രൂപയുടെ മൂല്യ വര്‍ദ്ധന ഉടന്‍

കടപ്പാട്‌ മാതൃഠ??മി ദിനപത്രം

ചിത്രം കടപ്പാട്‌: മാതൃഭൂമി ദിനപത്രം

ഡോളറുമായി തുലനം ചെയ്യുമ്പോള്‍ രൂപയുടെ മൂല്യം വര്‍ദ്ധിക്കണമെങ്കില്‍ ചില കാര്യങ്ങള്‍ ഭാരതത്തില്‍ നടപ്പിലാവണം.  ഞാന്‍ കണ്ട പകല്‍ സ്വപ്നം ചുവടെ ചേര്‍ക്കുന്നു.

 1. ഭക്ഷ്യോത്‌പന്നങ്ങള്‍ക്ക്‌ വില കൂടുവാന്‍ പാടില്ല. (പ്രത്യക്ഷമായും പരോക്ഷമായും കാര്‍ഷികോത്‌പന്നങ്ങളുടെ  വില കൂടുവാന്‍ പാടില്ല എന്നത്‌ തന്നെ ലക്ഷ്യം)
 2. വേള്‍ഡ്‌ ബാങ്ക്‌, ഐ.എം.എഫ്‌, എ.ഡി.ബി എന്നിവയില്‍നിന്ന്‌ നിബന്ധനകള്‍ക്ക്‌ വിധേയമായി വായ്പയെടുക്കുക. (പലിശ മുടക്കമില്ലാതെ അവര്‍ക്ക്‌ കൊടുക്കുകയും വേണം)
 3. കുടിക്കുന്ന വെള്ളം ശ്വസിക്കുന്ന വായു എന്നിവ സൌജന്യമായി ലഭ്യമാക്കുവാന്‍ പാടില്ല.
 4. വൈദ്യുതി ഉത്പാദനം (യു.പി) കാര്‍ നിര്‍മാണം (പ. ബംഗാള്‍) ഐ.റ്റി പാര്‍ക്കുകള്‍ (കേരളം) മുതലായവ കൃഷിയിടങ്ങളെ ഇല്ലാതാക്കിക്കൊണ്ട്‌ നടപ്പിലാക്കുക. (തരിശ്‌ ഭൂമി ഇവര്‍ക്ക്‌ വേണ്ട)
 5.  ചെറുകിട കര്‍ഷകര്‍, കച്ചവടക്കാര്‍, ഉത്‌പന്ന നിര്‍മാതാക്കള്‍ എന്നിവരുടെ പണികള്‍ കോര്‍പ്പറേറ്റുകളെ ഏല്‍‌പ്പിക്കുക.
 6. ബാങ്കുകളിലെ നിക്ഷേപം വര്‍ദ്ധിപ്പിക്കുക, വ്യവസായിക വായ്പകളും, വാഹന വായ്പയും മറ്റും താണ പലിശയ്ക്ക്‌ ലഭ്യമാക്കുക, കാര്‍ഷിക വായ്പകള്‍ കൂടിയ പലിസയ്ക്ക്‌ മൂന്നിരട്ടിയാക്കുക. (ജന‍സംഖ്യ  നിയന്ത്രണത്തിന് കര്‍ഷക ആത്മഹത്യകള്‍ അത്യുത്തമം കാരണം എല്ലുമുറിയെ പണിചെയ്യുന്നവന് രോഗം കുറവായിരിക്കും)
 7. ആരോഗ്യം, വിദ്യാഭ്യാസം, തപാല്‍, ഗതാഗതം,  പൊതുവിതരണ സബ്രദായം എന്നിവ സ്വകാര്യ മേഖലയെ ഏല്‍പ്പിക്കുക.
 8. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ എണ്ണം പരിമിതപ്പെടുത്തുക. സ്വകാര്യ മേഖലയെ പ്രോത്സാഹിപ്പിക്കുക.
 9. ഷയര്‍ മാര്‍ക്കെറ്റിലെ ഇന്‍‌ഡെക്സ്‌ ഉയരുവാന്‍ അവസരമൊരുക്കുക.
 10. സ്വര്‍ണക്കടകള്‍, സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രികള്‍, എക്സ്‌പ്രസ്‌ ഹൈവേകള്‍ എന്നിവയുടെ വികസനം ഉറപ്പാക്കുക.
 11. ജി.എം വിളകളുടെയും ജി.എം ഫുഡിന്റെയും ലഭ്യത മറ്റു ഉത്പന്നങ്ങളുമായി തിരിച്ചറിയാന്‍ കഴിയാത്ത രീതിയില്‍  വിപണികള്‍ ലഭ്യമാക്കുക.
 12. പെസ്റ്റിസൈഡുകളുടെ ഉപയോഗവും രാസ വളങ്ങളുടെ ഉപയോഗവും വര്‍ദ്ധിപ്പിക്കുക.

ഇത്രയും ആയപ്പോള്‍ ഞാന്‍ ഉണര്‍ന്നുപോയി

Advertisements

5 പ്രതികരണങ്ങള്‍

 1. ഉണര്‍ന്നതു് നന്നായി. അല്ലെങ്കില്‍ ഇതുകൂടി കാണേണ്ടിവരുമായിരുന്നു:
  1.നാടൊട്ടുക്കു് വ്യഭിചാരശാലകള്‍
  2.സ്വാശ്രയ ലൈംഗികവിദ്യാഭ്യാസം
  3.കാസിനോകള്‍ ഓരോ പഞ്ചായത്തിലും
  …ഞാനും ഉണര്‍ന്നുപോയി !

 2. റാള്‌മിനോവ്‌ പൂരിപ്പിച്ചതുകൊണ്ട്‌ നിത്യന്‌ പണിയില്ലാതായി. കര്‍ഷകന്‌ അഭിവാദ്യങ്ങള്‍.
  ആദരവോടെ, സ്‌നേഹത്തോടെ

 3. റാല്‍മിനോവ്‌, നിത്യന്‍ നന്ദി അഭിപ്രായം രേകപ്പെടുത്തിയതിന്. ഇനിയുമുണ്ട്‌ കുറെക്കൂടി.
  1. വങ്കിടക്കാരുടെ ബാങ്ക്‌ വായ്പ കോടികള്‍ എഴുതിതള്ളും (റിലയന്‍സിന്റെ ഒരുകോടി നാല്പത്‌ ലക്ഷം)
  2.കഷകര്‍ ആത്മഹത്യ ചെയ്താല്‍ മാത്രം എഴുതിത്തള്ളും.
  3. ഇന്ത്യന്‍ കൃഷി ശാസ്ത്രജ്ഞരെ നമ്മുടെ ചെലവില്‍ അമേരിക്കയിലയച്ച്‌ കൂടുതല്‍ ഗവേഷണങ്ങളില്‍ പ്രഗല്‍ഭ്യം വരുത്തി മൊണ്‍‌സാന്റോയും വാള്‍മ്മാര്‍ട്ടും അവരെ ഇന്ത്യയിലെത്തിച്ച്‌ അവരുടെ പ്രചാരകരാക്കും.
  ഉറക്കം വരുന്നു.

 4. ടെസ്റ്റിംഗ്‌ ഏവുരാന്റെ പുതിയ മെയില്‍ അഡ്രസ്‌ പരീക്ഷണം

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w

%d bloggers like this: