ബ്ലോഗുകള്‍ ബ്ലോക്കുചെയ്തതിനെതിരെ പ്രതികരിക്കുക

[lang_ml]ബ്ലോഗുകള്‍ ബ്ലോക്കു ചെയ്തതിലൂടെ സാധാരണക്കാരുടെ അഭിപ്രായ സ്വാതന്ത്ര്യമാണ്‌ തടയപ്പെട്ടിരിക്കുന്നത്‌. ലോകവ്യാപകമായി പ്രധിക്ഷേധം ഇരമ്പുകയാണ്‌. വിക്കിപീഡിയ ആ ദൗത്യത്തില്‍ പങ്കാളിയാണ്‌. അതേപോലെ മറൊരു ഗ്രൂപ്പും സജീവമാണ്‌. പല പേജുകളിലൂടെയും ബ്ലോഗുകള്‍ തുറക്കാമെന്നിരിക്കെ ഇത്തരം ബ്ലോക്കു ചെയ്യലുകള്‍കൊണ്ട്‌ ഉദ്ദേശിക്കുന്നതെന്താണ്‌. ഭീകര വാദം നേരിടാനാണെങ്കില്‍ അത്തരം ബ്ലോഗുകള്‍ മാത്രം ബ്ലോക്ക്‌ ചെയ്താല്‍ പോരെ? പുതുതായി രൂപം കൊള്ളുന്ന ബ്ലോഗുകളുടെ സമൂഹം ഇന്ന്‌ പല്‍ര്‍ക്കും ഒരു തലവേദനയ്‌ആയി മാറുന്നു. അതാകണം ബ്ലോക്കു ചെയ്യുവാനുള്ള കാരണം. തഴെ കാണുന്ന രീതിയില്‍  nyud.net:8080 ചേര്‍ത്താല്‍ മതി നിങ്ങളുടെ ഏതു ബ്ലോഗുകളും തുറക്കാം.

http://entegraamam.blogspot.com.nyud.net:8080/  or  through http://www.pkblogs.com/ |  http://www.inblogs.net/  etc.

Join:  http://groups.google.com/group/BloggersCollective

Add your name:  http://censorship.wikia.com/wiki/Protests_By_Bloggers

Press Coverage: http://censorship.wikia.com/wiki/Press_Coverage_of_The_Ban

ഈ ദേശത്തിന്റെ നന്മ ആഗ്രഹിക്കുകയും ദേശസ്നേഹവുമുള്ള നമ്മോടെന്തിനീ ക്രൂരത. അങ്ങാടിയില്‍ പിഴച്ചതിന്‌ അമ്മേതല്ലണോ?[/lang_ml]

Advertisements

20 പ്രതികരണങ്ങള്‍

 1. ബൂലോഗരെ ഇതിലെ ഇതിലെ ………..
  ബ്ലോഗുകള്‍ ബ്ലോക്ക്‌ ചെയ്തതിനെതിരെ പ്രതിക്ഷേധിക്കുന്നതില്‍ നിങ്ങളും പങ്കാളികളാകൂ.

 2. By banning few blog sites in the name of terrorism India is making herself shamefull in the world community.If there is any truth in the statement as
  ” India the largest democratic country” and the new Right for Information ammendment, this act is a pure violation of all the policies and democracy. I really suspect the motive behind this ban, whether it in any way connected to terrorism or another act of dirty indian political interference in the public convenience.

  I hereby submit my strong disapproval aganist the ban of some blog sites which are in general meant for communication in Online community.

  -Lidiya Joy

 3. സത്യസന്ധമായ എല്ലാ ബ്ലോഗ്ഗുകളും ഏകപക്ഷീയമായി നിരോധിച്ചതിനെതിരെ ഞാനും ഈ വേദിയില്‍ എന്റെ പ്രതിഷേധം അറിയിക്കട്ടെ

 4. താങ്കളുടെ സമ്മതത്തോടെ കുറച്ചു കൂടി വ്യതമായി വിവരിക്കട്ടെ..

  തനിമലയാളം സൈറ്റില്‍ ഒരു ബ്ലോഗ്‌ ലിങ്ക്‌ ക്ലിക്ക്‌ ചെയ്ത ശേഷം വരുന്ന URL എഡിറ്റ്‌ ചെയ്ത്‌ താഴെ പറയുന്ന correction വരുത്തുക…
  blogspot.com എന്ന് കഴിഞ്ഞാല്‍ ഉടന്‍ .nyud.net:8080 എന്നുകൂടി ചേര്‍ക്കുക..
  ഉദാഹരണത്തിന്‌.. മിഠായി ഹീറൊ.. എന്ന ബ്ലോഗ്‌ വായിക്കുവാന്‍ click ചെയ്താല്‍ വരുന്ന http://sooryodayamdiary.blogspot.com/2006/07/blog-post_17.html എന്ന ലിങ്കിനെ എഡിറ്റ്‌ ചെയ്ത്‌
  http://sooryodayamdiary.blogspot.com.nyud.net:8080/2006/07/blog-post_17.html എന്നാക്കി മാറ്റുക…

 5. ഇതാ ഈ ലിങ്കില്‍ http://webaccelerator.google.com/ പോയി ഗൂഗിള്‍ വെബ്ബ് ആക്സിലെറേറ്റ്ര്‍ ഡൌണ്‍ലോഡ് ചെയ്താല്‍ മതി….വേറെ ഒരു പ്രോക്സിയുടെ ആവശ്യം വരുന്നില്ല, മാത്രവുമല്ല പേജ് ലോഡിങ്ങും വേഗത്തിലായിരിക്കും…ഞാന്‍ ഇപ്പോള്‍ ഇന്ത്യയിലാണ് , എനിക്കിപ്പോള്‍ ബ്ലോഗ്ഗ്സ്പോട്ട് സൈറ്റുകള്‍ അക്സസ്സ് ചെയ്യുവാനോ, കമന്റ്റുകള്‍ പോസ്റ്റ് ചെയ്യുവാനോ യാതൊരു ബുദ്ധിമുട്ടുമില്ല……(ന്യൂസ് സൈറ്റുകള്‍ ബ്രൌസ്സ് ചെയ്യുന്നവര്‍ ഇടയ്ക്കിടെ refresh ചെയ്യുന്നത് നന്നായിരിക്കും, ഇല്ലെങ്കില്‍ ലേറ്റസ്സ്റ്റ് ന്യൂസുകള്‍ അപ്ഡേറ്റ് ചെയ്യപ്പെട്ടില്ല എന്നു വരാം….അതു മാത്രമാണ് ഞാന്‍ കണ്ടൊരു ന്യൂനത)….

 6. ഇന്ത്യന്‍ സമയം 1.00 പി എം (യൂയേയി 11.30 ഏ എം) മുതല്‍ സ്റ്റുഡിയോയില്‍ നിന്നും പിടിച്ച്‌ പുറത്താക്കും വരെ അതുല്യാ ശര്‍മ്മ ഇന്ത്യയില്‍ ബ്ലോഗ്‌സ്പോട്ട്‌ ഡോട്ട്‌ കോം ബ്ലോക്ക്‌ ചെയ്തതിനെക്കുറിച്ചും ഗോള്‍ഡ്‌ സ്പോട്ട്‌ കിട്ടാനില്ലാത്തതിനെക്കുറിച്ചും രാവിലേ തന്നെ ഉച്ചയാകാത്തതിനെക്കുറിച്ചും സംസാരിക്കുന്നതായിരിക്കും.

 7. ഒരു പ്രതികരണവും ഇല്ലല്ലോ? ഇന്ത്യയിലുള്ളവരും വിദേശത്തുള്ളവരും ഒരുമിച്ച് മിണ്ടാതിരിക്കുന്നു. ബ്ലോഗ്‌സ്പോട്ട് ഇന്ത്യയില്‍ നിരോധിച്ചത് നന്നായി എന്നാണോ എല്ലാവരും ചിന്തിക്കുന്നത്? അഭിപ്രായങ്ങള്‍ ഒന്നും ഇല്ലേ?

 8. വെബ് ആക്സിലറേറ്ററിട്ടാല്‍ ബ്ലോഗ്സ്പോട്ട് കിട്ടുമെന്നാണോ? കിട്ടുന്നില്ലല്ലോ…

 9. ആര് രാ അവടെ ബ്ലോഗുകള്‍ നിരോധിക്കുന്നതും പ്രതികരിക്കാതിരിക്കുന്നതും????

  nyud.net:8080 സൂത്രമുള്ളപ്പോള്‍ എന്തിനു ബേജാറ് ! നിരോധികളോട് പോകാന്‍ പറ, ഹല്ല പിന്നെ!

 10. കൂട്ടുകാരേ,

  ബ്ലോഗുകള്‍ നിരോധിച്ചിരിക്കുന്നത് ഒരു താല്‍ക്കാലികമോ നിസ്സാരമോ ആയ പ്രശ്നമല്ല.

  കഴുതക്കൂട്ടങ്ങളില്‍ നിന്നും കഴുതക്കൂട്ടങ്ങളിലേക്കുള്ള Technology transfer നടക്കുമ്പോള്‍ വന്നുചേരുന്ന മഹാവിപത്തുക്കളിലെ ഏറ്റവും പുതിയ സംഭവമാണ് ഈ അബദ്ധം!

  (കാര്‍ബോഫുറാനും എന്‍ഡൊസള്‍ഫാനും മുരടന്‍ വിത്തുകളും നാട്ടിലെ പല പുതിയ സാങ്കേതികസൌകര്യങ്ങളും എയര്‍ ഇന്ത്യയും KSRTC-യും KSEB-യും എല്ലാം എല്ലാം ഇതേ രോഗത്തിന്റെ പ്രത്യക്ഷത്തില്‍ ഭിന്നവും ആത്യന്തികമായി ഏകവും ആയ ലക്ഷണങ്ങളാണ്.)

  ഇതിനെതിരെ പ്രതികരിയ്ക്കാന്‍ ഒരു പക്ഷേ നിങ്ങള്‍ക്കു കൂട്ടായി ഒരൊറ്റയൊരുത്തനും വന്നെന്നു വരില്ല. ചിലര്‍ക്കൊട്ട് അറിവില്ലാതെയും പോയി, മറ്റു ചിലര്‍ക്കറിവേറിയും പോയി!

  ഇതിനെതിരെ പ്രക്ഷോഭിക്കാന്‍ ഒരു പക്ഷേ നിങ്ങള്‍ക്കധികം നാള്‍ കിട്ടിയെന്നു വരില്ല. വന്നു കേറുന്ന ഏതു ദുര്‍ഭൂതത്തേയും നാലുദിനം കൊണ്ടു നമ്മുടെ തന്നെ വീട്ടുകാരനായി കരുതുക നമ്മുടെ സ്വഭാവമായിപ്പോയി! രണ്ടു ദിവസം കഴിയുമ്പോള്‍ ഈ ഇരുളില്‍‍ നാം വെളിച്ചം കണ്ടെത്തി സസുഖം പൂണ്ടുപോകാം.

  ഒരബദ്ധം നാളെ വിശ്വാസവും ആചാരവും നിഷ്ഠയും നിയമവുമായി മാറും വരെ നമുക്കു നമ്മുടെ തലകള്‍ ഈ മണ്ണലില്‍ പൂഴ്ത്തിവെക്കാം!

  ബ്ലോഗുകളിലേക്കു ചെന്നെത്താന്‍ മറ്റു കുറുക്കുവഴികള്‍ കാണുന്നതാവരുത് നമ്മുടെ പരിഹാരക്രിയ!

  പൊന്നുതമ്പുരാനേ, എന്റെ നാടു കാക്കാന്‍ ഒരു ജോര്‍ജ്ജ് ഓര്‍വെലിനെയെങ്കിലും തന്നയക്കൂ…

 11. അരനൂറ്റാണ്ട് കൊണ്ട് ബാധിച്ച രാഷ്ട്രീയ ഉദ്യോഗസ്ഥ ജീര്‍ണതയില്‍ നിന്നും ഇനിയും ഇത്തരം എത്ര ജനാധിപത്യ പ്രഹസനങ്ങള്‍ നമ്മള്‍ കാണാനിരിക്കുന്നു.

 12. @ikkaas
  എനിക്കിവിടെ കിട്ടുന്നുണ്ട്….അതു കൊണ്ട് പറഞ്ഞതാ….വെറെ ചിലര്‍ക്കും കിട്ടിയിരുന്നു….

 13. റോയിറ്റേര്‍സ്‌ ന്യൂസ്‌ ഇന്ത്യയില്‍ ബ്ലോഗ്‌ ബാന്‍ ചെയ്തെന്ന വാര്‍ത്ത പ്രസിദ്ധീകരിച്ചതിനു താഴെ നിങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തുക.
  http://blogs.reuters.com/2006/07/19/india-bans-some-blogs/#respond
  എന്നിട്ട്‌

  ഇറാന്‍, എത്തിയോപ്യ, പാകിസ്ഥാന്‍ എന്നീ പുരോഗമനരാഷ്ട്രങ്ങളുടെ പാത പിന്തുടര്‍ന്ന് ഇന്ത്യയും ബ്ലോഗറിന്‌ ഊരുവിലക്ക്‌ കല്‍പ്പിച്ചത്‌
  http://www.bbc.co.uk/blogs/theeditors/ എന്ന വിലാസത്തില്‍ ബി ബി സി യീറിയിക്കുക. റൈറ്റ്‌ ഓഫ്‌ ഇന്‍ഫോര്‍മേഷന്‍, ഫ്രീഡം ഓഫ്‌ എക്സ്പ്രഷന്‍ എന്നൊക്കെ പറയുന്ന സര്‍ക്കാരിനെക്കൊണ്ട്‌ പറഞ്ഞതുപോലെ ചെയ്യിക്കാമോ എന്നൊന്നു നോക്കാമല്ലോ.

 14. എല്ലാ ബ്ലോഗുകളും നിരോധിച്ചതിലൂടെ അവര്‍ ഒരു കാര്യം വ്യക്തമാക്കുകയുണ്ടായി. പഴമക്കാര്‍ പറയുന്നത് വളരെ അര്‍ത്ഥവത്താണെന്ന്, അതായത് എലിയെ കൊല്ലാന്‍ ഇല്ലം ചുട്ടു എന്നു കേട്ടീട്ടില്ലേ, അതാണിവിടേയും ഉണ്ടായത്. ഇത്തരം അല്പത്തരത്തിനെതിരെ എന്റ് പ്രതിക്ഷേധം ഞാന്‍ അറിയിച്ചുകൊള്ളുന്നു.

 15. വളരെ വളരെ പ്രതിഷേധാര്‍ഹമായ നടപടിയാണിത്‌. തികച്ചും തുറന്ന വേദിയായ ബ്ലോഗുകള്‍ തീവ്രവാദികള്‍ ആശയവിനിമയത്തിനുപയോഗിക്കുന്നു എന്നു പറഞ്ഞാണ്‌ ഇപ്പോള്‍ ബ്ലോക്ക്‌ ചെയ്തിരിക്കുന്നത്‌ (അതോ ആശയ പ്രചാരണത്തിനോ?).

  ഇമെയിലും ഡിസ്കഷന്‍ ഫോറങ്ങളും ഒക്കെയായി മറ്റനേകം മാര്‍ഗ്ഗങ്ങള്‍ തുറന്നിരിക്കെയാണ്‌ ഈ വിവരംകെട്ട നടപടി.

  നിലവിലുള്ള ശരിയായ ലിങ്കിനു പുറമെ പികെബ്ലോഗ്‌.കോം വഴിയുള്ള ഒരു ലിങ്ക്‌ കൂടെ (അല്ലെങ്കില്‍ nyud.net:8080 വഴി) ഒരോ ബ്ലോഗ്‌ എന്റ്രിക്കും തനി മലയാളം പേജില്‍ തന്നെ നല്‍കാന്‍ സാധിക്കുമോ ഏവൂരാനേ?

 16. ഇന്റര്‍നെറ്റ്‌ ചാര്‍ജിനൊപ്പം നികുതിയും പിരിക്കുന്നു. എന്നിട്ട്‌ ചിലര്‍ പറയുന്നു 17 എണ്ണമേ നിരോധിച്ചിട്ടുള്ളുവെന്ന്‌. ചിലര്‍ പറയുന്നു 11 എണ്ണമെന്ന്‌. എന്തായലും കണ്‍സ്യൂമര്‍ പ്രൊട്ടക്‌ഷന്‍ ആക്റ്റിന്റെ പരിധിയില്‍ വരുന്ന ഈ നിയമലംഘനം എന്തുകൊണ്ടുണ്ടായി. ഇനിയും ഉണ്ടാകില്ല എന്ന്‌ എന്താണ്‌ ഉറപ്പ്‌. നാളെ അരിയില്‍ എവിടെയെങ്കിലും വിഷം കണ്ടാല്‍ കടകളിലൂടെ വില്‍ക്കുന്ന അരിയും നിരോധിക്കുമോ? അതിന്‌ തുല്യമല്ലെ ഇതും. ഇത്ര്യുമൊക്കെ ആയിട്ടും ചിലര്‍ സാരമില്ല എന്ന്‌ പറഞ്ഞ്‌ ദേശസ്നേഹത്തിന്റെ പേരില്‍ സര്‍ക്കരിനെ വിമര്‍ശിക്കരുത്‌ എന്നു പറയുമ്പോള്‍ ദുഃഖം തോന്നുന്നു. എല്ലാ കുറ്റവും ISPs ന്റെ മുകളില്‍ ചുമത്തുന്നതെന്തിനാണ്‌.

 17. ചന്ദ്രേട്ടാ
  നാളെ മുമ്പായില്‍ ഭീകരര്‍ അരിയിലോ വെള്ളത്തിലോ വിഷം കലര്‍ത്തിയിട്ടുണ്ടെന്നറിഞ്ഞാല്‍ തീര്‍ച്ചയായൂം അരിയും വെള്ളവും മൊത്തം സര്‍ക്കാര്‍ വിതരണം നിറുത്തും സത്യാവസ്ഥ അറിയുന്ന വരെ. ഇവിടെ അമേരിക്കയില്‍ നാലു പ്ലെയിന്‍ റാഞ്ചിക്കൊണ്ട് പോയെന്നറിഞ്ഞപ്പോള്‍ മൊത്തം പ്ലേനുകളും നിലത്തിറക്കി…രണ്ട് ദിവസം ഒന്നും പറക്കാന്‍ അനുവദിച്ചില്ല…അതെങ്കിലും ഗവണ്മെന്റ് ചെയ്തില്ലെങ്കില്‍ പിന്നെ അത് ബുദ്ധിശൂന്യത ആവില്ലെ? അമേരിക്കയില്‍ പ്ലേനുകള്‍ നിലത്തിറുക്കക,പറക്കാന്‍ അനുവദിക്കാതിരിക്കുക എന്ന് പറഞ്ഞാല്‍ ശരിക്കും ഈ രാജ്യത്തിന്റെ ഞരമ്പു മുറിക്കുന്നതിന് തുല്ല്യമാണ്..അത്രമാത്രം വിമാനങ്ങളെ അവര്‍ ആശ്രയിക്കുന്നുണ്ട്..

  നമ്മള്‍ എല്ലാത്തിനും വെറുതെ പ്രതികരിച്ചിട്ട് കാര്യമില്ലാന്ന് തന്നെയാണ് എനിക്ക് തോന്നുന്നത്…രാജ്യ സുരക്ഷ തന്നെയാണ് ബ്ലോഗുകളേക്കാള്‍ മുഖ്യം! ഇതു നാട്ടില്‍ മാത്രമല്ല,അമേരിക്കയിലും ഇത്തരത്തിലുള്ള ബ്ലോഗുകള്‍ നിരോധിക്കപ്പെടുന്നുണ്ട്.. റോഡുണ്ടെന്ന് കരുതി ട്രാഫിക്ക് നിയമങ്ങള്‍ ലംഘിച്ചാല്‍ ശരിയാവില്ലലൊ…
  ഭീകരര്‍ പണ്ടത്തെപ്പോലെ അല്ല, കമ്മ്യൂണിക്കേഷനില്‍ വളരെ മുന്‍പന്തിയില്‍ ആണ്. അത് നമ്മള്‍ അറിഞ്ഞേ തീരൂ…മാത്രമല്ലെ ഇതു കണ്ട്രോള്‍ ചെയ്യാന്‍ വളരെ ബുദ്ധിമുട്ടും ഉണ്ട്…നമ്മുടെ താല്‍ക്കാലികമായ ബുദ്ധിമുട്ടുകള്‍ക്ക് വേണ്ടി നമ്മള്‍…..

  ഇതു ഐ.ഇസ്.പി -കള്‍ കാണിച്ച മണ്ടത്തരം തന്നെയാണ് – അതവര്‍ സമ്മതിച്ചും കഴിഞ്ഞു..പിന്നെ എന്ത്? ഗവണ്മെനിന്റെ ഫാക്സ് സന്ദേശം കണ്ടതല്ലെ? അതില്‍ ചില സൈറ്റുകളെ പറ്റി മാത്രമെ പരാമര്‍ശം ഉള്ളൂ..

  എന്തായലും ഞാനിവിടെ നിറുത്തുന്നു…നമ്മള്‍ എന്തിനും ഏതിനും ഗവണ്മെനിന്റെ പഴി ചാരാതെ ഇരിക്കുക എന്നാ‍ണ് എന്റെ നയം. നമ്മുടെ ഒക്കെ തന്നെ ഒരംശം ആണ് ഭരണത്തില്‍ ഇരിക്കുന്നവരും.

 18. നിരോധനം കൊണ്ട്‌ ആര്‍ക്കെങ്കിലും എന്തെങ്കിലും ഉപയൊഗം ഉണ്ടെങ്കില്‍ കൊള്ളാമായിരുന്നു. ഇതു വെറുതെ ഹോം വര്‍ക്ക്‌ ചെയ്യാതെ എടുത്ത തീരുമാനം..

 19. ദേവാനന്ദ്‌: ക്ഷമിക്കുക താങ്കളുടെ കമെന്റ്‌ മോഡറേഷന്‍ കാത്ത്‌ കിടക്കുകയായിരുന്നു. റോയിട്ടേഴ്‌സ്‌ പേജില്‍ ഞാനൊരു കമെന്റ്‌ ക്രമനമ്പര്‍ എട്ടായി ഇട്ടു. അതും മോഡറേഷന്‌ വിധേയമാണ്‌. സൂര്യ റ്റി.വി ബ്ലോഗ്‌ ബ്ലോക്കുചെയ്തതുമായി ബന്ധപ്പെട്ട്‌ എന്നെ കവര്‍ ചെയ്തിട്ടുണ്ട്‌ വെളിച്ചം കാണിക്കുമെങ്കില്‍ ബൂലോഗക്ലബില്‍ ഇടാം.

 20. റോയിട്ടേഴ്‌സ്‌ പേജില്‍ ഞാനൊരു കമെന്റ്‌ ക്രമനമ്പര്‍ എട്ടായി ഇട്ടു.
  http://blogs.reuters.com/2006/07/19/india-bans-some-blogs/#respond
  Freedom of speach is an “Atombomb” for somebody. Thus Geocities, Typepad & Blogspot blocked in India. Few evidence of irregularities are avilable in my pages related with Rubber. “Is Right to know information is a hidden thing?”

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )

%d bloggers like this: