കാര്‍ഷികമേഖലയ്ക്ക്‌ പുതിയ മലയാളം പോര്‍ട്ടല്‍

VUAT

കാര്‍ഷീക വിപണന അധികല്പിത സര്‍വകലാശാല പുതിയ പോര്‍ട്ടല്‍ ആരംഭിച്ചിരിക്കുന്നു. യൂണികോട്‌ ഫൊണ്ടില്‍ തുടങ്ങിയ ഈ പേജിന്റെ ഉത്‌ഘാടനം ബഹു.കൃഷിമന്ത്രി മുല്ലക്കര രത്നാകരന്‍ തിരുവനന്തപുരത്തുള്ള സയന്‍സ്‌ ആന്‍ഡ്‌ ടെക്നോളജി മ്യൂസിയത്തില്‍‌വെച്ച്‌ നിര്‍വഹിച്ചു. പ്രസ്തുതചട്ങ്ങില്‍ പങ്കെടുക്കുവാനും ആ മംഗളകര്‍മത്തിന് മുന്നോടിയായി നടന്ന ചര്‍ച്ചയില്‍ പങ്കെടുക്കുവാനും അഭിപ്രായപ്രകടനത്തിന് അവസരം ലഭിക്കുകയും ചെയ്തു. കാര്‍ഷികമേഖലയില്‍ പല പ്രവര്‍ത്തനങ്ങളും സുതാര്യമല്ല എന്നതാണ് വാസ്തവം. അവിടെ പങ്കെടുത്ത പല കര്‍ഷകരും തങ്ങളുടേതായ അഭിപ്രായം രേഖപ്പെടുത്തി.

സര്‍ക്കാര്‍ സംവിധാനം, കാര്‍ഷികസര്‍വകലാശാലകള്‍, കൃഷിശാസ്ത്രജ്ഞര്‍ എന്നിവര്‍ക്ക് കര്‍ഷകരോടുണ്ടായിരുന്ന അകലം കാര്‍ഷികമേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുന്നതില്‍ പരാജയപ്പെട്ടുവെന്നതാണ് വാസ്തവം. ഉദാ. വിളകളുടെ പ്രതിഹെക്ടര്‍ ഉത്‌പാദനചെലവ്‌ എത്രയാണെന്ന്‌ പഠനം നടത്തുവാന്‍ ഒരു വിഭാഗം തന്നെ നമുക്കുണ്ട്‌. അത്‌ എത്രയാണെന്ന്‌ മനസിലാക്കുവാനോ അറിയുവാനോ ഉള്ള സംവിധാനം ലഭ്യമല്ല. അതേപോലെ കയറ്റുമതി ഇറക്കുമതി തട്ടിപ്പുകള്‍ അവസാനിക്കണമെങ്കില്‍ അതിനെ സംബന്ധിച്ച പൂര്‍ണവിവരങ്ങള്‍ കര്‍ഷകര്‍ക്ക്‌ ലഭ്യമാകണം. ഉത്‌പാദകരാജ്യങ്ങളിലേയ്ക്ക്‌ കയറ്റുമതിയും അവിടെനിന്നുള്ള തിരികെ ഇറക്കുമതിയും ഏതെല്ലാം രീതിയില്‍ കാര്‍ഷിക മേഖലയെ തകര്‍ക്കുന്നുവെന്ന്‌ ആര്‍ക്കും മനസിലാക്കുവാന്‍ കഴിയും.

Advertisements

5 പ്രതികരണങ്ങള്‍

  1. കാര്‍ഷീക വിപണന അധികല്പിത സര്‍വകലാശാല പുതിയ പോര്‍ട്ടല്‍ ആരംഭിച്ചിരിക്കുന്നു. യൂണികോട്‌ ഫൊണ്ടില്‍ തുടങ്ങിയ ഈ പേജിന്റെ ഉത്‌ഘാടനം ബഹു.കൃഷിമന്ത്രി മുല്ലക്കര രത്നാകരന്‍ തിരുവനന്തപുരത്തുള്ള സയന്‍സ്‌ ആന്‍ഡ്‌ ടെക്നോളജി മ്യൂസിയത്തില്‍‌വെച്ച്‌ നിര്‍വഹിച്ചു. പ്രസ്തുതചട്ങ്ങില്‍ പങ്കെടുക്കുവാനും ആ മംഗളകര്‍മത്തിന് മുന്നോടിയായി നടന്ന ചര്‍ച്ചയില്‍ പങ്കെടുക്കുവാനും അഭിപ്രായപ്രകടനത്തിന് അവസരം ലഭിക്കുകയും ചെയ്തു. കാര്‍ഷികമേഖലയില്‍ പല പ്രവര്‍ത്തനങ്ങളും സുതാര്യമല്ല എന്നതാണ് വാസ്തവം. അവിടെ പങ്കെടുത്ത പല കര്‍ഷകരും തങ്ങളുടേതായ അഭിപ്രായം രേഖപ്പെടുത്തി.

  2. ചന്ദ്രേട്ടാ, യുണീക്കോഡിലെന്നു പറഞ്ഞിട്ടു്, ഞാന്‍ ചെന്നു നോക്കിയപ്പോ പണ്ടത്തെ ചങ്കരന്‍ തെങ്ങുമ്മതന്നേന്നു പറഞ്ഞകൂട്ടായല്ലോ.

  3. കെവി: ഞാന്‍ ഈ പേജ്‌ ശ്രീജിത്തിനും അയച്ചുകൊടുത്തു. ശ്രീജിത്തും പറഞ്ഞു യൂണികോടാണല്ലോ എന്ന്‌. എന്നാല്‍ കെവി ചൂണ്ടിക്കാട്ടിയശേഷമാണ് ഞാന്‍ സെര്‍ച്ച്‌ ചെയ്തുനോക്കിയത്‌ അപ്പോഴാണ് എനിക്കത്‌ ഇംഗ്ലീഷ്‌ അക്ഷരങ്ങളായിമാറുന്നത്‌ കാണാന്‍ കഴിഞ്ഞത്‌. MLW karthika Fonts ആണ് എന്നും ഇത്‌ യൂണികോടാണെന്നും ആണ് ഇതിന്റെ സംഘാടകര്‍ പറഞ്ഞത്‌.

  4. കമ്പോളനിലവാരം എന്ന വാക്ക്‌ സെര്‍ച്ച്‌ ചെയ്തപ്പോള്‍ എനിക്ക്‌ കിട്ടിയ റിസല്‍ട്ടില്‍ ദീപിക ബിസിനസ്‌ എന്ന പേജും ഗള്‍ഫ്‌മലയാളിഡോട്ട്‌കോം എന്ന പേജും മറ്റും കാണാന്‍ കഴിഞ്ഞു. അപ്പോള്‍ ഇത്‌ കാര്‍ത്തിക ഫോണ്ട്‌ ആയതുകൊണ്ട്‌ യൂണികോഡ്‌ തന്നെ എന്ന്‌ വിശ്വസിക്കാമോ? അപ്പോള്‍ അങ്ങിനെ യാണെങ്കില്‍ പല വാര്‍ത്താ സൈറ്റുകളും യൂണികോടിലേയ്ക്ക്‌ മാറുന്നുവെന്നര്‍ത്ഥം. ദാറ്റ്‌സ്‌മലയാളം എന്ന സൈറ്റും യൂണികോഡിലേയ്ക്ക്‌ വരുന്നുവെന്നാണ് അറിയാന്‍ കഴിഞ്ഞത്‌.

  5. ചന്ദ്രേട്ടാ, കമ്പോളനിലവാരം എന്നു ഗൂഗിളില്‍ തിരഞ്ഞിട്ടു് എനിക്കു ദീപിക കിട്ടിയില്ലല്ലോ. മാത്രമല്ല, ചന്ദ്രേട്ടന്‍ കൊടുത്ത ദീപികയുടെ താള്‍ യുണീക്കോഡല്ല താനും. MLW karthika Fonts യുണീക്കോഡ് ഫോണ്ടാണെന്നു തോന്നുന്നില്ല. മൈക്രൊസോഫ്റ്റിന്റെ കാര്‍ത്തികയാണു് യുണീക്കോഡ്.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w

%d bloggers like this: