പെസ്റ്റിസൈഡുകള്‍ നിങ്ങളെയും നശിപ്പിക്കും

വെള്ളം കുടിക്കുന്നതിന് മുമ്പ്‌ രണ്ടുപ്രാവശ്യം ചിന്തിക്കുക എന്ന ഇംഗ്ലീഷിലുള്ള ബ്ലോഗ്‌ രണ്ടു പ്രാവശ്യമല്ല അനേകം പ്രാവശ്യം അനേകം പേര്‍ ചിന്തിക്കേണ്ട ഒന്നാണ്. കാരണം കുടിവെള്ളത്തിനുണ്ടായിരിക്കേണ്ട ഒരു യോഗ്യതയും ഇല്ലാത്ത വെള്ളമാണ് പനംകൊടുത്ത്‌ പൈപ്പുകളിലൂടെ  ലഭിക്കുന്നത്‌ കുടിക്കുന്നവര്‍ക്ക് ക്യാന്‍സര്‍ ഉണ്ടാകുവാന്‍ കാരണമാകുന്നു എന്ന്‌ തന്റെ പഠന റിപ്പോര്‍ട്ടു സഹിതം ബ്രിജേഷ്‌നായര്‍ അവതരിപ്പിക്കുന്നു.

പഞ്ചഭൂതങ്ങളെ മലിനീമസമാക്കിയതില്‍ മനുഷ്യന്റെ പങ്ക് നിര്‍ണായകം തന്നെയാണ്. കര്‍ഷകര്‍ ഉപയോഗിക്കുന്നതും കര്‍ഷകരെക്കൊണ്ട്‌ ഉപയോഗിപ്പിക്കുന്നതുമായ അനേകം പെസ്റ്റിസൈഡുകള്‍ മാരകമായ രോഗങ്ങള്‍ ക്ഷണിച്ചുവരുത്തുകയാണ് ചെയ്യുന്നത്‌.  കര്‍ഷകരുടെ അജ്ഞത മുതലെടുത്ത്‌ നടപ്പിലാക്കുന്ന ഈ വിഷപ്രയോഗം ഇനിയെങ്കിലും കര്‍ഷകര്‍ തിരിച്ചറിഞ്ഞില്ലയെങ്കില്‍ നിങ്ങളും നശിക്കും വരും തലമുറയെയും നശിപ്പിക്കും.  ഉത്‌പാദന ക്ഷമതയുടെ പേരും പറഞ്ഞ്‌ മണ്ണില്‍ പ്രയോഗിക്കുന്ന വിഷങ്ങള്‍ മണ്ണിരകളെ നശിപ്പിക്കുന്നതോടൊപ്പം മണ്ണിന്റെ ജൈവസമ്പത്തും നശിപ്പിക്കും.

Advertisements

ഒരു പ്രതികരണം

  1. അനേകം വര്‍ഷങ്ങളായി ഉപയോഗിക്കുന്ന പല പെസ്റ്റിസൈഡുകളും മനുഷ്യന് പലതരം രോഗങ്ങള്‍ സമ്മാനിക്കുകമാത്രമല്ല കൊതുകുപോലുള്ള ജീവികളെ രോഗവാഹകരായി മാറ്റുകയും ചെയ്യുന്നു. ഒറ്റപ്പെട്ട ചിലരെങ്കിലും ഈ സത്യം മനസിലാക്കി ജൈവകൃഷിയും ജൈവ പാലും മറ്റും ഉപയോഗിക്കുമ്പോള്‍ കൃത്രിമപാലും ഗുണനിലവാരമില്ലാത്ത പൈപ്പുവെള്ളവും സര്‍ക്കാര്‍ സഹായത്തോടെ ലഭ്യമാക്കുകയല്ലെ ചെയ്യുന്നത്‌. എന്‍ഡോസള്‍ഫാന്‍ മാരകമാണെന്നു പറയുമ്പോള്‍ കൃഷിഭവനുകളിലൂടെ സൌജന്യമായി വിതരണം ചെയ്യുന്ന ബ്രോമാഡിയോലോണ്‍ അതിനേക്കാള്‍ പതിന്മടങ്ങ്‌ മാരകമാണെന്ന്‌ മനസിലാകാത്തതെന്താണ്? ഡങ്കിപനിയും, ചിക്കുന്‍‌ഗൂനിയയും മറ്റും ഇത്തരം പെസ്റ്റിസൈഡുകള്‍ വരുത്തിവെച്ച വിനയാണ് എന്ന്‌ മനസിലാക്കുമ്പോഴേയ്ക്കും കാലം വൈകിപ്പോയിരിക്കും. കൊതുകുകളെ നശിപ്പിക്കാന്‍ കൂത്താടിയെ തിന്നുന്ന മത്സ്യങ്ങളേക്കാള്‍ നല്ലത്‌ മറ്റെന്താണ്?

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w

%d bloggers like this: