പശുക്കുട്ടി സൌജന്യമായി നല്‍കുന്നു

13-10-2006 – ന് ജനിച്ച എന്റെ ഒരു പശുക്കുട്ടി പശു വളര്‍ത്തുവാന്‍ ആഗ്രഹിക്കുന്ന മറ്റൊരു ക്ഷീര കര്‍ഷകന് ഗുണനിലവാരമുള്ള പാല്‍ ലഭ്യമാക്കുന്നതിലേയ്ക്കായി സൌജന്യമായി നല്‍കുന്നു. സര്‍ക്കാര്‍ സ്ഥാപനങ്ങളായ ക്ഷീരയും മില്‍മയും മറ്റും ഗുണനിലവാരമില്ലാത്ത പാല്‍ നല്‍കി നിങ്ങളെ രോഗിയാക്കുമ്പോള്‍ അതില്‍നിന്ന്‌ നിങ്ങള്‍‍ക്കും നിങ്ങളുടെ ചില അയല്‍‌പക്കക്കാര്‍ക്കും നല്ല പാല്‍ ലഭ്യമാക്കുവാന്‍ ഞാന്‍ നിങ്ങളെ സഹായിക്കുന്നു. നിങ്ങള്‍ ചെയ്യേണ്ടത്‌ ആറാം ദിവസം മുതല്‍ പശുക്കുട്ടിക്ക്‌ ദിനം പ്രതി കൊടുക്കുന്ന രണ്ട്‌ ലിറ്റര്‍ പാലിന് ലിറ്ററൊന്നിന് 12 രൂപ നിരക്കില്‍ മൂന്നുമാസത്തേയ്ക്ക്‌ നല്‍കിയാല്‍ മാത്രം മതി പശുക്കുട്ടി നിങ്ങളുടെ സ്വന്തം.

ഏറ്റവും കുറഞ്ഞത്`അഞ്ഞൂറ്‌ രൂപ വിലയുള്ള പശുക്കുട്ടി ഇപ്പോള്‍വേണമെങ്കിലും നിങ്ങള്‍ക്ക്‌ സ്വന്തമാക്കാം. പശുക്കുട്ടിയെ വളര്‍ത്തുവാന്‍ പശു പശുവേണമെന്നില്ല. പാത്രത്തില്‍ പാലെടുത്ത്‌ ഒരു വിരല്‍ മാത്രം കുട്ടിയുടെ വായില്‍ വെച്ചുകൊടുത്താല്‍ മതി അത്‌ കുടിച്ചുകൊള്ളും. നിങ്ങള്‍ കൊടുക്കുന്ന പാലിന്റെ അളവും നിശ്ചയിക്കാം. ഞാന്‍ നല്‍കുന്ന ഈ സൌജന്യം “വീലെന്നു പറയുന്ന സ്വാദിഷ്ടമായ ഭക്ഷണം” ആയോ മറ്റോ ദുരുപയോഗം ചെയ്യുവാന്‍ അനുവദിക്കുന്നതല്ല.

എന്റെ പശുക്കളുടെ പ്രത്യേകതകള്‍ 16 വയസു കഴിഞ്ഞ മറ്റൊരു പശു അതേദിവസം രാത്രി മറ്റൊരു പശുക്കുട്ടിയെ പ്രസവിച്ചു. അത്‌ ഞാന്‍ വളര്‍ത്തും. പശുവിന്റെ ആരോഗ്യത്തിന്‌ ഔഷധ സമ്പുഷ്ടമായ ജൈവ പുല്ല്‌ മഗ്നീഷ്യം സല്‍‌ഫേറ്റ്‌ നല്‍കി പരിപാലിക്കുന്നു. പെസ്റ്റിസൈഡുകള്‍ ഉപയോഗിക്കാറില്ല. പരിമിതമായ തോതില്‍ മാത്രമേ എള്ളിന്‍ പുണ്ണാക്കും കാലിത്തീറ്റയും നല്‍കുകയുള്ളു. കാരണം അതിന്റെ ഗുണനിലവാരം അറിയില്ല എന്നതു തന്നെ. പുല്ലിന്റെ സവിശേഷതകള്‍ പാലിലും ഉണ്ടാകും. അത്‌ മനസിലാകണമെങ്കില്‍ പശുവിന്റെ രക്തവും പാലും അനാലിസിസ് -ന് വിധേയമാക്കേണ്ടിവരും. ചായയായും പാലായും പ്രതിദിനം ഒരു ലിറ്റര്‍ പാല്‍ ഞാന്‍ കഴിക്കുന്നു.  കൊപ്ര ആട്ടി എടുക്കുന്ന തേങ്ങ പുണ്ണാക്കും പശുവിന് തന്നെയാണ് കൊടുക്കുന്നത്‌.

പശുക്കുട്ടി ആര്‍ക്ക്‌ നല്‍കണമെന്ന്‌ തീരുമാനിക്കുവാനുള്ള അവകാശം(ഗുണ‍ഭോക്താവിനെ തീരുമാനിക്കാന്‍) വിളവൂര്‍ക്കല്‍ പഞ്ചായത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മൃഗാശുപത്രിയിലെ ഡോ.കെ.സി.പ്രസാദിന് വിടുന്നു. ഫോണ്‍: 9447081112

“കര്‍ഷകര്‍ക്ക്‌ കര്‍ഷകര്‍ തന്നെ താങ്ങും തണലും ആകണം. എന്നാല്‍ കാര്‍ഷികോത്`പന്നങ്ങളുടെ വിലയിടിവും തടയാം“

Advertisements

2 പ്രതികരണങ്ങള്‍

  1. ചന്ദ്രേട്ടാ…
    കൊള്ളാം, പറയാന്‍ മാത്രമല്ല പ്രവര്‍ത്തിച്ചുകാട്ടാനും കഴിയുമെന്ന് താങ്കള്‍ തെളിയിച്ചിരിക്കുന്നു. കയ്യില്‍ നിന്ന് അഞ്ചു പൈസയും ചെലവാക്കാതെ വാചകമടിക്കുന്നവരുടെ ലോകത്തില്‍ ചന്ദ്രേട്ടന്‍ വേറിട്ട വ്യക്തിത്വമാകുന്നു.
    പശുക്കന്ന് അനുയോജ്യമായ കരങ്ങളില്‍ എത്തിച്ചേരട്ടെ എന്ന് ആശംസിക്കുന്നു.
    ഭാവുകങ്ങള്‍
    friendvipin@gmail.com

  2. കാര്‍ഷികാത്മഹത്യകള്‍ കൂടുന്ന ഈ കാലത്തു എല്ലാവര്‍ക്കും പ്രാവര്‍ത്തികമാക്കാവുന്ന ഒരുവഴി തന്നെ ഇത്..! നമസ്ക്കാരം ചന്ദ്രേട്ടാ..!

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w

%d bloggers like this: