റബ്ബര്‍ ഉത്‌പാദക സംഘങ്ങളിലൂടെ

റബ്ബര്‍ ഉത്‌പാദക സംഘം, പേയാട്‌ – രജി: നമ്പര്‍ 65/90, ചെക്കിട്ടപ്പാറ, വിളപ്പില്‍ശാല. പിന്‍- 695573. ഫോണ്‍: 0471 2287713.

20-12-06 -ന് പ്രസ്തുത ഉത്‌പാദക സംഘത്തിന്റെ 16-ആം വാര്‍ഷിക പൊതുയോഗം സംഘം പ്രസിഡന്റ്‌ ആര്‍.ഭാസ്കരന്‍ നായരുടെ അധ്യക്ഷതയില്‍ നടക്കുകയുണ്ടായി. അതിനോടൊപ്പം നടന്ന കര്‍ഷക സെമിനാറില്‍ ശ്രീ. വി.പി.കുഞ്ഞപ്പന്‍, ജോയിന്റ്‌ റബ്ബര്‍ പ്രൊഡക്ഷന്‍ കമ്മീഷണര്‍, മേഖല ആഫീസ്‌, തിരുവനന്തപുരം അദ്ധ്യക്ഷതവഹിക്കുകയും നിയന്ത്രിത കമഴ്ത്തിവെട്ട്‌ രീതിയുടെ നേട്ടങ്ങളെപ്പറ്റി ശ്രീ, കെ.ആര്‍.വിജയകുമാര്‍ (ഡയറക്ടര്‍ ട്രയിനിംഗ്‌ – ആര്‍.ആര്‍.ഐ.ഐ, കോട്ടയം)വിശദീകരിക്കുകയും ചെയ്തു. അതേ യോഗത്തില്‍ പങ്കെടുത്ത കര്‍ഷകനായ ചന്ദ്രശേഖരന്‍ നായര്‍ ചില സംശയങ്ങള്‍ ചോദിച്ചു. അവയും കിട്ടിയ മറുപടിയും ചുവടെ ചേര്‍ക്കുന്നു.

ചോദ്യം: പുതുപ്പട്ടയില്‍ പച്ചനിറം ഉണ്ടെങ്കില്‍ ആ മരത്തിന് പട്ടമരപ്പുണ്ടാകുമോ?

ഉത്തരം: പുതുപട്ടയില്‍ പച്ചനിറമല്ല തവിട്ട്‌ നിറമാണ് ഉണ്ടാകുക.

ചോദ്യം: ചുരണ്ടി നോക്കിയാല്‍ പച്ച നിറം കാണില്ലെ?

ഉത്തരം: ചെറിയ പച്ച നിറം കാണാറുണ്ട്‌

ചോദ്യം: പട്ടമരപ്പ്‌ വന്ന മരങ്ങളിലെ പുതുപ്പട്ട ചുരണ്ടി നോക്കിയാല്‍ പച്ച നിറം കാണുവാന്‍ കഴിയുമോ?

ഉത്തരം: ഇല്ല അവിടെ പട്ട പൂര്‍ണമായും മരച്ചതാകയാല്‍ പച്ച നിറം കാണുകയില്ല.

ചോദ്യം: റബ്ബര്‍ മരത്തിന്റെ തടിയുടെ തൊലിപ്പുറത്ത്‌ ഫോട്ടോസിന്തസിസ്‌ നടക്കുന്നുണ്ടോ?

ഉത്തരം: റബ്ബര്‍ മരങ്ങളുടെ ഇടയില്‍ കുരുമുളക്‌ വളര്‍ത്താന്‍ കഴിയാത്ത കാരണം സൂര്യപ്രകാശം ലഭിക്കാത്തതിനാലാണ്. റബ്ബര്‍ മരങ്ങളുടെ തടിയിലും ഫോട്ടോസിന്തസിസ്‌ ചെറുതായേ നടക്കുകയുള്ളു.

ചോദ്യം: രണ്ടോ മൂന്നോ വര്‍ഷം ടാപ്പ്‌ ചെയ്തു കഴിഞ്ഞാല്‍ വെട്ടു പട്ടയില്‍ കിട്ടുന്ന ഡി.ആര്‍.സി യെക്കാള്‍ ടാപ്പിംഗ്‌ തുടങ്ങിയ ഭാഗത്തിന് മുകളിലുള്ള പട്ടയില്‍ കായം വീഴ്ത്തിയാല്‍ കറയുടെ കട്ടി കൂടുതലായിരിക്കില്ലെ?

ഉത്തരം: ഇല്ല മുകള്‍ ഭാഗത്ത്‌ കട്ടി കുറവായിരിക്കും. കട്ടി കൂടുതലാണെങ്കില്‍ അത്‌ പട്ട മരപ്പിന്റെ ലക്ഷണമാണ്.

ചോദ്യം: ജലവും മൂലകങ്ങളും സൈലത്തിലൂടെ ഇലയിലെത്തി ഫോട്ടോ സിന്തസിസിലൂടെ അന്നജം രൂപപ്പെടുകയും അത്‌ വേരിലെത്തി വേരുകള്‍ വളര്‍ന്ന ശേഷം കറ മുകളിലേയ്ക്കല്ലെ സഞ്ചരിക്കുന്നത്‌?

ഉത്തരം: പട്ടയ്ക്കുള്ളിലെ അന്നജം പുറത്തേയ്ക്ക്‌ വലിച്ചെടുക്കുകയാണ്  ചെയ്യുന്നത്‌.

കൂടുതല്‍ ചോദ്യങ്ങള്‍ ചോദിക്കുവാനനുവദിക്കാതെ ഇരിക്കുവാനുള്ള നിര്‍ദ്ദേശവും നല്‍കി.

ബഹുമാനപ്പെട്ട റബ്ബര്‍ ബോര്‍ഡ്‌ ചെയര്‍മാനോട്‌ ജനപക്ഷം അഭ്യര്‍ത്ഥിക്കുന്നതെന്തെന്നാല്‍ ചന്ദ്രശേഖരന്‍ നായരുടെ ചോദ്യങ്ങളിലും സംശയങ്ങളിലും എന്തെങ്കിലും ശരികളുണ്ടെങ്കില്‍ ഇത്തരം കമഴ്‌ത്തി വെട്ടിലൂടെ താത്‌ക്കാലിക ഉത്‌പാദന വര്‍ധനവുണ്ടാക്കി അനേകം വര്‍ഷങ്ങള്‍ ഉത്‌പാദനം ലഭിക്കേണ്ടതും കൂടുതല്‍ വണ്ണം വെയ്ക്കേണ്ട റബ്ബര്‍ മരങ്ങളെ നശിപ്പിക്കുവാന്‍ അനുവദിക്കരുതേ എന്നാണ്.

സ്വാഭാവിക റബ്ബര്‍ എന്ന പേജില്‍ നിന്നുള്ള ഒരു ഭാഗം ചുവടെ ചേര്‍ക്കുന്നു.

“Cork ഉണ്ടാകുന്നത്‌ ഉപരിവൃതിയ്ക്കടുത്ത്‌ആയി പുതുതായി ഉണ്ടാകുന്ന കേമ്പിയത്തിന്റെ പ്രവർത്തനഫലമായിട്ടാണ്‌. ഈ കേമ്പിയത്തിന്‌ കോർക്ക്‌ കേമ്പിയം (Phellogen) എന്നു പറയുന്നു. ഈ കേമ്പിയം വിഭജിച്ച്‌ പുറത്തേയ്ക്ക്‌ ഉത്‌പാദിപ്പിക്കുന്ന കോശങ്ങളാണ്‌ കോർക്ക്‌ അഥവാ Phellum. ഈ cork cells -ൽ Suberin എന്ന Waxy material അടിഞ്ഞ്‌ കൂടി dead cells ആയി മാറുന്നു. ഈ Cork -ൽ ചെറിയ സുഷിരങ്ങൾ കാണുന്നു. ഇവയാണ്‌ lenticells. ഇവയിലൂടെ gaseoces exchange നടക്കുന്നു. Cork cambium വിഭജിച്ച്‌ ഉള്ളിലേയ്ക്കുണ്ടാകുന്ന കോശങ്ങളാണ്‌ Phelloderm – ഇവ living cells ആണ്‌. ഇവയുടെ functions  Photosynthesis and food storage എന്നിവയാണ്‌“.

“എനിക്കിത്രയും പറഞ്ഞുതന്ന ബോട്ടണി ടീച്ചറോട്‌ കടപ്പെട്ടിരിക്കുന്നു”

“കോർക്കിലെ ലെന്റിസെൽസ്‌ എന്ന സുഷിരങ്ങളിലൂടെ ഗാസിയോസെസ്‌ എക്സ്‌ചേഞ്ജ്‌ നടക്കുകയും കോർക്ക്‌ കേമ്പിയം വിഭജിച്ച്‌ ഉള്ളിലേയ്ക്ക്‌ ഫെല്ലോഡേം എന്ന ജീവനുള്ളകോശങ്ങൾ ഉണ്ടാകുകയും ഫോട്ടോസിന്തസിസും ഫുഡ്‌ സ്റ്റോറേജും നടക്കുകയും ചെയ്യുന്നുവെങ്കിൽ പട്ടമരപ്പിനുള്ള കാരണങ്ങൾക്ക്‌ വേറെ എന്തു തെളിവാണ്‌ വേണ്ടത്‌“ ?

അറിവുള്ളവര്‍ പ്രതികരിക്കുക എന്ന ചന്ദ്രശേഖരന്‍ നായരുടെ പോസ്റ്റ്‌  റബ്ബര്‍ തടിയുടെ പ്രവര്‍ത്തനം ഒരു കര്‍ഷകന്റെ കാഴ്‌ചപ്പാടിലൂടെ അവതരിപ്പിച്ചിരിക്കുന്നു.

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w

%d bloggers like this: