റബ്ബര്‍ മരങ്ങളും ആഗോളതാപനവും

വേനലിന്റെ കാഠിന്യം ആരംഭിക്കുന്നതിന് മുമ്പ്‌ പൂര്‍ണമായും റബ്ബര്‍ മരങ്ങളുടെ  ഇലപൊഴിയുകയും കഠിനമായ വേനലില്‍ പുഷ്ടിയുള്ള ഇലകളോടുകൂടി ഭൂമിയില്‍ പതിക്കുന്ന സൂര്യപ്രകാശത്തിന്റെ തീവ്രത കുറയ്ക്കുകയും ചെയ്യുന്നു. കാതലില്ലാത്ത മരത്തിന്റെ സൈലം എന്ന ഭാഗത്ത്‌ സംഭരിക്കുവാന്‍ കഴിയുന്ന ജലത്തിന്റെയും മൂലകങ്ങളുടെയും അളവ്‌ മറ്റ്‌ മരങ്ങളെ അപേക്ഷിച്ച്‌ റബ്ബര്‍ മരങ്ങള്‍ക്ക്‌ കൂടുതലാണ്. തളിരിലകള്‍ രൂപപ്പെടുമ്പോഴുണ്ടാകുന്ന വേനല്‍ മഴയില്‍ ഫൈറ്റോതോറ എന്ന പൊടികുമിളിന്റെ ആക്രമണം കാരണം ധാരാളം ഇലകള്‍ ചുരുണ്ടുകൂടുകയും പൊഴിയുകയും ചെയ്യാറുണ്ട്‌. 2007 ലെ മഴയില്ലാത്ത വേനല്‍ അത്തരം രോഗങ്ങളില്‍ നിന്ന്‌ റബ്ബര്‍ മരങ്ങളെ സംരക്ഷിക്കും. ഇത്‌ പിന്നീടുള്ള സമയങ്ങളില്‍ ഉത്‌പാദന വര്‍ദ്ധനവിന് കാരണമാകും.

ഇക്കഴിഞ്ഞ തുലാവര്‍ഷ മഴയില്‍ മഗ്നീഷ്യം സല്‍‌ഫേറ്റ്‌ പകുതി മരങ്ങള്‍ക്ക്‌ നല്‍കി വിശ്രമവും നല്‍കിയപ്പോള്‍ ആ മരങ്ങളുടെ ഇല മറ്റ്‌ മരങ്ങളെ അപേക്ഷിച്ച്‌ 15 ദിവസം മുന്നേ പൊഴിയുകയും പുഷ്ടിയുള്ള ഇലകള്‍ ജനുവരി അവസാനത്തോടെ രൂപപ്പെടുകയും ചെയ്തു. മറ്റു മരങ്ങളുടെ ഇലകള്‍ ജനുവരി 31 ന് ആണ് പൊഴിഞ്ഞ്‌ തീര്‍ന്നതേ ഉള്ളു. ചില ക്ലോണുകള്‍ ഫെബ്രുവരി 15 അടുപ്പിച്ചാണ് പൂര്‍ണമായും പൊഴിഞ്ഞ്‌ കിട്ടിയത്‌.  മഴ പെയ്തിരുന്നു വെങ്കില്‍ രണ്ടാമത്‌ തളിര്‍ക്കുന്ന ഇലകളെ പൊടിക്കുമിള്‍ രോഗം കൂടുതല്‍ ബാധിച്ചേനെ. വേനലില്‍ പച്ച നിറത്തിലുള്ള ഇലകളോടു കൂടിയുള്ള റബ്ബര്‍ മരങ്ങള്‍ ആഗോള താപനത്തിന്റെ തോത്‌ കുറയുവാന്‍ സഹായകമാകുമെന്ന കാര്യത്തില്‍ സംശയമില്ല. വേനല്‍ മഴയിലും മഗ്നീഷ്യം സല്‍‌ഫേറ്റ്‌ നല്‍കുവാന്‍ കഴിഞ്ഞാല്‍ പ്രകാശ സംശ്ലേഷണത്തിലൂടെ ലഭ്യമാകുന്ന അന്നജം വരും നാളുകളില്‍ കൂടുതല്‍ ഉത്പാദനം ലഭിക്കുവാന്‍ കാരണമാകും. മഗ്നീഷ്യം വരള്‍ച്ചയെ തരണം ചെയ്യുവാനും രോഗങ്ങളില്‍ നിന്നും അണുബാധയില്‍ നിന്നും മുക്തിനേടുവാനും റബ്ബര്‍ മരങ്ങളെ സഹായിക്കും. പക്ഷെ മണ്ണിന്റെ pH -7 ന് മുകളിലായി നിലനിറുത്തിയാല്‍ മാത്രമേ പൂര്‍ണ പ്രയോജനം ലഭിക്കുകയുള്ളു.

Advertisements

2 പ്രതികരണങ്ങള്‍

  1. ചേട്ടാ,
    ആഗോള താപനം വേനല്‍ക്കാലത്തുമാത്രം കാണപ്പെടുന്ന പ്രതിഭാസമല്ല.

  2. അങ്കിള്‍ സാം,
    സമുദ്രജലം ഒരു മീറ്റര്‍ ഉയര്‍ന്നുകഴിഞ്ഞാല്‍ യു.എ.ഇ., വിയറ്റ്‌നാമിന്റെ തീരപ്രദേശം, മൗറിഷ്യാന, ഗയാന, ടുണീഷ്യ, ബെനിന്‍ തുടങ്ങിയ രാജ്യങ്ങള്‍ക്ക്‌ വന്‍കെടുതികള്‍ അനുഭവിക്കേണ്ടിവരും. ഈജിപ്തിലെ നെയില്‍ ഡെല്‍റ്റയുടെ നാലിലൊരു ഭാഗം വെള്ളത്തിനടിയിലാകും. ആഗോളതാപനത്തിന്റെ ഫലമായി ഗ്രീന്‍ലാന്‍ഡിലെയും അന്റാര്‍ട്ടിക്കയിലെയും കട്ടിയുള്ള മഞ്ഞുപാളികള്‍ ഉരുകാന്‍ സാധ്യതയുള്ളതാണ്‌ സമുദ്രജലനിരപ്പ്‌ ഉയരാന്‍ കാരണമായി കണക്കാക്കപ്പെടുന്നത്‌. ഗ്രീന്‍ലാന്‍ഡിലെ മഞ്ഞുപാളികള്‍ മാത്രം ഉരുകിയാല്‍ സമുദ്രജലം ഏഴ്‌ മീറ്ററോളം ഉയരും എന്നാണ്‌ കരുതുന്നത്‌.
    കടപ്പാട്‌: മാതൃഭൂമി 15-02-07

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w

%d bloggers like this: