ചോക്ലേറ്റ്‌ പ്രേമികള്‍ സൂക്ഷിക്കുക

നിങ്ങളുടെ കുട്ടികളെ കൊല്ലാന്‍ ഇവന്‍ വരും. മൂന്നാം ലോക രാജ്യങ്ങളില്‍ താണ വിലയ്ക്ക്‌ കാഡ്‌ബെറി ചോക്ലേറ്റുകള്‍ വിക്കപ്പെടും. യൂറോപ്പില്‍ നിരോധിച്ചത്‌ ഇന്ത്യയില്‍ നിരോധിച്ചുകൂടെ?

നമ്മുടെ കുട്ടികളെ ഈ ചോക്ലേറ്റ്‌ കൊടുത്ത്‌ ദോഷം വരുത്തിവെയ്ക്കാതിരിക്കുവാന്‍ പ്രത്യേകം ശ്രദ്ധിക്കുക. ഇതൊരു നിസ്സാര കാര്യമല്ല. ഏതുവിഷവും ഇന്ത്യക്കാരെ തീറ്റിക്കാന്‍ എളുപ്പമാണ്.  ഏഴ്‌ തരം കാഡ്‌ബെറിചോക്ലേറ്റുകളില്‍ solmonella contamination അവ തഴെ പറയുന്നവയാണ്.

Cadbury Dairy Milk Turkish 250g

Cadbury Dairy Milk Caramel 250g

Cadbury Dairy Milk Mint 250g

Cadbury Dairy Milk 8 chunk

Cadbury Dairy Milk 1kg

Cadbury Dairy Milk Button Easter Egg 105g

Cadbury Freddo 10p

Advertisements

6 പ്രതികരണങ്ങള്‍

  1. അവരത് നശിപ്പിച്ചിരിക്കുമെന്ന് നമുക്ക് വിശ്വസിക്കാനേ തരമുള്ളൂ!

  2. ചന്ദ്രേട്ടാ, ഈ കാഡ്ബറീസില്‍ ചില കുഴപ്പങ്ങള്‍ ഉണ്ടായതിതിനെ തുടര്‍ന്ന് കേരളത്തില്‍ ഇടക്ക് എന്തോ ചില പ്രശ്നങ്ങള്‍ ഉണ്ടായതായി ഞാന്‍ ഓര്‍ക്കുന്നു. ഒരു കൊല്ലം മുന്‍‌പാണ്. കൃത്യമായി ഓര്‍ക്കാന്‍ പറ്റുന്നില്ല. ഇതിനും രണ്ട് ചേരി കാണും. അഭിപ്രായ രൂപികരണം, അവബോധം, ഇത് രണ്ടും അനിവാര്യം.

  3. താങ്കളുടെ ഈ ജാഗ്രത എന്നെ സന്തോഷിപ്പിക്കുന്നു.ഇങ്ങനെ കുറേ മനുഷ്യര്‍ ഉണര്‍ന്നിരിക്കുന്നത് കൊണ്ടെന്നെപ്പോലുള്ളവര്‍ സുഖമായുറങ്ങുന്നു.
    സത്യത്തില്‍ ഇത് വായിക്കാന്‍ നല്ല പാടാണ്.ഈ ഫോണ്ടൊന്ന് വലുതാക്കാന്‍ വല്ല വഴിയുമുണ്ടോ…?

  4. അനംഗാരി പറഞ്ഞപ്പോഴാണ് എനിക്കോര്‍മവന്നത്‌ ഇന്ത്യയില്‍ കാഡ്‌ബെറി ചോക്ലേറ്റില്‍ പുഴു കണ്ടകാര്യം. ദി ഹിന്ദു പ്രസിദ്ധീകരിച്ചത്‌ കാണുക. ഇന്ത്യയില്‍ എന്തുമാകാം. ഇവിടെ ചോദിക്കാനും പറയാനും ആളുണ്ടോ? ഒരു മീഡിയായില്‍ നല്ലൊരു പരസ്യം കൊടുത്താല്‍ മതി അവര്‍ക്കെതിരെ പിന്നെ ആ മീഡിയായുടെ ഭാഗത്തുനിന്ന്‌ ഒരാരോപണവും ഉണ്ടാകുകയില്ല. വല്ലപ്പോഴും പരസ്യം കൊടുത്തില്ലെങ്കില്‍ ആരോപണെം വരാനുള്ള സാധ്യത തള്ളിക്കളയാന്‍ കഴിയില്ല.

  5. ചന്ദ്രേട്ടാ, ഇതു വായിച്ചപ്പോള്‍ അല്പം മുന്‍പ് സണ്‍ ടി വിയില്‍ കണ്ട ഒരു കൊക്കകോള പരസ്യം താങ്കളുടെ ശ്രദ്ധയില്‍ കൊണ്ടു വരണമെന്ന് തോന്നി.. ഒരു സിനിമാതാരം (രാധയോ,രാധികയോ ആണ്) കൊക്കകോളയുടെ ഫാക്ടറി ചുറ്റി നടന്ന് അത് വളരെ സേഫ് ആണെന്നും ഇഷ്ടം പോലെ കുടിക്കാമെന്നും certify ചെയ്യുന്നു. അത് പോലെ ഈ പറഞ്ഞ ബ്രാന്ഡുകള്‍ക്കും ഒരു ad campaign+political clout പ്രതീക്ഷിക്കാം…അല്ലേ!!!

  6. ഉണ്ണി: കാഡ്‌ബെറി ചോക്ലേറ്റിന്റെ പരസ്യങ്ങള്‍ എതയോ ചാനലുകള്‍ കാണിക്കുന്നു. അവരാരും തന്നെ ആ കമ്പനിക്കെതിരായി ഒന്നും പറയില്ല. കൊക്കൊകോളയിലടങ്ങിയിട്ടുള്ള വിഷാംശത്തെപ്പറ്റി പാര്‍ലമെന്റില്‍ ഉന്നയിച്ചപ്പോള്‍ ബഹുമാനപ്പെട്ട കേന്ദ്രമന്ത്രി പറഞ്ഞില്ലെ അതിനേക്കാള്‍ കൂടുതല്‍ വിഷം പഞ്ചസാരയിലാണെന്ന്‌. ഇന്ത്യയില്‍ പണം കൊടുത്താല്‍ പലതും അല്ലെങ്കില്‍ പലരേയും വിലയ്ക്ക്‌ വാങ്ങാം. അതിശ്രേഷ്ടമായ നമ്മുടെ നാളികേരത്തിനെതിരേപോലും ദോഷഫലങ്ങളും പറഞ്ഞുകൊണ്ട്‌ ശാസ്ത്രജ്ഞര്‍തന്നെ രംഗത്തുണ്ടല്ലോ. അഭ്യസ്ത വിദ്യരായ വരും തലമുറ ഇവര്‍ പറയുന്നതേ കേള്‍ക്കൂ.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )

%d bloggers like this: