കേരളത്തിന് കോടികള്‍ നഷ്ടപ്പെടുന്നു

കയറ്റുമതി 

സ്വാഭാവിക റബ്ബര്‍ കയറ്റുമതിയിലൂടെ കേരളത്തിന് കോടികള്‍ നഷ്ടമാകുന്നു. കോട്ടയം വിപണിവിലയേക്കാള്‍ വളരെ താണ വിലയ്ക്ക്‌ കയറ്റുമതി ചെയ്യുന്നത്‌ അന്താരാഷ്ട്രവിലയിടിക്കുവാനും ഇടനിലക്കാര്‍ ചമഞ്ഞ് വന്‍ വെട്ടിപ്പിന് അവസരമൊരുക്കുവാനും മാത്രമേ പ്രയോജനപ്പെടുന്നുള്ളുവെന്ന്‌ ഈ കണക്കുകള്‍ സാക്ഷ്യപ്പെടുത്തുന്നു. 2005 -ല്‍ 60.000 ടന്‍ കയറ്റുമതിയും 62,000 ടന്‍ ഇറക്കുമതിയുമാണ് നടന്നത്‌. എന്നുവെച്ചാല്‍ ആവശ്യമില്ലാത്ത കളികള്‍ക്കുവേണ്ടിയുള്ള കയറ്റുമതിയും ഇറക്കുമതിയും. ആഗോളവത്‌ക്കരണവും ഉദാരവത്‌ക്കരണവുമല്ല മറിച്ച്‌ കപ്പലില്‍ തന്നെ ഉള്ള കള്ളന്‍ തന്നെയാണ് പ്രശ്നം. വിലയിടിയുമ്പോള്‍ കയറ്റുമതിക്കാര്‍ക്ക്‌ സംസ്ഥാന സര്‍‍ക്കാരും റബ്ബര്‍ബോര്‍ഡും നല്‍കുന്ന സബ്‌സിഡി ആനുകൂല്യങ്ങളും, നികുതിയിളവുകളും ഗ്രേഡിംഗ്‌ വെട്ടിപ്പും കര്‍ഷകരെ ദ്രോഹിക്കുവാന്‍ മാത്രമുള്ളതാണ്. ഒരു സാധാരണ കര്‍ഷകന് കണ്ടെത്തുവാന്‍ കഴിഞ്ഞ കണക്കുകളില്‍ തെറ്റോ തിരുത്തലുകളോ ഉണ്ടെങ്കില്‍ കമെന്റുകളായി രേഖപ്പെടുത്തുമെന്ന്‌ വിശ്വസിക്കുന്നു.

എക്സല്‍ വര്‍ക്ക്‌ഷീറ്റിലെ കണക്കുകള്‍ ഇന്ത്യന്‍ റബ്ബര്‍ സ്റ്റാറ്റിസ്റ്റിക്‌സ്‌ വാല്യം 29 – 2006 -ല്‍ നിന്ന്‌ ക്രോഡീകരിച്ചതാണ്. ലഭ്യമായ കണക്കുകള്‍ അപൂര്‍ണമായതിനാല്‍ കൃത്യത ഉറപ്പാക്കാന്‍ കഴിയില്ല. കയറ്റുമതി ചെയ്ത ദിവസം, ആരാണ് കയറ്റുമതി ചെയ്തത്‌, ഏത്‌ രാജ്യത്തേയ്ക്കാണ് കയറ്റുമതി, എന്തുവിലയ്ക്കാണ് കയറ്റുമതിചെയ്തത്‌, ഏതുതരം റബ്ബറാണ് കയറ്റുമതി ചെയ്തത്, അപ്പോഴുള്ള ആഭ്യന്തര അന്താരാഷ്ട്ര വിലകള്‍ എന്തായിരുന്നു മുതലായവ ലഭ്യമായാല്‍ മാത്രമേ കപ്പലിലെ കള്ളനെ പിടികൂടാന്‍ കഴിയുകയുള്ളു. എന്നിരുന്നാലും നഷ്ടം ഇതിനെക്കാള്‍ കൂടും എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇറക്കുമതി നടക്കുമ്പോള്‍ തൂക്കം പ്രസിദ്ധീകരിക്കാതെ ഇറക്കുമതി മൂല്യം മാത്രമേ ലഭ്യമാക്കുന്നുള്ളു. ഇത്തരം തട്ടിപ്പിനും വെട്ടിപ്പിനും കൂട്ട്‌ നില്‍ക്കുന്ന റബ്ബര്‍ ബോര്‍ഡ്‌ കര്‍ഷകരെ ചതിക്കുകയല്ലെ ചെയ്യുന്നത്‌. ഇന്ത്യയില്‍ നിന്ന്‌ റബ്ബര്‍ കയറ്റുമതി ചെയ്യുന്നവരുടെ ലിസ്റ്റ്‌ കാണുവാന്‍ ഇവിടെ ഞെക്കുക .

സംസ്ഥാനത്തിന്റെ സാമ്പത്തിക ഭദ്രതയ്ക്ക്` കോട്ടം തട്ടുന്ന ഇത്തരം തട്ടിപ്പുകളുടെ കാര്യത്തില്‍ അടിയന്തിരമായി കേരളസര്‍ക്കാരിന്റെ ശ്രദ്ധ പതിയേണ്ടിയിരിക്കുന്നു.“

ഇറക്കുമതി

ഇറക്കുമതി ചെയ്യുന്നവര്‍ക്കുള്ള പ്രധാന ആനുകൂല്യം തങ്ങള്‍ കയറ്റുമതി ചെയ്യുന്ന ഉത്‌പന്നങ്ങളിലടങ്ങിയിരിക്കുന്ന സവാഭാവിക റബ്ബറിന്റെ നിശ്ചിത ശതമാനം ഇറക്കുമതി തീരുവ് ഇല്ലാതെ ഇറക്കുമതി ചെയ്യാം എന്നുള്ളതാണ്. എന്നാല്‍ പലപ്പോഴും വന്‍ ലാഭത്തിലും ചിലപ്പോള്‍ നഷ്ടത്തിലും ഇറക്കുമതിചെയ്യുന്നു. അതിന്റെ തെളിവുകള്‍ക്ക്‌ എക്സല്‍ വര്‍ക്ക്‌ഷീറ്റ്‌ കാണുക. ഇനി ഇതില്‍ തന്നെ പ്രതിമാസ ഇറക്കുമതി ആ മാസത്തെ ആഭ്യന്തര അന്താരാഷ്ട്ര വിലകള്‍ എന്നിവ പ്രസിദ്ധീകരിക്കുവാന്‍ കഴിയും.

ഇത്തരം വിശകലനങ്ങള്‍ എന്റെ പേജുകളിലല്ലാതെ മറ്റൊരിടത്തും ലഭ്യമല്ല. ഞാനിത്‌ സാമൂഹിക നീതിയ്ക്കുവേണ്ടിയാണ് പ്രസിദ്ധപ്പെടുത്തുന്നത്‌.

വിഷയം: റബ്ബര്‍

Advertisements

4 പ്രതികരണങ്ങള്‍

  1. കര്‍ഷക-കര്‍ഷകതൊഴിലാളി സ്നേഹികളായ ഇടതുസര്‍ക്കാര്‍ താങ്കളുടെ ഈ പേജുകള്‍ ശ്രദ്ധിക്കുന്നുണ്ടാവുമോ? ശ്രദ്ധക്കണമേ എന്നാശിക്കുന്നു. താങ്കള്‍ മന്ത്രിമാര്‍ക്കും ഈ വിവരങ്ങള്‍ ഇമെയില്‍ ചെയ്യുന്നുണ്ടാവും, പക്ഷേ എത്ര മന്ത്രിമാര്‍ നേരിട്ടു് മെയിലുകള്‍ പരിശോധിക്കുന്നുണ്ടാകും എന്നു ഞാന്‍ ആശങ്കപ്പെടുകയാണു്. അവരുടെ പേഴ്സണല്‍ സ്റ്റാഫുകള്‍ ഇതെല്ലാം ചവറ്റുകുട്ടയിലേയ്ക്കു തള്ളുകയാണു് ചെയ്യുന്നതെങ്കില്‍ ഫലം നാസ്തി. പക്ഷേ, വ്യാപകമായ കളവുകള്‍ ഒരുകാലം പിടിക്കപ്പെടും. അതിനു വേണ്ടിയുള്ള താങ്കളുടെ പരിശ്രമങ്ങള്‍ക്കു് എന്റെയും നിരുപാധിക പിന്തുണ.

  2. […] 50 വര്‍ഷം പിന്നിട്ട കേരളപ്പിറവി കര്‍ഷകന്റെ വേദനകള്‍ അറിയുന്നില്ല. കേരളത്തിലെ കാര്‍ഷിക പ്രതിസന്ധിക്ക്‌ കാരണം ആഗോളീകരണവും ഇറക്കുമതിയും കൊണ്ടല്ല മറിച്ച്‌ ഉത്‌പാദനക്ഷമത കുറഞ്ഞതാണ് കാരണമെന്ന്‌ ഇന്ത്യന്‍ പ്രധാനമന്ത്രി പറയുന്നു. കയറ്റുമതി ഇറക്കുമതി തട്ടിപ്പുകളും വെട്ടിപ്പുകളും പ്രധാനമന്ത്രി അറിയാതെ പോയത്‌ നിര്‍ഭാഗ്യമെന്നല്ലാതെന്താണ് പറയുക. കുറഞ്ഞ ഇറക്കുമതി തീരുവയില്‍ ജനിതകമാറ്റം വരുത്തിയ സോയാബീന്‍ എണ്ണയും ഹൃദ്രോഗത്തിന് കാരണമാകാവുന്ന പാമോയിലും ഇറക്കുമതി ചെയ്താല്‍ വെളിച്ചെണ്ണയുടെ വിലയിടിയുമെന്ന്‌ ആര്‍ക്കാറിഞ്ഞുകൂടാത്തത്‌.  2002-03 -ല്‍ 193 ടണ്‍ സ്വാഭവില റബ്ബര്‍ ബെല്‍ജിയത്തിലേയ്ക്ക്‌ 3448,000 രൂപയ്ക്‌ കയറ്റുമതി ചെയ്തത്‌  17.86 രൂപ/കിലോ എന്ന നിരക്കില്‍ ആയിരുന്നു. (ഇന്ത്യന്‍ റബ്ബര്‍ സ്റ്റാറ്റിസ്റ്റിക്‌സ്‌ വാല്യം 29 -ല്‍ 14 -ആം പേജ്‌ കാണുക) തദവസരത്തില്‍ കോട്ടയം വിപണിയില്‍ ആര്‍.എസ്‌.എസ്‌ 4 -ന് വില 39.19 രൂപ/കിലോ ആയിരുന്നു. 2005 -ല്‍ 60,000 ടണ്‍ കയറ്റുമതിയും 62,000 ടണ്‍ ഇറക്കുമതിയും ചെയ്ത്‌ ചിലര്‍ വന്‍ ലാഭമുണ്ടാക്കുകയല്ലെ ചെയ്തത്‌.  ഉത്‌പാദന ക്ഷമത വര്‍ദ്ധിപ്പിക്കുവാന്‍ പ്രധാനമന്ത്രി പറയുന്ന മാര്‍ഗം ശാസ്ത്ര – സാങ്കേതികവിദ്യ ഈ രംഗത്ത്‌ നടപ്പിലാക്കിയാല്‍ സാധിക്കും എന്നാണ്. ആ ശാസ്ത്ര – സാങ്കേതികവിദ്യയെക്കുറിച്ച്‌ അറിയുവാന്‍ പ്രൊഫ.കെ.പി.പ്രഭാകരന്‍ നായരുടെ മാതൃഭൂമി പ്രസിദ്ധീകരിച്ച ലേഖനം വായിക്കുക. (കോപ്പി റൈറ്റ്‌സ്‌ റിസര്‍വ്‌ഡ്‌ ആയതുകാരണം മാതൃഭൂമിയുടെ ഇന്റെര്‍നെറ്റ്‌ പേജുകള്‍ കോപ്പിചെയ്ത് യൂണികോഡില്‍ പ്രസിദ്ധീകരിക്കുവാനോ ശരിയായി തുറക്കുവാന്‍ കഴിയുന്ന ലിങ്കുകള്‍ നല്‍കുവാനോ കഴിയാത്തതിനാലാണ് ജെ.പി.ജി ഇമേജ്‌ ആയി ലഭ്യമാക്കുന്നത്‌). […]

  3. ഇന്ത്യയ്ക്കും നഗരങ്ങള്‍ക്കുമായി ഒരു സെര്‍ച്ച്‌ എഞ്ചിന്‍. യൂണിക്കോഡിന്റെ വളര്‍ച്ച ഇനിയെങ്കിലും നമ്മുടെ മലയാള പത്രങ്ങളും സൈറ്റുകളും മനസിലാക്കിയാല്‍ കൊള്ളാം. ഇല്ലെങ്ക്നില്‍ അവര്‍ പ്രസിദ്ധീകരിക്കുന്ന വിഷയങ്ങള്‍ നമ്മെപ്പോലുള്ളവരുടെ ലിങ്കുകളിലൂടെ വെളിച്ചം കാണേണ്ടിവരും. സന്ദര്‍ശിക്കുക ഗുരുജി

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w

%d bloggers like this: