എനിക്കും കിട്ടി ഒരു ഡ്യൂപ്ലിക്കേറ്റ്‌

ഞാന്‍ പ്രസിദ്ധീകരിച്ച ഇന്ത്യന്‍ നാച്വറല്‍ റബ്ബര്‍ എന്ന ബ്ലോഗ്‌ മറ്റൊരാള്‍ പകര്‍ത്തി സ്വന്തം പേരില്‍ വെളിച്ചം കാണിച്ചിരിക്കുന്നു. റബ്ബറിനെ സംബന്ധിച്ച കള്ളക്കണക്കുകള്‍ വെളിച്ചം കാണട്ടെ എന്നെനിക്കാശ്വസിക്കാം. എന്നാല്‍ ഇതുപോലല്ല മറ്റുള്ളവരുടെ കാര്യം. സ്വന്തം ബ്ലോഗുകള്‍ മറ്റാരെങ്കിലും അടിച്ചു മാറ്റിയാല്‍ വറീഡ്‌ ആകുന്ന പലരും ഉണ്ട്‌. ഇവിടെ നിയമവും നിയന്ത്രണങ്ങളും ഒന്നും ഇല്ലെ?

ഇന്ത്യന്‍ നാച്വറല്‍ റബ്ബര്‍ എന്ന അപരന്‍ എന്റെ പോസ്റ്റുകള്‍ പലതും – എന്റെ മറ്റ്‌ പേജുകളിലെ ഹൈപ്പെര്‍ ലിങ്കുള്‍പ്പെടെ -പ്രസിദ്ധീകരിച്ചിരിക്കുന്നു. അതില്‍ താഴെക്കാണുന്ന ലിങ്കില്‍ ഞാന്‍ ആദ്യ കമെന്റും രേഖപ്പെടുത്തിയിട്ടുണ്ട്‌.

RRII 105 is highly susceptible to pink disease. Why? 

ബൈഇന്‍ഡ്യ ഡോട്‌ കോം എന്ന സൈറ്റില്‍ ചേരുവാനുള്ള ടേംസ്‌ ഓഫ്‌ സെര്‍വീസ്‌ ഇംഗ്ലീഷിലുള്ളത്‌ ആരെങ്കിലും ഒന്ന്‌ വായിച്ച്‌  ഈ സഫ ചെയ്ത തെറ്റിനെ ഒന്ന്‌ ചൂണ്ടിക്കാണിക്കാമോ? ഇത് വലിയൊരുപകാരമായിരിക്കും.

Advertisements

8 പ്രതികരണങ്ങള്‍

 1. ചന്ദ്രേട്ടാ,
  ശാസ്ത്രീയ വിവരങ്ങളായാലും..നേരം പോക്കുകളായാലും മോഷണം, മോഷണം തന്നെ..
  പ്രതിഷേധമുണ്ട്..പക്ഷെ സാങ്കേതിക വശങ്ങളെക്കുറിച്ച്, എനിക്കത്ര ധാരണ പോരാ..

  ലക്ഷ്യം മാര്‍ഗ്ഗത്തെ സാധൂകരിക്കുമെങ്കിലോ.. അയാളുടെ പ്രതികരണവും വരട്ടെ..നമുക്കൊന്നു നോക്കാം!

  വാവക്കാടന്‍

 2. ചന്ദ്രേട്ടാ
  കട്ടു തിന്നു ശീലിച്ചവന്‍ എന്നും അതുതന്നെ ചെയ്യും.
  100 രൂപ വെറുതെ കൊടുത്താലും പേഴ്സിലെ 5 രൂപ അവന്‍ അടിച്ചു മാറ്റിയിരിക്കും.
  ജനുസിന്റെ കൊണം

 3. ഇതു വളരെ കഷ്ടമാണല്ലോ ചന്ദ്രേട്ടാ.
  ഇതിനെക്കുറിച്ചു അറിവുള്ളവര്‍ ദയവായി പ്രതികരിക്കുക.

 4. ചന്ദ്രേട്ടാ,

  ടേംസ് ഓഫ് സര്‍വ്വീസില്‍ താഴെ പറയുന്ന കാര്യങ്ങള്‍ (Point 5g & 9) അനുസരിച്ച് സാഫ ചെയ്തത് ബൈഇന്‍ഡ്യ ഡോട്‌ കോം-ന്റെ നിയമങ്ങള്‍ക്ക് എതിരാണ്.

  5. Content Posted on the Site.

  g. The following below is a partial list of the kind of Content that is considered illegal or prohibited on the People.ByIndia Web Site. People.ByIndia reserves the right to investigate fully and take any appropriate legal action in its sole discretion against anyone who violates this provision; including without limitation, removal of the offending communication from the Service and automatically terminating the membership of such violators. It includes Content that:

  * promotes any illegal or unauthorized copy of someone else’s copyrighted work, such as providing pirated computer programs or links to them, providing information to circumvent manufacture-installed copy-protect devices, or providing pirated music or links to pirated music files;

  9. Copyright Policy. You may not post, reproduce, or distribute in any way any copyrighted material, trademarks, or other proprietary information of People.ByIndia without obtaining the prior written consent of the owner of such proprietary rights. Without limiting the foregoing, if you believe that your work has been copied and posted on the Service in a way that constitutes copyright infringement, please provide our Copyright Agent with the following information: an electronic or physical signature of the person authorized to act on behalf of the owner of the copyright interest; a description of the copyrighted work that you claim has been infringed; a description of where the material that you claim is infringing is located on the People.ByIndia Web site; your address, telephone number, and email address; a written statement by you that you have a good faith belief that the disputed use is not authorized by the copyright owner, its agent, or the law; a statement by you, made under penalty of perjury, that the above information in your notice is accurate and that you are the copyright owner or authorized to act on the copyright owner’s behalf.

  ഇതനുസരിച്ച് സാഫയുടെ മെമ്പര്‍ഷിപ്പ് റദ്ദുചെയ്യാന്‍ വേണമെങ്കില്‍ അവര്‍ക്ക് കഴിയും. ചന്ദ്രേട്ടന്റെ എഴുത്തിന് എന്താണ് മറുപടി എന്നറിയാമല്ലോ 🙂

 5. എന്റെ ഡ്യൂപ്ലിക്കേറ്റിനെതിരെ നടപടിയുണ്ടാകുമെന്ന്‌ Posted by Jove, Techno Legal Solutions LLC, NY. 05 Dec 2006, 16:56 എന്ന വ്യക്തിയുടെ കമെന്റ്‌ Indian Rubber Statisticsഎന്ന പോസ്റ്റില്‍ രേഖപ്പെടുത്തിയിരിക്കുന്നു. ബ്ലോഗുകള്‍ക്ക്‌ നിയമവും നടപടിയും ഉണ്ട്‌ എന്ന്‌ ഇവിടെ വ്യക്തമാകുന്നു. ഇനിയും കൂടുതല്‍ സുതാര്യത ബ്ലോഗുകളുടെ കാര്യത്തില്‍ ഉണ്ടാകും എന്ന്‌ പ്രതീക്ഷിക്കാം.

 6. ചന്ദ്രേട്ടാ, താ‍ങ്കളുടെ പ്രശ്നത്തിനു പരിഹാരം കാണുക മത്രമല്ല താങ്കള്‍ ചെയ്തത്. ബ്ലോഗുകടെ സുരക്ഷയെക്കുറിച്ച് ആശങ്കയുള്ള എല്ലാവര്‍ക്കും ഒരു മാര്‍ഗ്ഗദര്‍ശനവും ആയി.

 7. ചന്ദ്രേട്ടാ
  ചന്ദ്രേട്ടന്‍ ഇത് കണ്ട് പിടിച്ചതു വളരെ നല്ല കാര്യമായി.പലരും ഇതു ചെയ്യാറുണ്ട് എന്നാണ് കേള്‍വി. http://www.copyscape.com/ വെച്ച് നോക്കുകയാണെങ്കില്‍ നമ്മുടെ സൈറ്റ് ആരെങ്കിലും അങ്ങിനെ ചെയ്യുന്നുണ്ടോയെന്ന് അറിയാം. ഫുഡ് ബ്ലോഗില്‍ ഒരുപാട് പേര്‍ ഇതു വെച്ച് പടങ്ങളും എഴുത്തും മറ്റും ആരെങ്കിലും കട്ടെടുത്തിട്ടുണ്ടോ എന്ന് കണ്ട് പിടിക്കുന്നോ മറ്റോ ഉണ്ട്.

  ഞാന്‍ അത്രയും ബോദേര്‍ഡ് അല്ല. അതുകൊണ്ട് ഞാന്‍ ട്രൈ ചെയ്ത് നോക്കിയിട്ടില്ല. ചന്ദ്രേട്ടന് ഉപകാരപ്രദമാവുമെങ്കില്‍…

 8. ഇഞ്ചിപ്പെണ്ണെ: സന്മനസിന് നന്ദി. തന്ന ലിങ്ക്‌ ഞാന്‍ നോക്കി അവസാനം ഡോളര്‍ റേറ്റ്‌ കാണിക്കുന്നു. ഇതേ പ്രയോജനം നമ്മുടെ സൈറ്റിലെ പ്രധാന വാക്കുകള്‍ ഗൂഗിള്‍ അലെര്‍ട്ടില്‍ ഇട്ടാല്‍ കിട്ടുമല്ലോ. അതും സൌജന്യമായി. എനിക്കങ്ങിനെയാണ് പലതും കിട്ടുന്നത്‌.
  കൂടാതെ ചാറ്റിലൂടെയും കമെന്റിലൂടെയും ബ്ലോഗ്ഗ്‌ മോഷണ വിഷയവുമായി എന്നോട്‌ സഹകരിച്ച എല്ലാപേര്‍ക്കും നന്ദി രേഖപ്പെടുത്തുന്നു.
  സഫയുടെ ബ്ലോഗിനെതിരെ നടപടിയുണ്ടാകുമെന്ന്‌ പ്രതീക്ഷിക്കാം.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w

%d bloggers like this: