മാധ്യമങ്ങള്‍ കയറ്റുമതി ഇറക്കുമതി തട്ടിപ്പുകള്‍ക്ക്‌ കൂട്ടു നില്ക്കുന്നു

2006 ഏപ്രില്‍ മുതല്‍ പ്രതിദിന വിലയും പ്രതിമാസ ആഗോള ആഭ്യന്തര വിപണി വിലകളും  പഠന വിഷയമാക്കിയാല്‍  (ഇത്‌ റബ്ബര്‍ ബോര്‍ഡിന്റെ സൈറ്റില്‍ നിന്ന്‌ ക്രോഡെകരിച്ചതാണ്) മനസിലാക്കുവാന്‍ കഴിയാത്ത കാര്യങ്ങളാണ് നിലവിലുള്ളത്.  കാരണം  ഏപ്രില്‍ മുതല്‍  സെപ്റ്റംബര്‍ വരെ  ആഭ്യന്തര വിപണിവില താണു നിന്നപ്പോള്‍  കയറ്റുമതി സ്വാഭാവികം മാത്രം.  എന്നാല്‍ അതേ സമയം നഷ്ടം സഹിച്ചും  എങ്ങിനെയാണ്  ഇറക്കുമതി നടക്കുക?  അതേപോലെ മുന്തിയ ഉത്പാദനം ലഭിക്കുന്ന നവംബര്‍ മുതല്‍ ജനുവരി വരെ ആഭ്യന്തരവില അന്താരാഷ്ട്ര വിലയേക്കാള്‍ ഒരു കാരണവശാലും ഉയരാന്‍ പാടില്ലാത്തത് ഉയര്‍ന്നുതന്നെയാണ് നിലനിന്നിരുന്നത്. ഇക്കാരണം പറഞ്ഞ് വലിയൊരു ഇറക്കുമതിക്ക് അവസരമൊരുക്കുക മാത്രമല്ല ഭൂരിഭാഗം ഉത്പന്ന നിര്‍മാതാക്കളെയും വിപണിയില്‍ നിന്നും അകന്ന് നില്ക്കുവാന്‍ പ്രേരിപ്പിക്കുകയും ചെയ്തു. ഫെബ്രുവരി ആദ്യം മുതല്‍ ആഭ്യന്തര വില വീണ്ടും താഴുവാന്‍ തുടങ്ങി എന്നുമാത്രമല്ല അന്താരാഷ്ട്രവിലയിലെ വ്യത്യാസം കയറ്റുമതിക്ക് അനുകൂലമായി മാറുകയും ചെയ്യുന്നു. ഫെബ്രുവരിമുതല്‍ ഇന്ത്യയില്‍ ഭൂരിഭാഗം തോട്ടങ്ങളും ടാപ്പിംഗ് വിശ്രമം നല്കുന്ന സമയമാണ്. വേനല്‍ മഴ താമസിച്ചാല്‍ ടാപ്പിംഗ് ആരംഭിക്കുവാനും താമസിക്കും.

ഇക്കാരണങ്ങളില്‍ നിന്ന് മനസിലാക്കുവാന്‍ കഴിയുന്നത് റബ്ബര്‍ ബോര്‍ഡ്‌ പ്രസിദ്ധീകരിക്കുന്ന വില ആരില്‍ നിന്നെല്ലാമാണ് ശേഖരിക്കുന്നത് അവര്‍ക്ക്‌ വിലയെ എപ്രകാരമെല്ലാം സ്വാധീനിക്കുവാന്‍ കഴിയുമെന്നത് സംശയം ജനിപ്പിക്കുന്നതാണ്. ഇന്ത്യയില്‍ നിന്ന് വളരെ താണ വിലയ്ക്ക് കയറ്റുമതി ചെയ്താലും ഇന്ത്യയിലെ ഉത്പന്ന നിര്‍മാതാക്കള്‍ക്ക്‌ പരാതിയോ പരിഭവമോ ഇല്ല എന്നത് മറ്റൊരു വിഷയം. കയറ്റുമതി ചെയ്യുന്നതില്‍ നിന്നും നല്ലൊരു ശതമാനം ഇറക്കുമതിയാക്കി മാറ്റുവാന്‍ കഴിയുന്നതാകാം അതിന് കാരണം. ഉത്പന്ന നിര്‍മാതാക്കളെ സംഘടിപ്പിക്കുന്നവര്‍ക്ക്‌ ഇതിന്റെ നേട്ടം കൊയ്യുവാന്‍ കഴിയും എന്ന സംശയം ജനിക്കുന്നതില്‍ അതിശയോക്തിക്ക് വകയില്ല. തകരുന്ന കാര്‍ഷിക മേഖലയും കാര്‍ഷികോത്പന്നങ്ങളുടെ കയറ്റുമതിക്കുവേണ്ടിയുള്ള  പ്രോത്‌സാഹനങ്ങളും  മറ്റൊരു സവിശേഷത. ഉത്പാദക രാജ്യങ്ങളിലേയ്ക്കുള്ള കയറ്റുമതിയും അവിടെനിന്ന് തിരികെ ഇറക്കുമതിയും ചെയ്യുമ്പോള്‍ നഷടത്തിലും കഷ്ടത്തിലുമാകുന്നത് കര്‍ഷകരാണ്. മാത്രവുമല്ല രാജ്യത്തിനുണ്ടാകുന്ന സാമ്പത്തിക നഷ്ടം ഭാരിച്ചതുമാണ്.

ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെ ആഭ്യന്തരവില വിപണിയിലെ ആര്‍‌എസ്‌‌എസ്‌ 4 ന് ശരാശരി വില കിലോ ഒന്നിന് 93 രൂപ 92 പൈസ ആയിരുന്നപ്പോള്‍ കയറ്റുമതി ചെയ്തത്‌ 47565 ടണ്ണുകളും ആണ്.  അതേ ഗ്രേഡ്‌ റബ്ബര്‍ ആണ് കയറ്റുമതി ചെയ്തതെങ്കില്‍ 446,73,04,800 രൂപയുടെ കയറ്റുമതിയാണ് നടക്കേണ്ടത്‌. അതെപോലെ അന്താരാഷ്ട്രവില കിലോ ഒന്നിന് 106 രൂപ 23 പൈസ ആര്‍‌എസ്‌‌എസ്‌ 3 ന് വിലയായിരുന്നപ്പോള്‍ ഇറക്കുമതി ചെയ്തത്‌ 24876 ടണ്ണുകള്‍ ആയിരുന്നു.  അതേ ഗ്രേഡാണ് ഇറക്കുമതി ചെയ്തതെങ്കില്‍ 264,25,77,480 രൂപയുടെ ഇറക്കുമതിയാണ് നടക്കേണ്ടത്‌. അന്താരാഷ്ട്രവില കൂടിയിരിക്കുമ്പോള്‍ എപ്രകാരം ഇത്രയും ഇറക്കുമതി നടക്കുന്നുവെന്നത്‌ ഉത്തരം കിട്ടാത്ത ചോദ്യം. എന്നാല്‍ പ്രതിമാസ ഇറക്കുമതിയും കയറ്റുമതിയും കൂട്ടിയാല്‍ ആകെ എന്നത്‌ വ്യത്യാസമായിരിക്കും. (പാവം കള്ളം പറയാനറിയാത്ത കണക്കുകള്‍) ഒക്‌ടോബര്‍ മുതല്‍ ജനുവരി വരെ ആഭ്യന്തര വില ഉയര്‍ന്നു നിന്നപ്പോള്‍ നടന്ന കയറ്റുമതിയും ഇറക്കുമതിയും വിലയും ലഭ്യമാകുന്ന മുറയ്ക്ക്‌ എക്സല്‍ പേജില്‍ പ്രസിദ്ധീകരിക്കുന്നതാണ്. കൂടാതെ ഫെബ്രുവരി മാര്‍ച്ച്‌ മാസങ്ങളില്‍ ആഭ്യന്തരവിപണിവില താഴ്‌ന്ന്‌ നിന്നപ്പോഴുള്ളതും മാസങ്ങള്‍ക്ക്‌ ശേഷം ലഭ്യമാക്കുന്നതാണ്.

കയറ്റുമതി ഇറക്കുമതികളെപ്പറ്റി മാധ്യമങ്ങളുടെ റിപ്പോര്‍ട്ടിന് തെളിവായി മാതൃഭൂമി ധനകാര്യം പേജ്‌ നമ്പര്‍ 7 പി.ഡി.എഫ്‌ ഫയലായി വായിക്കുക

കെവിനെ അനുകരിച്ചു കൊണ്ട് ഫ്ലോക്കിലൂടെ ബ്ലോഗ് പോസ്റ്റ് ചെയ്യുവാന് ഒരു പരീക്ഷണം

technorati tags:

Blogged with Flock

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w

%d bloggers like this: