അഗ്നി ചികിത്സ അല്ലെങ്കില്‍ Fire Therapy

നിയന്ത്രിത തീയിടല്‍

ജനുവരി അവസാനമാകുമ്പോഴേക്കും റബ്ബര്‍ മരങ്ങളുടെ കാലാകാലങ്ങളിലുള്ള ഇലപൊഴിച്ചില്‍ (seasonal leaf fall) ഏകദേശം പൂര്‍ണമാകുന്നു. അറിഞ്ഞോ അറിയാതെയോ വീഴുന്ന ഒരു തീപ്പൊരി ധാരാളം മതി ഒരു തോട്ടം മുഴുവന്‍ കത്തി നശിക്കാന്‍. പഞ്ചഭൂതങ്ങളിലൊന്നായ തീ സര്‍വനാശം വിതയ്ക്കുവാനും സംരക്ഷിക്കുവാനും കഴിവുള്ളതാണ്. നമ്മെ സംബന്ധിച്ചിടത്തോളം സംരക്ഷണമാണ് ആവശ്യം. നിയന്ത്രിതമായ രീതിയില്‍ തോട്ടത്തില്‍ പൊഴിഞ്ഞുവീഴുന്ന കരിയിലകള്‍ തീയിടുകയാണെങ്കില്‍ കരിയിലകള്‍ തിന്നു വളരുന്ന ചെള്ള്‌, വണ്ട്‌, കാരീച്ച, അട്ട മുതലായവയുടെ പ്രജനനം തടയുവാന്‍ കഴിയും. കരിയിലകളെന്നത്‌ മരത്തിന്റെ വിസര്‍ജ്യം തന്നെയാണ്. അതിനാല്‍ മരങ്ങള്‍ക്ക്‌ അത് പ്രയോജനപ്രദമാകണമെങ്കില്‍ മറ്റൊന്ന്‌ ഭക്ഷിച്ച്‌ വിസര്‍ജിക്കുകയോ (മണ്ണിര കമ്പോസ്റ്റ്‌ ഒരുദാഹരണം) ചുട്ട്‌ ചാരമാക്കുകയോ വേണം. ചാരമാക്കുമ്പോള്‍ നഷ്ടമാകുന്ന നൈട്രജന്‍, കാര്‍ബണ്‍, ജലം എന്നിവ അന്തരീക്ഷത്തില്‍നിന്ന്‌ തിരികെ ലഭിക്കുന്നവയാണ്.  കൂടാതെ റബ്ബര്‍ തോട്ടങ്ങളില്‍ അന്തരീക്ഷത്തില്‍ ലഭ്യമാകുന്ന ഫൈറ്റോതോറ കുമിളുകള്‍ തീയിലും പുകയിലും ഒരു പരിധിവരെ നശിക്കുകയും ചെയ്യും. മാത്രവുമല്ല വേനലിന് ശേഷം ലഭിക്കുന്ന മഴയിലൂടെ ലഭിക്കുന്ന നൈട്രേറ്റിന്റെ അളവ്‌ മരങ്ങള്‍ക്ക്‌ മണ്ണില്‍നിന്നും ചാരം കാരണം അമിതമായി ലഭിക്കുകയില്ല. അപ്രകാരം മിഥുനം കര്‍ക്കിടക കാറ്റ്‌ മരങ്ങള്‍ക്ക്` ദോഷം ചെയ്യുകയും ഇല്ല.

റബ്ബര്‍ മരങ്ങളുടെ ചുവട്ടില്‍ ആറടി വ്യാസത്തില്‍ ചവറുകള്‍ നീക്കം ചെയ്ത്‌ ചെറിയ പ്ലോട്ടുകളായി കാറ്റിന് എതിര്‍ ദിശയിലേക്ക്‌ നിയന്ത്രിതമായി തീയിട്ടാല്‍ മണ്ണിനടിയില്‍നിന്ന്‌ നീരാവിയായി നഷ്ടപ്പെടുന്ന ജലം ഒരു ഇന്‍‌സുലേഷന്‍ രൂപത്തില്‍ സംരക്ഷിക്കുയും ചെയ്യും. പച്ചയുള്ള കുറ്റിച്ചെടികളും കളകളും താല്‍‌ക്കാലികമായി നശിക്കുന്നതിലൂടെ അവ ട്രാന്‍സ്പിറേഷന്‍ എന്ന പ്രക്രിയയിലൂടെ നഷ്ടപ്പെടുത്തുന്ന ജലവും സംരക്ഷിക്കാം. മറ്റു മരങ്ങളെ അപേക്ഷിച്ച്‌ പുതിയ ഇലകള്‍ രൂപപ്പെട്ട്‌ വേനലില്‍ കൂടിയ ട്രാന്‍സ്പിറേഷന്‍ നടക്കുന്ന ഒന്നാണ് റബ്ബര്‍ മരങ്ങള്‍. ആദ്യ മഴയില്‍ തന്നെ കളപ്പയറിന്റെ വിത്തുകള്‍ പൊടിക്കുകയും അന്തരീക്ഷത്തില്‍ നിന്ന്‌ നൈട്രജന്‍ വേരുകളില്‍ സംഭരിക്കുകയും  ചെയ്യും.   ചാരത്തിലൂടെ അരിച്ചിറങ്ങുന്ന ജലം ഫില്‍റ്റര്‍ ചെയ്യപ്പെടുന്നതിനാല്‍ കുടിക്കുവാന്‍ അനുയോജ്യമായി മാറുകയും ചെയ്യും.  ചാരത്തിലെ കാര്‍ബണേറ്റ് എന്ന ഘടകം വേനല്‍ മഴയില്‍ മഗ്നീഷ്യം സല്‍‌ഫേറ്റ്‌ നല്‍കി കൂടിയ ഉത്‌പാദനക്ഷമതയും, വരള്‍ച്ചയെ തരണം ചെയ്യുവാനും, രോഗങ്ങള്‍ അണുബാധ എന്നിവയില്‍ നിന്ന്‌ സംരക്ഷണം നല്‍കുവാനും സഹായകമാകുന്നു. അന്തരീക്ഷ മലിനീകരണത്തിന് കാരണമാകുന്ന സള്‍ഫര്‍ സ്പ്രേയിംഗ്‌, കൊപ്പര്‍ ഓക്സിക്ലോറൈഡ്‌ സ്പ്രേയിംഗ്‌ മുതലായവ ഒഴിവാക്കുവാനും കഴിയുന്നു. മണ്ണിരകള്‍ മുട്ടയിടുന്നത്‌ ആറിഞ്ച്‌ താഴ്‌ചയിലായതുകാരണം അവയും സംരക്ഷിക്കപ്പെടും.

മണ്ണിന് മുകളില്‍ നിരത്തിയിട്ട്‌ തീയിടുന്നതിലൂടെ മേല്‍മണ്ണിലുള്ള ജീവാണുക്കളോ ഓര്‍‌ഗാനിക്‌ കാര്‍ബണോ നശിക്കുകയില്ല.

അഗ്നി ചികിത്സക്ക്‌ ശേഷം പൂര്‍ണ രൂപത്തില്‍ കാണുവാന്‍ ക്ലിക്ക്‌ ചെയ്യുക.  തീയിട്ട ശേഷം കേടുപാടുകളൊന്നും സംഭവിക്കാത്ത തോട്ടം 8 വര്‍ഷമായി തുടരുന്ന പ്രക്രിയ. ഇലപൊഴിച്ചിലിന് ശേഷം തളിരിലകള്‍ ഉണ്ടാകുവാന്‍ മഗ്നീഷ്യം വളരെ കുറച്ച്‌ മതി. ഈ സമയത്തെ ‘വെജിറ്റേറ്റീവ്‌ പീരീഡ്‌‘ എന്നാണ് പറയുക. ഇലകള്‍ മൂപ്പെത്തുമ്പോഴാണ് പ്രകാശ സംശ്ലേഷണത്തിലൂടെ ഇലപ്പച്ചയില്‍ അന്നജം രൂപപ്പെടുന്നത്‌. ഇലപ്പച്ചയിലെ ലോഹമൂലകം മഗ്നീഷ്യമാകയാല്‍ വേനലിലാണ് പുതുതായി രൂപപ്പെട്ട ഇലകള്‍ക്ക്‌ കൂടുതല്‍ മഗ്നീഷ്യം ആവശ്യമായി വരുന്നത്‌. തീയിടുന്നതിനാല്‍ മണ്ണിന് ക്ഷാരസ്വഭാവം ഉണ്ടായിരിക്കും. അത്തരം മണ്ണില്‍ മഗ്നീഷ്യം നല്ല ഫലം തരും. ഇത്തരം വേനല്‍ക്കാല പരിരക്ഷ പുതുപ്പട്ടയില്‍ വളരെ വേഗം പാല്‍ക്കുഴലുകള്‍ ഉണ്ടാകുകയും A മുതല്‍  Z പാനലുകള്‍ ടാപ്പുചെയ്യുവാന്‍ കഴിയുക മാത്രമല്ല തടിയും നല്ല വണ്ണമുള്ളവയായി മാറും.

2000 ജൂണില്‍ കര്‍ഷകന്‍ പ്രസിദ്ധീകരിച്ചത്‌ പൂര്‍ണരൂപത്തില്‍ കാണുവാന്‍ ചിത്രത്തില്‍ ക്ലിക്ക്‌ ചെയ്യുക.

വേനലില്‍ റബ്ബര്‍ മരങ്ങള്‍ക്ക്‌ ദോഷം ചെയ്യുന്ന മറ്റൊരു വസ്തുവാണ് റബ്ബര്‍കോട്ട്‌. അന്തരീക്ഷത്തില്‍നിന്ന്‌ കാര്‍ബണ്‍ ഡൈ ഓക്സൈഡിലെ കാര്‍ബണും മണ്ണിലെ ജലത്തില്‍നിന്ന്‌ സൈലത്തില്‍ സംഭരിച്ച ഓക്സിജനും ഹൈഡ്രജനും ഉപയോഗിച്ച്‌ പുറം പട്ടയില്‍ ലഭിക്കുന്ന കൂടിയ സൂര്യപ്രകാശത്തെ വിനിയോഗിച്ച്‌ പ്രകാശ സംശ്ലേഷണവും ഫുഡ്‌സ്റ്റോറേജും (കൂടുതല്‍ വിവരങ്ങള്‍ക്ക്‌ സെക്കണ്ടറി തിക്കനിംഗ്‌ ഇന്‍ ഡൈകോട്ട്‌ സ്റ്റെം കാണുക) നടക്കുവാന്‍ റബ്ബര്‍കോട്ട്‌ ഒഴിവാക്കണം. സ്റ്റെംസ്‌ എന്ന ഇംഗ്ലീഷ്‌ പേജ്‌ കാണുക. സ്റ്റെമിന്റെ പ്രവര്‍ത്തനത്തെക്കുരിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ ഈ പേജില്‍ ലഭ്യമാണ്. ഈ പേജിന്റെ താഴെ അറ്റത്തുള്ള ലിങ്കുകളിലൂടെ വേരുകള്‍, പൂവ്‌,  ഇലകള്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങളും ലഭ്യമാണ്.

പട്ടയുടെ പുറമേ ചുരണ്ടിനോക്കിയാല്‍ ക്ലോറോഫില്‍ കാണാം പൂര്‍ണരൂപത്തില്‍ കാണുവാന്‍ ക്ലിക്ക്‌ ചെയ്യുക. വേനല്‍ക്കാലത്ത്‌ തടിയുടെ പുറം പട്ട ചുരണ്ടിനോക്കിയാല്‍ കാ‍ണുവാന്‍ കഴിയുന്ന ക്ലോറോഫില്‍ ആണ് ചിത്രത്തില്‍ കാണുന്നത്‌. പുതുപ്പട്ടയില്‍ ഇതിന്റെ അഭാവമാണ് നെക്രോസിസ്‌ എന്ന നിര്‍ജീവ കോശങ്ങള്‍ ഉണ്ടാകുവാന്‍ കാരണമാകുന്നതും.

വേനല്‍ക്കാല ടാപിംഗ്‌ നടക്കുന്ന തോട്ടങ്ങളില്‍ പകുതി മരങ്ങളില്‍ റബ്ബര്‍കോട്ട് പുരട്ടിയും പകുതി മരങ്ങളില്‍ പുരട്ടാതെയും ടാപ്പ്‌ ചെയ്യുക. ഫലം നേരിട്ട്‌ മനസിലാക്കാം. റബ്ബര്‍കോട്ടിന് മുകളില്‍ കുമ്മായം പുരട്ടി ചൂടിനെ തടയാം എന്നാണല്ലോ പറയപ്പെടുന്നത്‌. ചൂടിനെ തടയലല്ല പ്രധാനം റബ്ബര്‍കോട്ട്‌ പുരട്ടി അതിസൂഷ്മങ്ങളായ സുഷിരങ്ങളെ തടയാതിരിക്കുകയാണ് മുഖ്യമായി വേണ്ടത്‌.

मेरा नामः एस्. चन्द्रशेखरन् नायर्

Advertisements

10 പ്രതികരണങ്ങള്‍

 1. വളരെ ഉപകാരപ്രദം, ശാസ്ത്രീയം.
  കൊള്ളാം ചന്ദ്രേട്ടാ

 2. ചന്ദ്രേട്ടാ‍,
  ഒരു റബ്ബറ് കറ്ഷകനെ സംബന്ധിച്ചിടത്തോളം അവശ്യം അറിഞ്ഞിരിക്കേണ്ട വിവരമാണിത്. എനിക്കും ഈ അറിവ് പുതിയതാണ്‍. വളരെ നന്ദി.

 3. പുതിയ അറിവുകള്‍ തന്നെ. നന്നായെഴുതിയിരിക്കുന്നു. അവശ്യം അറിഞ്ഞിരിക്കെണ്ട വിവരങ്ങള്‍.

 4. പ്രകാശസംശ്ലേഷണം നടക്കാന്‍ ക്ലോറൊഫില്‍ വേണം. ഇലയിലല്ലേ അതുള്ളൂ? പുറമ്പട്ടയില്‍ പ്രകാശസംശ്ലേഷണം നടക്കുന്നതെങ്ങിനെ?

  വെള്ളത്തില്‍ നിന്ന് ഹൈഡ്രജന്‍ മാത്രമേ ചെടികള്‍ സ്വീകരിക്കുന്നുള്ളൂ. ഓക്സിജനെ അവശിഷ്ടമായി പുറന്തള്ളുകയാണ്. കാര്‍ബോഹൈഡ്രേറ്റിലെ കാര്‍ബണും, ഓക്സിജനും കാര്‍ബണ്‍‌ഡയോക്സൈഡില്‍ നിന്നാണ് വരുന്നത്.

 5. സിയ, ഗോപകുമാര്‍, വേണു, സീയെസ്‌ പ്രതികരിച്ചതിന് നന്ദി.
  സീയെസിന്റെ സംശയങ്ങള്‍ എന്റെ പരിമിതമായ അറിവുകള്‍ക്കുള്ളില്‍നിന്നുകൊണ്ട്‌ വിശദീകരിക്കാം. തടിയുടെ പുറം തൊലിക്കുള്ളിലും ക്ലോറോഫില്‍ ഉണ്ട്‌. തടിയുടെ പുറം തൊലിയില്‍ ക്ലോറോഫില്‍ ചുരണ്ടിനോക്കിയാല്‍ മാത്രമേ കാണുവാന്‍ കഴിയുകയുള്ളു. പുതുപ്പട്ടയില്‍ ക്ലോറോഫില്‍ ലഭ്യമല്ലാ‍തെ നെക്രോസിസ്‌ ബാധിക്കുന്നതാണ് പട്ടമരപ്പ്‌. പച്ചനിറത്തിലെ ലോഹമൂലകം മഗ്‌നീഷ്യം ആണ്. തൊലിയിലൂടെ നടക്കുന്ന Food storage and photosynthesis എന്ന പ്രക്രിയയെപ്പറ്റി സെക്കണ്ടറി തിക്കനിംഗ്‌ ഇന്‍ ഡൈകോട്ട്‌ സ്റ്റെം എന്ന എന്റെ പോസ്റ്റില്‍ ഒരു ബോട്ടണി ടീച്ചറുടെ സഹായത്താല്‍ വിശദീകരിച്ചിട്ടുണ്ട്‌. പ്രകാശ സംശ്ലേഷണം ജലത്തിലെ ഓക്‌സിജനും ഹൈഡ്രജനും അന്തരീക്ഷത്തില്‍നിന്ന്‌ ലഭിക്കുന്ന കാര്‍ബണ്‍‌ ഡൈ ഓക്സൈഡിലെ കാര്‍ബണും ഉപയോഗിച്ചാണ് ഉപയോഗിച്ചാണ് എന്നാണ് എന്റെ അറിവ്‌. അപ്രകാരമാണ് അന്തരീഷവായുവിലേക്ക്‌ ഓക്‌സിജന്‍ പുറം തള്ളിക്കൊണ്ട്‌ ശുദ്ധീകരിക്കപ്പെടുന്നത്‌.
  ഇക്കാര്യത്തില്‍ കൂടുതല്‍ അറിവുള്ളവര്‍ പ്രതികരിക്കട്ടെ.

 6. ശരിയായ ഉത്തരം ഇതാണ് 6CO2 (6 കാര്‍ബണ്‍‌ ഡൈ ഓക്സൈഡ്‌) + 6H2O (6 ജലം) -> C6H12O6 (അന്നജം 673 കാലറി ഊര്‍ജത്തില്‍) + 6O2 (6 ഓക്സിജന്‍)
  6H2O + 6CO2 + light → C6H12O6 (glucose) + 6O2 C6H12O6 + 6O2 → 6CO2 + 6H2O + energy. It could be this pair of stabilizing reactions. …
  കടപ്പാട്‌: ഡോ. തോമസ്‌ വര്‍ഗീസ്‌ (റിട്ടയേര്‍ഡ്‌ പ്രൊഫസര്‍, സോയില്‍ സയന്‍സ്‌ വിഭാഗം, കാര്‍ഷിക സര്‍വകലാശാല ) , ഇംഗ്ലീഷ് വിക്കി പീഡിയ

 7. ഇങ്ങനെയെഴുതിയാല്‍ വരുമോ?
  CO2

 8. ചന്ദ്രേട്ട,
  ഇങ്ങിനെയെഴുതിയാല്‍ വരുമോ?
  H2O

 9. ഇലപൊഴിക്കുന്ന മരങ്ങളുടെ മാത്രം പ്രത്യേകതയാണോ തടിയിലൂടെയുള്ള പ്രകാശസംശ്ലേഷണം?

  മുകളില്‍ കൊടുത്തിരിക്കുന്ന സമവാക്യം ലഘൂകരിക്കപ്പെട്ടതാണ്. ഈ വിക്കിപ്പീഡിയ ലേഖനം നോക്കൂ,

  http://en.wikipedia.org/wiki/Photosynthesis

  ഇങ്ങനെ എഴുതിയിരിക്കുന്നതും കാണാം.

  Oxygen is a product of the light-driven water-oxidation reaction catalyzed by photosystem II; it is not generated by the fixation of carbon dioxide. Consequently, the source of oxygen during photosynthesis is water, not carbon dioxide.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w

%d bloggers like this: