോപ്പിയടി നടന്നാല്‍ അപ്പോള്‍ നിങ്ങളുടെ മുന്നില്‍ വരുകയും സഹായം ആവശ്യപ്പെടുകയും ചെയ്യും. അപ്പോള്‍ എന്നെ കൈയൊഴിയരുത്‌ എന്ന്‌ വിനയപുരസരം അഭ്യര്‍ത്ഥിക്കുന്നു.

ഇതേ വിഷയം എനിക്കറിയാവുന്ന ഇംഗ്ലീഷില്‍ അവതരിപ്പിച്ചിട്ടുണ്ട്‌. ഇനി ദിവസവും മാറിവരുന്ന സെര്‍ച്ച്‌ എന്‍‌ജിനുകളുടെ ഫലവും ഇപ്രകാരമാണ് പട്ടമരപ്പ്‌ യാഹൂ, ഗൂഗിള്‍ , Brown bast/TPD യാഹൂ, ഗൂഗിള്‍ , പട്ടമരപ്പ്‌ എന്ന സൈഡ്‌ ബാറിലുള്ള ലിങ്കില്‍ ക്ലിക്ക്‌ ചെയ്താല്‍ എന്റെതന്നെ ധാരാളം പോസ്റ്റുകള്‍ കാണുവാന്‍ കഴിയും. ഗൂഗിള്‍ എന്റെ ഇംഗ്ലീഷിലുള്ള പേജ്‌ ട്രാന്‍സുലേറ്റ്‌ ചെയ്ത്‌ വായിക്കുന്നു. എനിക്കറിയാത്ത ഭാഷ പി.ഡി.എഫ്‌ ആയി കാണുക

സെര്‍ച്ച്‌ റിസല്‍റ്റ്‌ മറ്റൊരു രൂപത്തില്‍

ബൂലോഗ ക്ലബിലെ പോസ്റ്റ്‌

Key words: Rubber OR Brown bast OR TPD OR A complete remedy for brown bast OR പട്ടമരപ്പ്‌

Advertisements

2 പ്രതികരണങ്ങള്‍

  1. ഞാനും കോപ്പിയടിയില്‍ നിന്നും മോചനത്തിനായി ഈ പോസ്റ്റ്‌ അവതരിപ്പിക്കുന്നു. ബ്ലോഗു പൊസ്റ്റുകള്‍ അംഗീകരിക്കപ്പെടണം. അതിനായി ബൂലോഗത്തിന് മുന്നില്‍ സമര്‍പ്പിക്കുന്നു.

  2. […] March 12th, 2007 ഞാന്‍ ഒരവകാശവാദം ഉന്നയിക്കുന്നു « à´’à´°à… […]

Comments are closed.

%d bloggers like this: