എന്നെപ്പോലെ മറ്റൊരാള്‍

ബൂലോകരെ ഈ ബാബുക്കുട്ടനെ നിങ്ങള്‍ക്കറിയാമോ?

ഇന്റര്‍നെറ്റ്‌ ബ്ലോഗിലെ തമാശകള്‍
ബാബുക്കുട്ടന്‍ പലര്‍ക്കും സുപരിചിതനാണ്‌. ഇന്റര്‍നെറ്റ്‌ ബ്ലോഗുകളിലാണ്‌ കുട്ടന്റെ പ്രിയം. ബ്ലോഗുകള്‍ ചമച്ച്‌ ചമച്ച്‌ നെറ്റില്‍ എവിടൊക്കെ ബ്ലോഗുകളുണ്ടോ അവിടൊക്കെ ബാബുവുമുണ്ട്‌ എന്ന അവസ്ഥ. ഇത്ര ഭീകരനായ ഈ ബ്ലോഗന്‍ എന്തിനെക്കുറിച്ചാണ്‌ എഴുതുന്നതെന്ന്‌ വിസ്മയിച്ച്‌ വെറുതെ ചികഞ്ഞു നോക്കുമ്പോഴാണ്‌ ബാബുക്കുട്ടന്‍ തികഞ്ഞ ബോറന്‍കൂടിയാണെന്ന്‌ തിരിച്ചറിയുക. ലബനനിലെ സ്‌ത്രീകളെയും കുട്ടികളെയും കുറിച്ചുള്ള ബ്ലോഗുകള്‍ക്കിടയിലും കാണും ബാബുക്കുട്ടന്റെ സംഭാവന. ബാബുക്കുട്ടന്‍, കുട്ടാംപള്ളില്‍ ഹൗസ്‌, കരിയിലപ്പാറ പി.ഒ. എന്ന വിലാസവും. കരിയിലപ്പാറ മനോഹരമായ സ്ഥലമാണ്‌, ഞാന്‍ ജനിച്ചു വളര്‍ന്ന വീടിന്റെ അരികിലൂടെയാണ്‌ പ്രസിദ്ധമായ മീനച്ചിലാര്‍ മന്ദം ഒരു ചേരപ്പാമ്പിനെപ്പോലെ ഇഴഞ്ഞു നീങ്ങുന്നത്‌… എന്ന മട്ടിലുള്ള കുറെ വിശേഷണങ്ങളുമാവും അതില്‍ കൊടുത്തിട്ടുണ്ടാവുക. ലബനനിലെ സ്‌ത്രീകളും കരിയിലപ്പാറയിലെ പുഴയും തമ്മില്‍ എന്തു ബന്ധമെന്നു ചോദിച്ചാല്‍ ലബനനെക്കുറിച്ചെഴുതുന്നവര്‍ക്ക്‌ കരിയിലപ്പാറ അറിയാത്തതു പോലെ തന്നെ തനിക്ക്‌ ലബനനെക്കുറിച്ചുമറിയില്ല എന്ന ഫോര്‍മുലയാണ്‌ ബാബുക്കുട്ടന്‌ പറയാനുള്ളത്‌.

എന്തായാലും സ്ഥിരം ബ്ലോഗന്‍മാര്‍ക്കിടയില്‍ ബാബുക്കുട്ടനും ഒരു സ്ഥാനമുണ്ട്‌. ഇത്തരം ബ്ലോഗന്‍മാര്‍ ഒന്നും രണ്ടുമല്ല എന്നതാണ്‌ മറ്റൊരു കാര്യം. ഇവര്‍ക്ക്‌ ബ്ലോഗുകള്‍ തന്നെക്കുറിച്ചു തന്നെ ലോകത്തോടു വിളിച്ചു പറയാനുള്ള മാധ്യമമാണ്‌. അടിസ്ഥാനപരമായി പ്രശസ്‌തനാവാനുള്ള മോഹം സൃഷ്ടിക്കുന്ന ലളിതമായ അധ്വാനമാണ്‌ ഇവരെക്കൊണ്ട്‌ ഇങ്ങനെയൊക്കെ ചെയ്യിക്കുന്നത്‌. കെ.എസ്‌.ആര്‍.ടി.സി. ബസ്‌ സ്റ്റേഷനിലെ കംഫര്‍ട്ട്‌ സ്റ്റേഷനില്‍ സ്വന്തം പേരും വിലാസവും ഫോണ്‍ നമ്പരും എഴുതി വച്ച്‌ പ്രശസ്‌തനാവാന്‍ കൊതിക്കുന്നവന്റെ അതേ ലളിതമായ മനശാസ്‌ത്രമാണ്‌ ഇത്തരം ബാബുക്കുട്ടന്‍മാരെയും സൃഷ്ടിക്കുന്നത്‌. തന്നെക്കുറിച്ചുള്ള കാര്യങ്ങള്‍ ബ്ലോഗുകളാക്കുന്നവരില്‍ ഏറിയ പങ്കും മലയാളികളാണെന്നത്‌ ശ്രദ്ധേയമാണ്‌. ബ്ലോഗുകളും സിറ്റിസണ്‍ ജേര്‍ണലിസവുമൊക്കെ ആധുനിക സമൂഹത്തിന്റെ ഈര്‍ജധാരയെ സ്വാധിനിക്കുന്ന ആശയവിനിമയ ജാലകങ്ങളാണെന്നൊക്കെ താത്വികമായി പറയുമ്പോഴും ഇത്തരം തമാശകള്‍ കഴിഞ്ഞിട്ട്‌ മറ്റൊന്നും വായിക്കാന്‍ സമയമില്ല എന്ന അവസ്ഥ ശോചനീയവുമാണ്‌.
ഞാന്‍ ബാബുക്കുട്ടനെ സെര്‍ചിയപ്പോ‍ള്‍ കിട്ടിയത്‌.

ഇതുമായി ബന്ധപ്പെട്ട മറ്റൊരു ബ്ലോഗ്‌ ഇവിടെ ക്ലിക്ക്‌ ചെയ്യുക

വിഷയം: ജേര്‍ണലിസം

Advertisements

4 പ്രതികരണങ്ങള്‍

  1. ബാബുക്കുട്ടന്‍ എല്ലായിടത്തും ചെന്നെത്തുന്നതുപോലയോ കെ.എസ്.ആര്‍.ടി.സി കം‌ഫര്‍ട്ട്‌ സ്റ്റേഷനിലെ ചുവരെഴുത്തുപോലയോ അല്ല എനിക്ക്‌ പറയാനുള്ളത്‌. കാരണം ഞാന്‍ ബസ്‌ യാത്ര അധികം ചെയ്യാറില്ല (ട്രയിനിലെ ടോയിലറ്റില്‍ കണ്ടിട്ടുണ്ട്‌)അതുകാരണം സ്വന്തം പേരും ഫോണ്‍‌‌നമ്പരും അഡ്രസും എഴുതിവെച്ച്‌ പ്രശസ്തനാകുന്നതും 10 ലക്ഷം റബ്ബര്‍ കര്‍ഷകരെ കബളിപ്പിക്കുന്ന കള്ളക്കണക്കുകള്‍ തെളിവുസഹിതം പ്രസിദ്ധീകരിക്കുന്നതും തമ്മില്‍ അജഗജാന്തരം ഉണ്ട്‌ എന്നുമാത്രം. ഈ കള്ളക്കണക്കുകള്‍ വിക്കിയിലിടാന്‍ നോക്കി നടന്നില്ല അതുകാരണം എന്റെ ബ്ലോഗില്‍ തന്നെ ഇട്ടു. പ്രശസ്തമായ സെര്‍ച്ച്‌ എഞ്ചിനുകളില്‍ എന്റെ ഒന്നല്ല അനേകം പേജുകള്‍ തന്നെ തെളിഞ്ഞുവരും. ആരും അംഗീകരി‍ക്കാത്ത എന്നെ ബ്ലോഗുകളും ഇന്റെര്‍നെറ്റും പ്രശസ്തനാക്കി എന്ന കാര്യത്തില്‍ എനിക്ക്‌ സംശയമില്ല എന്നുമാത്രമല്ല ഈ ബൂലോഗ കൂട്ടായ്മയ്ക്ക്‌ പിന്നില്‍ പ്രവര്‍ത്തിച്ച അണിയറശില്പികളെ നന്ദിപൂര്‍വം സ്മരിക്കുകയും ചെയ്യുന്നു. ഇവരില്‍ സിബു, വിശ്വം, രാജ്‌നായര്‍, അനില്‍, ഏവുരാന്‍, എം.കെ.പോള്‍, സുനില്‍, കലേഷ്‌ തൂടങ്ങി പലരും ഈ പൊട്ടനായ എന്റെ ബ്ലോഗുകളിലെ പാലിച്ചകള്‍ തിരുത്തുവാനും മറ്റും പലരീതിയിലും സഹായിച്ചിട്ടും ഉണ്ട്‌. അതിനാല്‍ ഇപ്പോള്‍ ഞാനേകനല്ല എന്റെ പിന്നില്‍ ഒരു ബൂലോഗം തന്നെയുണ്ട്‌. പലരും ടെലഫോണിലൂടേയും നേരിട്ടും ഈമെയിലുകളായും നിഷ്കളങ്കമായ പ്രശംസ അറിയിക്കാറും ഉണ്ട്‌. കമ്പ്യൂട്ടറിന്റെ കാനാ പൂനാ അറിയില്ലായിരുന്ന എനിക്ക്‌ ബൂലോഗ മലയാളികളുടെ ഇടയില്‍ സ്വതന്ത്രമായി അഭിപ്രായം പറയാന്‍ കഴിയുന്നല്ലോ. വാര്‍ത്തകള്‍ മാധ്യമങ്ങളുടെ കൈക്കുള്ളിലായിരുന്ന ഒരു കാലം ഉണ്ടായിരുന്നു. ഇപ്പോള്‍ ബ്ലോഗുകള്‍ക്ക്‌ സെന്‍സര്‍ഷിപ്പ്‌ ഏര്‍പ്പെടുത്തുവാനുള്ള പഴുതുകള്‍ ആരായുകയാണ് പലരും. 50,000 ടണ്‍ സ്വാഭാവിക റബ്ബര്‍ കയറ്റുമതിചെയ്തത്‌ കര്‍ഷകര്‍ക്കുവേണ്ടിയാണെന്ന്‌ മാധ്യമങ്ങള്‍ പറയുമ്പോള്‍ അല്ല അത്‌ വെട്ടിപ്പിനും തട്ടിപ്പിനും അവസരമൊരുക്കുകയാണ് എന്ന്‌ തെളിവുകള്‍ സഹിതം നിരത്തുവാന്‍ എന്റെ ബ്ലോഗുകളില്‍ മൈക്രോസോഫ്റ്റ്‌ എക്സല്‍, പവ്വര്‍ പോയിന്റ്‌ പ്രസെന്റേഷന്‍, വീഡിയോ ദൃശ്യങ്ങള്‍ എന്നിവയിലൂടെ അവതരിപ്പിക്കുവാന്‍ കഴിയുന്നത്‌ നാളെ ലക്ഷക്കണക്കിന് കമ്പ്യൂട്ടര്‍ സ്ക്രീനുകളില്‍ തെളിഞ്ഞെന്നും വരും. അതുവരെ ചൊറിച്ചിലുള്ളവര്‍ കാത്തിരിക്കുക. സ്വന്തം ടയര്‍ കമ്പനിക്കുവേണ്ടീ റബ്ബര്‍ ബോര്‍ഡ്‌ പ്രസിദ്ധീകരിക്കാത്ത വിപണി വിലകള്‍ കേരളത്തിലെ ചെറുകിടകച്ചവടക്കാരെ നിയന്ത്രിക്കുവാന്‍വേണ്ടി പ്രസിദ്ധീകരിക്കുന്നത്‌ (വ്യാപാരിവില – ഇവര്‍ക്ക്‌ സംസ്ഥാന സര്‍ക്കാരോ റബ്ബര്‍ ബോര്‍ഡോ അധികാരമോ ലൈസന്‍സോ നല്‍കിയിട്ടുണ്ടോ?) സ്വന്തം പത്രം മുഖാന്തിരം ആണ് എങ്കില്‍ നാളെ മറ്റൊരു പത്രത്തിന് കര്‍ഷകര്‍ക്കുവേണ്ടി സ്വന്തംസ്വാധീനമുള്ള കടയില്‍ സ്വന്തം ആള്‍ക്കാരെക്കൊണ്ട്‌ കൂടിയ വിലയ്ക്ക്‌ വിറ്റിട്ട്‌ കൂടിയ വിലയും പ്രസിദ്ധീകരിക്കുവാന്‍ കഴിയുമല്ലോ? ഇത്തരത്തില്‍ കള്ള വിലകള്‍ സ്വന്തൈഷ്ടത്തിന് പ്രസിദ്ധീകരിച്ചും റബ്ബര്‍ ആക്ട്‌ നിഷ്കര്‍ഷിക്കുന്ന ഗ്രേഡിംഗ്‌ മാനദണ്ഡമായ ഗ്രീന്‍ബുക്കുപോലും പ്രദര്‍ശിപ്പിക്കാതെ അതിര്‍ത്തികളിലൂടെ കള്ളക്കടത്ത്‌ നടത്തിയും കൂടിയ അന്താരാഷ്ട്ര വിലയുള്ളപ്പോള്‍ പകുതിവിലയ്ക്ക്‌ കയറ്റുമതി ചെയ്തും സംസ്ഥാന ഖജനാവെന്ന പൊതുജനത്തിന്റെ ധനമല്ലെ കൊള്ളയടിക്കപ്പെടുന്നത്‌. ഇത്‌ ബൂലോഗ ടോയ്‌ലറ്റ്‌

  2. സുഷീറെ: നിന്നെക്കാള്‍ ജോലി ഞാന്‍ ചെയ്യുന്നുണ്ട്‌ ഈ പ്രായത്തിലും. എങ്കിലും സത്യം വെളിച്ചം കാണുമ്പോള്‍ നിനക്കൊന്നും ദഹിക്കില്ല. നീ ഇട്ട കമെന്റ്‌ പിന്മൊഴികളില്‍ പോവില്ല അതിനാലാണ് ഞാനീ മറുപടി നല്‍കുന്നത്‌. എന്നെയും എന്റെ ലേഖനങ്ങളെയും ഇഷ്ടപ്പെടുന്ന കുറച്ചുപേര്‍ ഈ ബൂലോഗത്തുണ്ട്‌. നിന്നെപ്പോലെ ചില വാലാട്ടികള്‍ തന്നെയാണ് ഈ നാട്ടിന്റെ ശാപം. മലയാളം വായിക്കും ഒരക്ഷരം മലയാളത്തില്‍ എഴുതണമെങ്കില്‍ നിനക്കൊക്കെ പേപ്പറും പേനയും വേണം. എനിക്കതും വേണ്ട. നിന്റെ ചൊറിച്ചിലിന് ഈ ബൂലോഗത്തുനിന്ന്‌ ചിലരെങ്കിലും മറുപടി തരാതിരിക്കില്ല.
    “ജൈ ജവാന്‍ ജൈ കിസാന്‍.“

  3. ചന്ദ്രേട്ടാ, എന്താണ് താങ്കള്‍ക്കു നേരെ പലപ്പോഴായി ഈ ഒളിയമ്പുകള്‍.ആരാണിതിനു പിന്നില്‍.എടാ സുഷീറേ ,ഞങ്ങളുടെ ചന്ദ്രേട്ടനെ നീ പണി പഠിപ്പിക്കണ്ട. അദ്ദേഹത്തിന് അദ്ദേഹത്തിന്റെ പണി ഭംഗിയായി ചെയ്യാന്‍ അറിയാം.നീ ആരാ?നിന്നെയൊക്കെ ഇതൊക്കെ പറയാന്‍ പ്രേരിപ്പിക്കുന്നത് എന്താവുമെന്ന് ഞാനൂഹിക്കുന്നു.തട്ടിപ്പുകള്‍ വെളിച്ചത്തു വരുന്നതിന്റെ ഭയം.നീ പോയി നിന്റെ പണി സത്യസന്ധമായി ചെയ്യാന്‍ നോക്ക്.അല്ലാതെ ഞങ്ങള്‍ക്ക് പണിയുണ്ടാക്കാന്‍ നിക്കല്ലേ…

  4. ബൂലോഗ സുഹൃത്തുക്കളെ സുഷീര്‍ എന്ന പേരില്‍ എനിക്ക്‌ കമെന്റിട്ടത്‌ തിരുവനന്തപുരത്തുകാരനും ഏഷ്യനെറ്റ്‌ ബ്രോഡ്‌ബാന്റ് കണക്ഷന്‍ ഉള്ളവനും ആണ് അല്ലാതെ ഒരു ബൂലോഗ മലയാളിയും ആയിരുന്നില്ല. ബ്ലോഗുകളെഴുതാതെ വായനമാത്രം നടത്തി സ്വന്തം താല്പര്യങ്ങള്‍ക്ക്‌ കോട്ടം തട്ടുമ്പോള്‍ ഇത്തരക്കാര്‍ പ്രതികരിക്കുന്നു. അഡ്രസുള്ള ബ്ലോഗര്‍മാരെ നമുക്കറിയാവുന്നതാണല്ലോ. കള്ളന്‍ എപ്പോഴും കപ്പലില്‍ തന്നെയായിരിക്കും. കര്‍ഷക ആത്മഹത്യകള്‍ക്ക്‌ പിന്നിലും ഇതുപോലുള്ളവര്‍ തന്നെയാണ്. പരസ്യമായി ഇവര്‍ കര്‍ഷകര്‍ക്കുവേണ്ടി കരയുകയും ചെയ്യും.

    എനിക്കനുകൂലമായി കമെന്റെഴുതിയ വിഷ്ണു പ്രസാദിനോട്‌ അകൈതവമായ നന്ദി രേഖപ്പെടുത്തുന്നു.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w

%d bloggers like this: