ഒരു നാളികേര കര്‍ഷകന്റെ ദുഃഖം

ഇരുപത്‌ വര്‍ഷങള്‍ക്ക്‌ മുമ്പും ഇപ്പോഴും ഉള്ള അവസ്ഥ

ഇരുപതു വര്‍ഷങള്‍ക്ക്‌ മുമ്പ്‌ ഒരു തെങുകയറ്റ തൊഴിലാളിയ്ക്‌ നാല് തെങില്‍ കയറുവാന്‍ ഒരു തേങയായിരുന്നു വേതനം. അറുപത്‌ തെങില്‍ കയറിയാല്‍ കിട്ടിയിരുന്ന 15 കൂലിതേങയ്ക്‌ 75 രൂപ വില ലഭിച്ചിരുന്നു. അന്ന് ഒരു പുരുഷ തൊഴിലാളിയുടെ വേതനം 21 രൂപയായിരുന്നു എന്ന കാര്യം പ്രത്യേകം ശ്രദ്ധേയമാണ്. പത്തു വര്‍ഷങള്‍ക്കുശേഷം തേങയുടെ വിലയിടിവും മണ്ഡരി പോലുള്ള രോഗവും കൂലിയുടെ വര്‍ദ്ധനവും നാളികേര കൃഷി ഒരു നഷ്ടകൃഷിയായി മാറ്റി. കൂലി കൊടുത്തിരുന്ന തേങയ്ക്‌ പകരം ശമ്പളമായിമാറി എന്നു മാത്രമല്ല പല തെങുകയറ്റ തൊഴിലാളികളും ആ തൊഴില്‍ അവസാനിപ്പിക്കുകയും ചെയ്തു. അതുകാരണം പുതിയ തൊഴിലാളികള്‍ ഈ മേഖലയിലേയ്ക്` വരാതെയും ആയി. കച്ചവടം നടത്തിയിരുന്നവരുടെ എണ്ണിയെടുക്കുന്നതിലെ തട്ടിപ്പ്‌ കര്‍ഷകരെ അന്യായമായി ദ്രോഹിക്കുകയും ചെയ്തിരുന്നു.

മഴയുടെയും തണുപ്പിന്റെയും കുറവ്‌ മണ്ഡരി വ്യാപിക്കുവാന്‍ കാരണമായി. ശാസ്ത്രജ്ഞരുടെ സഹായത്താല്‍ പ്രതിവിധിയായി നിരോധിക്കപ്പെട്ട ഡി.ഡി.റ്റി യുടെ സന്തതിയായ ഡൈക്കോഫോല്‍ സ്പ്രേ ചെയ്യപ്പെട്ടു. ഫലമോ തേന്‍ കുടിച്ചു നടന്നിരുന്ന തേനീച്ചകളും മിത്രകീടങളും കൊല്ലപെടുകമാത്രമല്ല അന്തരീക്ഷവും മലിനീമസമാക്കപ്പെട്ടു. റബ്ബര്‍, മാവ്‌, പ്ലാവ്‌ തുടങിയ മറ്റുവിളകളേക്കാള്‍‍ മഴയോ ജലസേചനമോ തെങുകളില്‍ കൂടിയ ഉത്‌പാദനത്തിന് ആവശ്യവുമാണ്. പകരം നടപ്പിലാക്കിയതോ കേടായ തെങുകള്‍ മുറിച്ചുമാറ്റി പുതിയവ വെയ്ക്കുവാന്‍ വേണ്ടപ്പെട്ടവര്‍ക്ക്‌ ആനുകൂല്യം നല്‍കലില്‍ ഒതുങി നാളികേര വികസനം.

ഇപ്പോള്‍ 50 തെങുകളില്‍ കയ്യറുവാന്‍ 500 രൂപ ശമ്പളം കൊടുത്താലും തൊഴിലാളിയെ സമയത്തിന് കിട്ടാത്ത അവസ്ഥയാണ് നിലവിലുള്ളത്‌. അര്‍ഹതപ്പെട്ട വിലകിട്ടിയില്ലെങ്കിലും അല്പം ഭേദപ്പെട്ട വില കിട്ടിയിരുന്നത്‌ കേന്ദ്ര സര്‍ക്കാറിന്റെ ഭക്ഷ്യ എണ്ണകളുടെ ഇറക്കുമതി  തീരുവ കുറയ്കുവാനുള്ള തീരുമനത്തോടെ നാളികേര കര്‍ഷകരെ വീണ്ടും നഷ്ടകൃഷിയിലേയ്ക്ക്‌ തള്ളിവിട്ടു. അമിതമായ കൂലിനല്‍കിയും സ്വയം അധ്വാനിച്ചും നാളികേരം വിളവെടുത്ത്` വില്‍ക്കുവാന്‍ നോക്കിയാലോ ന്യായ വിലയ്ക്‌ (പത്രവിലയ്ക്‌) വാങുവാനാളില്ല. പ്രതിവര്‍ഷം 8 പ്രാവശ്യം വിളവെടുപ്പ്‌ നടത്തിയിരുന്നത്‌ ഇന്ന്‌ 4 ആയി മാറി.

45 മുതല്‍ 55 ദിവസങള്‍ക്കകം തെങവെട്ടാത്തതും തൊണ്ടുകള്‍ സംഭരിക്കുവാന്‍ സ്ഥിരമായ ഒരു സംവിധാനമില്ലാത്തതും ചകിരി ഉത്‌പന്നങള്‍ക്ക്‌ വേണ്ട തൊണ്ടുകളില്‍ ഏറിയഭാഗവും പഴാകുകയാണ് ചെയ്യുന്നത്‌. കൃഷിഭവനുകള്‍ക്ക്‌ നാളികേരകര്‍ഷകരെ സഹായിക്കുവാന്‍ വേണമെങ്കില്‍ പലതും ചെയ്യുവാന്‍ കഴിയും.

നാളികേര കര്‍ഷകരുടെ പ്രശ്നങല്‍ക്ക്‌ ഉദാഹരണം എന്റെയും എന്റെ ഭാര്യാസഹോദരന്റെയും തെങിലെ തേങ ഓണത്തിന് മുമ്പ്‌ വെട്ടിക്കൂട്ടിയത്‌ വില്‍ക്കുവാന്‍ നിവൃത്തിയില്ലാതെ ദുഃഖിക്കുന്നു എന്നതുതന്നെ. അഗ്രിക്കള്‍ച്ചറല്‍ ഡയറക്ടര്‍ മുതല്‍ താഴേയ്ക്‌ എ.ഡി.എ വരെ  എന്തുമാത്രം ഉയര്‍ന്ന തസ്തികയിലുള്ള ഉദ്യോഗസ്ഥരാണുള്ളത്‌, മറ്റൊരു വിഭാഗത്തിലും ഇല്ലാത്തത്.

Advertisements

18 പ്രതികരണങ്ങള്‍

 1. റാക്ഷസന്‍ വന്നൂ കുട്ടികളെ പേടിപ്പിക്കാന്‍, നമുക്കു വേണം ഷക്തി, ഇനി ഒറ്റവഴിയേയുള്ളൂ ഹോര്‍ലിക്ക്സ്‌ ബിസ്കറ്റ്സ്‌
  എന്ന മട്ടില്‍..
  തേങ്ങയിടാന്‍ തെങ്ങില്‍ കേറണം. അതിനു വേണം കൂലി. ഇനി ഒറ്റ വഴിയേഉള്ളൂ കുരങ്ങന്‍
  (ലിങ്കില്‍ ക്ലിക്കുക)

 2. പുള്ളി: തല്‍കാലം കുരങനെ കിട്ടാത്തതുകൊണ്ട്‌ 2359213 എന്ന നമ്പരില്‍ വിളിച്ചു ഫോണ്‍ എടുക്കുന്നില്ല. പിന്നീട്‌ 9447027285 എന്ന നമ്പരില്‍ വിളിച്ചു ആദ്യം വെയിറ്റ്‌ ചെയ്യുക അല്ലെങ്കില്‍ അല്പനേരം കഴിഞ്ഞ്‌ വിളിക്കുക എന്ന നിര്‍ദ്ദേശം കിട്ടി. അല്പം കഴിഞ്ഞ്‌ വീണ്ടും വിളിച്ചു. ബെല്ലടിച്ചു. കട്ട്‌ ചെയ്തുകളഞ്ഞു. യൂസര്‍ ബ്യുസി എന്ന ഇന്‍ഫര്‍മേഷനും കിട്ടി. ആ പുള്ളി മറ്റാരുമല്ല APC (Agricultural production Commissioner). പിന്നെ അയച്ചത്‌ മെസ്സേജ്‌ ആയിരുന്നു. A coconut farmer want to talk to you urgently. മെസ്സേജ്‌ കിട്ടി എന്ന്‌ അറിയിപ്പ്‌ വന്നു പുള്ളിയ്ക്ക്‌ വായിക്കുകയോ വായിക്കാതിരിക്കുകയോ ചെയ്യാം.

 3. മാസത്തില്‍ രണ്ട് ദിവസമായി നടന്നിരുന്ന നാല് പറമ്പുകളിലെ തെങ്ങ് കയറ്റം ഓരാഘോഷമായിരുന്നു എന്‍റെ കുട്ടിക്കാലത്ത്.ഇന്നത് രണ്ടോ മൂന്നോ മാസം കൂടുമ്പോള്‍ നടക്കുന്ന ചടങ്ങായി മാറി.

  ശ്രീലങ്കയില്‍ നിന്നും വരുന്ന ടിന്നിലടച്ച ഇളനീര്‍ കുടിക്കുമ്പോള്‍ ആലോചിക്കാറുണ്ട്;നമുകും ഇതൊക്കെ പ്രെമോട്ട് ചെയ്തു കൂടെ എന്ന്.

 4. ചന്ദ്രേട്ടാ, ലേഖനതിന്റെ ആദ്യ പാര മാത്രം പോസ്റ്റിയപ്പോള്‍ എടുതു ചാടി ഒരു ഓഫ്‌ അടിച്ചതാണ്‌. ഇതിനെ ഒരവഹേളനമായി കാണല്ലേ…എന്റെ പറമ്പിലും എട്ടു പത്തു തെങ്ങുള്ളതാ !

 5. ചന്ദ്രേട്ടാ,
  ഇതു നമ്മള്‍ തന്നെ ഉണ്ടാക്കിത്തീര്‍ത്ത പ്രതിസന്ധിയല്ലേ. നാളികേര ഉത്പന്നങ്ങളുടെ വൈവിധ്യവത്കരണമാണ്‍ വിലത്തകര്‍ച്ച നേരിടാനുള്ള ഒരു മാര്‍ഗ്ഗം. എന്റെ അഭിപ്രായത്തില്‍ നമ്മള്‍ ചില പിടിവാശികളും കപട സദാചാരവും ഒഴിവാക്കിയാല്‍ തെങ്ങ് കൃഷിയും രക്ഷപ്പെടും, സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയും മെച്ചപ്പെടും. എന്റെ പരിഹാരം ഇതാ:

  1) സംസ്ഥാന സര്‍ക്കാര്‍ നീരയും കള്ളു ചെത്തും പ്രോത്സാഹിപ്പിക്കുകയും വീര്യം കൂടിയ വിദേശമദ്യം നിരുത്സാഹപ്പെടുത്തുകയും ചെയ്യണം. കള്ള് ആരോഗ്യത്തിന്‍ ഹാനികരമല്ല എന്നത് തന്നെ കാരണം.

  2)ടൂറിസ്റ്റ് റിസോര്‍ട്ടുകള്‍ക്കും, മുന്തിയ ഹോട്ടലുകള്‍ക്കും കള്ള് വില്‍ക്കാന്‍ അനുമതി കൊടുക്കുക. നീര കോളക്കു പകരം പെട്ടിക്കടകളില്‍ പോലും ലഭ്യമാവുന്ന പാനീയമാക്കുക.

  3) കള്ള്, നീര ഉത്പാദനവും വിതരണവും സഹകരണ സംഘങ്ങളെ ഏല്‍പ്പിക്കുക. കര്‍ഷകര്‍, ചെത്ത് തൊഴിലാളികള്‍, സ്വയം സഹായ സംഘാംഗങ്ങള്‍ എന്നിവര്‍ ആയിരിക്കണം ഈ സംഘത്തിലെ അംഗങ്ങള്‍.

  3) ചെത്തി എടുക്കുന്ന ഓരൊ ലിറ്റര്‍ നീര/കള്ളിനും 10 രുപ കര്‍ഷകന്‍, 5 രൂപ തൊഴിലാളിക്ക്, 10 രൂപ സംഘത്തിന്‍, 5 രൂപ സര്‍ക്കാരിന്‍, 5 രൂപ വില്‍പ്പനക്കാരന്‍ എന്നു നിരക്ക് നിശ്ചയിക്കുക.

  4) സംഘങ്ങള്‍ കള്ള്/നീര പ്രോസസ് ചെയ്ത് ഗ്രേഡ് ചെയ്ത് കുപ്പികളിലാക്കി ഷാപ്പുകളിലും റിസോര്‍ട്ടുകളിലും എത്തിച്ചു കൊടുക്കും. ബാക്കി വരുന്ന കള്ള് വിനാഗിരി, ശര്‍ക്കര മുതലായവ ഉത്പാദിപ്പിക്കുവന്‍ ഉപയൊഗിക്കാം. സീല്‍ ചെയ്ത കുപ്പിയായതിനാല്‍ വ്യാജന്‍ കുറയും.

  കേരളത്തിലാകെ 50 ലക്ഷം തെങ്ങുകള്‍ ഇതിനായി ഉപയോഗിച്ചാല്‍ 50 ലക്ഷം ലിറ്റര്‍ കള്ള്/നീര എങ്കിലും പ്രതിദിനം ഉത്പാദിപ്പിക്കാം. ഒരു ലിറ്ററിന്‍ 35 രൂപ വച്ചു 6300 കോടി രൂപയുടെ വാര്‍ഷിക ബിസിനസ്. കര്‍ഷകര്‍ക്ക് മാത്രം 1800 കോടി രൂപ ഒരു വര്‍ഷം ആദായം. 5 ലക്ഷം പേര്‍ക്കെങ്കിലും സ്ഥിരം തൊഴില്‍. 10 തെങ്ങ് ചെത്താന്‍ കൊടുക്കുന്ന കര്‍ഷകന്‍ 200 രൂപയെങ്കിലും ദിവസ വരുമാനം.

  കേരളീയര്‍ കളര്‍ ചേര്‍ത്ത സ്പിരിറ്റ് കുടിച്ചു മരിക്കുന്ന കാലത്ത് നിരുപദ്രവിയായ കള്ളിനെ കുറ്റം പറയാതെ അതിനെ നമ്മുടെ ദേശീയ പാനീയമാക്കി വിദേശിക്കടക്കം കൊടുത്ത് തുട്ട് മേടിക്കരുതോ? ഗോവക്ക് ഫെനിയാകാമെങ്കില് നമുക്ക് കള്ളിനോടെന്താണയിത്തം???

  ഇത് ചെത്തിന്റെ കാര്യം മാത്രം. കൊപ്ര, തേങ്ങ, ഇളനീര്‍, കയര്‍ സംസ്കരണ രംഗത്തും നൂത ന സാങ്കേതിക വിദ്യയും മാര്‍ക്കറ്റിങ്ങും പരീക്ഷിച്ചാല്‍ തെങ്ങ് കേരളത്തിന്റെ പ്രധാന വരുമാന മാര്‍ഗ്ഗമാവും. ഇച്ഛാശക്തിയുള്ള ഭരണാധികാരികളും, പ്രായോഗികമായിച്ചിന്തിക്കുന്ന സമൂഹവും ഒത്തൊരുമിച്ച് ശ്രമിക്കണം എന്നു മാത്രം.

 6. തേങ്ങാകാര്യം അറിയാം കൂലിക്കാര്യം ഈ കുസ്രുതിക്കറിയില്ല.
  പണ്ടു തറവാട്ടിലെ ഫാം ഹൌസിന്റെ മുറ്റത്തു തേങ്ങ കൂട്ടിയിട്ടതും അതിന്റെ മുകളില്‍ കയറി കളിച്ചപ്പോള്‍ വീണതും തേങ്ങ പറിക്കാന്‍ വന്ന ചേട്ടന്‍ ഇളനീര്‍ കൊത്തി തന്നതും , അവധികാലത്തു ഞാന്‍ നട്ട തെങ്ങില്‍ വേറെ ഒരു അവധികാലത്തു പോയപ്പോല്‍ തേങ്ങ ഉണ്ടായിക്കണ്ടതിന്റെ സന്തോഷവും ഞാന്‍ ഓര്‍ത്തു പോയി…
  കേരളക്കരയുടെ പ്രതീകമായ് കേരത്തിനു നല്ല ഭാവി ഉണ്ടാകട്ടെ ഒപ്പം അതിനെ സംരക്ഷിക്കുന്ന കര്‍ഷകര്‍ക്കും

  പ്രാര്‍ഥനയോടെ, കുസ്രുതി

 7. തേങ്ങ കുറഞ്ഞു വരുന്നത് വല്ലാത്തൊരു അവസ്ഥയാണ്., കൂലിയും. നൂറ്റന്‍പതോളം തെങ്ങുള്ള ഞാനിപ്പൊള്‍ രണ്ടും മൂന്നും മാസം കഴിഞ്ഞാണ് കയറ്റിക്കുന്നത്. ഒരു വര്‍ഷം രണ്ടു തവണ നിലമുഴും. ഇടച്ചാലുകള്‍ ഇടക്ക് വ്ര്ത്തിയാക്കും. 5 കിലൊ വേപ്പിന്‍ പിണ്ണാക്കും രണ്ട് കൊട്ട ചാണകവും ഓരൊ വര്‍ഷവും ഓരോ തെങ്ങിനും കൊടുക്കുന്നുണ്ട്. മോട്ടര്‍വെച്ച് ഇഷ്ടം പോലെ വെള്ളം. ഇത്രയൊക്കെ ചെയ്തിട്ട് മൂന്നുമാസം കഴിഞ്ഞ് തെങ്ങു കയറിയാല്‍ കിട്ടുന്നത് 500 തേങ്ങ. മണ്ടരിയുടെ ഉപദ്രവം കാര്യമായി മുന്‍പുണ്ടായിരുന്നു. രാസവളം ഇതുവരെ പ്രയോഗിച്ചിട്ടില്ല. ഇനി അത് ചെയ്യണമോയെന്ന ശങ്കുയിലാണ്. താങ്കളുടെ വിലയേറിയ അഭിപ്രായം പ്രതീക്ഷിക്കുന്നു.

 8. കുട്ടന്‍‌മേനോന്‍: മറ്റെല്ലാം നല്ലതുതന്നെ. പക്ഷെ നിലമുഴുന്നത്‌ അവസാനിപ്പിക്കുക (ഇടച്ചാലുകള്‍ വൃത്തിയാക്കണം). മണ്ണിലെ ജൈവാംശം ആവശ്യത്തിന് ഉള്ളതുകാരണം എന്‍.പി.കെ രാസവളങള്‍ നല്‍കേണ്ട ആവശ്യമില്ല. ഒരു പരീക്ഷണമെന്ന നിലയില്‍ 10 തെങുകള്‍ക്ക്‌ ഇപ്പോള്‍ മഴലഭിക്കുമെങ്കില്‍ 500 ഗ്രാം മഗ്നീഷ്യ്യം സല്‍‌ഫേറ്റ്‌ ഓരോതെങിനും ഇടുക. അതല്ല നീറ്റുകക്കയോ കുമ്മായമോ കിട്ടുമെങ്കില്‍ ആദ്യം ഓരോതെങിന്റെ ചുവട്ടിലും നാലുവശവും ചിതറിയിടുക. അത്‌ മണ്ണിന്റെ അമ്ളസ്വഭാവം മാറി ക്ഷാരസ്വഭാവമാകുവാന്‍ സഹായിക്കും. എന്നിട്ട്‌ തുലാവര്‍ഷമഴ തീരാറാകുമ്പോള്‍ 500 ഗ്രാം വീതം മഗ്നീഷ്യം സല്‍‌ഫേറ്റ്‌ ഇടുക. മഗ്നീഷ്യത്തിന് പല ഗുണങളുണ്ട്‌. മഗ്നീഷ്യം നല്‍കിയ തെങില്‍ നിന്ന്‌ ലഭിക്കുന്ന തേങയ്‌ക്കും വെളിച്ചെണ്ണയ്‌ക്കും കാര്‍ഡിയോവാസ്ക്കുലര്‍ ഡിസീസസില്‍ നിന്ന്‌ മോചനം നേടാന്‍ സഹായിക്കും. പരീക്ഷണം വിജയിച്ചാല്‍ എല്ലാ തെങുകളിലും ചെയ്യുക. എന്റെ വീട്ടുമുറ്റത്ത്‌ നില്‍ക്കുന്ന ഏഴ്‌ മൂട്‌ തെങൂകള്‍ക്ക്‌ ഞാന്‍ നിലമുഴാറില്ല. കാരണം വെട്ടിമുറിക്കുന്ന വേരുകള്‍ ഉണ്ടാകുവാന്‍ ധാരാളം ബുദ്ധിമുട്ടുണ്ട്‌. അവയ്ക്ക്‌ നല്‍കുന്നത്‌ നാലുമാസത്തിലൊരിക്കല്‍ 100 ലിറ്റര്‍ ബയോഗ്യാസ്‌ സ്ലറിയും 500 ഗ്രാം മഗ്നീഷ്യവും. തെങൊന്നിന് പ്രതിവര്‍ഷം 150 തേങയില്‍ക്കൂടുതല്‍ ശരാശരി ലഭിക്കുന്നു .

 9. കേര കര്‍ഷകന്റെ വേദന ആരും അറിയുന്നില്ല. ഇതു രാഷ്ട്രീയമായി പരിഹരിക്കപ്പെടേണ്ടതാണ്.എല്ലാ പാര്‍ട്ടികള്‍ക്കും, തെങ്ങുകയറ്റ തൊഴിലാളി യുണിയനും, കേരകര്‍ഷക യുണിയനും ഉണ്ട്. ഒരു വോട്ട് ബാങ്കു പോലെ. നല്ലതൊന്നും ചെയ്യാന്‍ ഇവറ്റകള്‍ക്ക് നേരമില്ല. എന്നാണാവോ നമ്മള്‍ നന്നാവുക.

 10. നാളികേരത്തിന്റെ വില അറിയാതെ പോവുന്നതു കൊണ്ടുകൂടിയാണ് കേരകര്‍ഷകന്‍ ഇത്രയധികം വിഷമിക്കുന്നത് എന്നു പലപ്പോഴും തോന്നിയിട്ടുണ്ട്. മാര്‍ക്കറ്റില്‍ കിട്ടുന്നതിലും മൂല്യമുള്ളതല്ലെ സ്വന്തം പുരയിടത്തിലെ തേങ്ങ. രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനു ദിവസവും ഒരു തേങ്ങ ചിരവിയതു കഴിച്ചാല്‍ മതിയെന്നു കുട്ടിക്കാലത്ത് കേട്ടപോലെ തോന്നുന്നു.ശരിയാണൊ എന്തൊ? ഇപ്പോള്‍ ഹൃദ്രോഗത്തെ ഭയന്നു ആരും തേങ്ങ തൊടാതെയായി. വേവിക്കതെ തോരനിലും മറ്റും ചേര്‍ത്ത് കഴിക്കുന്നതു കൊണ്ട് കുഴപ്പമുണ്ടൊ? അല്ലെങ്കിലും തണുപ്പിലല്ലെ വെളിച്ചെണ്ണ കട്ടിയാവുകയുള്ളു. ശരീരത്തിനുള്ളില്‍ എപ്പോഴും ചൂടല്ലെ? അതു പോലെ തേങ്ങയില്‍ കൂടുതല്‍ ‍ഫൈബര്‍ അടങ്ങിയിട്ടില്ലെ? ഓരോവീട്ടിലും നാളികേരം നന്നായി ഉപയോഗിക്കാന്‍ തുടങ്ങിയാല്‍ കേരകര്‍ഷകനും രക്ഷപ്പെടില്ലെ?

 11. സബിത: നാളികേരം വളരെ നല്ലതും പോഷക മൂല്യം ഉള്ളതും ആയിരുന്നു മുന്‍ കാലങളില്‍. ഇപ്പോഴത്‌ രോഗകാരിയാകുവാന്‍ കാരണം മണ്ണിലെ മൂലകങളുടെ അഭാവവും വായു ജല മലിനീകരണവുമാണ്. വിളവെടുപ്പിലൂടെ നഷ്ടമാകുന്ന മഗ്നീഷ്യമാണ് ഹൃദ്രോഗ സംബന്ധമായ അസുഖങള്‍ക്ക്‌ കാരണമാകുന്നത്‌. മണ്ണിലെ അവശ്യമൂലകങളുടെ ലഭ്യത ഉറപ്പാക്കിയാല്‍ നാളികേരൌത്‌പന്നങളുടെ ഗുണനിലവാരം മെച്ചപ്പെടുക മാത്രമല്ല അവ കഴിക്കുന്നതിലൂടെ ആരോഗ്യമുള്ള ശരീരവും ഉറപ്പാക്കാം. Input to the coconut trees are essential for quality.

 12. പച്ച തേങ്ങ നേരിട്ട്‌ സംഭരിക്കണം 2006 സപ്റ്റംബര്‍ മാസം 11 ന് മാതൃഭൂമി ദിനപത്രത്തിലെ ആക്ഷേപങളും അഭിപ്രായങ്ങളും എന്ന പംക്തിയില്‍ പ്രസിദ്ധീകരിച്ചത്‌.

 13. ഡോ.സി.ആര്‍.സോമനെപ്പോലുള്ള ഫുഡ്‌ ആന്ദ്‌ ന്യൂട്രിഷന്‍സ്‌ ശാസ്തെഅജ്ഞര്‍ പറയാറുള്ളത്‌ വെളിച്ചെണ്ണ/പച്ചതേങ്ങ കഴിച്ചല്‍ ഹൃദയാഘാദം ഉണ്ടാകും എന്നാണ്. എന്നാല്‍ ഹൃദയാഘാദത്തിന് പരിഹാരം തെങ്ങിന്‍ ചുവട്ടില്‍ മഗ്നീഷ്യം ഇട്ടാല്‍ മതി എന്നുള്ളതാണ്. ഞാനും എന്റെ കുടുമ്പവും പച്ചതേങ്ങയും വെളിച്ചെണ്ണയും വര്‍ഷന്ങ്ങളായി ഉപയോഗിക്കുന്നു. തെളിവിനായി ഇംഗ്ലീഷിലുള്ള ഈ പേജ്‌ കാണുക

 14. തേങ്ങ വില്‍ക്കാന്‍ സാധിക്കാത്തത് കഷ്ടമാണ്. പക്ഷെ അതിന് ഉദ്യോഗസ്ഥരെ കുറ്റം പറയരുത്. അവര്‍ക്ക് ഇന്നത് ചെയ്യാം , ചെയ്യരുത് എന്നൊരു ഓര്‍ഡര്‍, തലപ്പത്ത് നിന്ന് കിട്ടിയിരിക്കും. ജോലിയുള്ള ആരെങ്കിലും അതിന്റെ നിയമത്തില്‍ നിന്ന് വ്യതിചലിക്കാം എന്ന് വിചാരിക്കുമോ?

  ആരോഗ്യത്തിന് നന്നായാലും ഇല്ലെങ്കിലും, ഞാന്‍ വെളിച്ചെണ്ണ തലയില്‍ത്തേച്ച്, തേങ്ങ, മിക്കവാറും എല്ലാ കറികളിലും ചേര്‍ത്ത്, തേങ്ങ ചേര്‍ത്തുണ്ടാക്കുന്ന പലഹാരങ്ങള്‍ ഉണ്ടാക്കി, എല്ലാത്തിലും വെളിച്ചെണ്ണ കോരിയൊഴിച്ച് തിന്നും.

  🙂

 15. നാളികേര ഉൽപന്നങ്ങളുടെ പ്രോസ്സസ്സിങ്ങിനേക്കുറിച്ച് നമുക്ക് ആലോചിച്ചുകൂടേ? സർക്കാരിന്റെ സഹായങ്ങൾ പ്രതീക്ഷിക്കുന്നത് “ആത്മഹത്യാപര”മാണ്..

  ഞാനൊരു പ്രവാസി. വീട് പക്ഷെ രണ്ടേക്കർ തെങ്ങിൻപറമ്പിലാണ്. അത്യാവശ്യം പച്ചക്കറികളും കൃഷി ചെയ്യുന്നു.

 16. കൈരളി ടിവി യില്‍ ജീവനം എന്നൊരു പരിപാടി ഡോക്ടര്‍ ഹരീന്ദ്രന്‍ നായര്‍ അവതരിപ്പിക്കുന്നുണ്ട്. അദ്ദേഹം പറയുന്നത് തേങ്ങപ്പാലില്‍ നിന്നും എടുക്കുന്ന വെളിച്ചെണ്ണ ഹൃദ്രോഗത്തിന് നല്ല മരുന്നാണെന്നാണ്.
  ഞങ്ങളുടെ വീട്ടില്‍ സു പറഞ്ഞ പോലെ നിറയെ തേങ്ങ ചേര്‍ത്ത് ഭക്ഷണം കഴിക്കുന്നു.പഞ്ചസാര വെളുത്തവിഷമെന്ന് എല്ലാവര്‍ക്കും അറിയാം, പഞ്ചസാരയ്ക്കില്ലാത്ത നിരോധനം തേങ്ങയ്ക്ക് എന്തിന്?

 17. അധികമായാല്‍ അമൃതും വിഷം എന്നല്ലേ… വെളിച്ചെണ്ണ അമൃത് തന്നെയാണ്…ആവശ്യത്തിന് കഴിക്കുന്നത് കൊണ്ട് ഗുണമേ ഉണ്ടാവു. അധികമായാല്‍ ആപത്തും !!!

 18. നാളികേര ഉത്‌പന്നങ്ങളായ രണ്ട്‌ കരിക്കും 200 ഗ്രാം പച്ചതേങ്ങകൊണ്ടുള്ള കറികളും ആഹാരത്തിലൂടെ 50 ഗ്രാം വെളിച്ചെണ്ണയും ഒരുദിവസന്ം ഒരു ആരോഗ്യമുള്ള വ്യക്തി കഴിച്ചാല്‍ ഗുണമേ ഉള്ളു. ഇതിനോടൊപ്പം 200 മില്ലി നീരയും പായസമായി അരഗ്ലാസ്‌ തേങ്ങപ്പാലും വല്ലാപ്പോഴും കഴിക്കാം എന്നാല്‍ ഇതൊന്നും കഴിക്കരുതെന്ന്‌ ഒരു മലയാളിയായ ശാസ്ത്രജ്ഞന്‍ നമ്മെ ഉപദേശിക്കുന്നു നാളികേര ഉത്‌പന്നങ്ങള്‍ ദോഷം ചെയ്യാതിരിക്കണമെങ്കില്‍ നാം അതിന് നടത്തുന്ന വളപ്രയോഗം അല്ലെങ്കില്‍ ഇന്‍‌പുട്ട്‌ ഗുണനിലവാരം മെച്ചപ്പെടുത്തുവാന്‍ കഴിയുന്നതായിരിക്കണം. ഓരോസ്ഥലത്തും വിളയുന്ന നാളികേരത്തില്‍ പല ഘടകങ്ങളുടെ വ്യത്യാസവും ഒരു അനാലിസിസ് പ്രക്രിയയിലൂടെ കണ്ടെത്താന്‍ കഴിയുമായിരിക്കാം. മനുഷ്യന് കഴിക്കുവാന്‍ പാടില്ലാത്തത്‌ ബ്രോമാഡിയോലോണ്‍ പോലുള്ള മാരക വിഷങ്ങളാണ്

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w

%d bloggers like this: