കീടനാശിനി രാസവള വില്‍‌പ്പന നിയമങ്ങള്‍

രാസവളങ്ങള്‍ വില്‍ക്കുന്നവര്‍ അവശ്യസാധന വില്‍പ്പന നിയമത്തിന്റെ പരിധിയില്‍ വരുന്നതുകാരണം തോന്നിയ വിലയ്ക്ക്‌ വില്‍ക്കുവാനുള്ള അവകാശമില്ല എന്നുമാത്രമല്ല ബില്ലിന് മുകളില്‍ ലൈസന്‍‌സ്‌ നമ്പര്‍ രേഖപ്പെടുത്തണമെന്ന വ്യവസ്ഥയും നിലവിലുണ്ട്‌. ഇപ്രകാരം മഗ്നീഷ്യം സല്‍‌ഫേറ്റിന് ലൈസന്‍സ് നമ്പരില്ലാതെ 21-2-07 ന് വിളപ്പില്‍ സര്‍വീസ്‌ കോ-ഓപ്പറേറ്റീവ്‌ ബാങ്ക്‌ വക വളം ഡിപ്പോ നല്‍കിയ രസീതാണ് മുകളില്‍ കൊടുത്തിരിക്കുന്നത്‌. ഇപ്രകാരം എനിക്ക്‌ ലഭിച്ച ബില്ല്‌ പ്രകാരം മഗ്നീഷ്യം സല്‍‌ഫേറ്റിന് 7 രൂപ കിലോ ഒന്നിന് വിലയാണ്. ഇതിനെക്കാള്‍ കൂടിയ വിലയ്ക്ക്‌ ആരെങ്കിലും വില്‍‌ക്കുകയാണെങ്കില്‍  ബന്ധപ്പെട്ട പി.എ.ഒ യ്ക്ക്‌ രേഖാമൂലം പരാതിപ്പെടണം. മിക്കവാറും പല സ്വകാര്യ ഏജന്‍സികളും ബില്ലില്ലാതെ തോന്നിയ വിലയ്ക്കാണ് വില്‍ക്കുന്നത്‌. പരാതിപ്പെടാത്തതിനാല്‍ ഒരു നടപടിയും എടുക്കാതെ കര്‍ഷകര്‍ക്ക്‌ വന്‍ നഷ്ടമാണ് സംഭവിക്കുന്നത്‌. ഇതേ ഡിപ്പോ 1-09-05 നല്‍കിയ മറ്റൊരു ബില്ല്‌ ഇവിടെ കാണാം. വര്‍ഷങ്ങലായി തുടരുന്ന ഈ തെറ്റിന് ഒരു തിരുത്തല്‍ ഇല്ലെ?

കഴിഞ്ഞ കുറെ മാസങ്ങള്‍ക്ക്‌ മുന്‍പ്‌ ഒരു സ്വകാര്യ ഏജന്‍സി എന്നില്‍ നിന്ന്‌ കൂടിയ വില ഈടാക്കിയപ്പോള്‍  പേരൂര്‍ക്കട ബാങ്കിന്റെ വളം ഡിപ്പോയില്‍ നിന്ന്‌ ലൈസന്‍സ്‌ നമ്പര്‍ രേഖപ്പെടുത്തിയ ന്യായ വിലയ്ക്ക്‌ ലഭിക്കുകയുണ്ടായി. ഈ വിഷയം ആ അവസരത്തില്‍ എ.സി.വിയുടെ ബിസിനസ്‌ ബീറ്റ്‌സിലൂടെ അവതരിപ്പിക്കുകയും ചെയ്തു. അന്നത്തെ  യഥാര്‍ത്ഥ കണക്കുകള്‍ ചുവടെ ചേര്‍ക്കുന്നു.

15 കിലോ വീതം ഫാക്ടം ഫോസ്‌, പൊട്ടാഷ്‌, മഗ്നീഷ്യം സല്‍‌ഫേറ്റ്‌ = 339 രൂപ 7.53/കിലോ (സ്വകാര്യ ഏജന്‍സി 4-4-05)

അതേ വളങ്ങള്‍ 50 കിലോ വീതം -864 രൂപ 5.76/കിലോ (പേരൂര്‍ക്കട   സഹകരണ ബാങ്ക്‌ ഡിപ്പോ 5-4-05)

വിലയിലെ വ്യത്യാസം= രൂ 1.77/- കിലോ ഒന്നിന്

ഇതുമായി ബന്ധപ്പെട്ട മറ്റൊരു ലിങ്ക്‌ ഇവിടെ ഞെക്കുക.

Advertisements

5 പ്രതികരണങ്ങള്‍

  1. ചന്ദ്രേട്ടാ, എവിടെ നോക്കിയാലും തട്ടിപ്പ് തന്നെ അല്ലേ? പാവപ്പെട്ട കര്‍ഷകര്‍ ഇങ്ങനെ എത്ര രൂപ കൂടുതല്‍ കൊടുത്താണ് രാസവളങ്ങള്‍ വാങ്ങുന്നത്.

    പിന്നെ ലൈസന്‍സ് നമ്പര്‍ ഇല്ലെങ്കില്‍ നമുക്ക് അതിന് പരാതി കൊടുക്കാന്‍ പാടില്ലേ?

    ഈയിടെ ജീവന്‍ ടി.വി.യില്‍ ഹരിതകേരളം എന്ന പരിപാടിയില്‍ വെറ്റിലകൃഷിയേക്കുറിച്ചുള്ള ഒരു പരിപാടി കാണാനിടയായി. രാസവളങ്ങള്‍ ഉപയോഗിക്കുന്നത് മണ്ണിനു ദോഷമാണെന്നും ജൈവവളങ്ങളാണ് മണ്ണിന് നല്ലതെന്നും കണ്ടു. റബ്ബര്‍ കൃഷിക്ക് രാസവളങ്ങള്‍ നിര്‍ബ്ബന്ധമാണോ?

  2. pinmozhiyil vannilla?
    ജൈവ വളങ്ങള്‍ തന്നെയാണ് നല്ലത്‌. മാത്രവുമല്ല യൂറിയ, ഫാക്ടം‌ഫോസ്‌, അമോണിയം സല്ഫേറ്റ്‌ എന്നിവയിലെ രാസനൈട്രജന്‍ മണ്ണിലെയും ജലത്തിലേയും നൈട്രേറ്റ് വര്‍ദ്ധിക്കുകയും pH താഴുവാന്‍ കാരണമാകുകയും മണ്ണിരകള്‍ നശിക്കുകയും ചെയ്യും. എന്നാല്‍ റബ്ബറിനെ സംബന്ധിച്ചിടത്തോളം മഗ്നീഷ്യം ഒരനിവാര്യ ഘടകമാണ്. ലൈസന്‍‌സ്‌ നമ്പറിന്റെ കാര്യത്തില്‍ പരാതിപ്പെടാനായി ഞാനിന്ന്‌ രാവിലെ പി.എ.ഒ ഓഫീസില്‍ വിളിച്ചിരുന്നു. പി.എ.ഒ സ്ഥലത്തില്ലായിരുന്നു. 04712471434 ആണ് നമ്പര്‍. ആദ്യം സംസാരിച്ചത്‌ ക്ലര്‍ക്ക്‌ സുരേഷ്‌ സാറിനോടാണ്. അദ്ദേഹം വളരെ മാന്യമായ രീതിയില്‍ സംസാരിക്കുകയും ഈ വിഷയവുമായി ബന്ധപ്പെട്ട മറ്റൊരുദ്യോഗസ്ഥനെ (ഡെപ്യൂട്ടി ഡയറക്ടര്‍ ജയിംസ്‌ ) ലഭ്യമാക്കുകയും ചെയ്തു. അദ്ദേഹത്തോട്‌ ബില്ലില്‍ എം എന്ന് തുടങ്ങുന്ന ലൈസന്‍സ്‌ നമ്പര്‍ ഇല്ലാതെ വളം വില്‍ക്കുന്നു എന്ന്‌ പറഞ്ഞപ്പോള്‍. എം എന്ന ഒരു നമ്പര്‍ ഇല്ല എന്നാണ് അദ്ദേഹം പറഞ്ഞത്‌ ലൈസന്‍സ്‌ നമ്പര്‍ മാത്രമേ ഉള്ളു വെന്നും. ഈ പദവിയിലിരിക്കുന്ന ഉദ്യോഗസ്ഥന്‍ ലൈസന്‍‌സിന്റെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുകയും ഇത്തരം അറിവില്ലായ്മ കൈവശം വെയ്ക്കുകയും ചെയ്യുന്ന ആളാണെങ്കില്‍ പരാതിപ്പെട്ടാല്‍ എന്താവും ഗതി. എന്നിട്ട്‌ എനിക്കൊരു നിര്‍ദ്ദേശം തന്നു പരാതി എഴുതി സമര്‍പ്പിക്കാന്‍. കൃഷിക്കാര്‍ക്കുവേണ്ടി ഈ ഉദ്യോഗസ്തന്റെ അടുത്ത്‌ ഞാന്‍ പല പ്രാവശ്യം കയറിയിറങ്ങണം, മാത്രവുമല്ല പെന്‍ഷനാവാന്‍ ഒരു മാസം മാത്രം ബാക്കിയുള്ള അദ്ദേഹം ഒന്നും ചെയ്യില്ല എന്നര്‍ത്ഥം. കൈ നിറച്ച്‌ ശമ്പളം വാങ്ങുന്ന ഇത്തരം ഉദ്യോഗസ്ഥര്‍ തന്നെയാണ് ഈ നാടിന്റെ ശാപം. ഇവര്‍ക്ക്‌ കര്‍ഷകര്‍ ചത്താലെന്ത്‌ ആത്മഹത്യ ചെയ്താലെന്ത്‌. കൃഷി വകുപ്പിനുവേണ്ടി സര്‍ക്കാര്‍ വാരിക്കോരി ചെലവാക്കുന്ന പണം ഇവരെപ്പോലുള്ളവര്‍ ഉണ്ടായിരുന്നാല്‍ പാഴായിപ്പോകുകയല്ലെ ഉള്ളു. സ്വകാര്യ വളം ഡിപ്പോകളില്‍ എന്തുതരം തട്ടിപ്പുകള്‍ നടത്തിയാലും അതിന്റെ പങ്ക്‌ എന്ന നിലയില്‍ ഇവരെപ്പോലുള്ളവര്‍ക്ക്‌ കൈക്കൂലിയും കിട്ടുമായിരിക്കാം.പിന്നീട് എ.ഡി.എ യെ വിളിച്ച്‌ പരാതിപ്പെട്ടപ്പോള്‍ അനുഭാവപൂര്‍വ്വം നടപടി എടുക്കാമെന്നും ഈ വിവരം കൃഷി ഓഫീസറോട്‌ പറയാം എന്നും മറുപടി കിട്ടി. ഇന്ന്‌ ഏ.ഡി.ഏ ഓഫീസില്‍ കൃഷി ഓഫീസര്‍മാരുടെ മീറ്റിംഗും ആയിരുന്നു. ഇനി എന്താകുമെന്ന്‌ നോക്കാം.

  3. […] Goverment is not available in the concerned authorities. I published the same mater in Malayalam as rules for the sale of pesticides and fertilizers. But I felt that comments are not comming to the group of comments of Malayalam […]

  4. രാസവളത്തെക്കുറിച്ചുള്ള പോസ്റും കമെന്റുകളും

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w

%d bloggers like this: