മാധ്യമങ്ങള്‍ കര്‍ഷകന്റെ ശത്രുക്കള്‍

പാലിന്റെ തനിമ ക്ഷീരയുടെ മേന്മ (ചിത്രം കടപ്പാട്‌ മാതൃഭൂമി 8-11-06

മാധ്യമങ്ങളില്‍ പരസ്യം നല്‍കിയാല്‍ പിന്നെ അവരുടെ ഭാഗത്തുനിന്ന്‌ ഒരു പ്രശ്നവും ഉണ്ടാവുകയില്ല. നാള്‍ക്കുനാള്‍ പശുക്കളുടെ എണ്ണം കുറയുകയും ക്ഷീരോത്‌പാദനം കുറയുകയും ചെയ്യുമ്പോള്‍ മായം കലര്‍ത്തിയ പാലുകള്‍ വിപണി കയ്യടക്കുന്നു. അങ്ങിനെ ഭാരതത്തിന് ക്ഷീരോത്‌പാദനത്തില്‍ ലോകത്തെ ഒന്നാം സ്ഥാനം നേടിയെടുക്കുവാന്‍ കഴിയുന്നു. ഒരു ക്ഷീര കര്‍ഷകനും പറയില്ല ക്ഷീരോത്‌പാദനം ലാഭകരമാണെന്ന്‌.

ക്ഷീരോത്‌പാദനം ലാഭകരമാകണമെങ്കില്‍ മൃഗഡോക്ടറുടെ സഹായത്താല്‍ ഗുണനിലവാരമുള്ള ഇറച്ചിക്കച്ചവടം കൂടി തുടങ്ങേണ്ടിവരും. പശു പ്രസവിച്ചാല്‍ കുട്ടിയെ വീലായി വില്‍ക്കുക കറവയുള്ളമാട്‌ വാങ്ങി എട്ട്‌മാസം കറക്കുക അതിനുശേഷം മാട്ടിറച്ചിയാക്കി വില്‍ക്കുക ഇത്രയും ചെയ്താല്‍ ഷീര കര്‍ഷകന് രക്ഷപ്പെടാം. ഒരുകാലത്ത്‌ 20 രൂപ മാട്ടിറച്ചിയും 35 രൂപ കോഴിയിറച്ചിയും ആയിരുന്നുവെങ്കില്‍ ഇന്ന്‌ ഈ രണ്ടിറച്ചിയുടെയും വിലയില്‍ വന്ന വ്യത്യാസം നമുക്കെല്ലാം അറിയാം.

പരസ്യങ്ങള്‍ എങ്ങിനെ ഭരണകൂടത്തെ സ്വാധീനിക്കുന്നുവെന്നതിന് ഏറ്റവും നല്ല ഉദാഹരണം സൂര്യ റ്റി.വിയിലൂടെയുള്ള കോളയുടെ പരസ്യമാണ്. അതിലടങ്ങിയിരിക്കുന്ന വിഷാംശം (പെസ്റ്റിസൈഡ്‌) അനുവദനീയമായതിലും കൂടുതലായാലും ഒരു പ്രശ്നവും ഇല്ല എന്നുമാത്രമല്ല പരസ്യത്തില്‍ കുടിക്കുന്നതായി കാണിക്കുകയും ഒരു തുള്ളിപോലും കുടിക്കാതിരിക്കുകയും ചെയ്യുന്നു. കുടിച്ചാല്‍ കുമിളകള്‍ ഉണ്ടാകുമെന്ന്‌ ആര്‍ക്കാണ് അറിഞ്ഞുകൂടാത്തത്‌.

വിഷയം: പാല്‍ (ഗുരുജി എന്ന ഇന്ത്യന്‍ സെര്‍ച്ച്‌ എഞ്ചിനിലേയ്ക്ക്‌)

Advertisements

3 പ്രതികരണങ്ങള്‍

  1. പരസ്യങ്ങള്‍ കാണൂ വഞ്ചിതരാകൂ.

  2. ചന്ദ്രേട്ടന്‍ പറഞ്ഞത് തികച്ചും സത്യം

  3. പാലിന്റെ പരസ്യങ്ങളില്‍ ഒന്നും യഥാര്‍ത്ഥ പാല്‍ അല്ല ഉപയോഗിക്കുന്നത്. വെള്ള പെയിന്റ് ആണ്. അതാണ് കൂടുതല്‍ ഭംഗിയില്‍ ഫിലിമില്‍ പതിയുക. ഇനി പായ്ക്കറ്റിലും ചിലപ്പൊ പെയിന്റ് പാല്‍ എന്ന പേരില്‍ വന്നുകൂടായ്കയില്ല.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )

%d bloggers like this: