വീട്ടമ്മമാര്‍ക്കൊരു മാതൃക

പ്രകൃതിയുടെ വരദാനങ്ങള്‍ പൂര്‍ണരൂപത്തില്‍ കാണുവാന്‍ ചിത്രത്തില്‍ ക്ലിക്ക്‌ ചെയ്യുക.

സിജിജോയ്‌ 30 വയസ്‌ അമേരി‍ക്കയിലെ ഓഹിയോ എന്ന പ്രദേശത്ത്‌ സിന്‍സിന്നാറ്റി എന്ന സ്ഥലത്ത്‌ താമസം.

2006 നവംബര്‍ 28 പ്രകൃതിയുടെ വരദാനങ്ങള്‍ എന്ന ഒരു പോസ്റ്റ്‌ പ്രസിദ്ധീകരിക്കുകയുണ്ടായി. “അമേരിക്കപോലുള്ള വികസിതരാജ്യങ്ങളില്‍ കിട്ടുന്ന ഭൂരിഭാഗം പച്ചക്കറികളും പഴങ്ങളും രാസവളങ്ങള്‍ പ്രയോഗിച്ചും ,ഹോര്‍മ്മോണുകള്‍ കുത്തിവെപ്പിച്ചും,ജനിതക പരീക്ഷണങ്ങള്‍ നടത്തിയും കൃഷിചെയ്യുന്നവയാണ്‌.കുറച്ചു സാധാരണ ആപ്പിള്‍പഴങ്ങളും കുറച്ച്‌ ഓര്‍ഗാനിക്‌ ആപ്പിള്‍ പഴങ്ങളും നിങ്ങള്‍ ഒരു സ്ഥലത്തുവെച്ച്‌ നിരീക്ഷിച്ചു നോക്കുക.സാധാരണ ആപ്പിള്‍ പഴങ്ങള്‍ ഒന്നോരണ്ടോ മാസത്തോളം കേടുകൂടാതെയിരിക്കുകയും ഓഗാനിക്‌ രണ്ടാഴ്ച്ചക്കുള്ളില്‍ ചീഞ്ഞുപോകുന്നതായും കാണാന്‍ കഴിയും,ഈ ഒരു ചെറിയ കണ്ടെത്തലാണ്‌ എന്നെ ചെറിയൊരു അടുക്കളത്തോട്ടമുണ്ടാക്കുവാന്‍ പ്രേരിപ്പിച്ചത്‌.“ അതുകൊണ്ടുണ്ടായ നേട്ടങ്ങളും പ്രസ്തുത പോസ്റ്റില്‍ വിവരിക്കുന്നുണ്ട്‌. ആ പോസ്റ്റ്‌ വായിച്ചപ്പോള്‍തന്നെ ആ വീട്ടമ്മയെക്കുറിച്ചെനിക്കഭിമാനം തോന്നി. എനിക്കെന്നല്ല ആര്‍ക്കും അഭിമാനം തോന്നാം.  

വിഷ്ണുപ്രസാദിന്റെ ചന്ദ്രേട്ടന്‍ എന്ന്‌ പേരു വെച്ചുള്ള കമെന്റാണ് എന്നെ ആ പോസ്റ്റിലെത്തിച്ചത്‌. ആരോഗ്യമുള്ള ശരീരമുണെങ്കിലേ സമ്പൂര്‍ണ്ണമായ ജീവിതമുണ്ടാവുകയുള്ളുവെന്നോര്‍ക്കുക.പ്രകൃതിയുടെ വരദാനങ്ങളെ നഷ്ടപ്പെടുത്താതിരിക്കുക. എന്ന സിജിയുടെ വരികള്‍ നിങ്ങള്‍ക്കും മനസിലാകുന്നുണ്ടെങ്കില്‍ ഒരു പരിധിവരെ കുടുംബാംഗങ്ങളെ കൂട്ടിക്കൊണ്ട്‌ ആശുപത്രികള്‍ കയറി ഇറങ്ങേണ്ട അവസരം കുറയ്ക്കാം. ശരീരത്തിലെ പെസ്റ്റിസൈഡുകളുടെയും ഹോര്‍മോണുകളുടെയും അളവുകള്‍ ഇപ്രകാരം ഒരു ചെറിയ അടുക്കളതോട്ടത്തിലൂടെമാത്രം നിയന്ത്രിക്കുവാന്‍ കഴിയും എന്നകാര്യത്തില്‍ സംശയം വേണ്ട. ഒരാപത്‌ ഘട്ടത്തില്‍ ഇപ്രകാരം ഒരു വ്യക്തിയുടെ രക്തം സ്വീകരിക്കേണ്ടിവന്നാല്‍ അതിനേക്കാള്‍ ഭാഗ്യം മറ്റൊന്നില്ല.

സിജി തന്റെ കമെന്റുകളിലൂടെ ലളിതമായ രീതിയില്‍ കമ്പോസ്റ്റ്‌ ഉണ്ടാക്കുന്ന വിധവും വിവരിക്കുന്നുണ്ട്‌. ആ പോസ്റ്റിനെപ്പറ്റി ഞാന്‍ കൂടുതല്‍ വിവരിക്കുന്നില്ല. നിങ്ങള്‍ സ്വയം വായിച്ച്‌ വിലയിരുത്തുക. ഇപ്രകാരം ഞാന്‍ ഒരു പോസ്റ്റിടാന്‍ കാരണം കൃഷിയുമായി ബന്ധപ്പെട്ട്‌ പലരും എന്റെ പോസ്റ്റുകള്‍ സന്ദര്‍ശിക്കുന്നുണ്ട്‌. താല്പര്യമുള്ളവര്‍ ഈ പോസ്റ്റ്‌ കാണുകയും വായിക്കുകയും വേണം. ഇപ്രകാരം ഓരോ വീട്ടമ്മയും പ്രവര്‍ത്തിച്ചാല്‍ വീട്ടുചെലവിലുണ്ടാകാവുന്ന ലാഭം, പരിസരമലിനീകരണത്തില്‍ നിന്ന്‌ മുക്തി, മാനസിക ശാരീരിക ആരോഗ്യം എന്നു വേണ്ട ധാരാളം പ്രയോജനം ഫലം.

ഇതേപോലെ ഇഞ്ചിപ്പെണ്ണ്‌ കുറെ മാസങ്ങള്‍ക്ക്‌ മുന്‍പ്‌ മുരിങ്ങയിലയിലുണ്ടാകുന്ന മഞ്ഞ നിറം മാറുവാന്‍ എന്തു ചെയ്യണം എന്ന കമെന്റുമായി എന്നെ സമീപിച്ചിരുന്നു. മഗ്നീഷ്യം സല്‍‌ഫേറ്റ്‌ മുരിങ്ങയിലയുടെ മഞ്ഞ നിറം മാറ്റിയ സന്തോഷം ഇന്നും അവര്‍ കാത്തു സൂക്ഷിക്കുന്നു. മുരിങ്ങയിലയുടെ മാഹാത്മ്യം വിശം മാഷ്‌ നല്ലൊരു ലിങ്ക്‌ കമെന്റായി ഇട്ടിട്ടുള്ളതാണ്.

സിജിജോയിക്ക്‌ അഭിനന്ദനങ്ങള്‍

Advertisements

3 പ്രതികരണങ്ങള്‍

  1. നല്ല ഉദ്യമം ചന്ദ്രേട്ടാ,നാട്ടിലും സ്ത്രീകള്‍ക്ക് ഈ രംഗത്ത് ഒരു പാട് ചെയ്യാന്‍ കഴിയും.

  2. നന്ദി വല്യമ്മായി: നാട്ടില്‍തന്നെയാണ് ഇത്തരം ഒരു സംരംഭം (സിജിജോയ്‌ മാതൃക) ആവശ്യം അല്ല അത്യാവശ്യം. ഇവിടെ നഗര/ഗ്രാമ ശുചീകരണമെന്നും മറ്റും പറഞ്ഞ്‌ എന്തുമാത്രം പൈസയാണ് ചെലവാക്കേണ്ടിവരുന്നത്‌. ഇപ്രകാരം വീട്ടമ്മമാരുടെ സഹായത്താല്‍ വീട്‌ വീടാന്തരം ഇത്തരമൊരു പദ്ധതി നടപ്പാക്കുകയും ഖരമാലിന്യ സംസ്കരണത്തിനുള്ള സംവിധാനമുണ്ടാക്കുകയും ചെയ്താല്‍ പരിസ്ഥിതി പരിപാലനം സുഗമമാക്കാം. അപ്രകാരം Zero waste എന്ന പദ്ധതിയും സാക്ഷാത്‌ക്കരിക്കപ്പെടും വരും തലമുറയും രോഗങ്ങളില്‍ നിന്ന്‌ രക്ഷപ്പെടും.

  3. ഞാനും സിജിയുടെ ആ പോസ്റ്റ് വായിച്ചിരുന്നു. അതിന്റെ പ്രിന്റും എടുത്തിട്ടുണ്ട്. എന്നെങ്കിലും നാട്ടില്‍ പൊയി താമസിക്കുമ്പോള്‍ അടുക്കളയുടെ പിന്നാമ്പുറത്ത് ഒരു ചെറിയ പച്ചക്കറിതോട്ടം വേണം എന്ന് ആഗ്രഹിക്കുന്നു.

    ചന്ദ്രേട്ടന്‍ പറഞ്ഞതുപോലെ ആ പോസ്റ്റ് ഉപകാരപ്രദമാണ്.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )

%d bloggers like this: