അന്തകവിത്തുകള്‍ കര്‍ഷകര്‍ക്ക്‌ ശാപം

കണ്ണു തുറക്കൂ ഇതൊന്ന്‌ വായിക്കൂ * Dr Sothi Rachagan is Regional Director of the Consumers International, Asia Pacific. ഇവിടെ ഞെക്കുക . * ഇതേപോലെ അനേകം പേജുകള്‍ കാണാന്‍ കഴിയും.

ലാഭക്കൊതിയന്മാരായ കര്‍ഷകര്‍ മറ്റ്‌ കര്‍ഷകരെ മാത്രമല്ല ഈ നാടിനെതന്നെ നശിപ്പിക്കുകയാണ്. പണ്ട്‌ രാജസ്ഥാനില്‍ ഒരു ആചാരം ഉണ്ടായിരുന്നു. ഒരു ഗ്രാമത്തില്‍ ഒരു യുവാവിനെ സാണ്ട്‌ (വിത്തുകാള) ആയി അംഗീകരിക്കുകയും 10 വര്‍ഷങ്ങള്‍ക്ക്‌ ശേഷം ദേവപ്രീതിയ്ക്കായി ബലികൊടുക്കുകയും ചെയ്യുന്ന ഒരു ആചാരം.  ആ സാണ്ടിന് ഒരുജോടി ചെരുപ്പും (സാണ്ട്‌ കാ ജൂത്ത) ഉണ്ടായിരുന്നു. സ്രീകള്‍ മാത്രമുള്ള വീടുകളില്‍ ആ ചെരുപ്പ്‌ കണ്ടാല്‍ പുരുഷന്മാരാരും വീട്ടില്‍ കയറില്ല. വെള്ളം പോലും ശരിക്ക്‌ കിട്ടാത്ത ആ നാട്ടില്‍ രാജകീയ ജീവിതമായിരുന്നു സാണ്ടിന്. ട്രയിനും പ്ലെയിനും ബസ്സും വന്നതോടെ ഈ സാണ്ടുകള്‍ നാടുവിടാന്‍ തുടങ്ങി. അപ്പോഴാണ് അത്‌ അവസാനിച്ചത്‌. ഇത്‌ കേട്ടറിഞ്ഞ കഥയാണ്.

അതേപോലെ ഒരു സാണ്ട്‌ ആണ് മൊണ്‍‌സാന്റോ എന്ന വിത്തുകാള. ഹരിയാനയിലും തമിഴ്‌നാട്ടിലും കര്‍ഷകര്‍ നെല്‍പ്പാടങ്ങളിലെ അവരുടെ പരീക്ഷണകൃഷി  വെട്ടി നശിപ്പിച്ചുവെങ്കില്‍ ആര്‍ക്കും കണ്ടെത്തുവാന്‍ കഴിയാത്ത ഏതെല്ലാം നെല്‍പ്പാടങ്ങളിലാണ് പരീക്ഷണത്തിന്റെ പേരില്‍ ഈ കൊലച്ചതി നടക്കുന്നത്‌ എന്ന്‌ ആര്‍ക്ക്‌ അറിയാം. ജനിതകമാറ്റം വരുത്തിയ വിത്തുകളും കളനാശിനിയും കീടനാശിനികളും മണ്ണിന്റെ ഹ്യൂമസ്‌ എന്ന സമ്പത്ത്‌ നിലനിറുത്തുവാന്‍ കഴിയുന്ന മണ്ണിരകളെ നശിപ്പിക്കും.

റബ്ബര്‍ ഗവേഷണ കേന്ദ്രത്തില്‍ നട്ടിരിക്കുന്ന ജനിതകമാറ്റം വരുത്തിയ റബ്ബര്‍ മരങ്ങള്‍ എന്തു ചെയ്യും? അത്‌ അവിടത്തെ ഗവേഷകര്‍ തന്നെ വെട്ടി നിരത്തുമോ? സെക്യൂരിറ്റി സംവിധാനമുള്ള അവിടെ കടന്നുചെല്ലാന്‍ ജനത്തിന് കഴിയില്ലല്ലോ. ലോകത്തില്‍ വെച്ച്‌ ഏറ്റവും കൂടുതല്‍ ഉത്‌പാദനക്ഷമതയുള്ള സംസ്ഥാനത്തുതന്നെ വേണമോ ഇത്തരം പരീക്ഷണം?

മൊണ്‍‌സന്റോയും വാള്‍മാര്‍ട്ടും ഇന്ത്യയുമായി കരാറൊപ്പിട്ട സ്ഥിതിയ്ക്ക്‌ നാം ഇനി എന്തുചെയ്യും? 2006 ഫെബ്രുവരി 10 ലെ ദി ഹിന്ദു വാര്‍ത്ത കാണുക. നല്ല വിളവുതരുന്ന പലവിത്തുകളും കര്‍ഷകരുടെ പക്കല്‍ ലഭ്യമാണ്. പരാഗണത്തിലൂടെ ഇത്തരം ജനിതകമാറ്റം വരുത്തിയ വിത്തിന്റെ സവിശേഷതകള്‍ എത്തിച്ചേരാതെ നോക്കേണ്ടത്‌ നമ്മുടെ കടമയാണ്. കാരണം ഇതിന്റെ വിത്തുകള്‍ മുളയ്ക്കുകയില്ല എന്നതുതന്നെ. ഗ്രാമ തലങ്ങളില്‍ കര്‍ഷകര്‍ ജാഗരൂകരാകുകയും നമ്മുടെ ഭരണകൂടങ്ങള്‍ തന്നെ സമ്മാനിക്കുന്ന ഇത്തരം വിപത്തുകളെ ശക്തമായി നിയമത്തിന്റെ വഴികളിലൂടെ നേരിടുകയും വേണം.

ഒരു കര്‍ഷകനായ എന്റെ സംശയം നമ്മള്‍ തെരഞ്ഞെടുത്ത്‌ നമ്മെ ഭരിക്കുവാന്‍ ചുമതലപ്പെടുത്തിയവര്‍ നമ്മുടെ മണ്ണില്‍ കൃഷിയെയ്യുവാനുള്ള സര്‍വ്വ വിത്തുകളുടെയും വിതരണക്കാരനായി മൊണ്‍‌സാന്റോയെ ഏള്‍പ്പിച്ച്‌ അവര്‍ പറയുന്ന വിലയ്ക്ക്‌ വാങ്ങി കൃഷിചെയ്യുവാന്‍ അവസരമൊരുക്കുകയാണോ? ഭൂമിയില്‍ പുല്ലുപോലും മുളയ്ക്കാത്തരീതിയില്‍ അവര്‍ ഈ കൃഷി വ്യാപിപ്പിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. നമുക്ക്‌ ഭക്ഷണം കിട്ടിയില്ലെങ്കില്‍ പുല്ലുകള്‍ വേകിച്ച്‌ ചാറെടുത്ത്‌ കുടിച്ചെങ്കിലും ജീവിക്കാം. അതിനും സമ്മതിക്കില്ലെ? ഇതിനുവേണ്ടിക്കൂടെയല്ലെ കോപ്പറേറ്റീവ്‌ ഫാമിംഗ്‌ എന്നും മറ്റും പറഞ്ഞ്‌ മുറവിളികൂട്ടുന്നത്‌.  ഡോ.ഗോപിമണിയെപ്പോലുള്ള കൃഷിശാസ്ത്രജ്ഞര്‍ നല്ലത്‌ പറഞ്ഞു തരുന്നതിനു പകരം ഹരിത വിപ്ലവം രാസവളവും കീടനാശിനികളും മണ്ണിനെ നശിപ്പിച്ചു എന്ന്‌ 50 വര്‍ഷങ്ങള്‍ക്ക്‌ ശേഷം പറയുമ്പോള്‍ ലഭിക്കാത്ത ഉത്‌പാദനക്ഷമതയുടെ പേരും പറഞ്ഞ്‌ ഏറ്റവും വീര്യം കൂടിയ പെസ്റ്റിസൈഡ്‌ വേണ്ടിവരുന്ന കൃഷിരീതി നടപ്പിലാക്കുന്ന ഇവരോടൊപ്പം തന്നെയല്ലെ നിലകൊള്ളുന്നത്.  അന്തക വിത്തുകളെക്കാള്‍ അപകടകരികളാണ് ഇത്തരം ശാസ്ത്രജ്ഞര്‍. ഇവരെപ്പോലെയുള്ളവര്‍തന്നെയാണല്ലോ ഭരിക്കുന്ന സര്‍ക്കാരുകള്‍ക്ക്‌ വേണ്ട നിര്‍ദ്ദേശങ്ങളും ഉപദേശങ്ങളും കൊടുത്തിരുന്നതും പെന്‍ഷനായശേഷവും കൊടുക്കുന്നതും. സര്‍വ്വനാശം ഫലം.  ഉഷ തണല്‍ – മാതൃഭൂമി ദിനപത്രത്തില്‍ ആക്ഷേപങ്ങളും അഭിപ്രായങ്ങളും പംക്തിയില്‍ എഴുതിയ ജി.എം.വിളകള്‍ സുരക്ഷിതമോ ? എന്ന ഭാഗം വളരെ വിലപ്പെട്ടതും ശ്രദ്ധേയവുമാണ്. 85 രൂപയ്ക്ക്‌ “അക്ഷയകൃഷി” എന്ന പുസ്തകം ഡോ.ഗോപിമണി എഴുതിയത്‌ ഡി.സി.ബുക്സ്‌ വില്‍ക്കുമ്പോള്‍ ഈ ശാസ്ത്രജ്ഞന്‍ ഒരു ജനതയെതന്നെ കഴുതയാക്കുകയല്ലെ ചെയ്യുന്നത്‌.

വീണ്ടും ഡോ.ഗോപിമണി 27-11-06 -ല്‍ മാതൃഭൂമിയില്‍ കൃഷിയിലും മധ്യമാര്‍ഗം സ്വീകരിക്കുന്നതാണ് ബുദ്ധി എന്ന അഭിപ്രായപ്രകടനം നടത്തിയിരിക്കുന്നു. ജി.എം വിത്തിനെപ്പറ്റി പറഞ്ഞ് അവസാനം സദ്ദാമിലും ഡോ.നജീബുള്ളയിലും ചെന്നെത്തുന്നു. പലതും അപകടകാരിയാണെന്ന്‌ സമ്മതിക്കുകയും ജി.എം വിളകള്‍ പരീക്ഷണാടിസ്ഥാനത്തില്‍ കൃഷിചെയ്തിരുന്നത്‌ വെട്ടി നശിപ്പിച്ചത്‌ തീവ്രവാദികളോട്‌ ഉപമിച്ചുകൊണ്ടാണ് അദ്ദേഹം വിലയിരുത്തുന്നത്. വര്‍ഷങ്ങളായി ജി.എം വിളകള്‍ പരീക്ഷിച്ച സ്ഥലങ്ങളില്‍ ഉത്‌പാദനം വര്‍ദ്ധിപ്പിക്കുവാനോ കീടനാശിനിയുടെ അളവ്‌ കുറയ്ക്കുവാനോ കഴിഞ്ഞുവെങ്കില്‍ അക്കാര്യമാണ് ഡോ.ഗോപിമണിയെപ്പോലുള്ളവര്‍ കര്‍ഷകര്‍ക്ക്‌ പറഞ്ഞുതരേണ്ടത്‌.  അണുശക്തിയും, കമ്പ്യൂട്ടറും, മൊബൈലും, അലോപ്പതി മരുന്നുകളും ഈ വെയിസ്റ്റ്‌ ആയും മറ്റും കാര്‍ഷിക മേഖലയിലും ആരോഗ്യരംഗത്തും വിനാശം വിതയ്ക്കുകതന്നെ ചെയ്യും. പകരം ജൈവകൃഷിയും, കാറ്റില്‍നിന്നും തിരമാലകളില്‍നിന്നും ബയോഗ്യാസില്‍ നിന്നും കൊച്ചു കൊച്ചു ജലവിദ്യുത പദ്ധതികളില്‍നിന്നും വൈദ്യുതി ഉത്പാദനവും പരിസ്ഥിതിയ്ക്കും ആരോഗ്യത്തിനും യോജിച്ചതല്ലെ? നമുക്കാവശ്യം ഒരു സസ്‌സ്റ്റൈനബിള്‍ അഗ്രിക്കള്‍ച്ചര്‍ അല്ലെ?

ജി.എം.പരീക്ഷണം എത്രത്തോളം എന്ന കെ.പി.പ്രഭാകരന്‍ നായര്‍ 28-11-06- ല്‍ മാതൃഭൂമിയിലെഴുതിയ ലേഖനം താഴെപ്പറയുന്ന ചില കാര്യങ്ങള്‍ വെളിപ്പെടുത്തുന്നു.

ബി.ടി.പരുത്തി, ബി.ടി.വഴുതിനങ്ങ, ബി.ടി. അരി എന്നിവയയിലെല്ലാം പൊതുവായി അടങ്ങുന്നത്‌ ക്രൈ 1എസി ജീന്‍ ആണ്‌ എന്ന്‌ മനസ്സിലാക്കണം. മണ്ണിലെ ബസില്ലസ്‌ തുറെന്‍ജിയന്‍സിസ്‌ എന്ന ബാക്ടീരിയത്തില്‍ നിന്ന്‌ വേര്‍തിരിച്ചെടുക്കുന്ന ജീന്‍ ആണിത്‌. ഈ ജീന്‍ നിരുപദ്രവിയാണെന്നാണ്‌ മുമ്പ്‌ കരുതപ്പെട്ടിരുന്നതെങ്കിലും ഇപ്പോള്‍ ലഭിക്കുന്ന ശാസ്ത്രീയതെളിവുകള്‍ വ്യക്തമാക്കുന്നത്‌ അത്‌ കോളറവിഷം പോലെ മാരകമാണെന്നാണ്‌.
ചൈനീസ്‌ അക്കാദമി ഓഫ്‌ അഗ്രികള്‍ച്ചറല്‍ സയന്‍സസ്‌ സ്വന്തം നിലയ്ക്ക്‌ ചൈനീസ്‌ ബി.ടി.പരുത്തി വികസിപ്പിച്ചെടുത്തതാണ്‌. ഒരു പതിറ്റാണ്ടിലേറെക്കാലത്തെ കഠിനാധ്വാനം കൊണ്ടാണ്‌ ചൈനയിലെ മണ്ണിനു യോജിച്ച ചൈനീസ്‌ ബി.ടി.പരുത്തി അവര്‍ വികസിപ്പിച്ചെടുത്തത്‌.

വടക്കേ അമേരിക്കയിലെ കര്‍ഷകര്‍ക്കെതിരെ ആ കമ്പനി നൂറുകണക്കിന്‌ കേസ്സുകള്‍ ഫയല്‍ ചെയ്തിരിക്കുകയാണ്‌. ഒരു കര്‍ഷകനില്‍നിന്ന്‌ 30.5 ലക്ഷം ഡോളര്‍ വീതം 150 ലക്ഷം ഡോളര്‍ അവര്‍ നഷ്ടപരിഹാരമായി നേടുകയുണ്ടായി. കോടതിക്ക്‌ പുറത്തുവെച്ച്‌ തര്‍ക്കം തീര്‍പ്പാക്കി കര്‍ഷകരില്‍നിന്ന്‌ അവര്‍ കൈപ്പറ്റിയ തുക ഇതിനു പുറമെയാണ്‌.
ഇന്ത്യ വ്യക്തവും ശക്തവുമായ നിയമസംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയാല്‍ വടക്കേ അമേരിക്കയില്‍ ഉണ്ടായതുപോലെയുള്ള വ്യവഹാരങ്ങള്‍ തടയുവാനാവും. പക്ഷേ, ഇന്ന്‌ രാജ്യത്തെ ആസൂത്രകര്‍ക്ക്‌ വ്യക്തമായ കാഴ്ചപ്പാടില്ല. ഇങ്ങനെപോയാല്‍ നമ്മുടെ ജൈവസാങ്കേതിക വിദഗ്ദ്ധന്മാരും കാര്‍ഷിക പണ്ഡിതന്മാരും മൂഢസ്വര്‍ഗത്തില്‍ വാഴുകയും ബഹുരാഷ്ട്ര കമ്പനികള്‍ കനത്തലാഭം കൊയ്തെടുക്കുകയും ചെയ്യും.

ഇതൊരു സെര്‍ച്ച്‌ റിസള്‍ട്ട്‌ ആണ്  എനീക്ക്‌ ഇംഗ്ലീഷില്‍ അറിവ്‌ പരിമിതമാണ്. ഡോ.ഗോപിമണി ഇതൊന്ന്‌ തുറന്ന്‌ നോക്കണം.

നിയമം കൈയിലെടുക്കുവാന്‍ കര്‍ഷകര്‍ക്ക്‌ അവകാശമില്ല. 13-11-06 ലെ ദി ഹിന്ദു വാര്‍ത്ത കാണുക.

Advertisements

2 പ്രതികരണങ്ങള്‍

  1. ഈ ബ്ലോഗ്‌ 14-11-06 ന് അപ്‌ഡേറ്റ്‌ ചെയ്തു.

  2. വീണ്ടും ഡോ.ഗോപിമണി 27-11-06 -ല്‍ മാതൃഭൂമിയില്‍ കൃഷിയിലും മധ്യമാര്‍ഗം സ്വീകരിക്കുന്നതാണ് ബുദ്ധി എന്ന അഭിപ്രായപ്രകടനം നടത്തിയിരിക്കുന്നു. ജി.എം വിത്തിനെപ്പറ്റി പറഞ്ഞ് അവസാനം സദ്ദാമിലും ഡോ.നജീബുള്ളയിലും ചെന്നെത്തുന്നു. പലതും അപകടകാരിയാണെന്ന്‌ സമ്മതിക്കുകയും ജി.എം വിളകള്‍ പരീക്ഷണാടിസ്ഥാനത്തില്‍ കൃഷിചെയ്തിരുന്നത്‌ വെട്ടി നശിപ്പിച്ചത്‌ തീവ്രവാദികളോട്‌ ഉപമിച്ചുകൊണ്ടാണ് അദ്ദേഹം വിലയിരുത്തുന്നത്. വര്‍ഷങ്ങളായി ജി.എം വിളകള്‍ പരീക്ഷിച്ച സ്ഥലങ്ങളില്‍ ഉത്‌പാദനം വര്‍ദ്ധിപ്പിക്കുവാനോ കീടനാശിനിയുടെ അളവ്‌ കുറയ്ക്കുവാനോ കഴിഞ്ഞുവെങ്കില്‍ അക്കാര്യമാണ് ഡോ.ഗോപിമണിയെപ്പോലുള്ളവര്‍ കര്‍ഷകര്‍ക്ക്‌ പറഞ്ഞുതരേണ്ടത്‌. അണുശക്തിയും, കമ്പ്യൂട്ടറും, മൊബൈലും, അലോപ്പതി മരുന്നുകളും ഈ വെയിസ്റ്റ്‌ ആയും മറ്റും കാര്‍ഷിക മേഖലയിലും ആരോഗ്യരംഗത്തും വിനാശം വിതയ്ക്കുകതന്നെ ചെയ്യും. പകരം ജൈവകൃഷിയും, കാറ്റില്‍നിന്നും തിരമാലകളില്‍നിന്നും ബയോഗ്യാസില്‍ നിന്നും കൊച്ചു കൊച്ചു ജലവിദ്യുത പദ്ധതികളില്‍നിന്നും വൈദ്യുതി ഉത്പാദനവും പരിസ്ഥിതിയ്ക്കും ആരോഗ്യത്തിനും യോജിച്ചതല്ലെ? നമുക്കാവശ്യം ഒരു സസ്‌സ്റ്റൈനബിള്‍ അഗ്രിക്കള്‍ച്ചര്‍ അല്ലെ?

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w

%d bloggers like this: