മാധ്യമങ്ങള്‍ക്ക്‌ നന്ദി

എന്നെ അല്ലെങ്കില്‍ ഞാന്‍ പറയുന്ന ആശയങ്ങള്‍ സെര്‍ച്ച്‌ എഞ്ചിനുകളിലൂടെ വെളിച്ചം കാണിക്കുവാന്‍ പ്രപ്തനാക്കിയ കേരളത്തിലെ മാധ്യമങ്ങളോട്‌ നന്ദിയും കടപ്പാടും രേഖപ്പെടുത്തുന്നു. പട്ടമരപ്പ്‌: ഒരു കര്‍ഷകന്റെ കണ്ടെത്തല്‍ എന്ന ലേഖനം തുഷാരംഡോട്‌കോമിലൂടെ പ്രസിദ്ധീകരിച്ച്‌ 10 ദിവസങ്ങള്‍ക്കുള്ളില്‍ 20,000 സന്ദര്‍ശകര്‍ ആ വെബ്‌ സൈറ്റ്‌ സന്ദര്‍ശിച്ചുവെന്ന്‌ ഡ്രിസില്‍ എന്നെ അറിയിക്കുമ്പോള്‍ ആ സന്ദര്‍ശകരുടെ ഇടയില്‍ എന്റെ പ്രാധാന്യവും ഒട്ടും കുറവല്ല എന്നെനിക്ക്‌ മനസിലാക്കുവാന്‍ കഴിയുന്നു. ഒരു കാലഘട്ടത്തില്‍ കര്‍ഷകരുടെ കണ്ടെത്തലുകള്‍ ശാസ്ത്രജ്ഞര്‍ ചോര്‍ത്തിയെടുത്ത് അവരുടെ വ്യക്തിഗത നേട്ടമായ  പി.എച്ച്‌.ഡി എടുക്കുവാന്‍ പ്രയോജനപ്പെടുത്തിയിരുന്നുവെങ്കില്‍ ഇന്ന്‌ ലോക ശാസ്ത്രജ്ഞന്മാരാരും കണ്ടെത്താത്ത പട്ടമരപ്പിന്റെ കാരണവും പ്രതിവിധിയും ഒരു കര്‍ഷകന് കണ്ടെത്തുവാന്‍‌കഴിഞ്ഞത് യൂണിക്കോടിന്റെ സഹായത്താല്‍ ലോക മലയാളികളുടെ മുന്നിലെത്തിക്കുവാന്‍ സാധിച്ചു.  കര്‍ഷകന് പി.എച്ച്‌.ഡിയ്‌ക്കവകാശമില്ലെങ്കിലും ഗവേഷനങ്ങളില്‍ കര്‍ഷകരുടെ പങ്കാളിത്തം ഉണ്ടായേ തീരൂ. എങ്കില്‍ മാത്രമേ ഒരു കാര്‍ഷിക ഗവേഷണം കൊണ്ട്‌ ശരിയായ പ്രയോജനം ലഭിക്കുകയുള്ളു. ഇതിനെ participatory invention എന്നു വേണമെങ്കില്‍ പറഞ്ഞുകൊള്ളട്ടെ.

കേരളത്തിലെ രണ്ട്‌ ചാനലും ഒരു പത്രവും ഉള്ള ഒരു ഗ്രൂപ്പിന്റെ വെബ്‌ സൈറ്റില്‍ ഫ്രീ ക്ലാസിഫൈഡ്‌സില്‍ അനൌണ്സ്‌മെന്റ്‌ പേജില്‍ എന്റെ  മറ്റ്‌ലിങ്കുകളിലേയ്ക്കുള്ള വഴി കണ്ടെത്താന്‍ കഴിഞ്ഞു.

മലയാളം വിക്കിപീടിയയില്‍ സ്വാഭാവിക റബ്ബറിന്റെ സ്ഥിതിവിവര കണ‍ക്കിലെ തെറ്റുകള്‍ ചൂണ്ടിക്കാണിക്കുവാന്‍ കഴിഞ്ഞില്ല എന്നുമാത്രമല്ല എന്തും തെളിവുകളുടെ അടിസ്ഥാനത്തില്‍‌ എഴുതാമെന്നിരിക്കെ ഒരാളെഴുതുന്ന തെറ്റിനെ അറിവുള്ള മറ്റൊരാള്‍ക്ക്‌ തിരുത്തുവാനുള്ള അവസരമുണ്ടെന്നിരിക്കെ റബ്ബറിന്റെ കള്ളക്കണക്കുകള്‍ അവതരിപ്പിക്കുവാന്‍ അനുവദിക്കുകയില്ല എന്ന അനുഭവമാണുണ്ടായത്‌.  എന്നാല്‍ മറുവശത്ത്‌ അതെ വിക്കിപീടിയയില്‍ അവരവരെഴുതുന്ന ബ്ലോഗുകളെ തരം തിരിച്ച്‌  ലിങ്കുകളില്‍ ഉള്‍പ്പെടുത്തുവാന്‍ മറ്റൊരാള്‍ അവസരമൊരുക്കുന്നു വെന്ന്‌ മാത്രമല്ല വരമൊഴിയും യൂണിക്കോടും സംബന്ധിച്ച എല്ലാ വിവരങ്ങളും അവിടെ ലഭ്യവുമാണ്. പ്രസിദ്ധനല്ലാത്ത എന്നെപ്പോലുള്ളവര്‍ക്ക്‌  അത് ധാരാളം മതി.

കൂടാതെ ചിന്തഡോട്കോം, കേരളക്ലിക്ക്‌ഡോട്‌കോം, തുഷാരംഡോട്ട്‌കോം എന്നിവയിലൂടെ മനസ്‌ തുറ‍ക്കുവാനും അവസരങ്ങള്‍ ലഭ്യമാണ്. എന്റെ ക്വാളിറ്റി കണ്ടിട്ടാണോ എന്നറിയില്ല ഇഞ്ചിപെണ്ണ്‌, ഉയരങ്ങളിലേയ്ക്ക്‌ (എന്‍‌വയോണ്‍‌മെന്റല്‍ എന്‍‌ജിനീയറിംഗില്‍ പി.എച്ച്‌.ഡി ചെയ്യുന്ന വ്യക്തി), മലയാളം ബ്ലോഗുകള്‍ , മാവേലിനാട്‌ , തണല്‍ എന്നീ ബ്ലോഗുകള്‍ എനിക്ക്‌ പ്രത്യേക പരിഗണന നല്‍കുന്നു.  ഇക്കാരണങ്ങള്‍‍കൊണ്ടുതന്നെ ഞാന്‍‍ സന്തോഷവാനാണ്.

വിഭാഗം: അറിയിപ്പ്

Advertisements

5 പ്രതികരണങ്ങള്‍

 1. ചന്ദ്രേട്ടാ, ഞാന്‍ വളരെ വൈകി ബൂലോഗത്ത് വന്നയാളാണ്. പഴയ എഴുത്തുകള്‍ വായിക്കണമെന്നുണ്ട്. അക്ഷരത്തിന്റെ വലിപ്പം കാരണം പലതും വായിക്കാന്‍ ബുദ്ധിമുട്ടുന്നു. ഈ ഫോണ്ടിന്റെ വലിപ്പം ഒന്നു ചെറുതാക്കാമോ? നന്ദി.

 2. http://varamozhi.wikia.com/wiki/Blog_Catagories ഉം http://ml.wikipedia.org/wiki/ ഉം ചന്ദ്രേട്ടന്‍ ഒന്നു സന്ദര്‍ശിക്കൂ. എന്നിട്ട് സ്വയം വിലയിരുത്തൂ രണ്ടും ഒന്നാണോ എന്ന്.

 3. അനംഗാരി: ഫോണ്ടുകള്‍ യധേഷ്ടം താങ്കള്‍ക്ക്‌ വലുപ്പം കൂട്ടുവാനും കഴിയും. പേജിന് മുകളിലുള്ള View – left click ചെയ്യൂ. അതിലെ ടെക്‌സ്റ്റ്‌ സൈസ്‌ മീഡിമ ആക്കൂ താങ്കളുടെ സിസ്റ്റതില്‍ ചെറിയ അക്ഷരത്തില്‍ വായിക്കുവാന്‍ കഴിയും.
  അനില്‍: പ്രതികരിച്ചതിന് നന്ദി. സിബുവിന്റെയും മന്‍‌ജിത്തിന്റെയും വിക്കിപീഡിയ ഒന്നാണെന്ന്‌ ഞാന്‍ പറഞ്ഞില്ലല്ലോ. 1000 ലേഖനങ്ങള്‍ അവതരിപ്പിച്ച വിക്കിയിലെഴുതുവനുള്ള യോഗ്യത എനിക്കില്ലെന്നെ പറഞ്ഞുള്ളു. ആരെങ്കിലും വായിക്കത്തക്ക രീതിയില്‍ ഞാനെഴുതുന്ന ബ്ലോഗുകളുടെ ലിങ്കുകള്‍ എത്തണമെന്ന ഉദ്ദേശം മാത്രമേയുള്ളുവെനിക്ക്‌. ലോകപ്രശസ്തനാവണമെന്നും നോബല്‍ സമ്മാനം നേടണമെന്നുമുള്ള ആ‍ാഗ്രഹം എനിക്കില്ല. കര്‍ഷകനോടു കാണിക്കുന്ന അനീതികള്‍ക്കെതിരെയുള്ള ഒരൊറ്റയാള്‍ പോരാട്ടം എന്ന്‌ കരുതിയാല്‍ മതി. ആന്റി വൈറസ്‌ വാക്‌സിന്‍ എടുത്തില്ലെങ്കില്‍ പശുവിന്‍പാല്‍ കുടിക്കാന്‍ കൊള്ളില്ല എന്നൊക്കെയാണല്ലോ വിക്കിയുടെ കണ്ടെത്തല്‍. പശുവിന് നടത്തുന്ന പ്രതിരോധകുത്തിവെയ്പ്പിന്റെ വാക്സിന്‍ പാലിലൂടെ കഴിക്കുന്നത്‌ നല്ലതാണെന്ന്‌ ഞാന്‍ വിശ്വസിക്കുന്നില്ല. വൈറസുകളും ആന്റിവൈറസുകളും എന്ന എന്റെ ബ്ലോഗില്‍ എം.ഡി എന്ന പേരില്‍ ഇട്ട കമെന്റില്‍ ഇട്ടിട്ടുള്ള വിക്കിയുടെ ലിങ്കുകള്‍ ഇംഗ്ലീഷിലാകയാല്‍ വായിച്ച്‌ മനസിലാക്കാന്‍ കഴിഞ്ഞില്ല. ആധുനിക മനുഷ്യന്‍ ജനിതകമറ്റം വരുത്തിയ ആഹാരം ഉപേക്ഷിച്ച്‌ ജൈവോത്‌പന്നങ്ങള്‍ ഭക്ഷിക്കുവാനാഗ്രഹിക്കുന്ന കൂട്ടത്തിലുള്ളവനാണ് ഞാന്‍. ഞാന്‍ അനില്‍, സിബു, രാജ്‌ നായര്‍, വിശ്വം, കെവിന്‍ തുടങ്ങിയവരോട്‌ കടപ്പെട്ടിരിക്കുന്നു. കാരണം മലയാളത്തില്‍ കര്‍ഷകന്‍, റബ്ബര്‍, പട്ടമരപ്പ്‌ തുടങ്ങിയ വാക്കുകള്‍ സെര്‍ച്ച്‌ ചെയ്താല്‍ എന്റെ പേജില്‍ വന്നെത്തും. എനിക്കതുമതി. എന്റെ ബാങ്ക്‌ ബാലന്‍സ്‌ പൂജ്യം ആണ് ജനിച്ചതുപോലെ കൈയും വീശിത്തന്നെ അവസാനം ഞാനീ ലോകത്തുനിന്നും പോകും. ലേഖനങ്ങള്‍ തുഷാരത്തിലേയ്ക്ക്‌ എഴുതിക്കൊടുക്കുവാന്‍ ഡ്രിസില്‍ എന്നോടാവശ്യപ്പെട്ടപ്പോള്‍ ഞാന്‍ പറഞ്ഞത്‌ എന്റെ അറിവുകള്‍ പരിമിതമാണ്. കാര്‍ഷിക ലേഖനങ്ങള്‍ അറിവുള്ളവരെക്കൊണ്ട്‌ എഴുതിക്കുന്നതല്ലെ നല്ലത്‌ എന്ന എന്റെ ചോദ്യത്തിന് ഡ്രിസില്‍ പറഞ്ഞത്‌ ചന്ദ്രേട്ടന്‍ മാത്രം ആ പംക്തി കൈകാര്യം ചെയ്താല്‍ മതിതെന്നാണ്. അക്ഷരതെറ്റുകള്‍ ഉണ്ടെങ്കിലും ഒരൊറ്റ ലേഖനം കൊണ്ടുതന്നെ ഞാന്‍ തൃപ്തനായി.

 4. ചന്ദ്രേട്ടാ,
  മറുവശത്ത്‌ അതെ വിക്കിപീടിയയില്‍ എന്ന് താങ്കളുടെ പോസ്റ്റിലും ഇപ്പോ കമന്റില്‍ ….മന്‍‌ജിത്തിന്റെയും വിക്കിപീഡിയ എന്നും കണ്ടു.
  1. വിക്കിപീഡിയ മഞ്ജിത്തിന്റെയല്ല. അത് ചന്ദ്രേട്ടന്റേതു കൂടിയാണ്.
  2. വരമൊഴി വിക്കി പോലെ ഒന്ന് ചന്ദ്രേട്ടനു വേണമെങ്കില്‍ കാര്‍ഷിക വിഷയങ്ങള്‍ക്കായി ഉണ്ടാക്കാവുന്നതേയുള്ളൂ (എന്നാണെന്റെ അറിവ്)

  മറ്റു വിഷയങ്ങള്‍ ഒന്നും പരാമര്‍ശിച്ച് ഒരു വിവാദത്തിനു ഞാനില്ല. നന്ദി

 5. അനില്‍ പറയുന്നത്‌ സ്വതന്ത്രവും നീതിപൂര്‍വവും നിഷ്‌പക്ഷവുമായ അഭിപ്രായങ്ങളും 100 ശതമാനം ശരിയുമാണ്. എന്നാല്‍ ഉറക്കമൊഴിച്ചിരുന്ന്‌ എന്റെ അറിവില്ലായ്മയെ തിരുത്തുന്നതിനു പകരം വേദനിപ്പിച്ചതിനാല്‍ തല്‍ക്കാലം ഞാന്‍ മലയാളം വിക്കിയിലേയ്ക്കില്ല. പകരം വിക്കിയില്‍ എനിക്ക്‌ കാണുവാന്‍ കഴിയുന്ന തെറ്റുകള്‍ എന്റെ ബ്ലോഗായി പ്രസിദ്ധീകരിക്കാം. കാരണം റബ്ബര്‍ എന്ന വാക്ക്‌ സെര്‍ച്ച്‌ ചെയ്തപ്പോള്‍ എനിക്ക്ക് വിക്കിപേജും കാണാന്‍ കഴിഞ്ഞു. വായിച്ചുനോക്കിയപ്പോള്‍ ധാരാളം കൊച്ചൂ കൊച്ചൂ തെറ്റുകള്‍ കാണുവാന്‍ കഴിഞ്ഞു. അത്‌ എന്റെ ബ്ലോഗില്‍ ഇടാം. എന്റെ ബ്ലോഗുകളില്‍ സന്ദര്‍ശകരുടെ എണ്ണവും അപ്രകാരം കൂട്ടാന്‍ കഴിയും.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w

%d bloggers like this: