പത്രവാര്‍ത്തകള്‍ വിശ്വാസയോഗ്യമാണോ?

6-12-06 ലെ മാതൃഭൂമി പത്ര വാര്‍ത്തയിലെ പിശക്‌ ശ്രദ്ധിക്കുക.

കേരളത്തിന് തിരിച്ചടി

റബ്ബര്‍, കുരുമുളക്‌ ഇറക്കുമതി കൂട്ടി

കെ.ജി.മുരളീധരന്‍

റബ്ബറിന്റെ ഇറക്കുമതി കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച്‌ 42.7 ശതമാനം വര്‍ധിച്ചിട്ടുണ്ട്‌. 2005-ല്‍ 227 കോടി രൂപയ്ക്കുള്ള റബ്ബറാണ്‌ ഇറക്കുമതി ചെയ്തതെങ്കില്‍ ഇക്കൊല്ലം അത്‌ 325 കോടിയായി ഉയര്‍ന്നു. അന്താരാഷ്ട്ര വിപണിയില്‍ സ്വാഭാവിക റബ്ബറിന്‌ പലപ്പോഴും ഇന്ത്യന്‍ വിപണിയെ അപേക്ഷിച്ച്‌ വില കുറവായിരുന്നതാണ്‌ ഇറക്കുമതി കൂടാന്‍ കാരണം.
അതിനിടെയാണ്‌ 40,000 ടണ്‍ റബ്ബര്‍കൂടി ഇറക്കുമതിചെയ്യാന്‍ നീക്കം നടക്കുന്നതായി വാര്‍ത്തവന്നിട്ടുള്ളത്‌. ഈ മാസംതന്നെ ഇതിന്റെ ഒരുഭാഗം എത്തുന്നതോടെ റബ്ബര്‍ കര്‍ഷകര്‍ക്ക്‌ ഇപ്പോള്‍ കിട്ടുന്ന മെച്ചപ്പെട്ട വില താഴോട്ടുപോകുമെന്നാണ്‌ കരുതപ്പെടുന്നത്‌. ടയര്‍ നിര്‍മാതാക്കളുടെ സമ്മര്‍ദത്തെ ത്തുടര്‍ന്നാണ്‌ റബ്ബര്‍ ഇറക്കുമതിക്ക്‌ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുള്ളതെന്ന്‌ വ്യക്തമാണ്‌. റബ്ബര്‍ ഇറക്കുമതിച്ചുങ്കം കുറയ്ക്കണമെന്നും ടയര്‍ നിര്‍മാതാക്കള്‍ ആവശ്യപ്പെട്ടിട്ടുണ്ട്‌.
ഇപ്പോള്‍ സ്വാഭാവികറബ്ബര്‍ ഇറക്കുമതി ചെയ്യുന്നത്‌ കര്‍ഷകരെ ദ്രോഹിക്കുന്ന നടപടിയായിരിക്കുമെന്ന്‌ പി.സി. തോമസ്‌ എം.പി. കേന്ദ്രവാണിജ്യമന്ത്രി കമല്‍നാഥിന്‌ നല്‍കിയ നിവേദനത്തില്‍ ചൂണ്ടിക്കാട്ടി. വര്‍ഷങ്ങളായി റബ്ബറിന്റെ വില വളരെ കുറവായിരുന്നു. അല്‍പം ആശ്വാസം കര്‍ഷകര്‍ക്ക്‌ കിട്ടിക്കൊണ്ടിരിക്കുന്ന സമയത്ത്‌അത്‌ തകര്‍ക്കാന്‍ അനുവദിക്കരുതെന്ന്‌ തോമസ്‌ ആവശ്യപ്പെട്ടു.

ഏപ്രില്‍ മുതല്‍ നവംബര്‍ വരെയുള്ള കാലയളവില്‍ അന്താരാഷ്ട്രവിപണിയില്‍ പലപ്പോഴും ഇന്ത്യന്‍ വിപണിയെ അപേക്ഷിച്ച്‌ വിലകുറവായിരുന്നതാണ് ഇറക്കുമതി കൂടാന്‍ കാരണമെന്ന്‌ പറയുമ്പോള്‍ റബ്ബര്‍ ബോര്‍ഡ്‌ പ്രസിദ്ധീകരിച്ചിട്ടുള്ള സ്ഥിതിവിവരക്കണക്കുകള്‍ കൂടി പരിശോധിക്കുന്നത്‌ നല്ലതാണ്. മാത്രവുമല്ല ഇതേകാലയളവില്‍ പത്രങ്ങളും കോട്ടയം കൊച്ചി വിപണിവിലകള്‍ പ്രസിദ്ധീകരിച്ചിട്ടുള്ളതാണ്. പ്രതിമാസ രബ്ബര്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ന്യൂസ്‌ (ഇതില്‍ എല്ലാ മാസവും അന്താരാഷ്ട്ര വില ഇന്ത്യന്‍ വിപണിവിലയേക്കാള്‍ കൂടുതലാണെന്ന്‌ മനസിലാക്കുവാന്‍ കഴിയും. ഇപ്പോള്‍ ആഭ്യന്തര വില കൂട്ടി നിറുത്തിയിരിക്കുന്നത്‌ ഇറക്കുമതി ചെയ്യുന്ന റബ്ബറിന്റെ വിലയ്ക്കൊപ്പം നില നിറുത്തി പീക്ക് സീസണില്‍ ഉത്പന്ന നിര്‍മാതാക്കളെ വിപണിയില്‍ നിന്ന് അകറ്റി നിറുത്തി സര്‍പ്ലസ്‌ ഉണ്ടാക്കി വിലയിടിക്കുവാന്‍ വേണ്ടിത്തന്നെയാണ്. ഈ രീതിയിലെ അനാവശ്യ കയറ്റുമതി ഇറക്കുമതികള്‍ ചെറുകിട കര്‍ഷകരെയും ഉത്‌പന്ന നിര്‍മാതാക്കളെയും ഒരേപോലെ ബാധിക്കും.

കയറ്റുമതി ഇറക്കുമതി മാസം തിരിച്ച്‌ ചുവടെ ചേര്‍ക്കുന്നു.

2006

അളവ്‌ ടണ്ണില്‍

ആര്‍എസ്‌എസ്‌ 4

ആര്‍എസ്‌എസ്‌ 3

കയറ്റുമതി

ഇറക്കുമതി

ആഭ്യന്തര വില

അന്താരാഷ്ട്ര വില

ജനുവരി

4579

503

7360

8287

ഫെബ്രുവരി

5850

661

8045

9211

മാര്‍ച്ച്‌

8447

2575

8069

9246

ഏപ്രില്‍

6031

3439

8634

9695

മേയ്‌

6801

6511

9841

10998

ജൂണ്‍

9901

6437

10692

12484

ജൂലൈ

8456

5011

9821

11710

ആഗസ്റ്റ്‌

10226

2856

9182

10303

സെപ്റ്റംബര്‍

6150

622

8169

8480

ഒക്ടോബര്‍

ലഭ്യമല്ല

ലഭ്യമല്ല

8709

8463

നവംബര്‍

ലഭ്യമല്ല

ലഭ്യമല്ല

8260

7426

ഡിസംബര്‍

ലഭ്യമല്ല

ലഭ്യമല്ല

ലഭ്യമല്ല

ലഭ്യമല്ല

വില രൂപ/ക്വിന്റലിനാണ്

ഇതിലെ  കണക്കുകള്‍ പ്രതിമാസ റബ്ബര്‍ സ്റ്റാറ്റിസ്റ്റിക്‌സില്‍ നിന്നുള്ളതാണ്. എന്നാല്‍ വാര്‍ഷിക കണക്കുകള്‍ പിന്നീട്‌ അതില്‍ മാത്രം തിരുത്തപ്പെട്ടവയാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ എക്സല്‍ പേജ്‌ സന്ദര്‍ശിക്കുക

Advertisements

2 പ്രതികരണങ്ങള്‍

  1. റബ്ബര്‍ ഉത്‌പാദനത്തിലെ പീക്ക്‌ സീസണില്‍ വില ഉയര്‍ന്നതിന് പിന്നില്‍ സ്റ്റോക്കിസ്റ്റുകളാണെന്ന്‌ രബ്ബര്‍ ബോര്‍ഡ്‌ കുറ്റപ്പെടുത്തുന്നു. ഇപ്പോഴത്തെ സ്ഥിതി ആരോഗ്യകരമല്ലെന്നും കര്‍ഷകര്‍ക്ക്‌ റബ്ബര്‍ബോര്‍ഡ്‌ മുന്നറിയിപ്പ്‌ നല്‍കുന്നു. കഴിഞ്ഞവര്‍ഷം ജനുവരിയില്‍ ഈ സമയത്തുണ്ടായിരുന്ന സ്റ്റോക്കിനേക്കാള്‍ 15 ശതമാനം കൂടുതലാണ് ഇപ്പോഴത്തെ സ്റ്റോക്ക്‌.
    മേല്‍പ്പറഞ്ഞ വാര്‍ത്ത മാതൃഭൂമി ധനകാര്യം 8-12-06 ല്‍ പ്രസിദ്ധീകരിച്ചതാണ്.
    എന്നാല്‍ സത്യം മറിച്ചാണ്. വിപണി ടയര്‍ നിര്‍മാതാക്കള്‍ക്കുവേണ്ടി നിയന്ത്രിക്കുവാന്‍ കഴിവുള്ളവരാണ് ഇതിന് പിന്നില്‍. ഇതേ സ്റ്റോക്കിസ്റ്റുകള്‍ തന്നെയാണ് 75 രൂപ അന്താരാഷ്ട്രവില ആര്‍‌എസ്‌എസ്‌ 3 ന് ഉള്ളപ്പോള്‍ 45 രൂപയ്ക്ക്‌ ജര്‍മനിയിലേയ്ക്കും 50 രൂപയ്ക്ക്‌ അമേരിക്കയിലേയ്ക്കും കഴിഞ്ഞ വര്‍ഷം കയറ്റുമതി ചെയ്തതും. ഡിസംബര്‍ മാസാവസാന സ്റ്റോക്ക്‌ കൂട്ടുന്നതില്‍ ഇവര്‍ വിജയിച്ചൂ. അതും ചെറുകിട കര്‍ഷക്രെയും ഉത്‌പന്ന നിര്‍മാതാക്കളെയും ദ്രോഹിച്ചുകൊണ്ടുതന്നെ. 2005 ഡിസമ്പറില്‍ 117115 ടണ്‍ സ്ടോക്കുണ്ടയിരുന്നത്‌ ഇപ്പോള്‍ 15 ശതമാനം കൂടി എന്നര്‍ത്ഥം. ഇനി വരാന്‍ പോകുന്നത്‌ അന്താരാഷ്ട്ര വിലയിടിക്കുവനുള്ള കയറ്റുമതിയാണ്.

  2. News in any media is false, as it is only one version of the topic.
    No one can be impartial fully.
    So Any news can be altered. There is NO Qualitative differnce, But only quantitative difference.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w

%d bloggers like this: