റബ്ബര്‍ ഗവേഷണകേന്ദ്രം ബഹുദൂരം പിന്നില്‍

നാളിതുവരെ പട്ടമരപ്പിന്റെ കാരണവും പ്രതിവിധിയും കണ്ടെത്തുവാന്‍ കഴിയാത്ത ഗവേഷണകേന്ദ്രം ബഹുദൂരം പിന്നില്‍ തന്നെയാണ്. കാരണം നാഴികയ്ക്ക്‌ നാല്പതുവട്ടം പറയുന്നത്‌ റബ്ബര്‍ കറ അല്ലെങ്കില്‍ ലാറ്റെക്സ്‌ ഇലയില്‍ നിന്ന്‌ താഴേയ്ക്ക്‌ ഒഴുകുന്നുവെന്നാണ്. ഇപ്രകാരം പറയുമ്പോള്‍ പട്ടമരപ്പിന്റെ കാരണമെന്തെന്ന്‌ കണ്ടെത്തുന്ന കാര്യത്തിലും പരാജയപ്പെടുന്നു.

പട്ടമരപ്പിന്റെ കാരണം നെക്രോസിസ്‌ എന്ന നിര്‍ജ്ജീവ കോശങ്ങളാണ് എന്ന് ഐ.ആര്‍.ആര്‍.ഡി.ബി പറയുന്നുണ്ടെങ്കിലും അതിന് പ്രതിവിധി നാളിതുവരെ കണ്ടെത്തുവാന്‍ അവര്‍ക്ക്‌ കഴിഞ്ഞിട്ടില്ല. ഇന്ത്യന്‍ റബ്ബര്‍ ഗവേഷണകേന്ദ്രം തൈ മരങ്ങള്‍‍ക്കിടുന്ന രാസ വളമിശ്രിതം തന്നെ തെറ്റാണ്. 10:10:4:1.5 എന്നതില്‍ എന്‍ എന്ന അമ്ല സ്വഭാവമുള്ള രാസവളത്തോടൊപ്പം 1.5 എന്ന മഗ്നീഷ്യം ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കുകയില്ല എന്നുമാത്രമല്ല ദോഷമേ ചെയ്യുകയുള്ളു. എന്‍ എന്ന നൈട്രജന്‍ ജൈവ വളമായി നല്‍കുന്നതാണ് നല്ലത്. എന്‍ എന്ന രാസവളത്തില്‍ നിന്നുണ്ടാകുന്ന നൈട്രേറ്റ്  വളരെ വേഗം ജലത്തില്‍ എത്തിച്ചേരുകയും ആ ജലം കുടിക്കുന്ന മനുഷ്യന് ആമാശയ ക്യാന്‍‌സറിന് കാരണമാകുകയും ചെയ്യും.

പട്ടമരപ്പ്‌ ലക്ഷണം കണ്ടാല്‍ പട്ടയുടെ ആ ഭാഗത്ത്‌ ചുറ്റിലും വിശ്രമം നല്‍കുകയും റബ്ബര്‍ മരത്തിന്റെ  ശിഖരക്കെട്ടിന് താഴെനിന്ന്‌  താഴേയ്ക്ക്‌ ടാപ്പ്‌ ചെയ്യുകയും ചെയ്താല്‍ ആ മരത്തിന്റെ പട്ടമരപ്പ്‌ മാറി കിട്ടുകയും ഉത്‌പാദനത്തില്‍ കുറവ്‌ സംഭവിക്കാതിരിക്കുകയും ചെയ്യും. അതിന് കാരണം ഇലയില്‍ ഉത്‌പാദിപ്പിക്കപ്പെടുന്ന അന്നജം ഫ്ലോയത്തിലൂടെ വേരിലെത്തുകയും വേരുകള്‍ക്ക്‌ വളരുവാനും ജലവും മൂലകങ്ങളും വലിച്ചെടുക്കുവാനും കഴിയുകയും ചെയ്യും എന്നതുതന്നെ. എന്നാല്‍ പട്ടമരപ്പ്‌ വന്നഭാഗത്തോ അതിന് താഴെയോ കറയെടുക്കുവാന്‍ ശ്രമിച്ചാല്‍ ഫ്ലോയവും ഉണങ്ങുവാന്‍ കാരണമാകും. വേരുകള്‍ വളര്‍ന്നശേഷം ബാക്കി വരുന്ന ഘടകങ്ങള്‍ക്കൊപ്പം മഗ്നീഷ്യവും മുകളിലേയ്ക്ക്‌ സഞ്ചരിക്കുന്നു. തദവസരത്തില്‍ തടിയുടെ (സ്റ്റെം) പുറം പട്ടയിലൂടെ നടക്കുന്ന പ്രകാശ സംശ്ലേഷണവും ആഹാരസംഭരണവും ആണ് ലാറ്റെക്‌സ്‌ ലഭ്യമാക്കുന്നത്‌. അതുകൊണ്ടുതന്നെ റബ്ബര്‍ കോട്ട്‌ എന്ന പെട്രോളിയം ഉത്‌പന്നം പുരട്ടാന്‍ പാടില്ല എന്ന്‌ മനസിലാക്കാം. അവിടെ കാര്‍ബണ്‍ ഡൈ ഓക്സൈഡിലെ കാര്‍ബണും ഇലകള്‍ക്കിടയിലൂടെ അരിച്ച്‌ ഇറങ്ങുന്ന സൂര്യ പ്രകാശവുമാണ് ആവശ്യം.

{പട്ടമരപ്പ്‌ മാറ്റിയെടുത്ത നന്ദകുമാറിന്റെ റബ്ബര്‍ മരത്തിന്റെ പടത്തോടൊപ്പം നന്ദകുമാറിനെയും കാണാം}

എ പാനലില്‍ പട്ടമരപ്പ്‌ വരുകയും ബി പാനലിലും കറയില്ലാതാകുകയും ചെയ്തപ്പോള്‍ ആ ഭാഗത്ത്‌ വിശ്രമം നല്‍കി എട്ടടി ഉയരത്തില്‍ അല്‍പ്പം ചെരിവ്‌  കൂട്ടി ടാപ്പ്‌ ചെയ്യുകയും ഉത്പാദനക്കൂടുതല്‍ മാത്രമല്ല പട്ടമരപ്പ്‌ മാറ്റിയെടുക്കുവാന്‍ കഴിയുകയും ചെയ്തു. എന്നാല്‍ മിതമായി മാത്രം മഗ്നീഷ്യം നല്‍കിയിട്ടും ഉയരത്തില്‍ വെട്ടിത്തുടങ്ങിയ ഭാഗത്തിന് മുകളില്‍ മാത്രം മുകളിലേയ്ക്ക്‌ മൊരി ഉണങ്ങി പൊളിഞ്ഞിളകുന്നതായി കാണുവാന്‍ കഴിഞ്ഞു. പിന്‍ഭാഗത്ത്‌ പട്ടയ്ക്ക്‌ ദോഷമില്ല. ഇതില്‍ നിന്നുതന്നെ മനസിലാക്കാം കറ താഴെനിന്ന്‌ മുകളിലേയ്ക്കാണ് സഞ്ചരിക്കുന്നത്‌ എന്ന്‌. ചുരുക്കിപ്പറഞ്ഞാല്‍ ഈ മരത്തിന് കൂടുതല്‍ മഗ്നീഷ്യം ഘട്ടം ഘട്ടമായി നല്‍കി മുകളിലേയ്ക്ക്‌  കട്ടികൂടിയ മൊരി ഉണങ്ങി ഇളകുന്നത് മാറ്റിയെടുക്കുവാന്‍ കഴിയും. ഈ ഭാഗത്ത്‌ ഉള്ളിലെ ഫ്ലോയത്തിലെ അന്നജത്തില്‍ നിന്നാ‍ണ് കുറവുവന്ന ഘടകങ്ങള്‍ വലിച്ചെടുക്കുന്നത്‌. ഈ മരത്തിന് കൂടുതല്‍ മഗ്നീഷ്യം നല്‍കിയില്ലെങ്കില്‍ വീണ്ടും പട്ടമരപ്പ്‌ വരും. 1990 ല്‍ നട്ട ഈ മരത്തിന്റെ നാലടി ഉയരത്തില്‍ ചുറ്റളവ്‌ 114 സെ.മീ ആണ്.

പട്ടമരപ്പ്‌ വന്ന ഭാഗത്തോട്‌ ചേര്‍ന്ന്‌ ടാപ്പ്‌ ചെയ്ത്‌ കറയെടുക്കാന്‍ ശ്രമിച്ചാല്‍ ആഭാഗത്ത്‌ കട്ടികൂടിയ മൊരി ഉണങ്ങി യിളകുന്നതായി കാണുവാന്‍ കഴിയും. അതേപോലെ വെട്ടിത്തുടങ്ങിയ ഭാഗത്തിന് മുകളില്‍ മൊരി ഉണങ്ങി ഇളകുകയാണെങ്കില്‍ ആ മരങ്ങള്‍ക്ക്‌ മഗ്നീഷ്യത്തിന്റെ കുറവുണ്ടെന്ന്‌ മനസിലാക്കാം. മഗ്നീഷ്യം ആവശ്യാനുസരണം നല്‍കിയാല്‍ ഉണങ്ങിയിളകുന്ന മൊരിയുടെ അളവ്‌ വളരെ കുറവായിരിക്കും.

റബ്ബര്‍ മരങ്ങള്‍ക്ക്‌ മഗ്നീഷ്യം നല്‍കിയാല്‍ വെട്ടുപട്ടയിലോ പാല്‍ക്കുഴലുകള്‍ക്ക്‌ ഉള്ളിലോ കറ കട്ടിപിടിക്കും എന്നതാണ് ഗവേഷണവിഭാഗത്തിന്റെ മറ്റൊരു കണ്ടെത്തല്‍. എനിക്ക്‌ കാണാന്‍ കഴിഞ്ഞ വിപരീത ഫലം ഇതാണ്. തുലാ വര്‍ഷ മഴയില്‍ ഞാന്‍ റബ്ബര്‍ മരങ്ങള്‍ക്ക്‌ വിശ്രമം നല്‍കുകയും മഴ തീരാറായപ്പോള്‍ 25 കിലോ മഗ്നീഷ്യം സല്‍‌ഫേറ്റ്‌  200 മരങ്ങള്‍ക്ക്‌ നല്‍കുകയും തുര്‍ന്നും നവംബര്‍ ഡിസംബര്‍ എന്ന അത്യുത്‌പാദനം ലഭിക്കുന്ന പീക്ക്‌ സീസണില്‍ മരങ്ങള്‍ക്ക്‌ പൂര്‍ണവിശ്രമം നല്‍കുകയും ചെയ്തു. ഇക്കഴിഞ്ഞ ഡിസംബര്‍ 27 ന് ടാപ്പിംഗ്‌ ആരംഭിച്ചത്‌ 70 മരങ്ങളില്‍ നിന്നാണ്. ആദ്യ ദിവസം വെട്ടുപട്ടയിലെ ഉണക്ക പട്ട വെട്ടി മാറ്റിയപ്പോള്‍ കറ ഒലിക്കുകയും വളരെ വേഗം കട്ടിപിടിക്കുകയും ചെയ്തു. എന്നാല്‍ 28 ന് ടാപ്പു ചെയ്ത കറ 800 മി ലി ‍ ശേഖരിച്ചത്‌ രണ്ട്‌ ലിറ്റര്‍ വെള്ളവും ചേര്‍ത്ത്‌ നേര്‍പ്പിച്ച ആസിഡ്‌ കൂട്ടിക്കലര്‍ത്തി ഉറകൂടാന്‍ വെച്ചു. അതിശയമെന്നു പറയട്ടെ 24 മണിക്കൂര്‍ കഴിഞ്ഞിട്ടും പാട ചൂടിയതല്ലാതെ ഉറകൂടിയില്ല. 29 ന് ടാപ്പ്‌ ചെയ്ത്‌ കിട്ടിയത്‌ 1800 മി ലി രണ്ട്‌ ലിറ്റര്‍ കറയോടൊപ്പം നേര്‍പ്പിച്ച ആസിഡ്‌ കലര്‍ത്തിയപ്പോള്‍  4 മണിക്കൂര്‍ കൊണ്ട്‌ ഉറകൂടിക്കിട്ടി. അതേദിവസം തന്നെ 50 മരങ്ങള്‍ പുതുതായും ടാപ്പിംഗ്‌ ആരംഭിച്ചു.

ഡിസംബര്‍ 30ന് ആദ്യം 70 മരങ്ങളും അല്പം വിശ്രമത്തിന് ശേഷം 50 മരങ്ങളും ടാപ്പ്‌ ചെയ്തു. 70 മരത്തിലെ കറ സംഭരിച്ച്‌ രണ്ട്‌ ഷീടുകള്‍ ഉണ്ടാക്കി. 50 മരത്തില്‍ നിന്ന്‌ സംഭരിച്ച കറ വളരെക്കുറച്ച്‌ വെള്ളവും ഉറകൂടാതിരുന്ന കറയും കൂട്ടിക്കലര്‍ത്തി നേര്‍പ്പിച്ച ആസിഡുമായി കലര്‍ത്തി കട്ടിക്കൂടിയ പാടയും അതിന് മുകളില്‍ വെച്ച്‌ 31 ന് അത് ഷീറ്റാക്കുവാന്‍ കഴിഞ്ഞു. എന്നാല്‍ 50 മരങ്ങളിലെ കറ പൂര്‍ണമായി ശേഖരിക്കുവാന്‍ കഴിഞ്ഞില്ല. തിരുവനന്തപുരം സൌത്ത്‌ പാര്‍ക്കില്‍ ഒരു വിവാഹ ശേഷമുള്ള റിസപ്‌ഷനില്‍ പങ്കെടുക്കേണ്ടിവന്നതിനാല്‍ തുള്ളി വീണുകൊണ്ടിരുന്ന മരങ്ങളിലെ ചിരട്ടകള്‍ നിവര്‍ത്തി വെച്ചിരുന്നു. 31  ന് ടാപ്പ്‌ ചെയ്യുമ്പോള്‍ നിവര്‍ത്തി വെച്ച ചിരട്ടകളിലെ കറ പാട ചൂടിയതല്ലാതെ 18 മണിക്കൂറിന് ശേഷവും ഉറകൂടാത്ത നിലയില്‍ കാണുവാന്‍ കഴിഞ്ഞു. 

റബ്ബര്‍ കറയുടെ ഒഴുക്ക്‌ താഴെനിന്ന്‌ മുകളിലേയ്ക്കാണ് എന്നതിന് ചില തെളിവുകള്‍ കൂടി ലഭ്യമാണ്.

ടാപ്പുചെയ്യുന്ന മരങ്ങളിലെ വെട്ടുപട്ടയില്‍ നേര്‍പ്പിച്ച എത്തിഫോണ്‍ പുരട്ടിയാല്‍ ആ ഭാഗത്തിന് താഴെയുള്ള പട്ടയില്‍ കറയുടെ കട്ടി അമിതമായി കുറയുന്നതായും മുകള്‍ ഭാഗത്ത്‌ കട്ടി കുറയാതിരിക്കുന്നതായും കാണുവാന്‍ കഴിയും. അതേപോലെ RRIM – 600 എന്ന മരത്തില്‍ ലാറ്റെക്‌സ്‌ വലത് താഴെനിന്നും ഇടത്‌ മുകളിലേയ്ക്കാണ് ഒഴുകുന്നത്‌. അതിനാല്‍ ഇടത്‌ മുകളില്‍ നിന്നും വലത്‌ താഴേയ്ക്ക്‌ ടാപ്പ്‌ ചെയ്യുന്ന മരങ്ങളില്‍ എത്തിഫോണ്‍ പുരട്ടിയാല്‍ വളരെ വേഗം പട്ടമരപ്പ്‌ വരുന്നു. എന്നാല്‍ ഇത്തരം മരങ്ങളില്‍ ഇടത്‌ താഴെനിന്നും വലത്‌ മുകളിലേയ്ക്ക്‌ ടാപ്പ്‌ ചെതാല്‍ അത്തരം മരങ്ങളില്‍ മിതമായ തോതില്‍ എത്തിഫോണ്‍ പുഅട്ടിയാല്‍ പട്ടമരപ്പ്‌ വരുകയില്ല. അതേപോലെ ഇടത് താഴെനിന്നും വലത് മുകളിലേയ്ക്ക്‌ കറ ഒഴുകുന്ന RRII – 105 ഇനത്തില്‍‌പ്പെട്ട മരങ്ങളില്‍ ഇടത്‌ താഴെനിന്നും വലത് മുകളിലേയ്ക്ക്‌ വെട്ടുചാലുണ്ടാക്കി എത്തിഫോണ്‍ പുരട്ടി ടാപ്പുചെയ്താല്‍ വളരെ വേഗം പട്ടമരപ്പ്‌ വരുവാന്‍ സാധ്യതയുണ്ട്‌.

ഒരേ മരത്തില്‍ താഴെയും മുകളിലുമായി 4 അടി അകലത്തില്‍ രണ്ട്‌ വെട്ടുചാലുകളിലൂടെ തുടര്‍ച്ചയായി കറയെടുത്താല്‍  മുകളിലെ വെട്ടുചാലിലെ കറ തുള്ളിവീഴുന്നത്  ആദ്യം നിലയ്ക്കുകയും കറയുടെ കട്ടി കൂടിയിരിക്കുന്നതായും കാണുവാന്‍ കഴിയും. താഴത്തെ വെട്ടുചാലില്‍ കറയുടെ കട്ടി കുറവും കൂടുതല്‍ തുള്ളി വീഴുകയും ചെയ്യും.

വേനലില്‍ റബ്ബര്‍മരങ്ങള്‍ക്ക്‌ വിശ്രമം കൊടുക്കുന്ന കര്‍ഷകര്‍ 250 ഗ്രാം മഗ്നീഷ്യം സല്‍‌ഫേറ്റ്  വീതം മരമൊന്നിന് വേനല്‍ മഴയില്‍ നല്‍കിയാല്‍ അതുകൊണ്ട്‌ ഉണ്ടാകുന്ന നേട്ടം നേരിട്ട്‌ മനസിലാക്കുവാന്‍ കഴിയും.

Advertisements

5 പ്രതികരണങ്ങള്‍

  1. നല്ല ലേഖനം..

  2. പരീക്ഷിച്ചു നോക്കട്ടെ..

  3. പരീക്ഷിക്കാന്‍ റബ്ബര്‍ തോട്ടങ്ങളില്ല, എങ്കിലും നിരവധി റബ്ബര്‍ കര്‍ഷകര്‍ക്ക് ഇത് പ്രയോജനപെടുമെന്ന കാര്യത്തില്‍ സംശയമില്ല

  4. ബെന്നി, ഗവേഷകന്‍, കുറുമാന്‍ നന്ദി.
    പട്ടമരപ്പ്‌ മാറിക്കിട്ടിയ പടത്തോടൊപ്പം നന്ദകുമാറും നുങ്ങളുടെ മുന്നിലെത്തുകയാണ്. ഇന്നല്ലെങ്കില്‍ നാളെ ഈ കണ്ടെത്തല്‍ റബ്ബര്‍ ഗവേഷണകേന്ദ്രത്തിന് അംഗീകരിക്കേണ്ടിവരും. ഈ പോസ്റ്റ്‌ കാണുന്ന റബ്ബര്‍ കര്‍ഷകര്‍ക്ക്‌ പ്രയോജനപ്രദമാകുമെന്ന്‌ വിശ്വസിക്കുന്നു.

  5. ഗവേഷണത്തിന്റെ പേരില്‍ ദരിദ്രകോടികളുടെ നികുതിപ്പണം തിന്നുമുടിക്കുന്ന പെരിച്ചാഴികളെ ഉന്മൂലനാശം ചെയ്യാന്‍ പറ്റിയ വല്ല വിഷവും പഞ്ചായത്തിലൂട്യോ കൃഷിഭവനിലൂട്യോ കിട്ട്വോ ചന്ദ്രേട്ടാ?

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )

%d bloggers like this: