ഭൂഗര്‍ഭ ജലം മലിനപ്പെടുന്നതെങ്ങിനെ?

With human beings exploiting the nature even well water is not safe to drink. You may not be using any poisonous chemicals in your field. But if some one say 2 or 3 kms away are using the chemical it may reach groundwater and reach ur well. See the attachment. The figure explains how your well can get contaminated with the chemicals used by some one else far off.

There is no solution for it unless all the people become aware like you about the ill effects of using poisonous chemicals.

മുകളില്‍ കൊടുത്തിരിക്കുന്നത്‌ എനിക്കു കിട്ടിയ ഒരു ഈമെയില്‍ സന്ദേശത്തിന്റെ പകര്‍പ്പാണ്.

ഭൂജലം മലിനപ്പെടുന്നതെങിനെയെന്ന്‌ ചിത്രം വ്യക്തമാക്കുന്നു. നാം നമ്മുടെ വീടുകളിലോ ചുറ്റുപാടുമുള്ള കൃഷിസ്ഥലങളിലോ ജലമലിനീകരണത്തിന് സാധ്യതയുള്ള ഒരു വിഷവസ്തുവും ഉപയോഗിച്ചില്ലെങ്കില്‍ക്കൂടി രണ്ടോ മൂന്നോ കിലോമീറ്റര്‍ അകലെ ഉപയോഗിക്കുന്നവ നമ്മുടെ താഴ്ചയുള്ള കിണറുകളില്‍ എത്തിച്ചേരുന്നു. ഇതിന് പരിഹാരം മനുഷ്യരുടെ കൂട്ടായ ബോധവത്‌കരണവും ജലമലിനീകരണം ഉണ്ടാകുവാനുള്ള സാധ്യതകള്‍ കണ്ടെത്തി അവ ഒഴിവാക്കുവാനുള്ള നടപടികള്‍ സ്വീകരിക്കലുമാണ്.

ഭൂജലമാലിന്യം ആശങ്കാജനകം – മന്ത്രി പറയുമ്പോള്‍ പ്രസ്തുത വേദിയില്‍ സന്നിഹിതരായിരുന്നവര്‍ മാത്രം മതി ഒരു പരിധിവരെ പരിഹാരം കണ്ടെത്തുവാന്‍. ഭാസ്കര്‍ സേവ്‌ എന്ന കര്‍ഷകന്‍ കാര്‍ഷിക കമ്മിഷന്‍ ചെയര്‍മാന്‍ ഡോ.എം.എസ്‌.സ്വാമിനാഥന് എഴുതിയ ഒരു കത്ത്‌ (തണല്‍ ലഭ്യമാക്കിയത്‌) ഇംഗ്ലീഷിലുള്ളത്‌ ഇതോടൊപ്പം വായിക്കുന്നത്‌ നല്ലതായിരിക്കും.

ഭൂജലം മലിനപ്പെടുന്നത്‌ പ്രധാനമായും കള, കീട, കുമിള്‍ നാശിനികളിലൂടെത്തന്നെയാണ്. അത്‌ പ്രചരിപ്പിക്കുന്നത്‌ ഒരു വിഭാഗം കൃഷി ശാസ്ത്രജ്ഞരും. തെളിവിനായി ജൂലൈ 2006 ലെ റബ്ബര്‍ മാസികയില്‍ കൊടുത്തിട്ടുള്ള  റൌണ്ടപ്പിന്റെ പരസ്യത്തില്‍ അടയാളപ്പെടുത്തിയിട്ടുള്ള ഭാഗം ശ്രദ്ധിക്കുക. നിശ്ചിത അളവില്‍ നേര്‍പ്പിച്ച്‌ ഉപയോഗിച്ചാല്‍ മതി ഒരു ദോഷവും വരുകയില്ല എന്ന്‌ ഇവര്‍ നമുക്ക്‌ ഉറപ്പും തരുന്നു. അനുവദനീയമായ തോതില്‍ നേര്‍പ്പിച്ച്‌ അനേകം വിഷവസ്തുക്കള്‍ മണ്ണില്‍ താഴ്‌ന്നാലുള്ള അനുഭവം ബഹുമാനപ്പെട്ട മന്ത്രിയുടെ വാക്കുകളില്‍ നിന്ന്‌ വ്യക്തമാണ്.

ഫാം ഗൈഡ്‌ 2006 – ല്‍ 45 -ആം പേജില്‍ കിസ്സാന്‍ കാള്‍ സെന്റര്‍ എന്ന ടെലെഫോണ്‍ നമ്പര്‍ 1552 എന്ന്‌ രേഖപ്പെടുത്തിയിരിക്കുന്നു. എന്നാല്‍ ശരിയായ നമ്പര്‍ 1551 ആണ്. നിങ്ങള്‍ നേരിട്ട്‌ വിളിച്ചാല്‍ ഭൂജല മലിനീകരണത്തിന് അവരല്ല കാരണക്കാരെന്ന്‌ മറുപടി കിട്ടും.

Advertisements

4 പ്രതികരണങ്ങള്‍

  1. innathe kalath jalamalimeekaram nirmarjanam sadhyamano . enthu bodhavalkaranam nadathiyalum.

  2. ഇത് വളരെ ശ്രദ്ധയാകര്‍ഷിക്കപ്പെടേണ്ട ഒരു കൊടിയ വിപത്താണ്. കിണറ്റിലെ വെള്ളാം ശുദ്ധമാണെന്ന് നമ്മള്‍ വിചാരിച്ചിരുന്ന ഒരു കാലം ഉണ്ടായിരുന്നു എന്ന് വേണം പറയാന്‍. ഇതിനെക്കുറിച്ച് എഴുതിയതിന് നന്ദി ചന്ദ്രേട്ടാ. ഇതിക്കെറിച്ച് തീര്‍ച്ചയായും ബോധവല്‍ക്കരിക്കപ്പെടണം! അടിക്കടി ടെസ്റ്റിങ്ങിനും മറ്റും സാമ്പിള്‍ എടുക്കണം. നമുക്കു വീട്ടില്‍ ചെയ്യാവുന്ന ടെസ്റ്റുകള്‍ വല്ലതും അറിയോ ചന്ദ്രേട്ടന് ?

  3. രാകേഷ്‌: ഇന്നത്തെക്കാലത്ത്‌ ജലമലിനീകരണം നിമാര്‍ജനം സാധ്യമാണ് എന്നാണ് എന്റെ വിശ്വാ‍സം. ജലം മലിനപ്പെടുന്നതെങിനെ അല്ലെങ്കില്‍ അവരവര്‍ ഉപയോഗിക്കുന്ന വെള്ളത്തിന്റെ ഗുണനിലവാരം എന്താണ് എന്ന്‌ പലര്‍ക്കും അറിയില്ല. ഇത്` ബോധവല്‍ക്കരിക്കുവാനും പരിശോധിക്കുവാനുമുള്ള സംവിധാനങളാണ് വേണ്ടത്‌.
    ഇഞ്ചിപ്പെണ്ണെ: അന്‍പത്‌ വര്‍ഷങള്‍ക്ക്‌ മുമ്പ്‌ എന്റെ വീട്ടിലെ രുചികരവും തണുത്തതുമായ പച്ച വെള്ളമാണ് ഞാന്‍ കുടിച്ചിരുന്നത്‌. ആ വെള്ളം കുടിച്ചതുകൊണ്ട്‌ എന്റെ കുടുമ്പത്തിലെ ആര്‍ക്കും യാതൊരസുഖവും വന്നിട്ടില്ല. എന്നാല്‍ ഇപ്പോള്‍ ഞാനുപയോഗിക്കുന്ന കിണറ്റിലെ വെള്ളത്തിന്റെ കാര്യത്തില്‍ എനിക്ക്‌ സംശയമുള്ളതുകാരണം തിളപ്പിച്ച്‌ ആറ്റിമാത്രമേ ഉപയോഗിക്കാറുള്ളു. പബ്ലിക്‌ ഹെല്‍ത്ത്‌ ലബോറട്ടറിയില്‍ ടെസ്റ്റ്‌ ചെയ്യിച്ചിട്ടും വിശദമായ ഒരു അനാലിറ്റിക്കല്‍ റിപ്പോര്‍ട്ട്‌ എനിക്ക്‌ കിട്ടിയില്ല. പട്ടാള സേവന കാലത്ത്‌ ഒരു ജല പരിശോധന കിറ്റ്‌ ലഭിച്ചിരുന്നു. ടാബ്‌ലറ്റിന്റെ സഹായത്താല്‍ കുടിക്കുവാന്‍ അനുയോജ്യമാണോ എന്ന്‌ നോക്കുന്ന രീതിയായിരുന്നു അത്‌. പച്ചവെള്ളത്തിലടങിയിട്ടുള്ള പല മൂലകങളും തിളപ്പിച്ചാല്‍ നഷ്ടപ്പെടുന്നവ നമ്മുടെ ശരീരത്തിന് ആവശ്യമ്മാണ് എന്ന്‌ ഞാന്‍ വിശ്വസിക്കുന്നു.

  4. വളരെയധികം ശ്രദ്ധ ചെലുത്തേണ്ട കാര്യം. എന്നാൽ അധികമാർക്കും ശ്രദ്ധയില്ലാത്ത കാര്യവും.

    നാളത്തെ യുദ്ധം കുടിവെള്ളത്തിനു വേണ്ടിയുള്ളതായിരിക്കുമെന്നതിൽ സംശയമില്ല 😦

    ജനങ്ങളും ഭരണാധികാരികളും ബോധവാന്മാരായാൽ ആഘാതാം കുറക്കാം. പക്ഷെ ..!

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )

%d bloggers like this: