മാലിന്യ സംസ്കരണം കാര്‍ഷികമേഖല പുഷ്ടിപ്പെടുത്തും

14-02-07 ലെ മാതൃഭൂമി എഡിറ്റോറിയലാണ് താഴെ ചിത്രത്തില്‍ കാണുന്നത്‌. വളരെ പ്രാധാന്യം അര്‍ഹിക്കുന്ന ഒന്നാണ് ഇതെന്ന കാര്യത്തില്‍ സംശയമില്ല. മാതൃഭൂമി എഡിറ്റോറിയല്‍ പ്രശംസ അര്‍ഹിക്കുന്നു.

Mathrubhumi editorial 14-02-07

മാലിന്യ സംസ്കരണം ശരിയായ രീതിയില്‍ പ്രാവര്‍ത്തികമാക്കേണ്ടത്‌ ഓരോ പൌരന്റെയും കടമയാണ്. ഒരു കാലഘട്ടത്തില്‍ തിരുവനതപുരത്തെ നഗരമാലിന്യങ്ങള്‍ വലിയതുറ സീവേജ്‌ ഫാമില്‍ വിസര്‍ജ്യം (ഡ്രയിനേജ്‌ വേസ്റ്റ്‌) കൂട്ടിക്കലര്‍ത്തി കമ്പോസ്റ്റ്‌ ഉണ്ടാക്കിയിരുന്നു. അന്ന്‌ തിരുവനന്തപുരത്തിന് ശുചിത്വ നഗരം എന്ന അംഗീകാരവും ഉണ്ടായിരുന്നു. സ്വന്തം വീടും ചുറ്റുപാടും ശുചിയക്കുവാന്‍ മാലിന്യങ്ങള്‍ ഒഴുക്കിവിടുകയും വഴിയോരങ്ങളില്‍ നിക്ഷേപിക്കുകയും ചെയ്യുമ്പോള്‍ ചീഞ്ഞുനാറുന്ന നഗരവും ജലാശയങ്ങളുമാണ് ലഭ്യമാക്കുന്നത്‌.

മനുഷ്യ വിസര്‍ജ്യം എന്ന അമൂല്യമായ ജൈവ വളം ഒഴുകി ജലാശയങ്ങളില്‍ എത്തുമ്പോള്‍ പെരുകുന്നത്‌ കോളിഫാം ബക്ടീരിയയും രോഗങ്ങളും ആണ്. ഒരു വീട്ടിലുണ്ടാകുന്ന മാലിന്യങ്ങള്‍ മുഴുവന്‍ (മനുഷ്യ വിസര്‍ജ്യം ഉള്‍പ്പെടെ) ഒരു ബയോഗ്യാസ്‌ പ്ലാന്റിലൂടെ മെത്രോജനിക്‌ ബാക്ടീരിയയുടെ സഹായത്താല്‍ സവിശേഷമായ സ്ലറിയും ബയോഗ്യാസും ലഭ്യമാക്കുവാന്‍ കഴിയും. അതിലൂടെ രക്ഷപ്പെടുന്നത്‌ മനോഹരമായ പ്രകൃതിയും മണ്ണിരകളും കുടിക്കുവാന്‍ അനുയോജ്യമായ ശുദ്ധജലവും ആണ്.  മനുഷ്യ നിര്‍മിതമായ ആഗോള താപനം നമ്മളാല്‍ കഴിയും വിധം സംരക്ഷിക്കപ്പെടണമെങ്കില്‍ വിപത്തുകള്‍ സമ്മാനിക്കുന്ന മാലിന്യങ്ങളെ ജൈവസമ്പത്തായി മാറ്റുകയും “സീറോ വേസ്റ്റ്‌ (zero waste)“ എന്ന സ്വപ്നം സാക്ഷാത്‌ക്കരിക്കപ്പെടുകയും വേണം.

കുളിമുറികളിലെ വെള്ളം, സര്‍വീസ്‌ സ്റ്റേഷന്‍, പെട്രോളിയം വേസ്റ്റ്‌ മുതലായവ സംഭരിക്കുവാനും അവ ട്രീറ്റ്‌ ചെയ്ത്‌ ശുദ്ധജലമാക്കുവാനുള്ള സംവിധാനങ്ങളും കൂടിയേതീരു. കേരളത്തില്‍ അവഗണന നേരിടുന്ന കുളങ്ങളും സംരക്ഷിക്കപ്പെടേണ്ടത്‌ അനിവാര്യമാണ്. പല സ്ഥലങ്ങളിലും കിണര്‍ വെള്ളം കുടിവെള്ളമായി ഉപയോഗിക്കാമെന്നിരിക്കെ അവ സംരക്ഷിക്കപ്പെടുകയും സഞ്ചരിക്കുന്ന ലാബുകളുടെ സഹായത്താല്‍ വെള്ളം കുടിക്കുവാന്‍ അനുയോജ്യമാണെന്ന്‌ ഉറപ്പുവരുത്തുകയും വേണം.

അധികൃതര്‍ തങ്ങളുടെ ചുമതല ആര്‍ജവത്തോടെ നിറവേറ്റിയാല്‍ ഈ വിഷയത്തില്‍ ജനങ്ങല്‍ കൂടുതല്‍ സഹകരിക്കുമെന്നുറപ്പാണ്.

Advertisements

ഒരു പ്രതികരണം

  1. i would like to get your phone number.my father is a small scale rubber farmer. he want to talk with you. please send ur phone number to kiranthompil@yahoo.com

    thanks kiran thomas

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w

%d bloggers like this: