ഇപ്പോഴത്തെ റബ്ബര്‍ കയറ്റുമതി ആര്‍ക്കുവേണ്ടി?

Join for the protest against Yahoo 

സീസണല്‍ ഇലപൊഴിച്ചിനുശേഷം കര്‍ഷകര്‍ ടാപ്പിംഗ്‌ നിറുത്തി മരങ്ങള്‍ക്ക്‌ വിശ്രമം കൊടുക്കുകയും ഉത്‌പാദനം അമിതമായി കുറയുകയും ചെയ്യുന്ന സമയമാണിത്‌.  ചില കര്‍ഷകരുടെ പക്കല്‍ മാത്രം പരിമിതമായ സ്റ്റോക്കുള്ളപ്പോള്‍ എന്തിനാണ് റബ്ബര്‍ ബോര്‍ഡിന്റെ ചെയര്‍മാന്‍ മീറ്റിംഗ്‌ വിളിച്ചു കൂട്ടി കയറ്റുമതിയെ പ്രോത്‌സാഹിപ്പിക്കുന്നത്‌? ഇനിയുള്ള രണ്ടുമാസം ഉത്‌പാദനം വളരെ കുറവായിരിക്കും. ഈ വര്‍ഷം ഇന്ത്യയില്‍ ചൂട്‌ കൂടുതലായിരിക്കുമെന്ന്‌ മുന്നറിയിപ്പ്‌ കിട്ടിയിട്ടും ഇന്ത്യന്‍ ഉത്പന്ന നിര്‍മാതാക്കള്‍ക്ക്‌ ന്യായ വിലയ്ക്ക്‌ റബ്ബര്‍ ലഭ്യമാക്കുന്നതിനു പകരം താണ വിലയ്ക്കുള്ള കയറ്റുമതിക്ക്‌ കൂട്ടു നില്‍ക്കുന്നത്‌ ആരെ സഹായിക്കാനാണ്?

2006 ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ മാസം വരെ അന്താരാഷ്ട്ര വിലയേക്കാള്‍ ആഭ്യന്തര വില താഴ്‌ന്ന്‌ നിന്നപ്പോള്‍ സ്വാഭാവികമായും കയറ്റുമതി കര്‍ഷകര്‍ക്ക്‌ അനുകൂലമാണെന്ന്‌ തെറ്റിദ്ധരിപ്പിക്കാന്‍ കഴിയും. കാരണം കര്‍ഷകര്‍ അറിയുന്നില്ലല്ലോ എന്തു വിലയ്ക്ക്‌ ഏത്‌ രാജ്യത്തേയ്ക്കാണ് കയറ്റുമതി ചെയ്യുന്നതെന്ന്‌. എന്നാല്‍ കയറ്റുമതി ചെയ്യുവാന്‍ മാത്രം അനുകൂലമായിരുന്ന സമയത്ത്‌ ഇറക്കുമതി എങ്ങിനെ നടന്നുവെന്ന്‌ ഒരു തെളിവും കര്‍ഷകര്‍ക്ക്‌ ലഭിക്കുന്നില്ല. അതിന് കാരണം മിനിസ്ട്രി ഓഫ്‌ ഇന്‍‌ഡസ്ട്രി ആന്‍ഡ്‌ കോമേഴ്‌സിന്റെ കീഴില്‍ വരുന്ന ഡി.ജി.എഫ്‌.റ്റി ആണ് ഇറക്കുമതിയുടെ കാര്യങ്ങള്‍ തീരുമാനിക്കുന്നത്‌.  അതിനുള്ള തെളിവാണ്  ഒക്ടോബര്‍ മുതല്‍ 2007 ജനുവരി വരെ ഏറ്റവും കൂടിയ ഉത്‌പാദനം നടന്നപ്പോള്‍ ആഭ്യന്തരവില അന്താരാഷ്ട്ര വിലയേക്കാള്‍ ഉയര്‍ന്നു നിന്നു. അക്കാര്യത്തില്‍ റബ്ബര്‍ ബോര്‍ഡ്‌ പ്രസ്താവനകള്‍ നടത്തിയതല്ലാതെ ഒരു നടപടിയും എടുത്തില്ല. തീര്‍ച്ചയായും ആ അവസരത്തില്‍ ഇറക്കുമതി തടയുകയായിരുന്നു വേണ്ടത്‌. എന്നാല്‍ അക്കാര്യത്തില്‍ റബ്ബര്‍ ബോര്‍ഡിന് ഒന്നും ചെയ്യുവാന്‍ കഴിയില്ല എന്നതാണ് വാസ്തവം. 2006-07 ലെ വിലയുടെയും കയറ്റുമതി ഇറക്കുമതിയുടെയും കണക്കുകള്‍ റബ്ബര്‍ ബോര്‍ഡിന്റെ സൈറ്റില്‍ നിന്ന്‌ വിശകലനം ചെയ്ത് ഞാന്‍ ക്രോഡീകരിച്ചുകൊണ്ടിരിക്കുന്ന പേജ്‌ ഇതാണ്.

ഇറക്കുമതി രാജ്യത്തുടനീളം നടക്കുമ്പോള്‍ കയറ്റുമതി നടക്കുന്നത്‌ കേരളത്തില്‍ നിന്ന്‌ മാത്രം. അതിലൂടെ കേരളത്തിന് കിട്ടേണ്ട വാറ്റ്‌ (നികുതി) ലഭിക്കുന്നില്ല എന്നുമാത്രമല്ല കയറ്റുമതികള്‍ അന്താരാഷ്ട്ര വിലയിടിക്കുവാന്‍ മാത്രം ചെയ്യുന്നവയും ആണ്.  ഒന്നുകില്‍ കയറ്റുമതി താണ വിലയ്ക്ക്‌ ചെയ്യുന്നത്‌ സര്‍ക്കാരിന് കിട്ടേണ്ട ലാഭ വിഹിതം വെട്ടിക്കുവാന്‍ അല്ലെങ്കില്‍ വന്‍‌കിട തോട്ടം ഉടമകളുടെ വരുമാനം കുറച്ച്‌ കാട്ടി നികുതി വെട്ടിക്കുവാന്‍. വന്‍‌കിട തോട്ടം ഉടമകളെ പ്രതിനിധീകരിച്ച്‌ റബ്ബര്‍ ബോര്‍ഡില്‍ മൂന്ന്‌ പ്രതിനിധി ഉള്ളതിനാല്‍ അവരുടെ കാര്യങ്ങള്‍ സുഗമമായി നടക്കും. റബ്ബര്‍ ബോര്‍ഡിന്റെ സഹായത്താല്‍ സൌജന്യമായി തൈകള്‍ നട്ട്‌ ടാപ്പിംഗ്‌ സ്റ്റേജ്‌ ആക്കി എടുക്കുന്നതുള്‍പ്പെടെ.

നിത്യോപയോഗ സാധന വില വര്‍ദ്ധനവിനെതിരെ സമരം ചെയ്യുന്നവര്‍ കേരളത്തിലെ നെല്‍ക്കര്‍ഷകരെ രക്ഷിക്കുവാന്‍ ഇത്തരം വന്‍‌കിടതോട്ടമുടമകളില്‍ ‍നിന്ന്‌  അഞ്ച്‌ ഹെക്ടറിന് മുകളിലുള്ള തോട്ടം മിച്ച ഭൂമിയായി പിടിച്ചെടുത്ത്‌ നെല്‍കൃഷിചെയ്യുന്ന കര്‍ഷകര്‍ക്ക്‌ വീതിച്ച്‌ നല്‍കുകയും റബ്ബര്‍ തോട്ടങ്ങളയിത്തന്നെ നിലനിറുത്തുകയും വേണം.  എനിക്ക് നെല്‍കൃഷിയില്ലാത്തതു കാരണം എനിക്കിത്‌ ബാധകവും അല്ല. (ഇത്‌ എന്റെ മാത്രം അഭിപ്രായമായി കണക്കാക്കിയാല്‍ മതി)

റബ്ബറിന് ഇത്രയധികം വിലകൂടി പ്രതിഹെക്ടര്‍ വാര്‍ഷിക  വരുമാനം ഒരു ലക്ഷം രൂപയില്‍ കൂടുതലുള്ളപ്പോള്‍ സര്‍ക്കാരിന് ഇത്തരം വന്‍‌കിടതോട്ടം ഉടമകളില്‍നിന്നും എത്ര നികുതി ലഭിച്ചു എന്ന്‌ പ്രിശോധിക്കുന്നത്‌ നല്ലതായിരിക്കും.

ഇതേ കയറ്റുമതി വിഷയത്തില്‍ ഇന്ത്യന്‍ നാച്വറല്‍ റബ്ബര്‍ എന്ന ബ്ലോഗില്‍ ഒരു പോസ്റ്റും ഇംഗീഷില്‍ ഇട്ടിട്ടുണ്ട്‌.

Advertisements

3 പ്രതികരണങ്ങള്‍

  1. നന്നായി ചന്ദ്രേട്ടാ ലേഖനം

  2. ചന്ദ്രേട്ടാ,
    ഇത് മുഴുവന്‍ ചൈനാ-ഒളിമ്പിക്സിലേയ്ക്കാ‍ണെന്ന് കേള്‍ക്കുന്നത് നേരാണോ?

  3. ഇന്നലെ അധികമാരും അറിയാതെ ഒരു തിരുവനന്തപുരം ബ്ലോഗേഴ്‌സ്‌മീറ്റ്‌ നടന്നു. ഞാനും ദേവനും വിദ്യയുടെ അച്ഛനും. അവിടെയും ഞാന്‍ കണ്ടു റബ്ബര്‍കൃഷിയുമായുള്ള ബന്ധം. മീറ്റിന്റെ പടങ്ങള്‍ ദേവന്‍ പ്രസിദ്ധീകരിച്ചാല്‍ മാത്രം കാണുക. കാരണം ക്യാമറ ദേവന്റെയാണ്. ഇതേപോലെ പല ബ്ലോഗര്‍മാരും അവരുടെ റബ്ബര്‍ കൃഷിയുമായുള്ള ബന്ധം എന്നെ അറിയിച്ചിട്ടുണ്ട്‌. അതിനാല്‍ സിയയും ലോനപ്പനും മാത്രം കമെന്റിട്ടതുകൊണ്ട്‌ ഞാനീ എഴുതുന്ന നഗ്നസത്യങ്ങള്‍ കൊള്ളേണ്ടിടത്ത്‌ കൊള്ളും തട്ടേണ്ടിടത്ത്‌ തട്ടും എന്നെനിക്കുറപ്പുണ്ട്‌. നിസ്സഹായനായ റബ്ബര്‍ബോര്‍ഡിന്റെ ചെയര്‍മാന്‍ പറയുന്നത്‌ 100 % കര്‍ഷകരെയും കബളിപ്പിക്കുവാന്‍ പ്രാപ്തമല്ല എന്നെനിക്ക്‌ എന്റെ പോസ്റ്റുകളിലൂടെ തെളിയിക്കുവാന്‍ കഴിയുന്നുണ്ട്‌. കള്ളക്കണക്കുകളും തട്ടിപ്പുകളും വെട്ടുപ്പുകളും ജനം കൂടുതല്‍ അറിയുന്നത്‌ മാധ്യമങ്ങളിലൂടെയാണ്. എന്നാല്‍ റബ്ബറിന്റെ കാര്യത്തില്‍ ഈ സത്യം പറയുന്ന എനിക്കെതിരാണ് മാധ്യമങ്ങള്‍ എന്ന്‌ എനിക്കിവിടെ ഖേദത്തോടെ പറയേണ്ടിവരുന്നു. പക്ഷെ എന്റെ ബ്ലോഗുകള്‍ വായിക്കുന്ന മലയാളികള്‍ സത്യം മനസിലാക്കും എന്നുറപ്പുണ്ട്‌ ഒപ്പം മാധ്യമങ്ങളുടെ വിശ്വാസ്യതയും. അതിനൊരുദാഹരണം ഒരു ഉല്‍കൃഷ്ട പത്രപ്രവര്‍ത്തന സ്വാതന്ത്ര്യം

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w

%d bloggers like this: