റബ്ബര്‍ കയറ്റുമതി ഇറക്കുമതിക്ക്‌ വില ഒരു തടസമല്ല

Updated on 30-01-2007

റബ്ബര്‍ ഗ്രേഡിംഗില്‍ തിരിമറിനടത്തിയും അതിര്‍ത്തികളിലൂടെ കള്ളക്കടത്ത്‌ നടത്തി നികുതിവെട്ടിച്ചും വാങ്ങാത്ത ആര്‍‌എസ്‌‌എസ്‌ 1x ഗ്രേഡില്‍ വിപണനം ചെയ്തും ശരാശരി വിലയേക്കാള്‍ താണ വിലയ്ക്ക്‌  കയറ്റുമതിചെയ്തും ഖജനാവിനും കര്‍ഷകര്‍ക്കും വന്‍ നഷ്ടമുണ്ടാക്കുന്നു.

2006 – 07 ലെ ദിനംപ്രതി അന്താരാഷ്ട്രവിലയും ആഭ്യന്തരവിലയും പരിശോധിച്ചാല്‍ അനാവശ്യ ഏറ്റക്കുറച്ചില്‍ മാത്രമല്ല നഷ്ടം സഹിച്ചുള്ള കയറ്റുമതിയും ഇറക്കുമതിയും നടക്കുന്നതായും കാണുവാന്‍ കഴിയും. എക്സല്‍ വര്‍ക്ക്‌ ഷീറ്റ്‌ രണ്ടില്‍ അവതരിപ്പിച്ചിട്ടുള്ള പ്രതിമാസ വിലയും കയറ്റുമതി ഇറക്കുമതികളും ശ്രദ്ധിക്കുക (ഈ കണക്കുകള്‍ റബ്ബര്‍ ബോര്‍ഡിന്റെ വെബ്‌ സൈറ്റിലെ Rubber Price  എന്ന പേജില്‍നിന്നും   വിലയും Rubber Statistical News എന്ന പേജില്‍നിന്നും കയറ്റുമതി ഇറക്കുമതി കണക്കുകളും ക്രോഡീകരിച്ചതാണ്). ഇത്തരം കയറ്റുമതി ഇറക്കുമതികളെക്കുറിച്ചുള്ള പൂര്‍ണ വിവരം ലഭ്യവുമല്ല. എന്നാല്‍ കയറ്റുമതി വര്‍ദ്ധിപ്പിക്കാന്‍ ആഭ്യന്തരവില താഴ്‌ത്തി നിറുത്തുകയും ഇറക്കുമതി ചെയ്യാന്‍ ഉയര്‍ത്തി നിറുത്തുകയും ചെയ്യുന്നത്‌ ഈ പ്രവൃ‍ത്തി ന്യായീകരിക്കുവാന്‍ വേണ്ടി മാത്രമാണ്.  ജൂണ്‍ ജൂലൈ ആഗസ്റ്റ്‌ മാസങ്ങളില്‍ 4 ന് കോട്ടയം വില  10692, 9821,  9182 രൂപയും ബാങ്കോക്ക്‌ വില 3 ന് 12484, 11710, 10303 രൂപയും ക്വിന്റലിന് ആയിരുന്നപ്പോള്‍ കയറ്റുമതി 9901, 8456, 10226  ടണ്ണുകളും ഇറക്കുമതി 6437, 5011, 2856 ടണ്ണുകളും ആയിരുന്നു. സംശയിക്കുവാന്‍ കഴിയുന്നത് പലതും പേപ്പര്‍ കയറ്റുമതി ആണോ എന്നാ‍ണ്. അറിയുവാനുള്ള അവകാശം വിനിയോഗിച്ചാല്‍ ചിലപ്പോള്‍ നിജസ്ഥിതി ലഭ്യമാകുമായിരിക്കും. ഇന്ത്യന്‍ വിപണി സ്വതന്ത്രമല്ല ആഗോളവിലകള്‍ക്ക്‌ വന്‍ സ്വാധീനമുണ്ട്‌ എന്ന്‌ പറഞ്ഞ്‌‌ കര്‍ഷകരെ കബളിപ്പിക്കുകയല്ലെ ചെയ്യുന്നത്‌? ഇന്ത്യയില്‍ മുന്തിയ റബ്ബര്‍ ഉത്‌പാദനം നടക്കുന്ന നവംബര്‍ മുതല്‍ ജനുവരെ വരെ അന്താരാഷ്ട്ര വിലയേക്കാള്‍ ഉയര്‍ത്തി നിറുത്തിയതാരാണ്  അല്ലെങ്കില്‍ എന്തിനായിരുന്നു? വിപണിയില്‍ നിന്നും ഉത്‌പന്ന നിര്‍മാതക്കളെ അകറ്റി നിറുത്തുവാനും ഇറക്കുമതി ചെയ്‌ത്‌ മാസാവസാന സ്റ്റോക്ക്‌ വര്‍ദ്ധിപ്പിക്കുകയും ആയിരുന്നു ലക്ഷ്യമെന്ന്‌ ആര്‍‌ക്കാണ് മനസിലാവാത്തത്‌? പത്തുലക്ഷം റബ്ബര്‍ കര്‍ഷകരെ വിരലിലെണ്ണാവുന്ന ചിലര്‍ കബളിപ്പിക്കുന്നു.

ധനകാര്യം 29-01-2007 29-01-2007 ലെ മാതൃഭൂമി ധനകാര്യം വെളിപ്പെടുത്തുന്നതുക്കൂടി ചിത്രത്തില്‍ ക്ലിക്ക്‌ ചെയ്ത്‌ വായിക്കുക.

കേരള സര്‍ക്കാരിന്‍ കീഴില്‍ പ്രവര്‍ത്തിക്കുന്ന റബ്ബര്‍മാര്‍ക്ക്‌ കര്‍ഷകരില്‍ നിന്ന്‌ നാലാം തരത്തിന് മുകളിലുള്ള ഷീറ്റുകള്‍ വാങ്ങാതെ എപ്രകാരമാണ് 1x വിപണനം നടത്തുന്നത്‌? നാലാം തരത്തിന് താഴെ വാങ്ങുന്ന ഷീറ്റുകളില്‍ നിന്നും തെരഞ്ഞെടുക്കുന്ന മെച്ചപ്പെട്ട ഷീറ്റുകള്‍ പൂര്‍ണമായും നല്ല നിലവാരമില്ലാത്തവ ഉറ്റവരുടെയും ഉടയവരുടെയും പേരില്‍ ബില്ലിട്ടും മറ്റും തിരിമറികളാണ് നടത്തുന്നത്‌. RSS 1x, 1, 2, 3 ഷീറ്റുകള്‍ ഈ സ്ഥാപനം കര്‍ഷകരില്‍ നിന്ന്‌ വാങ്ങാറില്ല. വളരെ പ്രയാസപ്പെട്ട്‌ ഒന്നു രണ്ടു പ്രാവശ്യം മാത്രം ക്വാളിറ്റി റബ്ബര്‍ മാര്‍ക്കറ്റിംഗ്‌ സൊസൈറ്റിയില്‍ നിന്ന്‌ വാങ്ങുകയുണ്ടായി. അതിനു ശേഷമുണ്ടായ തട്ടിപ്പിന്റെ ഒരു ഉദാഹരണം ചുവടെ ശ്രദ്ധിക്കുക.

പല ഉത്തരവാദപ്പെട്ടവര്‍ക്കും നല്‍കിയ പരാതി പൂര്‍ണരൂപത്തില്‍ വായിക്കുവാന്‍ ചിത്രത്തില്‍ ക്ലിക്ക്‌ ചെയ്യുക.

ഇത്തരം ഗ്രേഡിംഗ്‌ വെട്ടിപ്പുകളില്‍ നിന്നും തിരിമറികളില്‍ നിന്നും മോചനം “ഒരു ടെക്നിക്കല്‍ ഗ്രേഡിംഗ്‌“ സംവിധാനത്തിലൂടെ മാത്രമേ സാധിക്കുകയുള്ളു. ഇപ്പോഴത്തെ ഐ.റ്റി യുഗത്തില്‍ അതൊരു ബുദ്ധിമുട്ടുള്ള കാര്യവുമല്ല. അപ്രകാരം ഡീലര്‍മാര്‍ക്ക്‌ വാങ്ങുന്ന ഗ്രേഡില്‍ വില്‍ക്കുവാന്‍ കഴിയുകയും ഗുണനിലവാര നിര്‍ണയത്തിന് ശാശ്വത പരിഹാരം ആകുകയും ചെയ്യും. ഇത്‌ കര്‍ഷകര്‍ക്കും ഉത്പന്ന നിര്‍മാതാക്കള്‍ക്കും ഒരേപോലെ ഗുണം ചെയ്യും.

Advertisements

6 പ്രതികരണങ്ങള്‍

 1. ചന്ദ്രേട്ടാ,
  താങ്കളുടെ ഈ ബ്ലോഗിലെ ഗംഭീരമായ ആശയങ്ങളും അമൂല്യമായ വിവരങ്ങളും കൂടുതല്‍ ജനങ്ങളിലേക്ക് അതായത് കര്‍ഷകരിലേക്കും കാര്‍ഷിക വകുപ്പുകളിലെ മേധാവിമാര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവരിലേക്കും എത്തുന്നതിനായി എന്തെങ്കിലും മാര്‍ഗ്ഗം സ്വീകരിക്കണം…അച്ചടി മാധ്യമങ്ങളുടെ സഹകരണം ഇക്കാര്യത്തില്‍ താങ്കള്‍ക്കുണ്ടാകുമെന്നു പ്രതെക്ഷിക്കുന്നു. ഒരിക്കല്‍ക്കൂടി അഭിനന്ദനങ്ങള്‍

 2. നന്ദിയുണ്ട്‌ സിയ. ഐ.റ്റി പ്രൊഫഷണലുകളുടെ ഇടയില്‍ ഒരാളെങ്കിലും അഭിപ്രായം രേഖപ്പെടുത്തിയല്ലോ. അതുതന്നെ ധാരാളം. എങ്കിലും ലോക ബൂലോക ഐ.റ്റി പ്രൊഫഷണലുകള്‍ ഇത്തരം ഒരു മലയാളം ബ്ലോഗ്‌ പ്രസിദ്ധീകരിക്കുവാന്‍ എനിക്ക്‌ അവസരമൊരുക്കിത്തന്നത്‌ ഇത്തരം കാര്യങ്ങള്‍ തുറന്ന്‌ കാട്ടുവാന്‍ വലിയൊരവസരമാണ് ലഭ്യമാക്കിയത്‌.

 3. സിയ,
  നന്നായി!. അച്ചടി മാധ്യമങ്ങളോ?. ചന്ദ്രേട്ടന്റെ തലയ്ക്കു വില പറഞ്ഞിരിക്കുന്ന രബ്ബര്‍ ബോര്‍ഡും അവരുടെ പിണിയാളുകളായ , ചില ടയറു കമ്പനിക്കാരും കോട്ടയത്തെ പത്രമുത്തശ്ശിമാരും ഉള്‍പ്പെട്ട കോക്കസ് ചന്ദ്രേട്ടനെ എങ്ങനെ സഹായിക്കുമെന്നാണ് കരുതേണ്ടത്‌?.

 4. ചന്ദ്രേട്ടാ,

  താങ്കളുടെ ബ്ലോഗുകള്‍ സമയം കിട്ടുമ്പോള്‍ വായിക്കാറുണ്ട്.വളരെയേറെ പഠിച്ചതിനു ശേഷം തയ്യാറാക്കുന്ന ഇത്തരം ലേഖനങ്ങള്‍ വായിച്ച് കുറെപ്പേര്‍ക്കെങ്കിലും ഇത്തരം തട്ടിപ്പുകള്‍ മനസ്സിലായെങ്കില്‍!

 5. ചന്ദ്രേട്ടന്റെ പഴയൊരു പോസ്റ്റില്‍ (എനിക്കും കിട്ടി ഒരു ഡ്യൂപ്ലിക്കേറ്റ്) പറഞ്ഞിരുക്കുന്ന കമന്റ്റ് അവര്‍ ഡെലീറ്റു ചെയ്തു എന്നു തോന്നുന്നു. അതു തുറക്കുമ്പോള്‍ ഇങ്ങനെ കാണിക്കുന്നു:-
  “ This blog has been banned due to innapropriate content. “ ?

 6. ലഭ്യമായ 2006-07 ലെ സ്ഥിതിവിവരകണക്കുകള്‍ പ്രകാരം ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെ അന്താരാഷ്ട്ര ശരാശരി വില ആര്‍‌എസ്‌.എസ്‌ 3 ന് 106 രൂപ 23 പൈസ കിലോ ഒന്നിന് ആയിരുന്നപ്പോള്‍ ഇറക്കുമതി 24876 ടണ്ണുകളും ആയിരുന്നു. കോട്ടയം വിപണിയില്‍ തദവസരത്തില്‍ ആര്‍‌എസ്‌എസ്‌ 4 ന് 94 രൂപ കിലോ ഒന്നിനായിരുന്നപ്പോള്‍ കയറ്റുമതി 47565 ടണ്ണുകളും ആയിരുന്നു. അന്താരാഷ്ട്ര വിലയേക്കാള്‍ താഴ്‌ത്തി നിറുത്തി കയറ്റുമതി പ്രോത്‌സാഹിപ്പിക്കുകയും ലഭ്യമാകുവാന്‍ പോകുന്ന കണക്കുകള്‍ പ്രകാരം ഒക്ടോബര്‍ മുതല്‍ മാര്‍ച്ച്‌ 2007 വരെ അന്താരാഷ്ട ശരാശരി വിലയേക്കാള്‍ ആഭ്യന്തര വില ഉത്‌പാദനം കൂടുതലുള്ള സമയത്ത്‌ ഉയര്‍ത്തി നിറുത്തി ഇറക്കുമതി ചെയ്യുന്നതും ഇന്ത്യാ മഹാരാജ്യത്തിന് വന്‍ നഷ്ടമല്ലെ ഉണ്ടാക്കിവെയ്ക്കുന്നത്‌? കയറ്റുമതി ഇറക്കുമതി കണക്കുകളില്‍ വര്‍ഷാവസാനവും പിന്നീട്‌ ചില വര്‍ഷങ്ങള്‍ക്ക്‌ ശേഷവും ചില മാറ്റങ്ങള്‍ വരുമെന്നത്‌ മറ്റൊരു കാര്യം. കാരണം റബ്ബര്‍ ബോര്‍ഡറിയാതെ കയറ്റുമതിയോ ഡി.ജി.എഫ്‌.റ്റി അറിയാതെ ഇറക്കുമതിയോ നടക്കുകയില്ല എന്നതുകൊണ്ടാവാം തെറ്റായ കണക്കുകള്‍ പൊതുജനത്തിന് ലഭ്യമാകുന്നത്‌. ചതിക്കുഴിയില്‍ വീഴുന്നത്‌ കര്‍ഷകരും ചെറുകിട ഉത്‌പന്ന നിര്‍മാതാക്കളും. ഇതേ പോലെ ഫിനിഷ്‌ഡ്‌ പ്രോഡക്‌റ്റ്‌സ്‌ കയറ്റുമതിയും ഇറക്കുമതിയും പഠന വിഷയമാക്കേണ്ട ഒന്നു തന്നെയാണ്.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w

%d bloggers like this: