റബ്ബര്‍ വിലയിടിക്കുന്നതെങ്ങിനെ?

ആഗസ്റ്റ്‌ മാസത്തെ വിലയിലെ ഏറ്റക്കുറച്ചില്‍

സ്വാഭാവിക റബ്ബറിന്റെ ആഗസ്റ്റ്‌ മാസത്തെ ബാങ്കോക്ക്‌ വിലയും കോട്ടയം വിപണിവിലയും ചില ദിവസങ്ങളിലേത് മുകളില്‍ കാണുന്ന ചിത്രത്തില്‍ ശ്രദ്ധിക്കുക. 16 ന് അന്താരാഷ്ട്രവില അല്പം ഉയര്‍ന്നതിന് കാരണം ഇന്ത്യന്‍ ഇറക്കുമതിയാകാനാണ് സാധ്യത. ഈ മാസം ആദ്യവാരത്തിലെ ഓണം – കഴിഞ്ഞ മാസാവസാനം തന്നെ കര്‍ഷകരുടെ പക്കലുണ്ടായിരുന്ന സ്റ്റോക്കുമുഴുവന്‍ (പച്ച ഒഴികെ) വിപണിയില്‍ എത്തിച്ചു. ഇപ്പോള്‍ വിപണിയിലുള്ള മെച്ചപ്പെട്ട സ്റ്റോക്കിന്റെ പിന്‍ബലത്തില്‍‌ ഇറക്കുമതി ചെയ്യുവാന്‍ തുടങ്ങിയതിന്റെ തെളിവാണ് മുകളിലുള്ള ഗ്രാഫ്‌. എന്നാല്‍ കാലാവസ്ഥ കര്‍ഷകര്‍ക്കനുകൂലമായതിനാല്‍ മഴ ടാപ്പിംഗിന് തടസമാകുകയും ഇറക്കുമതി ചെയ്യുന്നതിനേക്കാള്‍ ശരാശരി പ്രതിദിനം 2000 ടണ്ണോളം ഉത്‌പാദനത്തില്‍ കുറവ്‌ വരുകയുമാണ്. ആ കുറവ്‌ വരാന്‍ പോകുന്ന പീക്ക്‌ സീസണില്‍ സ്റ്റോക്ക്‌ കൂട്ടി ഇറക്കുമതിയുടെ പിന്‍‌ബലത്തില്‍ വിപണിയില്‍ നിന്ന്‌ വിട്ടുനിന്ന്‌ വിലയിടിക്കാനുള്ള തന്ത്രങ്ങള്‍ അനാവശ്യ ഇറക്കുമതികാരണം വിജയിക്കുമോ എന്ന്‌ കാത്തിരുന്നു കാണേണ്ട കാര്യമാണ്.

കേരളത്തില്‍ നിന്ന്‌ കയറ്റുമതി ഏടവും കൂടുതല്‍ ചെയ്യുന്നത്‌ സര്‍ക്കാറിന്റെ അധികാരത്തിന്‍ കീഴിലുള്ളതായതിനാല്‍ അവര്‍ക്ക്‌ വിപണനത്തില്‍ കൂടുതല്‍ ലാഭം കാട്ടേണ്ട ആവശ്യമില്ല. നികുതിവെട്ടിപ്പിന് കാരണമാകുന്ന (വാറ്റ്‌ നിലവില്‍ വന്നപ്പോള്‍ കുറഞ്ഞുവെങ്കിലും) അശാസ്ത്രീയമായ ഗ്രേഡിംഗ്‌ സമ്പ്രദായം കര്‍ഷകരില്‍ നിന്ന്‌  താണ ഗ്രേഡില്‍ വാങ്ങി ഉയര്‍ന്ന ഗ്രേഡില്‍ അവരുടെ ഉറ്റവര്‍ക്കും ഉടയവര്‍ക്കും കൂടിയ ഗ്രേഡിന്റെ വില നല്‍കി സഹായിക്കുവാന്‍ കഴിയുന്നു. ബെയിലുണ്ടാക്കുവാന്‍ സ്ക്രാപ്പും ഡീസലും ഉപയോഗിക്കുകയും ഷീറ്റുകളുടെതിരിമറിയും ടര്‍പ്പന്‍ടൈന്‍‌ന്റെ ലാ‍ഭവും ഒരു രീതിയിലല്ലെങ്കില്‍ മറ്റൊരു റ്രീതിയില്‍ മുതലാക്കുവാന്‍ കഴിയില്ലെ എന്ന്‌ സംശയിക്കേണ്ടിയിരിക്കുന്നു. കാട്ടിലെ തടി തെവരുടെ ആന എന്നാണല്ലോ പ്രമാണം. സംസ്ഥാന ടാക്സസ് വിഭാഗത്തില്‍ ഗ്രേഡിംഗ്‌ തിരിമറിയെപ്പറ്റി പരാതിപ്പെട്ടാല്‍ ഗ്രേഡിംഗ്‌ ഗ്രീവന്‍‌സസ്‌ കൈകാര്യം ചെയ്യുന്നത്‌ റബ്ബര്‍ ബോര്‍ഡാണ് ഞങ്ങള്‍ക്കതില്‍ ഒന്നും ചെയ്യാന്‍ കഴിയില്ല എന്നാണ്.

ലോകത്തില്‍‌വെച്ച്‌ ഏറ്റവും കൂടുതല്‍ ഉത്‌പാദിപ്പിക്കുകയും ഏറ്റവും താണവില ലഭ്യമാക്കുകയും ചെയ്യുന്ന ബാങ്കോക്ക്‌ വിലയാണല്ലോ അന്താരാഷ്ട്രവില. ആ വിലയേക്കാള്‍ (അന്ന്‌ തായ്‌ലന്റായിരുന്നു) ആറേഴുരൂപ കൂടുതല്‍ ലഭിച്ചിരുന്ന ഒരു കാലഘട്ടമുണ്ടായിരുന്നു. എന്നാല്‍ ഇന്ന്‌ ആഗോളവത്‌ക്കരണം ചില കയറ്റുമതി ഇറക്കുമതി കളികള്‍ക്ക്‌ അവസരമൊരുക്കുന്നു. അതിനാല്‍ തന്നെ അന്താരാഷ്ട്ര വിലയും കോട്ടയം വിലയും തമ്മിലുണ്ടായിരുന്ന അന്തരം 20 രൂപയുണ്ടായിരുന്ന സമയത്തുപോലും കയറ്റുമതിയും ഇറക്കുമതിയും നടന്നു. എന്തായാലും ഗ്രേഡിംഗ്‌ വെട്ടിപ്പും തിരിമറിയും വിലയുടെ അന്തരവും കയറ്റുമതിക്ക്‌ അനുകൂലമല്ലാത്തതും വരാന്‍ പോകുന്ന പെക്ക്` സീസണില്‍ എത്രത്തോളം വിലയിടിക്കുമെന്ന്‌ കണ്ടറിയാം.

വിഷയം: കാര്‍ഷികം

Advertisements

5 പ്രതികരണങ്ങള്‍

 1. ഇന്ന്‌ തീയതി 18-09-06. ഇന്നത്തെ കോട്ടയം വിപണിവില്ല റബ്ബര്‍ ബോര്‍ഡില്‍ ലഭ്യമായത്‌ ആര്‍.എസ്‌.എസ്‌ 5 ന് കിലോയ്ക്ക്‌ 80 രൂപയാണ്. എന്നാല്‍ റബ്ബര്‍ മാര്‍ക്കില്‍ അതേ ഗ്രേഡിന്റെ വില 77 രൂപ. ഇതേവില തൊട്ടടുത്ത ചെറുകിട കച്ചവടക്കാരും തരും. എനിക്കത്‌ കിട്ടുകയും ചെയ്തു. ഒരു സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്ഥാപനം ഇപ്രകാരം കൂട്ടു നിന്ന്‌ വിലയിടിക്കാന്‍ നോക്കുന്നത്‌ ആരെ സഹായിക്കാനാണ്, പരിശോധിക്കുവാന്‍ റബ്ബര്‍ബോര്‍ഡിന്റെ ലിങ്ക്‌ കാണുക.
  അന്വേഷണങ്ങള്‍ക്ക്‌ റബ്ബര്‍ ബോര്‍ഡിന്റെ മാര്‍ക്കെറ്റിംഗ്‌ വിഭാഗം ഫോണ്‍: 04813202506
  റബ്ബര്‍മാര്‍ക്ക്‌ തിരുവനന്തപുരം: 04712559951
  റബ്ബര്‍മാര്‍ക്ക്‌ ഹെഡ്‌ ഓഫീസ്‌: 04842205101, 04842205790, 04842206921.

 2. ഒരു ബ്ലോഗര്‍ക്ക്‌ എന്നെ ഇഷടമായി എന്നതിന് തെളിവാണല്ലോ എന്റെ പേജിനെ അതേപോലെ കോപ്പിചെയ്ത്‌ സ്വന്തം പേജില്‍ പ്രസിദ്ധീകരിക്കുന്നത്‌. കാരണം എന്റെ പേജുകള്‍ പലരും ചെയ്യുന്നതുപോലെ കോപ്പി റൈറ്റ്` റിസര്‍വ്‌ഡ്‌ അല്ല. എന്റെ പേജുകള്‍ സാമൂഹിക നീതിയ്ക്കുവേണ്ടിയുള്ളതാണ്.

 3. എന്നതിന്എന്നതിന്എന്നതിന് എന്നതിന്എന്നതിന്

  just a test. pls ignore

  qw_er_ty

 4. റബ്ബര്‍ വിലയിടിക്കുവാനുള്ള തന്ത്രം പരാജയപ്പെടുന്നു. ഇറക്കുമതിചെയ്താല്‍ അന്താരാഷ്ട്രവില കൂടുമെന്നതും, ആഗസ്റ്റ്‌ 31 ലെ മാസാവസാന സ്റ്റോക്കിനേക്കാള്‍ സെപ്റ്റംബര്‍ 30 ലെ സ്റ്റോക്ക്‌ മഴകാരണം കുറവായതും, അന്താരാഷ്ട്രവിലയും ആഭ്യന്തര വിലയും തമ്മിലുള്ള അന്തരം കുറവായത്‌ കയറ്റുമതിക്കനുകൂലമല്ലാതായതും സ്വാഭാവികറബ്ബറിന്റെ വില പിടിച്ചു നിറുത്തുന്നതിന് സഹായകമായി. ആഗോള ഉത്‌പാദനമോ ഉപഭോഗമോ അല്ല ചില കളികളാണ് വിലയിലെ ഏറ്റക്കുറച്ചിലിന് കാരണമെന്ന്‌ മനസിലാക്കാം. കഴിഞ്ഞവര്‍ഷത്തെ വിലവര്‍ദ്ധനവ്‌ നഷ്ട കൃഷിയായ ഭക്ഷ്യവിളകള്‍ കൃഷിചെയ്തിരുന്ന പുരയിടങ്ങള്‍ പലതും റബ്ബര്‍ കൃഷിചെയ്യുവാന്‍ കാരണമാ‍യി. അതിന്റെ ദുരന്തഫലം അനുഭവിക്കുവാന്‍ അഞ്ച്‌ വര്‍ഷം കൂടി കാത്തിരിക്കേണ്ടിവരും.

 5. ഇക്കഴിഞ്ഞ വാരം കോട്ടറ്യം വിപണിവില അന്താരാഷ്ട്ര വിലയേക്കാള്‍ 4 രൂപയോളം ഉയരത്തിലായിരുന്നു. കാരണം ചെറുകിട ഉത്‌പന്ന നിര്‍മാതാക്കള്‍ വിപണിയില്‍നിന്ന്‌ വിട്ടുനില്‍ക്കുവാനും, ഇറക്കുമതി ചെയ്യുവാനും വേണ്ടിയായിരുന്നു എന്നുവേണം ചിന്തിക്കുവാന്‍. ലക്ഷ്യം മറ്റൊന്നല്ല – ഒക്ടോബര്‍ മാസാവസാനം സ്റ്റോക്കു കൂട്ടിക്കാണിച്ചാല്‍ മാത്രമേ പീക്ക്‌ സീസണ്‍ എന്ന പേരും പറഞ്ഞ്‌ വിലയിടിക്കുവാന്‍ കഴിയുകയുള്ളു. വിപമ്നിയിലെ സ്റ്റോക്ക്‌ കൂടുന്നതിനനുസരിച്ച്‌ കര്‍ഷകരുടെ പക്കലുള്ള സ്റ്റോക്കും കൂട്ടിക്കാട്ടുവന്‍ കഴിയും. .

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w

%d bloggers like this: