മാതൃഭൂമി: ചര്‍ച്ചാവേദി

ചര്‍ച്ചാവേദിയില്‍ നിങളും മലയാളത്തില്‍ (മാറ്റ്‌വെബ്‌) അഭിപ്രായങല്‍ രേഖപ്പെടുത്തൂ.

“ദൈവത്തിന്റെ സ്വന്തം നാട്‌” എന്ന്‌ വിശേഷിപ്പിക്കപ്പെടുന്ന കേരളം ഇന്ത്യയുടെ ആത്മഹത്യാ മുനമ്പ്‌ ആയിക്കൊണ്ടിരിക്കുകയാണ്‌. വ്യക്തിപരമായ ദുഃഖങ്ങള്‍ മൂലം, കടബാധ്യതകള്‍ മൂലം, ആത്മഹത്യയില്‍ അഭയം പ്രാപിക്കുന്നവരുടെ എണ്ണം ആശങ്കാജനകമായ വിധത്തില്‍ വര്‍ദ്ധിക്കുകയാണ്‌. ആത്മഹത്യ ചെയ്തവരുടെ കുടുംബങ്ങള്‍ക്ക്‌ ആശ്വാസ ധനം നല്‍കുന്നതും സമീപകാലത്തായി ഗവണ്മന്റ്‌ പതിവാക്കിയിരിക്കുകയാണ്‌. ഇത്തരം ധനസഹായങ്ങളും ആത്മഹത്യാവാര്‍ത്തകളെ മഹത്വവത്‌കരിക്കുന്ന രീതിയില്‍ മാധ്യമങ്ങള്‍ അത്‌ റിപ്പോര്‍ട്ട്‌ ചെയ്യുന്നതും ആത്മഹത്യയെ പ്രോല്‍സാഹിപ്പിക്കുകയല്ലേ എന്ന ചോദ്യം പലരും ഉന്നയിക്കുന്നുണ്ട്‌. നിങ്ങള്‍ക്കെന്ത്‌ തോന്നുന്നു?
ഞാന്‍ രേഖപ്പെടുത്തിയ അഭിപ്രായം  വന്നാല്‍ ഇവിടെ ഇടാം.

Advertisements

4 പ്രതികരണങ്ങള്‍

 1. താങ്കളോടൊന്നു ചോദിക്കട്ടെ, ഞാന്‍ താങ്കള്‍ക്ക്‌ ൫൦൦൦൦ രൂപ തരാം എന്നു പറഞ്ഞാല്‍ താങ്കള്‍ ഉടനെ പോയി കയറെടുക്കുമോ? ഇല്ല. ആത്മഹത്യ ബ്ളോഗെഴുതുന്നതു പോലെയുള്ള ഒരു കാര്യമല്ല. ജീവിതം എല്ലാത്തരത്തിലും വഴിമുട്ടുമ്പോളാണു പലരും ആത്മഹത്യ ചെയ്യുന്നത്‌. അല്ലെങ്കില്‍ അങ്ങിനെ വേണ്ടി വരുന്നത്‌. അല്ലാതെ എനിക്ക്‌ കുറെ കടമുണ്ട്‌. ഞാന്‍ ചത്താല്‍ കറ്റമെല്ലം തീരും എന്നു കരുതുന്ന്തിനോട്‌ എനിക്കു ഒരു തരത്തിലും യോജിക്കാനാവില്ലാ.

 2. താങ്കളോടൊന്നു ചോദിക്കട്ടെ, ഞാന്‍ താങ്കള്‍ക്ക്‌ 5൦൦൦൦ രൂപ തരാം എന്നു പറഞ്ഞാല്‍ താങ്കള്‍ ഉടനെ പോയി കയറെടുക്കുമോ? ഇല്ല. ആത്മഹത്യ ബ്ളോഗെഴുതുന്നതു പോലെയുള്ള ഒരു കാര്യമല്ല. ജീവിതം എല്ലാത്തരത്തിലും വഴിമുട്ടുമ്പോളാണു പലരും ആത്മഹത്യ ചെയ്യുന്നത്‌. അല്ലെങ്കില്‍ അങ്ങിനെ വേണ്ടി വരുന്നത്‌. അല്ലാതെ എനിക്ക്‌ കുറെ കടമുണ്ട്‌. ഞാന്‍ ചത്താല്‍ കറ്റമെല്ലം തീരും എന്നു കരുതുന്ന്തിനോട്‌ എനിക്കു ഒരു തരത്തിലും യോജിക്കാനാവില്ലാ.

 3. ആത്മഹത്യ ചെയ്തവര്‍ക്ക് മാത്രമുള്ള ആനുകൂല്യങ്ങള്‍, ജനങ്ങളെ ആത്മഹത്യക്ക് പ്രേരിപ്പിക്കും എന്നതിന് സംശയമില്ല.

 4. ഞാന്‍ രേഖപ്പെടുത്തിയ അഭിപ്രായം അപ്രോവ്‌ ആയില്ല. അതിനാല്‍ എന്റെ അഭിപ്രായങള്‍ കമെന്റായി രേഖപ്പെടുത്തുന്നു. ആത്മഹത്യ ചെയ്യുന്ന കര്‍ഷകരുടെ ആനുകൂല്യങളും സഹായങളും ആത്മഹത്യാനിരക്ക്‌ വര്‍ധിപ്പിക്കുകയേഉള്ളു. ഇത്തരത്തില്‍ ഒരു സാഹചര്യം ഉണ്ടാകുന്നത്‌ ഒഴിവാക്കുകയല്ലെ വേണ്ടത്‌. അതിനായി ചില അഭിപ്രായങള്‍ ചുവടെ ചേര്‍ക്കുന്നു.
  1. കൃഷിഭവനുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുക.
  കൃഷിഭവനുകളുടെ പ്രവര്‍ത്തനങളിലെ പാളിച്ചകളാണ് ഒരു പരിധിവരെ കര്‍ഷകരെ കടക്കെണിയിലേയ്ക്‌ നയിക്കുന്നത്‌. അഗ്രിക്കള്‍ച്ചറല്‍ എം.എസ്‌.സി പാസ്സായ കൃഷി ഓഫീസര്‍മാരുടെ കഴിവുകള്‍ കാര്‍ഷിക മേഖലയില്‍ കര്‍ഷകരെ സഹായിക്കുന്നതിനു പകരം ആനുകൂല്യവിതരണത്തിനുള്ള ഏജന്‍സിയായി പ്രവര്‍ത്തിക്കുന്നു. പ്രതിമാസം 50,000 രൂപയോളം അഞ്ച്‌ പേര്‍ക്ക്‌ കൊടുക്കുന്ന അകെ ശമ്പളവും കര്‍ഷകരെ സഹായിക്കുവാനെന്ന്‌ പറഞ്ഞ്‌ ചെലവാക്കുന്ന ലക്ഷങളും കൊണ്ട്‌ എന്ത്‌ നേട്ടമാണ് ഉണ്ടാക്കുന്നത്‌ എന്ന്‌ കേരളത്തിലെ ഏതെങ്കിലും ഒരു കൃഷിഭവനെപ്പറ്റി ഒരന്വേഷണം നടത്തുന്നത്‌ നല്ലതായിരിക്കും. കര്‍ഷകരുടെ യഥാര്‍ത്ഥ പ്രശ്നങളെന്തെന്ന്‌ ആരും അന്വേഷിക്കാറില്ല എന്നതാണ് വാസ്തവം. കര്‍ഷകര്‍ക്ക്‌ കടബാധ്യത ഉണ്ടാകാതിരിക്കുവാന്‍ കൃഷിഭവനുകള്‍ക്ക്‌ കഴിയണം. കൃഷി ഓഫീസറുടെ അനുവാദത്തോടെ മാത്രം ബാങ്കുകളില്‍നിന്ന്‌ കാര്‍ഷികവായ്പകള്‍ കൊടുക്കുന്നത്‌ നല്ലതായിരിക്കും. കാര്‍ഷിക ജ്ഞാനമില്ലാത്തവരുടെ കീഴില്‍ മൃഗഡോക്ടറെയും കൃഷി ഓഫീസറെയും നിയന്ത്രിക്കുന്നതിന് പകരം കാര്‍ഷിക മൃഗസംരക്ഷണമേഖലയില്‍ അവരുടെ നല്ല്ല നിര്‍ദ്ദേശങള്‍ നടപ്പിലാക്കുവാനുള്ള സഹായങളാണ് പഞ്ചായത്തിന്റെ ഭാഗത്തുനിന്നുണ്ടാകേണ്ടത്‌. ഇപ്പോള്‍ അതില്ല എന്നത്‌ കാര്‍ഷികമേഖലയെയും മൃഗസംരക്ഷണത്തെയും തകര്‍ക്കുന്നു. ഉത്‌പാദനചെലവ്‌ കണക്കാക്കി ന്യായവിലയ്ക്‌ കാര്‍ഷികോത്‌പന്നങളുടെ വിപണി പഞ്ചായത്തുതലത്തില്‍ ഒരു ഇടനിലക്കാരനില്ലാതെ സധ്യമാകണം.
  2. ഉദ്യോഗസ്ഥരുടെ ശമ്പള വര്‍ധനയും കാര്‍ഷികോത്‌പന്ന വിലയിലെ വര്‍ധനയും ആനുപാതികമാക്കുക
  1985 ന് ശേഷം ശമ്പളവും പെന്‍ഷനും എട്ടിരട്ടി വര്‍ധിച്ചപ്പോള്‍ കാര്‍ഷികോത്‌പന്നങളുടെ വിലയിലുണ്ടായ വര്‍ധന എത്രയാണ്? വ്യാവസായിക ഉത്‌പന്നമായ റബ്ബറിന് മാത്രമേ ഒരു മാറ്റം കാണുവാന്‍ കഴിയുകയുള്ളു. അത്‌ വരും നാളുകളില്‍ റബ്ബര്‍ കൃഷി വ്യാപനത്തിനും ഭക്ഷ്യോത്‌പന്നങളുടെ ലഭ്യത കുറവിന് കാരണമാകും. കര്‍ഷകര്‍ ഉത്‌പാദന ക്ഷമതയും ലാഭവും ഉണ്ടാക്കുവാന്‍ രാസവളങളുടെയും കള, കുമിള്‍, കീടനാശിനികളുടെയും ഉപയോഗം വര്‍ധിപ്പിച്ച്‌ സോയില്‍ ഡിഗ്രഡേഷനും, രോഗങളും, പ്രകൃതിയുടെ നാശവും അല്ലെ വരുത്തിവെയ്ക്കുന്നത്‌?
  3. കര്‍ഷകരും കര്‍ഷക തൊഴിലാളികളും തമ്മിലുള്ള സഹകരണം വര്‍ധിപ്പിക്കുക.
  കൃഷിഭവനിലൂടെ കര്‍ഷകരിലെത്തുന്ന ആനുകൂല്യങള്‍ കര്‍ഷകതൊഴിലാളികളിലൂടെ തൊഴിലവസരങളായി എത്തിക്കുകയും എ.ഡി.എ മുതല്‍ എ.പി.സി വരെ ഫീല്‍ഡുകളില്‍ പരിശോധന നടത്തുകയും വേണം. നിലവിലുള്ള ആരും പങ്കെടുക്കാത്ത അഗ്രോക്ലിനിക്കുകളുടെ പ്രവര്‍ത്തനം കൊണ്ട്‌ എന്ത്‌ പ്രയോജനമാണുള്ളത്‌? ഒരു കാലത്ത്‌ ഭൂവുടമയെ ജന്മി എന്ന്‌ മുദ്രകുത്തി അവര്‍ക്കെതിരെ തൊഴിലാളികളെ സംഘടിപ്പിച്ച രാഷ്ട്രീയ പാര്‍ട്ടികള്‍ കാര്‍ഷിക മേഖലയെ തകര്‍ക്കുകയും തൊഴിലാളികളുടെ തൊഴിലവസരങള്‍ നഷ്ടപ്പെടുത്തുകയുമല്ലെ ചെയ്തത്‌? അതിനാല്‍ ഇനിയും സമയം വൈകിയിട്ടില്ല കര്‍ഷകരെയും തൊഴിലാളികളെയും അവരുടെ ന്യായമായ അവകാശങള്‍ സംരക്ഷിച്ചുകൊണ്ട്‌ സഹകരിച്ച്‌ പ്രവര്‍ത്തിക്കുവാനുള്ള അവസരങള്‍ ആത്മഹത്യാ നിരക്ക്‌ കുറയ്കുവാന്‍ സഹാ‍യിക്കും.
  4. ബാങ്ക്‌ വായ്പകള്‍ കാര്യക്ഷമമാക്കുക
  കര്‍ഷകര്‍ക്ക്‌ കൃഷി ഓഫീസറുടെ റെക്കമെന്റേഷനോടെ വായ്പ്പകള്‍ ലഭ്യമാക്കുകയും കര്‍ഷകര്‍ക്ക്‌ അത്‌ തിരിച്ചടയ്ക്കുവാനുള്ള ശേഷി ഉണ്ട്‌ എന്ന്‌ ഉറപ്പു വരുത്തുകയും ചെയ്യുക.
  വായ്പ എടുക്കുന്ന സമയത്ത്‌ ബോണ്ടിന്റെ കോപ്പിയും ഏതു രീതിയില്‍ തിരിച്ചടയ്കണമെന്നുള്ള ഒരു പ്രീ ഷെഡ്യൂള്‍ഡ്‌ സ്റ്റേറ്റ്‌മെന്റും നല്‍കുക. കര്‍ഷകര്‍ കഴിവതും വായ്പ എടുക്കാതിരിക്കുകയാവും അഭികാമ്യം.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w

%d bloggers like this: