വിഷം തീറ്റൂന്ന കേന്ദ്രഭരണമോ?

[lang_ml]ഒരു ഹ്രസ്വ വീഡിയോ ചിത്രം കാണുക (In English)

കോളകളിലെ കീടനാശിനികളുടെ കാര്യത്തില്‍ സര്‍ക്കാര്‍ എടുക്കുന്ന നിലപാടിനെതിരെ ലോക്‌സഭയില്‍ രൂക്ഷ വിമര്‍ശനം.
കീടനാശിനികളേക്കാള്‍ അപകടം പഞ്ചസാര – മന്ത്രി രാംദാസ്‌ 

ഇന്ത്യയിലെ ജനങ്ങളുടെ ആരോഗ്യത്തേക്കാള്‍ കോളക്കമ്പനികളുടെ ആരോഗ്യത്തിലാണ്‌ കേന്ദ്ര ആരോഗ്യമന്ത്രി അന്‍പുമണി രാംദാസിന്‌ ഉത്‌കണ്ഠയെന്ന്‌ ജനതാദള്‍-എസ്‌ നേതാവ്‌ എം.പി. വീരേന്ദ്രകുമാര്‍  

എം.പി. വീരേന്ദ്രകുമാര്‍ എം.പി.കേന്ദ്രമന്ത്രി അന്‍പുമണി രാംദാസിനയച്ച കത്തിന്റെ പൂര്‍ണരൂപം ചുവടെയുള്ള ലിങ്കുകളില്‍ കാണുക.

വിചാരണ ചെയ്യേണ്ടത്‌ കോളകളെ

കോടതി ഉത്തരവ്‌  കോള്‍കള്‍ക്ക്‌ ബാധകമല്ലെ?[/lang_ml]

Advertisements

12 പ്രതികരണങ്ങള്‍

 1. Lakshyam margathe sadhookarikkunnilla.
  Colakal nirodhikkappedentathanu. Amerikkayilum mattum colakalkkethirayi bodhavalkkaram nadannukondirikkunnu. Schoolukalilum mattum cola padikku purathayi kazhinju.
  Ennal athonnum keedanashiniyude sannidhyam kondalla. Cola adishthanaparayi panjasara vellathil caffeine cherthathanu. Americayil aalukal ithu ravileyum uchaykkum vaikittum rathriyilum kudikkum. Nammal pachavellam kudikkunnathupole ivar colayanu kudikkunnathu. Ingane varshangalayi kudichu kudichu americayil thadiyum athinodanubandhicha arogya prashnangal aaya diabetes, cholesterol, heart problems thudangiyava sarvasadharanamayi. Athukondanu videsha rajyangalil colayude upayogam kuraykkunnathu. Allathe vishamsham ullathu kondalla.
  Nammude nattil chila partical cola nirodhikkan sramikkuthathu athu americayude pratheekam aayathu kondanu. Athinu vendi adisthana saukaryam polum illatha oru labaratory entho munvidhiyodu koodi entho paranju. Enganeyanu ningal keedanashiniyude alavu parishodhichathu ennu chodichal parayan ariyilla. Udane kure bahalam vachu rakshappedan shramikkayanu. Inganeyano utharavadithwam ulla oru sanghadanayude unnatha udhyogastha perumarunnathu?
  Kallam paranjukondu oru nalla karyam cheyyuthathil ardhamilla. Ulla karyam nere paranju cheyyanam.

 2. പ്രസാദ്ഫിലിപ്‌ മംഗ്ലീഷിലിട്ട കമെന്റ്‌ യൂണിക്കോടിലാക്കിയത്‌.
  ലക്ഷ്യ മാര്‍ഗത്തെ സാധൂകരിക്കുന്നില്ല.

  കോളകള്‍ നിരോധിക്കപ്പെടേണ്ടതാണ്‌. അമേരിക്കയിലും മറ്റും കോളകള്‍ക്കെതിരായി ബോധവല്‍ക്കരണം നടന്നുകൊണ്ടിരിക്കുന്നു. സ്കൂളുകളിലും മറ്റും കോള പടിക്കു പുറത്തായി കഴിഞ്ഞു.

  എന്നാല്‍ അതൊന്നും കീടനശിനിയുടെ സാന്നിധ്യം കൊണ്ടല്ല. കോള അടിസ്ഥാനപരമായി പഞ്ചസാര വെള്ളത്തില്‍ കഫൈന്‍ ചേര്‍ത്തതാണ്‌ അമേരിക്കയില്‍ ആളുകള്‍ ഇത്‌ രാവിലെയും ഉച്ചയ്ക്കും വൈകിട്ടും രാത്രിയിലും കുടിക്കും. നമ്മള്‍ പച്ച വെള്ളം കുടിക്കുന്നതുപൊലെ ഇവര്‍ കോളയാണു കുടിക്കുന്നത്‌. ഇങ്ങനെ വര്‍ഷങ്ങളായി കുടിച്ച്‌ കുടിച്ച്‌ അമേരിക്കയില്‍ തടിയും അതിനോടനുബന്ധിച്ച അരോഗ്യ പ്രശ്നങ്ങള്‍ ആയ ഡയബെറ്റീസ്‌, കൊളൊസ്റ്ററോള്‍, ഹേര്‍ട്ട്‌ പ്രോബ്ലംസ്‌ തുടങ്ങിയവ സര്‍വസാധാരണമായി. അതുകൊണ്ടാണ്‌ വിദേശ രാജ്യങ്ങളില്‍ കോളയുടെ ഉപയോഗം കുറയ്ക്കുന്നതു. അല്ലാതെ വിഷാംശം ഉള്ളതു കൊണ്ടല്ല.

  നമ്മുടെ നാട്ടില്‍ ചില പാര്‍ട്ടികള്‍ കോള നിരോധിക്കാന്‍ ശ്രമിക്കുന്നതു അതു അമേരിക്കയുടെ പ്രതീകം ആയതു കൊണ്ടാണ്‌. അതിനു വേണ്ടി അടിസ്തന സൗകര്യം പോലും ഇല്ലാത്ത ഒരു ലബോറട്ടറി എന്തോ മുന്‍വിധിയൊടു കൂടി എന്തോ പറഞ്ഞു. എങ്ങനെയാണ്‌ നിങ്ങള്‍ കീദനശിനിയുടെ അളവ്‌ പരിശൊധിചതു എന്നു ചോദിച്ചാല്‍ പറയാന്‍ അറിയില്ല. ഉടനെ കുറെ ബഹളം വച്ച്‌ രക്ഷപ്പെടന്‍ ശ്രമിക്കയാണ്‌. ഇങ്ങനെയണൊ ഉതരവാദിത്വം ഉള്ള ഒരു സംഘടനയുടെ ഉന്നത ഉദ്യോഗസ്ഥ പെരുമാറുന്നത്‌?

  കള്ളം പറഞ്ഞുകൊണ്ട്‌ ഒരു നല്ല കാര്യം ചെയ്യുന്നതില്‍ അര്‍ത്ഥമില്ല. ഉള്ള കാര്യം നേരെ പറഞ്ഞു ചെയ്യണം.

 3. പ്രസാദ്‌ഫിപ്പിനോട്‌ ചില സംശയങള്‍ ചോദിക്കട്ടെ.
  കോളയില്‍ അനുവദനീയമായതിലും കൂടുതല്‍ കീടനാശിനിയുടെ അംശം ഉണ്ട്‌ എന്ന്‌ സെന്റര്‍ ഫോര്‍ സയന്‍സ്‌ ആന്‍ഡ്‌ എന്വയോണ്‍‌മെന്റ്‌ പറയുന്നു. ഇംഗ്ലണ്ടിലെ സെണ്ടല്‍ സയന്‍സ്‌ ലബോറട്ടറിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്‌ 1996 മുതല്‍ ഹെപ്റ്റാക്ലോര്‍ നിരോധിച്ചിട്ടുള്ളതിനാല്‍ ഹെപ്റ്റാക്ലോറിന്റെ സാന്നിധ്യം ഉണ്ടെന്ന സി.എസ്‌.ഇയുടെ റിപ്പോര്‍ട്ട്‌ തെറ്റാണെന്നാണ്. നിരോധിക്കപ്പെട്ടാലും 20 വര്‍ഷത്തോളം ഹെപ്റ്റാക്ലോറിന്റെ സാന്നിധ്യം ഉണ്ടാകുമെന്നും സി.എസ്‌.ഇ പറയുന്നു. ഇതേ സി.എസ്‌.സി തന്നെയാണ് കാസര്‍കോട്ട്‌ അമ്മമാരുടെ മുലപ്പാലില്‍ എന്‍ഡോസള്‍ഫാനും ഉണ്ട്‌ എന്ന്‌ കണ്ടെത്തിയത്‌. എന്‍ഡോസള്‍ഫാനെക്കാള്‍ മാരക വിഷങള്‍ ഇന്ത്യയില്‍ ഉപയോഗിക്കുന്നുണ്ട്‌. അതിന് അവസരമൊരുക്കുന്നത്‌ കാലപ്പഴക്കം ചെന്ന ഇന്‍സെക്ടിസൈഡ്‌ ആക്ടിന്റെ മറവില്‍ കേന്ദ്രം തന്നെയാണ്. അനുവദനീയമായ തോതിലാണെന്ന്‌ പറഞ്ഞ്‌ അനേകം വിഷങള്‍ ഉപയോഗിക്കുമ്പോള്‍ മണ്ണിനും മനുഷ്യനും പക്ഷിമൃഗാദികള്‍ക്കും ഹാനികരമാണെന്ന്‌ ആര്‍ക്കാണ് അറിഞ്ഞുകൂടാത്തത്‌.
  കളനാശിനി, കീടനാശിനി, കുമില്‍നാശിനി എന്നിവ കൃഷിഭൂമിയില്‍ ഉപയോഗിക്കുന്നതും കൊതുകുകളെകൊല്ലുവാന്‍ ഉപയോഗിക്കുന്നതും തുടങി ധാരാളം വിഷങള്‍ നാം ഉപയോഗിക്കുന്നു. അതെല്ലാം അലിഞ്ഞിറങി ഭൂഗര്‍ഭജലത്തിലാണ് എത്തിച്ചേരുന്നത്‌. ഇന്ന്‌ മിനറല്‍ വാട്ടര്‍ എന്നു പറഞ്ഞ്‌ പശുവിന്‍ പാലിനെക്കാള്‍ കൂടിയ വിലയ്ക്ക്‌ ലഭ്യമാകുന്ന കുപ്പിവെള്ളവും പരിശോധിക്കപ്പെടേണ്ടതാണ്. സര്‍ക്കാര്‍ സം വിധാനത്തില്‍ ഇതൊക്കെ പരിശോധിക്കാറുണ്ടോ?
  “എല്ലാക്കാലവും എല്ലാപേരെയും ആര്‍ക്കും പറ്റിക്കാന്‍ കഴിയില്ല.“

 4. ചന്ദ്രേട്ടാ, 1950 കളില്‍ നമ്മുടെ നാട്ടില്‍ (ഇന്ത്യയിലാകമാനം) നടപ്പിലാക്കിയ NMEP എന്നൊരു ക്രൂരകൃത്യത്തെക്കുറിച്ചുകേട്ടിട്ടുണ്ടോ?

  (ഞാനൊക്കെ ജനിക്കുന്നതിനുമുന്‍പായതിനാല്‍ നേരിട്ടുള്ള യാതൊരു ധാരണയുമില്ല അതിനെപ്പറ്റി.)

  അന്നു് ഇന്ത്യയിലെ മൂന്നു HIL ഫാക്റ്ററികളും കൂടി നിര്‍മ്മിച്ചുതള്ളിയ ലക്ഷക്കണക്കിനു ടണ്‍ DDT ഇന്ത്യയുടെ ഓരോ തരി മണ്ണിലും ഇപ്പോഴും ഗതികിട്ടാതെ ഉറഞ്ഞുകിടക്കുന്നതിനെപ്പറ്റി അറിയാമോ?

  കോളയും പെപ്സിയും പോലെത്തന്നെ, അത്ര തന്നെ, നമ്മുടെ വെള്ളവും പാലും ഇളനീര്‍ പോലും എത്ര ഭീകരമായാണ് മലിനപ്പെട്ടുകിടക്കുന്നതെന്നു ഞങ്ങള്‍ക്കു പഠിച്ചു പറഞ്ഞുതരാമോ?

 5. ഇളനീര്‍ ഇന്‍ഫാം ആണെന്ന് തോന്നുന്നു യൂറോപ്പിന് കയറ്റിയയച്ചിട്ട് അത് കമ്പ്ലീറ്റിലി റിജെക്ട് ആയിപ്പോയി കീടനാശിനികളുടെ പ്രസന്‍സ് കാരണം. പക്ഷെ കോള നിരോധനം വെറുതെ ഒരു നാടകമാണെന്ന് എനിക്ക് തോന്നുന്നു. അവരുടെ കയ്യില്‍ നിന്ന് കാശ് കൂടുതല്‍ മേടിക്കാനുള്ള ഒരു രാഷ്ട്രീയ തന്ത്രം മാത്രം. പണ്ട് എന്‍റോണിനെ കടലില്‍ തള്ളുമെന്ന് പറഞ്ഞ ശിവസേന തന്നെ അവരുടെ കാശ് കിട്ടിക്കഴിഞ്ഞപ്പോ മിണ്ടാതിരുന്നത് പോലെ…ഈ നിരോധനം ഉറപ്പായിട്ടും കുറച്ച് നാള്‍ കഴിയുമ്പൊ എടുത്തു കളയും..

 6. ഇക്കാരണങള്‍കൊണ്ടുതന്നെ നമുക്കിന്നാവശ്യം പൈസ കൊടുത്തിട്ടാണെങ്കിലും എന്റെ പുരയിടത്തില്‍നിന്ന്‌ കിട്ടുന്ന കാര്‍ഷികോത്‌പന്നങള്‍ അല്ലെങ്കില്‍ ഞാന്‍ വാങി കഴിക്കുന്നവ അനാലിസിസ്‌ ചെയ്ത്‌ പെസ്റ്റിസൈഡിന്റെയും മറ്റും സാന്നിധ്യം തെളിയിക്കുവാനുള്ള ഒരു സംവിധാനം നടപ്പിലാവേണ്ടിയിരിക്കുന്നു. ഇഞ്ചിപ്പെണ്ണ്‌ പറഞ്ഞതുപോലെ കാശുണ്ടാക്കാന്‍ വേണ്ടി ആരെയും ഒറ്റുകൊടുക്കുന്ന നാടായിപ്പോയി. എന്താ ചെയ്ക?

 7. സി.എസ്‌.ഇ എനിക്കയച്ചുതന്ന പി ഡി എഫ്‌ ഫയല്‍ ഞാന്‍ നിങളുടെ മുന്നില്‍ സമര്‍പ്പിക്കുന്നു. പലരും പറയുന്നല്ലോ അവര്‍ എന്ത്‌ വിശകലനമാണ് നടത്തിയത്‌ എന്നൊക്കെ. കുറെ കാര്യങള്‍ നേരിട്ട്‌ മനസിലാക്കുന്നത്‌ നല്ലതായിരിക്കും. പഠിച്ചിട്ട്‌ അതിലെ നല്ല കാര്യങള്‍ യൂണികോടില്‍ കമെന്റായി രേഖപ്പെടുത്തുക.

 8. Kerala Farmer, angu uyarthunna vadangalil njan thettonnum kanunnilla. Ennal mattu chila karyangal kooti pariganikkanam.
  (1) CSE mathramalla ee vishayathil testukal natathiyittullathu. Manthri Ramdas mattu laboratorikal natathiya testukaleppatti parayunnundu. Cola companikal mattu rajyangalil sample ayachu quality control natathiyittundu. Avayonnum paridhikalkkappurathu vishamsham kandittilla.
  Ee sathyam paryumpol ‘kuthakakale sahayikkan shramikkunnu’ ennu parayunnathil arthamilla. Kuthaka companiyayalum avarkku nyam palichu kodukkan sarkar badhyastharanu.
  (2) Vishwaprabha soochippichathupole, mattu paneeyangalil ulla keetanashiniyum amsham kandupidikkan naam shramikkathathendukondu? Athilum keedanashiniyundenkil ithupole pittennu kalathuthanne naam nirodhikkumo? Ee irattathappanu enne samshayalu akkunnathu. Alukalute arogyam aanu nammute lakshyamenkil enthukondu ilaneer naam nirodhichilla?
  Anpumani paranjathu valare nyayamaya karyamanu. CSE-yude report patikkuvan alpam samayam tharoo.

 9. എനിക്കു കിട്ടിയ ഒരു ഈമെയില്‍ മെസ്സേജ്‌ ചുവടെ ചേര്‍ക്കുന്നു. അതില്‍ പറയുന്ന പഞ്ചഭൂതങളെ മലിനീമസമാക്കുന്ന വിഷവസ്തുക്കളുടെ ജലത്തിലെ സാന്നിധ്യം നമ്മുടെ ആരോഗ്യത്തിന് എന്തുമാത്രം ഹാനികരമാകുമെന്ന്‌ സൂചന നല്‍കുന്നു. പൈപ്പ്‌ വെള്ളവും മഴവെള്ളവും ആരോഗ്യത്തിന് ഹാനികരം തന്നെയാണ്. എന്റെ കിണറ്റിലെ വെള്ളം ഞാനായിട്ട്‌ മലിനീമസമക്കാതിരുന്നാല്‍ എന്റെ പേരക്കുട്ടികള്‍ക്ക്‌ അത്‌ കുടിക്കാം.
  I have seen the detail report of CSE regarding the pesticides in coke and Pepsi. I am doing the same kind of work here for the last 5 years and for my Masters used the same instrument which CSE used for analysis.

  My views on this-
  The Pepsi and Coke “MAY” have some pesticide residue in it. But that comes from the water /sugar source which they use.
  Believe me last time when I came I took a bottle of pipe water from my house (supplied by the government of kerala) and test it in my lab in my college in US. It has so many compounds that causes cancer in it.
  As you have written in your blog so many times by using pesticides and other harmful chemicals most of the water in India are polluted. Do you know one thing? If you use more chlorine to certain kind of water it produced some cancer causing compounds in water?
  Pepsi and Coke are used by less than 1% of the population and in very limited quantity. But water is used by all. I sincerely feel that CSE report is “POLITICALLY MOTIVATED”. If they were sincere they could have tested the drinking water near the Pepsi plant to see the amount of contamination in the drinking water. Also the samples which they claim they found pesticide they could have send it to some other lab and verified it. CSE didn’t do anything.
  Since Pepsi and Coca Cola are multinational companies CSI knows that so called socialists like MP Veerendra Kumar and communist like “VS” will raise such hue and cry. The ban of coke and Pepsi in kerala is like “കാള പെറ്റൂന്ന്‌ കേള്‍ക്കുമ്പം കയറെടുക്കുന്നതു പോലയേ ഉള്ളു”
  Uncle if you don’t believe me just take the water you get every day in your tap and send it some place to analyze it. It will have so many pesticides in that.
  The point I want to make here is banning coke and Pepsi wont solve any issue. AS u write “usage of poisonous pesticides, and other stuffs by Indians have to be stopped or regulated by others.”
  As a person working in the same area, I feel focusing on Pepsi and Coke government is loosing focus on the real issue- that is pesticides and other contaminants in drinking water which they themselves supply to the people.
  I will write to u in detail later.

 10. വെള്ളായണി കായലില്‍ കോളിഫാം ബാക്ടീരിയ വര്‍ധിക്കുന്നതായി മാതൃഭൂമി വാര്‍ത്ത. തൊട്ടടുത്തുള്ള കാര്‍ഷിക സര്‍വകലാശാലയിലെ വര്‍ഷങളയി ഉപയോഗിച്ച പെസ്റ്റിസൈഡുകളുടെ കണക്ക്‌ സര്‍വകലാശാലയില്‍ നിന്നും ലഭിക്കും. ശുദ്ധജലതടാകമെന്ന വെള്ളായണിക്കായല്‍ മലിനപ്പെട്ടത് പോലെതന്നെയാണ് മറ്റ്‌ ശുദ്ധജലതടാകങളും നശിക്കുന്നത്‌. എല്ലാം മനുഷ്യരുടെ സംഭാവന. കൂട്ടത്തില്‍ ഉപയോഗശൂന്യമായ കിണറുകളും കുഴല്‍കിണറുകളും നികത്തുവാനുള്ള നീക്കവും. അവയെ ശുദ്ധീകരിക്കുവാനും ഭൂജലനിരപ്പ്‌ ഉയരുവാന്‍ ജലസംഭരണികളായി സംരക്ഷിക്കുവാനുള്ള നടപടികളുമാണ് വേണ്ടത്‌. ഇനിയെങ്കിലും ജലം മലിനപ്പെടുവാനുള്ള കാരണങള്‍ കണ്ടെത്തി starting point ല്‍ നിന്ന്‌ തിരുത്തുവാനുള്ള നടപടികളല്ലെ വേണ്ടത്‌?

 11. സെന്റര്‍ ഫൊര്‍ സയന്‍സ്‌ ആന്റ്‌ എന്‍‌വയോണ്‍‌മെന്റ്‌സ്‌ പുതിയ റിപ്പോര്‍ട്ട്‌ പുറത്തിറക്കിയിരിക്കുന്നു. ഇംഗ്ലീഷിലുള്ള റിപ്പോര്‍ട്ട്‌ വായിക്കുവാനും മനസിലാക്കുവാനും കഴിവുള്ളവര്‍ പ്രതികരിക്കുമെന്ന്‌ വിശ്വസിക്കുന്നു. എന്റെ കഴിവുകള്‍ പരിമിതമാണ്.

 12. 22-10-06 ല്‍ മാതൃഭൂമിയിലെ കേരളം വിഷം തിന്നുമ്പോള്‍ വായിക്കുക. 23-10-06 ലെ കീടനാശിനിയില്‍ മുങ്ങുന്ന കൃഷി എന്നതും വായിക്കുക. 24-10-06 ലെ സൌന്ദര്യത്തിന് പിന്നിലെ ‘രസതന്ത്രം‘  25-10-06 ലെ നിയമവും നിരോധനവും കടലാസില്‍ മാത്രം വിദ്യാസമ്പന്നരായ കേരളീയര്‍ക്ക്‌ വിഷം ഇഷ്ടമാണെങ്കില്‍ എന്താ ചെയ്യുക.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w

%d bloggers like this: