മലയാളം വിക്കിപീഡിയയില്‍ കണ്ട തെറ്റുകള്‍

 റബ്ബര്‍ മരം എന്ന പേജില്‍ കാണാന്‍ കഴിഞ്ഞ തെറ്റുകളാണ് ചുവടെ നമ്പരിട്ട്‌ രേഖപ്പെടുത്തിയിരിക്കുന്നത്‌. ഒരു കര്‍ഷകന്റെ അറിവില്‍ ശരിയെന്ന്‌ തോന്നുന്നതാണ് ശരി എന്ന് വിവരിക്കുന്നത്‌. വിക്കി പീഡിയയില്‍ അംഗത്വമുള്ള ആര്‍ക്കും തിരുത്താമെന്നിരിക്കെ അതിന് പകരം ആ തെറ്റുകളെ തിരുത്തി ഇവിടെ അവതരിപ്പിക്കുന്നു.

1. ഉറയുമ്പോള്‍ ഇലാസ്തികത ഉള്ളതുമായ ദ്രാവകത്തില്‍ നിന്നാണ് റബ്ബര്‍ എന്ന നാമം ഉണ്ടായത്.

ശരി. ഉറയുമ്പോള്‍ ഇലാസ്തികത (വലിച്ചാല്‍ വലിയുന്നതും വിട്ടാല്‍ പൂര്‍വസ്ഥിതിയെ പ്രാപിക്കുന്നതും) ഉണ്ട്‌ എന്നാല്‍ റബ്‌ചെയ്യുവാന്‍ അല്ലെങ്കുല്‍ മായ്ക്കുവാന്‍ കഴിയുന്നതുകൊണ്ടാണ് റബ്ബര്‍ എന്ന നാമം ഉണ്ടായത്‌.

2. ഇതിന്റെ തടി അധികം വളവില്ലാതെ നേരെ വളരുന്നു.

ശരി. സൂര്യപ്രകാശത്തിന്റെ ലഭ്യത കുറഞ്ഞാല്‍ വളഞ്ഞ്‌ വളരും. പി.ബി 51 ഇനത്തില്‍‌പെട്ട മരങ്ങള്‍ മാത്രമേ വളയാതെ വളരുകയുള്ളു.

3. സാധാരണ ചുവട്ടില്‍ നിന്നും ശാഖകളുണ്ടാകില്ല

തായ്‌ തടിയില്‍നിന്ന്‌ ശാഖകള്‍ ഉണ്ടാകുന്നത്‌ നീക്കം ചെയ്യുകയും ശാഖകളില്ലാതെ നിലനിറുത്തുകയും ചെയ്യുന്നു.

4. നേര്‍പകുതിയില്‍ പ്രത്യേകം തയ്യാറാക്കിയ കത്തികള്‍ ഉപയോഗിച്ച് 45° ചരിവില്‍ തൊലി ചെത്തി ഒരു ചാലിടുകയും അതുവഴി ഊറിവരുന്ന കറ ഒരു പാത്രത്തില്‍ ശേഖരിക്കുകയുമാണ് ചെയ്യുക.

ശരി. 30 ഡിഗ്രി ചരിവില്‍ ആണ് വെട്ടുചാല്‍ ഇടുന്നത്‌.  Controled upward tapping (CUT) എന്നും Inclined upward tapping (IUT) എന്നും രണ്ടുതരം കമഴ്‌ത്തിവെട്ട്‌ രീതികള്‍ 45 ഡിഗ്രി ചെരിവില്‍ വെട്ടുന്നവയാണ്. വെട്ടുപട്ടയില്‍ കറയില്ലാതാകുകയോ കുറയുകയോ ചെയ്യുമ്പോഴാണ് സി.യു.റ്റി എന്നരീതി അവലംബിക്കുന്നത്. റബ്ബര്‍ ബോര്‍ഡില്‍ നിന്നും വിരമിച്ച ഒരു ശസ്ത്രജ്ഞയുടെ കണ്ടെത്തലാണ് ഐ.യു.റ്റി എന്ന ടാപ്പിംഗ്‌ രീതി. അവരുടെ കണ്ടെത്തലില്‍ കറ മുകളില്‍നിന്ന്‌ താഴേയ്ക്ക്‌ വരുന്നതിനാല്‍ ഐ.യു.റ്റി എന്നരീതിയിലൂടെ കൂടുതല്‍ കറ ലഭിക്കുമെന്ന്‌ അവകാശപ്പെടുന്നു. ഇത്തരം രണ്ടു കമഴ്ത്തിവെട്ട്‌ രീതിയും ശരിയല്ല എന്ന അഭിപ്രായമാണ് എനിക്കുള്ളത്‌. കാരണം കട്ടിയുള്ള കറ താഴെനിന്നും മുകളിലേയ്ക്കാണ് ഒഴുകുന്നത്‌. അതിനാലാണ് വെട്ടുപട്ടയില്‍ കട്ടി കുറഞ്ഞും മുകള്‍ഭാഗത്ത്‌ കട്ടികൂടിയും കാണുവാന്‍ കഴിയുന്നത്‌. കറ മുകളില്‍നിന്നും താഴേയ്ക്കാണ് ഒഴുകിയിരുന്നതെങ്കില്‍ മുകളില്‍ കട്ടി കുറഞ്ഞും താഴേയ്ക്ക്‌ പോകും തോറും കട്ടി കൂടിയും  കാണുവാന്‍ കഴിയുമായിരുന്നു.

5. വെളുപ്പുനിറത്തില്‍ ഊറിവരുന്നതും കൊഴുപ്പുള്ളതുമായ കറ

ശരി. ചിലതരം ക്ലോണുകളില്‍ മഞ്ഞനിറത്തിലുള്ള കറയാണ് ലഭിക്കുന്നത്‌. അതിനാലാണ് സ്വര്‍ണ നിറത്തിലുള്ള ഷീറ്റുകള്‍ ഉണ്ടാക്കാന്‍ കഴിയുന്നത്‌. തൈമരങ്ങള്‍ ടാപ്പ്‌ ചെയ്യുമ്പോഴും ദിവസവും ടാപ്പ്‌ ചെയ്താലും കട്ടികുറഞ്ഞ കറയാണ് ലഭിക്കുക.  ഇലയില്‍നിന്നും ഉത്‌പാദിപ്പിച്ച്‌ ഫ്ലോയം എന്ന ഭാഗത്തുകൂടി വേരിലെത്തി വേരുകളെ വളരുവാന്‍ അനുവദിച്ചുകൊണ്ട്‌ ഫ്ലോയത്തിന് മുകളിലൂടെ സഞ്ചരിക്കുമ്പോള്‍ കറയായി രൂപപ്പെടുവാന്‍ അവസരം നല്‍കാതെ ചോര്‍ത്തിയെടുക്കുന്നതില്‍ അന്നജത്തിന്റെ അളവ്‌ കൂടിയിരിക്കുന്നതിലാണ് കറ വെളുത്തിരിക്കുവാന്‍ പ്രധാന കാരണം.

6. കനത്തമഴക്കാലത്തൊഴികെ മറ്റെല്ലാ കാലങ്ങളിലും സാധാരണ വിളവെടുപ്പു നടത്തുന്നു.

ശരി. പല തോട്ടങ്ങളിലും വേനല്‍ക്കാലത്ത്‌ വിശ്രം കൊടുക്കുന്നു. ശരിയായ ഇന്‍‌പുട്ട്‌ (പ്രധാനമായും മഗ്‌നീഷ്യം) നല്‍കാതെയുള്ള വേനല്‍ക്കാല ടാപിംഗ്‌ റബ്ബര്‍മരങ്ങള്‍ക്ക്‌ ഹാനികരമാണ്.

7. ആര്‍ദ്രതയും തണുപ്പും ഉള്ള ദിവങ്ങളില്‍ കൂടുതല്‍ കറ ലഭിക്കുന്നതായാണ് കണ്ടുവരുന്നത്.

ശരി. പ്രകാശസംശ്ലേഷണവും ട്രാന്‍സ്പിറേഷനും കുറയുന്നതുകൊണ്ടാണ് കൂടുതല്‍ കറ ലഭിക്കുന്നത്‌. അതിനാല്‍ ടാപിംഗ്‌ ദിനങ്ങളുടെ എണ്ണം പരിമിതപ്പെടുത്തിയാല്‍ അത് ഉത്പാദനക്ഷമത വര്‍ദ്ധിപ്പിക്കും.

8. ബലം കുറഞ്ഞ തടി വീഞ്ഞപ്പെട്ടികളുണ്ടാക്കാനും വിറകായും ഉപയോഗിക്കുന്നു.

ശരി. സംസ്കരിച്ചെടുത്ത റബ്ബര്‍ തടികൊണ്ട്‌ അതിമനോഹരങ്ങളായ ഗൃഹോപകരണങ്ങളും മറ്റും ഉണ്ടാക്കുന്നുണ്ട്‌.  

Advertisements

6 പ്രതികരണങ്ങള്‍

 1. ങളാരപ്പാ
  കൊയപ്പല്ല്യല്ലൊ
  പുതിയ വഴി

  warning

  ഇരുവഴിയില്‍ പെരുവഴി നല്ലൂ
  പെരുവഴി പോ ചങ്ങാതീ

 2. ചങ്ങാതി നല്ലത്‌ പെരുവഴിയായതുകൊണ്ടല്ല അകത്തുകയറുവാന്‍ യോഗ്യതയില്ലാത്തതുകൊണ്ടാണ് പെരുവഴിയിലായിപ്പോയത്‌. 58 വര്‍ഷം കൊണ്ടുള്ള കുറെ ജീവിതാനുഭവങ്ങളും അറിവുകളും എന്റെ മനസിലൂടെ നീറിയപ്പോള്‍ മലയാളത്തിന്റെ പടങ്ങളില്‍ (gif images) നിന്നും എന്നെ സാക്ഷരതയിലേയ്ക്ക്‌ നയിച്ച സ്വതന്ത്ര സോഫ്‌റ്റ്‌വെയറായ വരമൊഴിയും മനസുകൊണ്ട്‌ എന്നെ പിന്തുണക്കുന്ന ചില നല്ല കൂട്ടുകാരും മാത്രമേ പെരുവഴിയില്‍ കിടക്കുന്ന എനിക്ക്‌ താങ്ങും തണലുമായുള്ളു. പത്താം ക്ലാസ്‌ വിദ്യാഭ്യാസയോഗ്യതയും കമ്പ്യൂട്ടറിലെ പൂജ്യം അറിവും എന്നെ അയോഗ്യനാക്കി. പെരുവഴിയില്‍ കിടന്നിട്ടാ‍യാലും എനിക്ക്‌ പറയുവാനുള്ളത്‌ ഉറക്കെ വിളിച്ചു പറയും ശാസ്ത്രജ്ഞരുടെയും ബുദ്ധിമാന്‍‌മാരുടെയും അതിസമര്‍‌ത്ഥരുടെയും ഇടയില്‍ നിന്നുതന്നെ. അത്‌ ധാരാളാം സെര്‍ച്ച്‌ എഞ്ചിനുകളിലൂടെ വെളിച്ചം കാണുകയും ചെയ്യും. അധ്വാനിക്കുന്നവന്റെ കണ്ടെത്തലുകള്‍ മോഷണം നടത്തി പ്രബന്ധങ്ങളവതരിപ്പിച്ച്‌ കര്‍ഷക ദ്രോഹികളാകുന്നവരെ നിലക്ക്‌ നിറുത്തുവാന്‍ ഇത്‌ ധാരാളം മതി. ചുരുക്കം ചിലര്‍മത്രമേ അക്കൂട്ടത്തില്‍ വളരെ നല്ലവരായുള്ളു.

 3. ചന്ദ്രേട്ടാ
  എനിക്കൊന്നും മനസ്സിലാവണില്ല. വിക്കിപ്പിഡയായിലെ തെറ്റുകള്‍ എന്ന് എഴുതീട്ട് എല്ലാ പോയിന്റ്സും ശരി ശരി എന്ന് എഴുതിയതെന്തിനാ? ചന്ദ്രേട്ടന്‍ എഴുതുന്നത് കുറച്ചും കൂടി നല്ലൊരു വിശദീകരണം ആയിട്ട് എനിക്ക് തോന്നുന്നു വിക്കിയിലേക്കാളും. അതിപ്പൊ ഈ കാര്യങ്ങള്‍ എല്ലാം വിക്കിയില്‍ ചേര്‍ക്കണതും നല്ല കാര്യം തന്നെയാണ്.

  പക്ഷെ ഇപ്പൊ എന്താ പ്രശ്നം? അല്ല എനിക്കൊന്നും പരിഹരിക്കാന്‍ പറ്റില്ല്ല. എന്താണ് പ്രശ്നം എന്ന് മനസ്സിലാക്കാന്‍ ആണ്.

  ഇനി ഇപ്പൊ വിക്കിയില്‍ എല്ലാം ഇടണമെന്നൊന്നുമില്ല. വിക്കി ഒരു വിജ്ഞാന മാര്‍ഗ്ഗം എന്നേയുള്ളൂ. ചന്ദ്രേട്ടന്റെ ബ്ലോഗില്‍ ആണ് കൂടുതല്‍ നല്ല ലേഖനം എങ്കില്‍ ഇവിടേ ആളൊള് വരുള്ളൂ. അത് നൂറ് ശതമാനം. അതോണ്ട് വിക്കിയില്‍ ഇട്ടില്ലെങ്കില്‍ ഒന്നും പറ്റില്ല. അളൊള് സേര്‍ച്ച ചെയ്ത് വരുമ്പൊ രണ്ട് ലിങ്കും കിട്ടും. അതിപ്പൊ വിക്കീന്റെ ലിങ്കും കിട്ടും ചന്ദ്രേട്ടന്റെ ബ്ലോഗിന്റെ ലിങ്കും കിട്ടും. അന്നേരം ആളോള് രണ്ടും നോക്കുമ്പൊ ഏതാണ് കൂടുതല്‍ നല്ലത് അതെടുക്കും. അത്രേയുള്ളൂ. അതോണ്ട് വിക്കിയില്‍ ഇല്ലെങ്കിലും ഒന്നും വിചാരിക്കണ്ടാന്നാ എനിക്ക് തോന്നണെ.
  ഒരു പാട് സേര്‍ച്ച് ഒക്കെ ചെയ്യറുള്ള ഞാന്‍ പോലും വിക്കിയില്‍ പറയണാത് അപ്പിടി ഏടുക്കാറില്ല. രണ്ടും മൂന്നും ചിലപ്പൊ പത്തും പതിനഞ്ചും സേര്‍ച്ച് ലിങ്കൊക്കെ നോക്കും. ഏതാ നല്ലത് അതെടുക്കും.

 4. ഇഞ്ചിപ്പെണ്ണിന് മനസിലാക്കാന്‍ കഴിയാതെ പോയത്‌ എന്റെ മറ്റൊരു തെറ്റ്‌. ഞാന്‍ ആ തെറ്റ്‌ ബ്ലോഗില്‍ തിരുത്തിയിട്ടുണ്ട്‌. ഞാന്‍ പറയുന്നതിലെ തെറ്റും ശരിയും ചൂണ്ടിക്കാണിക്കുവാന്‍ വയനക്കാര്‍ക്കവകാശമുണ്ട്‌. ഇഞ്ചിപെണ്ണ്‌ പറയുന്നതുപോലെ ഞാന്‍ പറയുന്നത്‌ സെര്‍ച്ച്‌ എഞ്ചിനിലൂടെ ഇവിടെ എത്തി വായനക്കാര്‍ സ്വീകാര്യമായത്‌ സ്വീകരിക്കട്ടെ.

 5. ചന്ദ്രേട്ടന്റെ പോസ്റ്റ് വായിച്ചപ്പോഴാണ് റബ്ബറിനെക്കുറിച്ച് വേറെ ചില സംശയങ്ങള്‍ തോന്നിയതും തപ്പിയെടുത്ത് വായിച്ചതും… പിന്നെയും ഒരു ചിന്ന സന്ദേഹം.. കേരളത്തിന്റെ കാലാവസ്ഥ റബ്ബറിനു പറ്റുന്നതായിരുന്നിരിക്കാം.. എന്നാല്‍ റബ്ബര്‍ കേരളത്തിന്റെ പരിസ്ഥിതിക്ക് ഗുണമോ ദോഷമോ ചെയ്തത്? ഒരു laymanന്റെ സംശയമായി കരുതിയാല്‍ മതി ചന്ദ്രേട്ടാ.. തര്‍ക്കിക്കാനല്ല …മുന്‍പു വായിച്ച രണ്ട് കമന്റുകളും ചന്ദ്രേട്ടനെ ചെറുതായി നൊമ്പരപ്പെടുത്തിയതായി തോന്നി, മനഃപൂര്‍വമാവില്ല.. നാമിപ്പോള്‍ വായിക്കുന്നതും പലപ്പോഴും ചിന്തിക്കുന്നതു പോലും കമ്പ്യൂട്ടറിനെ പോലെ വേഗത്തിലായതിനാല്‍ അവയെല്ലാം ഉപരിപ്ലവമായിപ്പോവുന്നതാണ്…ആഴത്തില്‍ ചിന്തിക്കാനും അതിനനുസരിച്ച് പ്രവര്‍ത്തിക്കാനും മലയാളിക്കുണ്ടായിരുന്ന നൈസര്‍ഗികമായ കഴിവ് നമുക്ക് നഷ്ടമാവുകയാണോ??

 6. ഉണ്ണി: മണ്ണിലെ അമൂല്യങ്ങളായ ജൈവസമ്പത്തുതന്നെയാണ് ഏതു ചെടിയുടെയും അല്ലെങ്കില്‍ മരത്തിന്റെയും വളര്‍ച്ചയില്‍ പരമപ്രധാനം. രണ്ടമത്തേതാണ് കാലാവസ്ഥ. കേരള‍ത്തിലെ കാലാവസ്ഥ നല്ലതായതുകൊണ്ടാണല്ലോ റബ്ബറിന്റെ ഉത്പാദനക്ഷമതയില്‍ കേരളം ലോകത്തുതന്നെ ഒന്നാം സ്ഥാനത്ത്‌ നില്‍ക്കുന്നത്‌. എന്നാല്‍ ഭക്ഷ്യോത്‌പന്നങ്ങള്‍ വിളയേണ്ട നമ്മുടെ കൃഷിയിടങ്ങളെല്ലാം നശിച്ചുകൊണ്ടിരിക്കുന്നു. റബ്ബറിന്റെ വേരുകള്‍ പറങ്കിമാവിന്റേതിനേക്കാള്‍ ജൈവസമ്പത്ത്‌ വലിച്ചെടുക്കുവാന്‍ കഴിയുന്നവയാണ്. വര്‍ദ്ധിച്ചവിലയും ഉയര്‍ന്ന സബ്‌സിഡികളും കര്‍ഷകരെ മറ്റുവിളകളില്‍നിന്നും റബ്ബര്‍ കൃഷിയിലേയ്ക്ക്‌ ആകര്‍ഷിക്കുന്നു. ഒരു മരമെന്ന നിലയില്‍ മറ്റ്‌ മരങ്ങള്‍ ചെയ്യുന്ന പണിയേ റബ്ബറും ചെയ്യുന്നുള്ളു. അന്തരീക്ഷത്തിലെ കാര്‍ബണ്‍‌ ഡൈ ഓക്‌സൈഡില്‍ നിന്ന്‌ ഓക്‌സിജനെ വേര്‍തിരിച്ച്‌ നമുക്ക്‌ നല്‍കുന്നു. എന്നാല്‍ മാരകമായ സള്‍ഫര്‍, കോപ്പര്‍ ഓക്സിക്ലോറൈഡ്‌, റൌണ്ടപ്പ്‌, മറ്റ്‌ കുമിള്‍, കീടനാശിനികള്‍ മുതലായവ പ്രയോഗിക്കുന്നതിലൂടെ നമ്മുടെ പരിസ്ഥിതിയെ നശിപ്പിക്കുന്നതില്‍ ഒന്നാം സ്ഥാനത്താകാനാണ് സാധ്യത. ജൈവ കൃഷി റബ്ബറിന് നല്ലതാണെന്ന്‌ കാലം തെളിയിക്കട്ടെ. അപ്പോള്‍ ഇടവിളയായി ലോക വിപണിക്കാവശ്യമായ ആയുര്‍വേദമരുന്നുകളും ഇടവിളയായി കൃഷിചെയ്യാന്‍ കഴിയും.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w

%d bloggers like this: