TV ചാനലുകളും ഇന്റെര്‍നെറ്റിലേയ്ക്ക്‌

keralaonlane

ഏഷ്യാനെറ്റ് ഡേറ്റാ ലൈനിന്റെ കേരളഓണ്‍‌ലൈന്‍ സൈറ്റില്‍ കുറച്ചു ദിവസങ്ങളായി ഒരു വിവാഹ ചിത്രം സാരി മരണക്കയറാകുമ്പോള്‍ എന്ന അടിക്കുറിപ്പോടെ കാണുന്നു. ഇന്നാണ് ഞാനത്‌ ഓടിച്ച്‌ നോക്കിയത്‌. അപ്പോഴാണ് അത്‌ എ.സി.വി അവതരിപ്പിക്കുന്ന തലസ്ഥാന വാര്‍ത്തകള്‍ ആണെന്ന്‌ മനസിലായത്‌. ബൂലോഗ മലയാളികളുടെ പ്രവര്‍ത്തനങ്ങളും ശൈലിയും ഒരു വാര്‍ത്താ മാധ്യമം പോലും അനുകരിക്കാന്‍ തുടങ്ങിയിരിക്കുന്നു. കേരളഓണ്‍‌ലൈന്‍‌ഡോട്‌കോം എന്ന സൈറ്റില്‍ ഇംഗ്ലീഷിലെഴുതിയിട്ട്‌ ഈ വാര്‍ത്ത മലയാളത്തില്‍ അവതരിപ്പിക്കുവാന്‍ ഇവര്‍ക്ക്‌ ഒരു ഉളുപ്പും ഇല്ലല്ലോ.

ആദ്യമായി കണ്ടത്‌ പ്രവീണ്‍ എന്ന നമ്മുടെ ബെന്നിയുടെ ഒരു സുഹൃത്തിനെയാണ്. ആ വ്യക്തി ഇക്കാര്യം മേലാളന്മാരെ അറിയിക്കുന്നതില്‍ എന്നെ ധാരാളം സഹായിച്ചു. പലപ്രാവശ്യം ഞാന്‍ ഏഷ്യാനെറ്റ് ഓഫീസില്‍ കയറിയിറങ്ങി. പലരെയും കണ്ട്‌ സംസാരിച്ചു വരമൊഴി എഡിറ്ററിനെപ്പറ്റിയും യൂനികോഡിനെപറ്റിയും. അവസാനമായി കണ്ട്‌ സംസാരിച്ചത്‌ സാഗര്‍ സാറിനെയാണ്. മലയാളം ഏഷ്യാനെറ്റ്‌ ഡാറ്റാലൈന്‍ പ്രചരിപ്പിച്ചാല്‍ സര്‍ക്കുലേഷന്‍ വര്‍ദ്ധിക്കും എന്ന കാര്യവും ഓര്‍മിപ്പിച്ചു. കേട്ടവരെല്ലാം വളരെ ഇഷ്ടപ്പെട്ടെന്ന്‌ പറയുകയും ഞാനിത്‌ (സാറന്മാര്‍) ബോര്‍ഡ്‌ മീറ്റിംഗില്‍ അവതരിപ്പിക്കാമെന്നെനിക്ക്‌ ഉറപ്പുതരുകയും ചെയ്തു. ശങ്കരന്‍ വീണ്ടും തെങ്ങേല്‍ തന്നെ എന്നു പറഞ്ഞതുപോലെ ഇവര്‍ക്ക്‌ മലയാളം കൈകാര്യം ചെയ്യാനൊരു മടി. ആദ്യമായി ചെന്നു കണ്ട മാനേജര്‍ സാര്‍ പറഞ്ഞത്‌ ഇത്തരം ഒരു വിഷയവുമായി ആരും എന്നെ വന്ന്‌ ഇതുവരെ കണ്ടില്ലല്ലോ എന്നാണ്. ഞാന്‍ പറഞ്ഞു അമേരിക്കയിലിരിക്കുന്ന സിബുവും, കുവൈറ്റിലിരിക്കുന്ന വിശ്വവും, യു.എ.യി യിലിരിക്കുന്ന അനിലും എങ്ങിനെയാണ് നിങ്ങളെ വന്നു കാണുക. അതിന് പകരമായിതന്നെയാണ് ഞാന്‍ വന്നത്‌. പക്ഷെ ഇതൊരു സൌജന്യ സോഫ്റ്റ്‌ വെയറായതുകാരണം കമ്മീഷനൊന്നും നാളിതുവരെ ആരും ചോദിച്ചില്ല.

ഇതേപോലെതന്നെ ബൂലോകര്‍ കൈകാര്യം ചെയ്യുന്ന വേര്‍ഡ്‌പ്രെസ്സ്‌ മലയാളം പേജിലും കൈരളി റ്റി.വി എന്ന പേരില്‍ ഇംഗ്ലീഷില്‍ ഒരു ബ്ലോഗ് കാണാം. (എന്റെ കമെന്റിനു ശേഷം അതില്‍ മലയാളം എണ്ട്രി കണ്ടു) ഞാനതിലൊരു കമെന്റിട്ടിട്ടുണ്ട്‌.

മലയാളം ഇഷ്ടപ്പെടാത്ത ഈ മലയാളികള്‍ വാര്‍ത്തകളും ഇംഗ്ലീഷിലാക്കുന്നതല്ലെ നല്ലത്‌.

Advertisements

6 പ്രതികരണങ്ങള്‍

  1. മലയാളികളുടെ പ്രതികരണശേഷി നഷ്ടപ്പെടുകയാണോ എന്നൊരു സംശയം. ആരും പ്രതികരിച്ചാലും ഇല്ലെങ്കിലും എനിക്ക്‌ പറയുവാനുള്ളത്‌ ബ്ലോഗുകളിലൂടെ അവതരിപ്പിക്കും.

  2. ചന്ദ്രേട്ടന്‍ ഇവരെയൊക്കെ നന്നാക്കിയേ അടങ്ങൂ എന്ന വാശിയില്‍ ആണെന്ന് തോന്നുന്നല്ലോ. അവര്‍ക്ക് കാര്യങ്ങള്‍ മനസ്സിലാക്കാനും ഒക്കെ ഒന്ന് പഠിക്കാനും സമയം കൊടുക്കൂ. കേരളത്തിലെ മുഴുവന്‍ വെബ്‌സൈറ്റുകളും ഒറ്റ ദിവസം കൊണ്ട് യൂനിക്കോഡ് ആക്കാന്‍ പറ്റുമോ. ഓരോന്നോരോന്നായി പത്തുക്കെപ്പതുക്കെ മാറി വരും. ഇക്കാര്യത്തില്‍ ക്ഷമ കാണിക്കുന്നതാവും നല്ലതെന്നാണ് എന്റെ അഭിപ്രായം.

  3. വെറുതെ കൈരളിക്കാരെ പഴിക്കണ്ട.. എന്റെ തെറ്റാണ്.. ഞാനീ പറഞ്ഞ ബ്ലോഗ് തുടങ്ങിവരുന്നതേയുള്ളൂ..എനിക്ക് കൈരളി കാണുന്ന ബന്ധം മാത്രമേയുള്ളൂ..എബൗട്ട് പേജ് കൂടി നോക്കാമായിരുന്നു !!!

  4. ralminov: ഞാന് ബ്ലോഗ്ഗ്‌ പ്രസിദ്ധീകരിച്ചശേഷമാണ് ശ്രദ്ധിച്ചത്‌ താങ്കളണ് അതിന്റെ ഉടമയെന്ന്‌. പറ്റിയതെറ്റ്‌ സമ്മതിക്കുന്നു. എങ്കിലും മലയാളത്തിന്റെ കൂട്ടത്തില്‍ വന്ന്‌ ഇംഗ്ലീഷില്‍ വായിക്കേണ്ടിവന്നതുകൊണ്ടാണ് അത്തരം ഒരു തെറ്റായ വിവരം എനിക്ക്‌ നല്‍കേണ്ടിവന്നത്‌. ക്ഷമിക്കുക തെറ്റ്‌ എന്റേത്‌ തന്നെ.

  5. ആദ്യ കാലത്ത് കൈരളി യൂണീകോഡില്‍ തന്നെയായിരുന്നു — കേമമായിട്ട് നാമത് കൊട്ടിഘോഷിക്കുകയും ചെയ്തിരുന്നു.
    ലിങ്ക്

    പിന്നീടെപ്പോഴോ സഖാക്കന്മാര്‍ക്ക് യൂണീകോഡ് കയ്ച്ചു പോയെന്നു തോന്നുന്നു..!

  6. സൂര്യ / കിരണ്‍ ടിവി പ്രേക്ഷകരുടെ http://www.tharikida.wordpress.com ദയവായി സന്ദര്‍ശിക്കുക. ഇത് മലയാളത്തെ സ്നേഹിക്കുന്നവരുടെ എളിയ സംരംഭമാണ്‌.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w

%d bloggers like this: