റബ്ബര്‍ ബോര്‍ഡിന്റെ സൈറ്റിലും മലയാളം

പട്ടമരപ്പ്‌ പൂര്‍ണ രൂപത്തില്‍ കാണുവാന്‍ ചിത്രത്തിന് മുകളില്‍ ക്ലിക്ക്‌ ചെയ്യുക. റബ്ബറിന്റെ പട്ടമരപ്പിന് ഫലപ്രദമായ മരുന്ന്‌ കണ്ടുപിടിച്ചിട്ടില്ല എന്ന വിഷയത്തെക്കുറിച്ച്‌  പി.ഡി.എഫ്‌ ഫയലായി ഇട്ടിരിക്കുന്നു. ലിങ്ക്‌ ഇവിടെ നിന്നും ഇവിടെ എത്തിയാല്‍ ഈ പി.ഡി.എഫ്‌ ഫയല്‍ ലഭ്യമാണ്.  കാലക്രമത്തില്‍ റബ്ബര്‍ ബോര്‍ഡിന്റെ വെബ്‌ പേജിലും യൂണികോഡ്‌ ഇടം തേടുമെന്ന്‌ പ്രതീക്ഷിക്കാന്‍ ഒരു വഴി തെളിയുകയാണല്ലോ. ധാരാളം കാര്യങ്ങള്‍ മലയാളത്തില്‍ പ്രിന്റ്‌ ചെയ്ത്‌ പ്രസിദ്ധീകരിക്കുന്ന റബ്ബര്‍ ബോര്‍ഡിന് മലയാളം പേജുകള്‍ പ്രസിദ്ധീകരിക്കുവാന്‍ അനായാസം കഴിയും. ഇപ്രകാരം ചെയ്യുവാന്‍ കഴിഞ്ഞാല്‍ ബോര്‍ഡും കര്‍ഷകരും തമ്മിലുള്ള അകലം കുറയുകയേ ഉള്ളു. ഇല്ലെങ്കില്‍ റബ്ബറിനെക്കുറിച്ച്‌ ചര്‍ച്ച ചെയ്യുന്ന പേജുകള്‍ മലയാളം വിക്കിപീഡിയയും എന്റെ പേജുകളും മാത്രമായിപ്പോകും.

പി.ഡി.എഫ്‌ ആയിട്ടെങ്കിലും റബ്ബര്‍ ബോര്‍ഡ്‌ ഇന്റെര്‍നെറ്റില്‍ മലയാളം പ്രസിദ്ധീകരിച്ചല്ലോ. നമുക്കെല്ലാം ഈ സംരംഭത്തെ സ്വാഗതം ചെയ്യാം. ബൂലോഗ മലയാളികള്‍ എന്റെ ഈ സ്വാഗത ചടങ്ങില്‍ പങ്കെടുത്ത് ഇന്റെര്‍നെറ്റിലൂടെ ഈ പോസ്റ്റിന് കമെന്റിട്ട്‌ റബ്ബര്‍ ബോര്‍ഡിനേയും മലയാളം യൂണികോഡിലേയ്ക്ക്‌ സ്വാഗതം ചെയ്യാം.

കാശ്‌ കൊടുത്താല്‍ മാധ്യമങ്ങളില്‍ എന്തു പരസ്യവും കൊടുക്കാം കബളിപ്പിക്കപ്പെടുന്നത്‌ ഉപഭോക്താവും. അത്തരത്തിലൊരു പരസ്യമായിരുന്നു വീറ്റെക്സ്‌ എന്നത്‌.

Advertisements

5 പ്രതികരണങ്ങള്‍

 1. റബ്ബര്‍ ബോര്‍ഡ്‌ മലയാളം പി.ഡി.എഫ് -ല്‍ നിന്നും യൂണികോഡിലേയ്ക്ക്‌ വരട്ടെ.
  റബ്ബര്‍ ബോര്‍ഡിന് സ്വാഗതം

 2. ചന്ദ്രേട്ടാ,

  കൊള്ളാം. റബ്ബര്‍ബോര്‍ഡിന്റെ ഈ സംരംഭം വളരെ നന്നായിരിക്കുന്നു. സ്വാഗതം.

 3. മലയാളം അക്ഷരങ്ങളും യൂണിക്കോഡും ഉപയോഗിച്ച് സ്വാര്‍ജ്ജിത അറിവുകളും മറ്റു വിവരസഞ്ചയങ്ങളും സാധാരണക്കാര്‍ക്കെത്തിക്കാന്‍ അനവരതപ്രയത്നം നടത്തുന്ന ചന്ദ്രേട്ടന്റെ വെബ്‌സൈറ്റ് ,റബ്ബര്‍ ബോര്‍ഡിനേയും തത്തുല്ല്യമായ ഒരു വഴി സ്വീകരിച്ച് കര്‍ഷകരോട് കൂടുതലടുക്കാന്‍ പ്രേരിപ്പിക്കുന്നുവെങ്കില്‍ അതില്‍ ഞാന്‍ ഏറെ സന്തോഷിക്കുന്നു.
  യൂണിക്കോഡ് മലയാളം ഉപയോഗിക്കാന്‍ റബ്ബര്‍ ബോര്‍ഡിനേയും സ്വാഗതം ചെയ്യുന്നു.

  വര്‍ഷം തോറും മലയാളദിനാചരണം നടത്തുകയും ഭരണഭാഷ മലയാളമാക്കിയെന്നു പ്രഖ്യാപിക്കുകയും ചെയ്തിട്ടു കാലമേറെയായെങ്കിലും ആംഗലേയത്തെ കൈവിടാന്‍ മടിക്കുന്ന സര്‍ക്കര്‍ സ്ഥാപനങ്ങളാണ് സാധാരണക്കാരനില്‍ സംശയങ്ങള്‍ നിറച്ച് സര്‍ക്കാരില്‍ നിന്നും പദ്ധതികളില്‍ നിന്നും അകറ്റി നിര്‍ത്തുന്നത്. ഇത് തിരുത്താന്‍ റബ്ബര്‍ ബോര്‍ഡെങ്കിലും മുന്നിട്ടിറങ്ങുന്നുവെങ്കില്‍ അതതിലും വലിയ സന്തോഷമുള്ള കാര്യമാണ്.

 4. പ്രശംസനീയമായ സംഗതി. ഇത്‌ പിന്‍പറ്റികൊണ്ട്‌ കൂടുതല്‍ സര്‍ക്കാര്‍ സൈറ്റുകള്‍ മലയാളം ലിപികള്‍ ഉപയോഗിക്കുമെന്ന് പ്രത്യാശിക്കാമല്ലേ.

 5. യൂണികോഡ്‌ മലയാളം ബ്ലോഗുകളും സൈറ്റുകളും പല സര്‍ക്കാര്‍ സൈറ്റുകളെയും ഇപ്പോള്‍ മലയാളത്തിലേയ്ക്ക്‌ ആകര്‍ഷൈക്കുന്നുണ്ട്‌. അതിനുള്ള തെളിവ്‌ തന്നെയാണ് റബ്ബര്‍ ബോര്‍ഡിന്റെ ഈ പി.ഡി.എഫ്‌ ഫയല്‍. കൂടാതെ കേന്ദ്ര സര്‍ക്കാര്‍ ഭാരതീയ ഭാഷകള്‍ക്കുള്ള സാങ്കേതിക വിദ്യാ വികസനം മലയാളം കൈകാര്യം ചെയ്യുവാന്‍ സഹായിക്കുന്നു. എന്റെ പോസ്റ്റില്‍ ലിങ്ക്‌ ശരിയാക്കിയിട്ടുണ്ട്‌.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w

%d bloggers like this: