സമഗ്ര നെല്‍കൃഷി വികസന പദ്ധതി

Inaguration of rice cultivation

നടീല്‍ ഉത്സവം കടപ്പാട്‌ മാതൃഭൂമി 6-11-06

പഴമയുടെ തുയിലുണര്‍ത്തി പുല്ലമ്പാറയില്‍ നടീല്‍ ഉത്സവം

നെല്‍പ്പാടങ്ങള്‍ ഏറിയ പങ്കും നികത്തി തെങ്ങും വാഴയും മരച്ചീനിയും നട്ട്‌ കഴിഞ്ഞ്‌ ബാക്കി അവശേഷിക്കുന്ന നെല്‍പ്പാടത്ത്‌ മന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന നടീല്‍ ഉത്സവം ചിത്രത്തില്‍ നോക്കിനില്‍ക്കുന്നവര്‍ കൂടെ പങ്കെടുത്ത്‌ നടീല്‍ നടത്തിയിരുന്നെങ്കില്‍ നല്ലതായിരുന്നു. ഉദ്‌ഘാടനത്തോട്‌ അനുബന്ധിച്ച്‌ നടന്ന പരിപാടിയില്‍ സംസാരിച്ചവരും ആശംസകള്‍ നേര്‍ന്നവരുടെയും ഒരു പട്ടിക തന്നെ മാതൃഭൂമി പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. കളപറിക്കുവാനും കൊയ്ത്തിനും കൂടി ഇപ്രകാരം ഓരോ ഉദ്‌ഘാടനം കൂടി നടത്തിയാല്‍ എന്താവും ഗതി? ഈ ഉദ്‌ഘാടനത്തിനുവേണ്ടി ഖജനാവില്‍ നിന്ന്‌ ചെലവായ തുകയും അവിടെ പങ്കെടുത്ത  (ഞായറാഴ്ച ദിവസം) ഉദ്യോഗസ്ഥരുടെ ശമ്പള‍വും കൂടി കൂട്ടി കിട്ടുന്ന തുക നെല്‍കൃഷിയില്‍ നിന്ന്‌ കര്‍ഷകന് കിട്ടുന്ന ആദായത്തോടൊപ്പം ആ നെല്‍പ്പാടം വിറ്റുകിട്ടുന്നതില്‍ നിന്ന്‌ നല്ലൊരുഭാഗം കൂടി കൂട്ടിച്ചേര്‍ത്താല്‍ മാത്രമേ ഒപ്പം എത്തുകയുള്ളു.

120 ദിവസം മാത്രം മൂപ്പുള്ള ഈ കൃഷി ആദായ കരമാകില്ല എന്നതാണ് വാസ്തവം. എന്റെ അനുഭവത്തില്‍ നടന്ന നെല്‍കൃഷിയെപറ്റി ചിന്തഡോട്ട്‌കോം പ്രസിദ്ധീകരിച്ച  നെല്‍കൃഷി ചില ഓര്‍മകളിലൂടെ  എന്ന ലേഖനം കൂടി വായിക്കുക.

ഓരു കാര്യം സമ്മതിച്ചേ മതിയാകൂ കര്‍ഷകന്‍ കസേരപ്പുറത്തിരിക്കുകയും മന്ത്രിമാരും എം.എല്‍.എ മാരും തുടങ്ങി പഞ്ചായത്ത്‌ മെമ്പര്‍ വരെയും കൃഷിവകുപ്പ്‌ ഇദ്യോഗസ്ഥരും കാര്‍ഷികസര്‍വകലാശാലയിലെ ഉദ്യോഗസ്ഥരും വിദ്യാര്‍ഥികളെക്കൊണ്ടും പാടത്ത്‌ പണിയെടുത്താല്‍ കാര്‍ഷികമേഖലയുടെ നല്ലൊരു ശതമാനം പ്രശ്നങ്ങളും പരിഹരിക്കപ്പെടും. കര്‍ഷകന്റെ ബുദ്ധിമുട്ടെന്തെന്ന് അറിയണമെങ്കില്‍ പാടത്ത്‌ പണിയെടുക്കണം.  അടുത്ത്` വരുന്ന മന്ത്രി തെങ്ങു കയറ്റം അറിയാവുന്ന വ്യക്തിയാണെങ്കില്‍ നാളികേര കര്‍ഷകരുടെ പ്രശ്നത്തിനും പരിഹാരമാകും.

ബൂലോഗത്തുനിന്ന്‌ റാല്‍മിനോവും കെവിനും കമെന്റുകള്‍ രേഖപ്പെടുത്തുമെന്ന്‌ വിശ്വസിക്കുന്നു.

Incoming Link

Advertisements

3 പ്രതികരണങ്ങള്‍

  1. ആ കൃഷിയില്‍ നിന്ന്‌ കര്‍ഷകന് കിട്ടുന്ന ആദായത്തോടൊപ്പം ആ നെല്‍പ്പാടം വിറ്റുകിട്ടുന്നതും പിന്നെ ആ കര്‍ഷകന്‍ ആത്മഹത്യ ചെയ്യുമ്പോള്‍ കിട്ടുന്ന സര്‍ക്കാരിന്റെ പാരിതോഷികവും കൂടി കൂട്ടിയാലേ, അന്നവിടെ ഈ ഉദ്‌ഘാടനത്തിനുവേണ്ടി ഖജനാവില്‍ നിന്ന്‌ ചെലവാക്കിയ തുകയുടെ ഒപ്പമെത്തുകയുള്ളൂ.

    ഖജനാവുപയോഗിച്ചു് മുഖംനന്നാക്കല്‍ രാഷ്ട്രീയക്കാര്‍ പണ്ടേ ചെയ്തുവരാറുള്ള പണിയാണു്. മാതൃഭൂമി വാര്‍ത്തകണ്ടില്ല, ഖജനാവു കൊള്ളയുടെ വ്യാപ്തി അറിയാന്‍. പിന്നെ, ഇടതുസര്‍ക്കാരില്‍, പ്രത്യേകിച്ചു് അച്ചുതാന്ദന്‍ മുഖ്യമന്ത്രിയായിരിക്കുന്ന അവസരത്തില്‍ ഒരുപാടു പ്രതീക്ഷകള്‍ തോന്നുന്നു. കാര്‍ഷികമേഖലയ്ക്കും നെല്‍ക്കൃഷിയ്ക്കും ഒരുണര്‍വ്വുണ്ടാക്കാന്‍ അച്ചുതാനന്ദനു കഴിയട്ടേയെന്നാശിയ്ക്കാം. പ്രതിപക്ഷത്തിരിക്കുമ്പോള്‍ വെട്ടിനിരത്തിയതിനു പ്രായശ്ചിത്തം ചെയ്തേ തീരൂ.

    പിന്നെ റാല്‍മിനോവും ഞാനും മാത്രമേ കമന്റുന്നുള്ളൂ? അതുശരി, അപ്പോ ആര്‍ക്കും ഇത്തരം വിഷയങ്ങളില്‍ താല്പര്യമില്ലെന്നിതില്‍ നിന്നു മനസ്സിലാക്കേണ്ടി വരുന്നു. നൂറും ആയിരവും കമന്റുകള്‍ പൊടിച്ചു കളയുന്ന ബൂലോഗത്തു്, നാടിന്റെ ജീവരക്തത്തെ (കൃഷിയെ) സ്പര്‍ശിക്കുന്ന പ്രശ്നങ്ങളില്‍ ആര്‍ക്കും അഭിപ്രായമില്ലാതെ വരുന്നു, കഷ്ടം.

  2. ഉത്സവങ്ങള്‍ നടക്കട്ടെ.എപ്പോഴാണ് ഒരു വീണ്ടു വിചാരം ഉണ്ടാവുകയെന്ന് പറയാനാവില്ലല്ലോ.നെല്‍കൃഷിയോടൂള്ള താത്പര്യം ഇങ്ങനെയുള്ള ഉദ്ഘാടനങ്ങളിലൂടെയെങ്കിലും വര്‍ദ്ധിച്ചുവന്നാല്‍ അതൊരു നല്ല കാര്യമല്ലേ ചന്ദ്രേട്ടാ…?

  3. കെവി, വിഷ്ണുപ്രസാദ്‌: എന്റെ ചെറുപ്പകാലത്ത്‌ ഞാന്‍ ഭക്ഷ്യ ദൌര്‍ലഭ്യം കണ്ടിട്ടുണ്ട്‌. പിന്നീടങ്ങോട്ട്‌ ഹരിതവിപ്ലവത്തിന്റെ നാളുകളായിരുന്നു. ഹരിതവിപ്ലവത്തിന്റെ തിക്തഫലങ്ങള്‍ കൊക്കൊകോളയിലൂടെയും ഭൂഗര്‍ഭജലത്തിലെ നൊട്രേറ്റ്‌സ്‌ ആയും ഇപ്പോള്‍ കാന്ണുവാന്‍ കഴിയുന്നു. ഇനി സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രികളുടെയും അത്യാധുനിക അനാലിറ്റിക്കല്‍ ലാബുകളുടെയും സുവര്‍ണകാളമാണ്. ഇതോടൊപ്പം ദയാവധത്തിനുപോലും അര്‍ഹതയില്ലാത്ത 28 രോഗികളെ കൊന്ന ജര്‍മന്‍‌കാരന്‍ സ്റ്റെഫാന്‍ ലെറ്റര്‍ എന്ന ജീവപര്യന്തം തടവിന് ശിക്ഷ ലഭിച്ച 28 കാരന്റെ മനോവികാരം മനസിലാക്കുന്നത്‌ നന്ന്‌. പെസ്റ്റിസൈഡുകളിലൂടെ മാരകരോഗം വന്നാല്‍ ചികിത്സയിലൂടെ ഊറ്റി പിഴിയുമ്പോള്‍ നശിക്കുന്നത്‌ ഒരു കുടുമ്പമാണ്. എഫ്‌.സി.ഐ യില്‍ സംഭരിക്കാന്‍ പോലും സ്ഥലമില്ലാതെ പഞ്ചാബിലെ കൃഷിയിടങ്ങളില്‍ കെട്ടിക്കിടക്കുന്ന ഗോതമ്പിനെപറ്റിയുള്ള വാര്‍ത്തകളും വായിച്ചതായി ഓര്‍ക്കുന്നു. ഇന്ത്യയില്‍ നിന്നും താണ വിലയ്ക്ക്‌ അരിയും ഗോതമ്പും കയറ്റുമതിചെയ്യുന്നതും കൂടിയ വിലയ്ക്ക്‌ പഞ്ചാബിലെ വിള‍വെടുപ്പിന് മുമ്പ്‌ ഗോതമ്പ്‌ ഇറക്കുമതി നടക്കുന്നതും അറിഞ്ഞിരിക്കുന്നു. ഇനി അടുത്ത്‌ വരാന്‍ പോകുന്ന ജനസംഖ്യാ വര്‍ദ്ധനവും ഭക്ഷ്യദൌര്‍ലഭ്യവും മാരകരോഗങ്ങളും പകര്‍ച്ചവ്യാധികളും രണ്ടു കൈയും നീട്ടി വരവേള്‍ക്കുവാന്‍ ഇപ്പോഴെ തയ്യാറെടുക്കുക. മൊണ്‍‌സാന്റോയും വാള്‍മാര്‍ട്ടും നിങ്ങളെ രക്ഷിക്കട്ടെ. ജനിതകമാറ്റം വരുത്തിയ വിത്തുകളും കളനാശിനികളും മൊണ്‍സാന്റോയും ഫുഡ്‌ചെയിനിലൂടെ ഒരു കോശത്തില്‍ നിന്ന്‌ വളര്‍ത്തിയെടുക്കുന്ന മാംസം ഉള്‍പ്പെടെയുള്ള (ജി.എം ഫുഡ്‌) വാള്‍മാര്‍ട്ടും ലഭ്യമാക്കും. ആരെയും പെട്ടെന്ന്‌ ചാകുവാനും അനുവദിക്കുകയില്ല. ഈ ജന്മത്തില്‍ ചെയ്ത പാപങ്ങളെല്ലാം ഇഞ്ചിഞ്ചായി അനുഭവിച്ചുതന്നെ മരിക്കാം.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )

%d bloggers like this: