പാല്‍ ചുരത്തുവാന്‍ അകിട്‌ വേണ്ട

ക്ഷീര പാല്‍ വിപണനകേന്ദ്രം

കടപ്പാട്‌: മാവേലിനാട്‌ 2006 സെപ്റ്റംബര്‍ ലക്കം

രംഗം – 2

നാരദന്‍ ഞെട്ടിപ്പോയി ആ രംഗം കണ്ടിട്ട്‌

പാല്‍ ഉണ്ടാക്കുന്നതെങ്ങിനെയെന്ന്‌ നോക്കാം. നിശ്ചിത അളവ്‌ വെള്ളത്തില്‍ വെളിച്ചെണ്ണയും സോപ്പ്‌ലായനിയും ഡെക്‌സ്‌ട്രോസും ചേര്‍ത്തുണ്ടാക്കുന്ന മിശ്രിതത്തില്‍ പാല്‍പ്പൊടി ചേര്‍ത്താണ് കൃത്രിമ പാല്‍ നിര്‍മിക്കുന്നത്‌. ഇക്കാര്യം എസ്റ്റിമേറ്റ്‌ കമ്മറ്റി കണ്ടെത്തിയിട്ടുണ്ട്‌.

ഇപ്രകാരമാണ് ക്ഷീരോത്‌പാദനത്തില്‍ ഇന്ത്യ ലോകത്തില്‍ ഒന്നാം സ്ഥാനത്താണെങ്കില്‍ അത്‌ഭുതപ്പെടാനില്ല. കേരളത്തില്‍ പാല്‍ കുറവായതിനാല്‍ തമിഴ്‌ നാട്ടില്‍ നിന്നും ധാരാളം പാല്‍ ഇവിടേയ്ക്ക്‌ വരുന്നുണ്ട്‌. അത്തരം പാലില്‍ കരി ഓയിലിന്റെ കറപ്പുനിറം നീക്കം ചെയ്ത ശേഷമുള്ള ഫാറ്റ്‌ ചേര്‍ക്കുന്നതായും ഉള്ള വാര്‍ത്തകള്‍ നമ്മുടെ “ദൈവത്തിന്റെ സ്വന്തം നാട്‌“ എന്ന മാവേലിനാട്ടില്‍ സുലഭം. ഉപഭോക്തക്കളെ സംബന്ധിച്ചിടത്തൊളം ചന്തമുള്ള ഒരു പശുവിന്റെ പടം കവറിനു മുകളിലുണ്ടായിരുന്നാല്‍ മതി ആ പാലിന്റെ ഗുണനിലവാരം തിട്ടപ്പെടുത്തുവാന്‍. സി.എസ്‌.ഇ (Centre for Science and Environment) യിലെ പാവം സുനിത നാരായണ്‍ നമ്മുടെ നാട്ടിലെ എന്തെല്ലാം‌ വുഭവങ്ങളുടെ ടെസ്റ്റുകള്‍ ചെയ്യും. നല്ലതെന്നു പറയുവാന്‍ ഇവിടെയൊന്നും മിച്ചമില്ലല്ലോ.

പാവം കര്‍ഷകന്റെ ഒരുലിറ്റര്‍ പാല്‍ ഉത്‌പദിപ്പിക്കുവാനുള്ള കാലാകാലങ്ങളിലെ ചെലവെത്രയെന്ന്‌ ബന്ധപ്പെട്ടവര്‍ അന്വേഷിക്കാറോ പറയാറോ ഇല്ല. അവശത കാരണം ആത്മഹത്യ ചെയ്താലും ആരോടും പരാതി പറയുകയോ പ്രശ്നങ്ങള്‍ വെളിപ്പെടുത്തുകയോ ചെയ്യില്ല. സര്‍ക്കാര്‍ കണക്കില്‍ ആത്മഹത്യ ചെയ്തവരുടെ പ്രതിവര്‍ഷ സ്ഥിതിവിവരക്കണക്കുകള്‍ ലഭ്യമാക്കുകയും ചെയ്യും. അത് കേന്ദ്ര സര്‍ക്കാരില്‍നിന്ന്‌ ലഭിക്കേണ്ട ധനസഹായത്തിന്റെ പട്ടികയിലും പെടുത്തുവാന്‍ കഴിയും. അഞ്ചു പൈസപോലും ലാഭമില്ലാതെ നഷ്ടം സഹിച്ചും പശുക്കളെ വളര്‍ത്തുന്ന ക്ഷീരകര്‍ഷകനെ ആര്‍ക്ക്‌ വേണം.

സ്വന്തം കുടുമ്പത്തിന്റെ ആരോഗ്യ കാര്യത്തില്‍ താത്‌പര്യമുള്ളവരെങ്കിലും ഉണ്ടെങ്കില്‍ നല്ല പശുവിന്‍ പാല്‍ കിട്ടുന്ന വീടുകള്‍ തെരക്കിയേനെ. അത്‌ നടക്കുവാനും തടസങ്ങള്‍ ഉണ്ട്‌. ഒരു കുട്ടി ജനിക്കുമ്പോള്‍ തന്നെ ഡോക്ടര്‍ നിര്‍ദ്ദേശിക്കും പശുവിന്‍പാല്‍ കൊടുക്കരുത്‌. എന്നിട്ട്‌ ഓരോ പ്രായത്തിലും കൊടുക്കേണ്ട പാല്പൊടിയുടെ പേരും പറഞ്ഞു തരും. മക്കളോട്‌ സ്നേഹമുള്ള അച്ഛനമ്മമാര്‍ ഡോക്ടര്‍ പറയുന്നതേ അനുസരിക്കുകയുള്ളു. മറ്റൊരു ഡോക്ടര്‍ ഇന്ത്യാ മഹാരാജ്യത്തിന്റെ തലസ്ഥാനമായ ഡല്‍ഹിയില്‍തന്നെ പത്ര സമ്മേളനം നടത്തി വെളിപ്പെടുത്തിയതും ആരും മറന്നു കാണില്ല. പാല്‍ കഴിക്കുന്നവരിലാണ് ഹൃദ്രോഗ ബാധ കൂടുതലായി കാണുന്നത് എന്ന്‌.

കര്‍ഷകരില്‍ നിന്നും 12 രൂപയ്ക്ക്‌ പാല്‍ സംഭരിച്ച്‌ അതിലെ വെണ്ണ നീക്കം ചെയ്ത്‌ (വിലകൂടിയ ഫെയിസ്‌ ക്രീമിന് അത്യുത്തമം) കണ്ടെത്താന്‍ കഴിയത്ത മായം കലര്‍ത്തി 15 രൂപയ്ക്ക്‌ ഇപ്പോള്‍ ലഭ്യമാണ്. ഉപഭോക്താകളുടെ ഇഷ്ടമാണല്ലോ പരമ പ്രധാനം.

ഈ ചുറ്റുപാടില്‍ 2006 സപ്റ്റംബര്‍ 11 ലെ മാതൃഭൂമി ദിനപത്രത്തില്‍ വന്ന വാര്‍ത്ത ചുവടെയുള്ളത്‌ വായിക്കുക.

കുളമ്പ്‌ഉരോഗത്തിന് കുത്തിവെച്ച പശുക്കള്‍ ചത്തു

നെടുമങ്ങാട്‌: കുളന്‍പുരോഗത്തിന് കുത്തിവെച്ച്‌ രണ്ടാഴ്ചയ്ക്കുള്ളില്‍ നാല് പശുക്കള്‍ ചത്തത്‌ കര്‍ഷകരെ ആശങ്കയിലാഴ്‌ത്തി.

പനയമുട്ടം, പെരിങ്ങമ്മല ഭാഗങ്ങളിലാണ് പശുക്കള്‍ ചത്തത്‌. പനയമുട്ടം സ്വദേശി ചന്ദ്രശേഖരന്‍ നായരുടെ ഒരു പശുവും കന്നുക്കുട്ടിയും കഴിഞ്ഞ ദിവസം ചത്തു. ആഗസ്റ്റ്‌ 28 നാണ് ഇവയ്ക്ക്‌ കുളമ്പുരോഗ പ്രതിരോധ മരുന്ന്‌ കുത്തിവെച്ചത്‌. കുത്തിവെച്ചതിന്റെ അടുത്ത ദിവസം മുതല്‍ പാല് ക്രമതീതമായി കുറയുന്നതായും ആരോപണമുണ്ട്‌. ഇതെദിവസം കുത്തിവെയ്പ്പെടുത്ത വാളക്കുഴി രാജന്‍, അറവനക്കുഴി സ്വദേശി ഷാഹുല്‍, പനയമുട്ടം സ്വദേശി സുര എന്നിവരുടേയും പശുക്കള്‍ക്ക്‌ രോഗം ബാധിച്ചു. പാല് കുറയുകയും അകിടുവീക്കം ഉണ്ടാവുകയുമാണ് രോഗലക്ഷണങ്ങള്‍. ഇരുപതിനായിരത്തോളം രൂപ വിലവരുന്ന പശുക്കളാണ് ചത്തത്‌.

പെരിങ്ങമ്മലയില്‍ ഒരു പശുവും കാളക്കുട്ടിയും ഒരാഴ്ചമുമ്പ്‌ ചത്തിരുന്നു. കുത്തിവെയ്പ്പെടുത്ത്‌ എട്ടാം ദിവസമാണ് ഇവ ചത്തത്‌. നെടുമങ്ങാട്‌, പനവൂര്‍, ആട്ടുകാള്‍ ഭാഗങ്ങളിലും നിരവധി പശുക്കള്‍ക്ക്‌ രോഗലക്ഷണങ്ങള്‍ ഉള്ളതായി ക്ഷീരകര്‍ഷകര്‍ പറയുന്നു.

വിഭാഗം:ആരോഗ്യം

 

Advertisements

7 പ്രതികരണങ്ങള്‍

 1. കുളമ്പോഗത്തിന് കുത്തിവെച്ച്‌ മരണം സംഭവിച്ച പശുക്കള്‍ നഷ്ടപ്പെട്ട ക്ഷീര കര്‍ഷകര്‍ക്ക്‌ പശുവിന്റെ വില (ഇന്‍ഷുറന്‍സ്‌ തുക കിട്ടിയാലും) നല്‍കുവാന്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന്‌ നടപടികളാണ് ഉണ്ടാകേണ്ടത്‌. അതല്ല രാഷ്ടീയ സഹകരണ മാഫിയകളെ സഹായിക്കുകയാണ് നയമെങ്കില്‍ പറഞ്ഞിട്ട്‌ കാര്യമില്ല തന്നെ. കര്‍ഷകര്‍ക്ക്‌ കിട്ടേണ്ടത്‌ ഇത്തരം ഇടനിലക്കാര്‍ തട്ടിയെടുക്കുന്നത്‌ ഖേദകരമാണ്.

 2. ടെസ്റ്റിംഗ്‌ ടെസ്റ്റിംഗ്‌ പിന്മൊഴികളില്‍ വരുന്നില്ലേ?

 3. ലേഖനം വായിച്ചു.
  ക്രിത്രിമ പാല്‍ നിര്‍മ്മാണം കുറച്ചുകാലം മുന്‍പ് മനോരമ ഉള്‍പ്പെടെയുള്ള പത്രങ്ങള്‍ കൊണ്ടാടിയ വിഷയമാണ്. പുതിയ സ്കൂപ്പുകള്‍ക്കു പിന്നാലെയുള്ള പാച്ചിലിനിടയില്‍ എല്ലാവരും ഇക്കാര്യം മറന്നു. പുതു തലമുറ “ക്ഷീര” കുടിച്ചു ‘വളര്‍ന്നു!’
  ഇനിയെങ്കിലും ഇക്കാര്യം ഗൌരവപൂര്‍വ്വം നോക്കിക്കാണാന്‍ ആരോഗ്യവകുപ്പ് തയ്യാറാകണം
  വിപിന്‍
  friendvipin@gmail.com

 4. ഹൊ, ഞെട്ടിപ്പിക്കുന്ന സത്യങ്ങള്‍ തന്നെ. ഇതെല്ലാമാണല്ലോ നാട്ടിലെ കുട്ടികളും മുതിര്‍ന്നവരും ചായയോടൊപ്പവും കാപ്പിയോടൊപ്പവും എനര്‍ജി ഡ്രിങ്ക്സിനോടൊപ്പവും കഴിക്കുന്നത് എന്നോര്‍ക്കുമ്പോള്‍ …

 5. ബൂലോഗരുടെ ശ്രദ്ധയ്ക്ക്‌: കേരളത്തിലെ പാലിന്റെ ഗുണനിലവാരം കണ്ടെത്തിയ എസ്റ്റിമേറ്റ്‌ കമ്മിറ്റിയുടെ മലയാളത്തിലുള്ള റിപ്പോര്‍ട്ട്‌ നിങളും വായിക്കുക. കമെന്റിടണമെന്ന്‌ നിര്‍ബന്ധമില്ല. ഒന്ന്‌ വായ്ച്ചിരുന്നാല്‍ മതി. കാരണം ഏതെങ്കിലും ഹോട്ടലില്‍നിന്ന്‌ അല്ലെങ്കില്‍ കവര്‍ പാല്‍ വാങ്ങി ചായയിട്ടത്‌ നല്ല രുചിയാണല്ലോ എന്ന്‌ ചിന്തുക്കുന്നതിന് മുമ്പ്‌ ഇത്ര്യും അറിഞ്ഞിരിക്കേണ്ടതാണ്. റിപ്പോര്‍ട്ടിന്റെ ഈ പ്രധാന പേജ്‌ കാണുക.

 6. […] പാവപ്പെട്ട ക്ഷീരകര്‍ഷകരെ കൊള്ളയടിക്കുകയും വന്‍ ലാഭമുണ്ടാക്കുവാന്‍ വെളിച്ചെണ്ണയും, സോപ്പുലായനിയും, ഡെക്‌സ്ട്രോസും, പാല്‍പ്പൊടിയും ചേര്‍ത്ത്‌ കൃത്രിമ പാലുണ്ടാക്കുന്ന ‘ക്ഷീര’ സുവര്‍ണ ജൂബിലിയില്‍  പശുഗ്രാമം പദ്ധതിയുടെ ഉദ്ഘാടനം ക്ഷീരവികസന വകുപ്പ്‌ മന്ത്രി സി.ദിവാകരന്‍ നിര്‍വഹിക്കുന്നു. […]

 7. എന്താണു് പാല്‍? ഭക്ഷണം ദഹിയ്ക്കാത്ത പിഞ്ചു സസ്തനികള്‍ക്കു് പ്രകൃതി നല്‍കുന്ന വരദാനം. പ്രത്യേകം എടുത്തു പറഞ്ഞു കൊള്ളട്ടെ, ഓരോ വര്‍ഗ്ഗത്തിലും പെട്ട സസ്തനിയ്ക്കു് അതാതു സസ്തനിയുടെ അമ്മ നല്‍കുന്ന പാല്‍… മനുഷ്യനൊഴികെ ഒരു സസ്തനിയും മറ്റു സസ്തനികളെ അടിമയാക്കി അതിന്റെ പാല്‍ കുടിയ്ക്കാറില്ല. ഏതോ പ്രാചീന ഗോത്ര കാലത്തു് മനുഷ്യനു തോന്നിയ അവിവേകമാണു് പശുക്കളുടെയും ആടുകളുടെയും മറ്റും പാല്‍ കുടിയ്ക്കുക എന്നുള്ളതു്.
  നിങ്ങള്‍ക്കറിയാമോ? അന്യ മൃഗങ്ങളുടെ പാല്‍ – മനുഷ്യര്‍ക്കു് മാരക വിഷമാണു്. പാലില്‍ നൂറു കണക്കിനു പദാര്‍ത്ഥങ്ങള്‍ അടങ്ങിയിട്ടുണ്ടു്. ഇതില്‍ ഓരോന്നിനും അതിശക്തമായ ജൈവശാസ്ത്രപ്രക്രിയകളെ തുടങ്ങിവെയ്ക്കാനുള്ള കഴിവുകളുണ്ടു്.
  എന്താണു് പാലില്‍ ഉള്ളതു്? പ്രൊട്ടീനുകള്‍, ഹോര്‍മോണുകള്‍,കൊഴുപ്പു്,കൊളസ്ട്രോള്‍,കീടനാശിനികള്‍,വൈറസ്സുകള്‍,ബാക്റ്റീരിയ(bovine leukaemia, bovine tuberculosis, cow immunodeficiency virus മുതലായവ). ഇവയ്ക്കെല്ലാം കൂടിച്ചേര്‍ന്നു് മനുഷ്യരില്‍ പല പല മാരക രോഗങ്ങള്‍ ഉണ്ടാക്കാനുള്ള കഴിവുണ്ടു്. ലോക ഗവണ്മെന്റുകളും ശാസ്ത്ര- വൈദ്യശാസ്ത്രസ്ഥാപനങ്ങളും മന:പൂര്‍വ്വം ഈ സത്യങ്ങള്‍, പാല്‍ ഉല്പന്നങ്ങളുടെ ഉപയോഗത്തില്‍ നിന്നുണ്ടാകുന്ന ആപത്തുകള്‍ മറച്ചു വെച്ചു കൊണ്ടേയിരിയ്ക്കുന്നു.
  പാല്‍ ഉല്പന്നങ്ങള്‍ ഉപയോഗിയ്ക്കാത്തചില സമൂഹങ്ങളില്‍ (ഉദാഹരണം: ചൈന) ബ്രെസ്റ്റ് കാന്‍സര്‍ പോലുള്ള മാരക രോഗങ്ങള്‍ വളരെ വിരളമാണു്.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w

%d bloggers like this: