ബ്ലോഗുകള്‍ക്ക്‌ ഉര്‍വശീ ശാപം ഉപകാരമായി…………..

[lang_ml]വേലിയില്‍ കിടന്ന പാമ്പിനെയെടുത്ത്‌ തോളിലിട്ടതുപോലെയാണ്‌ DoT ഉം ISPs ഉം ചേര്‍ന്ന്‌ ജിയോസിറ്റീസും റ്റൈപ്‌പാടും ബ്ലോഗ്‌സ്പോട്ടും ബ്ലോക്ക്‌ ചെയ്തതിലൂടെ നടപ്പിലാക്കാന്‍ കഴിഞ്ഞത്‌. ലോകവ്യാപകമായി നടന്ന ഇന്റര്‍നെറ്റിലൂടെയുള്ള പ്രതികരണങ്ങളും ദൃശ്യ വാര്‍ത്താ മാധ്യമങ്ങളില്‍ നാളിതുവരെ കിട്ടാത്ത പ്രാധാന്യം നേടിയെടുക്കാന്‍ കഴിഞ്ഞതും ബ്ലോഗുകളുടെ വിശ്വാസ്യത പതിന്മടങ്ങ്‌ വര്‍ദ്ധിപ്പിച്ചു എന്നതാണ്‌ വാസ്തവം. അഭിപ്രായ സ്വാതന്ത്ര്യം എന്ന മഹത്തായ സന്ദേശം ലോകജനതയുടെ മുന്നില്‍ എത്തിയത്‌ വരും നാളുകളില്‍ ബ്ലോഗുകള്‍ പ്രസിദ്ധീകരിക്കുന്നവരുടെ എണ്ണം കൂടുവാന്‍ കാരണമാകും.

ബ്ലോഗുകള്‍ ബ്ലോക്ക്‌ ചെയ്തുകഴിഞ്ഞപ്പോള്‍ എന്താണ്‌ സംഭവിച്ചത്‌ കുറുക്കു വഴികളിലൂടെ ബ്ലോഗുകള്‍ തുറക്കുവാന്‍ മാത്രമല്ല ബ്ലോക്കുകളെ ബ്ലോക്കല്ലാതായി മറ്റുന്ന സാങ്കേതിക വിദ്യകളാണ്‌ ലോകത്തിന്റെ പല ഭാഗങ്ങളില്‍നിന്നുമായി വന്നെത്തിയത്‌. വിദേശമാധ്യമങ്ങള്‍ ഏറ്റവും കൂടുതല്‍ കണ്ടെത്തിയത്‌ ബോംബെയിലെ ബോംബു സ്പോടനവുമായി ബന്ധപ്പെട്ട്‌ സഹായഹസ്തവുമായി പ്രവര്‍ത്തിച്ച ഒരു ബ്ലോഗും അതില്‍പെടുന്നുവെന്നതാണ്‌. ധാരാളം വാര്‍ത്തകളാണ്‌ ഇതുമായി ബന്ധപ്പെട്ട്‌ കഴിഞ്ഞ 17 മുതല്‍ മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുള്ളത്‌.

Bloggers Collective Group 

Protests by Bloggers in India[/lang_ml]

Advertisements

2 പ്രതികരണങ്ങള്‍

  1. ഇതൊരു മലയാളം ബ്ലോഗേഴ്‌സിനുള്ള സന്തോഷവാര്‍ത്തയായിക്കോട്ടെ

  2. അതെ, ഗവണ്‍‌മെന്റ് ഉദ്ദേശിച്ചതൊന്നു, സംഭവിച്ചതൊന്ന്, അതുകൊണ്ടുണ്ടായതൊന്ന്..

    എന്തായാലും, സംഭവിച്ചതെല്ലാം നല്ലതിന് എന്നു കരുതി സമാധാനിക്കാം.. ഐ എസ് പികള്‍ നല്ലകുട്ടികളായി നേര്‍വഴി വരുമെന്നും, ഭാവിയില്‍ ഇതു പോലെയുള്ള തോന്ന്യാ‍സങ്ങള്‍ കാണിക്കുന്നതിനു മുന്‍പ് ഒരു രണ്ടു വട്ടം ആലോചിക്കും എന്നും പ്രത്യാശിക്കാം..

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w

%d bloggers like this: