എലിയെ പേടിച്ച്‌ ഇല്ലം ചുടുന്നു

[lang_ml]2006 ജീലൈ 17 ഉച്ചമുതല്‍ ബ്ലോഗര്‍ പേജുകളൊന്നും തുറക്കാന്‍ കഴിയുന്നില്ല. പിന്മൊഴികളില്‍ എല്ലാപേരും കമെന്റും രേഖപ്പെടുത്തുന്നുണ്ട്‌. സന്ധ്യമയങ്ങിയിട്ടും അതുതന്നെ ഗതി. ജിയോസിറ്റീസ്‌ തുറ‍ക്കാന്‍ കഴിയാതായിട്ട്‌ ദിവസങ്ങള്‍ പലതു കഴിഞ്ഞു. ജിയോസിറ്റീസിന്റെ സ്റ്റാറ്റിസ്റ്റിക്സ്‌ പേജില്‍ നോക്കിയാല്‍ ഒരുവ്യത്യാസവുമില്ലാതെ ആരൊക്കെയോ പേജുകള്‍ തുറക്കുന്നും ഉണ്ട്‌. ഈ പോക്കിന്‌ പോയാല്‍ സൗജന്യ പേജുകളെല്ലാം ബ്ലോക്കുചെയ്യുന്ന കോളാണ്‌ കാണുന്നത്‌. ഇനി തത്തമംഗലവും ചിന്തയും മാത്രമാവുമോ മലയാളികള്‍ക്ക്‌ ശരണം.

പലരുമായും ചാറ്റിംഗിലൂടെ സന്ധ്യക്ക്‌ ശേഷം വിവരം തിരക്കിയപ്പോള്‍ അവര്‍ക്കെല്ലാം ബ്ലോഗ്ഗര്‍ പേജുകള്‍ തുറക്കാന്‍ കഴിയുന്നുണ്ട്‌. അവസാനം ഞാന്‍ മണ്ടനാണെന്ന്‌ സ്വയം വിശേഷിപ്പിക്കുന്ന സമര്‍ത്ഥനെ ത്തന്നെ ശരണം പ്രാപിച്ചു. തിരികെ ഒരു ചോദ്യം ചന്ദ്രേട്ടന്‍ അറിഞ്ഞില്ലെ ബ്ലോഗര്‍ ഇന്ത്യയില്‍ ബ്ലോക്ക്‌ ചെയ്തിരിക്കുന്നു. മെയിലുകളൊന്നും കിട്ടിയില്ലെ എന്നും – കൂടെ ഒരു ബ്ലോഗ്‌ സ്പോട്‌ ലിങ്കും. ഈ വിവരം തത്തമംഗലത്തോട്‌ ചോദിച്ചപ്പോള്‍ പുള്ളിക്കാരനും അറിഞ്ഞില്ല. എന്നോട്‌ ലിങ്ക്‌ കൊടുക്കാന്‍ പറഞ്ഞു. അത്‌ വായിച്ചിട്ട്‌ നേരിട്ട്‌ ഫോണില്‍ത്തന്നെ പ്രശാന്ത്‌ ബന്ധപ്പെടുകയുണ്ടായി.

അവസാനം ബി.എസ്‌.എന്‍.എല്‍ ന്റെ കണക്‌ഷന്‍ നോക്കിയപ്പോള്‍ ബ്ലോഗര്‍ പേജുകള്‍ തുറക്കുന്നും ഉണ്ട്‌. തത്തമംഗലം പറഞ്ഞപ്രകാരം ISP യെ വിളിച്ചു. ഹേയ്‌ ബ്ലോഗര്‍ ബ്ലോക്കൊന്നും ചെയ്തിട്ടില്ല എന്നു പറഞ്ഞ്‌ ബ്ലോഗറിടെ IP നമ്പരും തന്നു. ഞാന്‍ പറഞ്ഞു നിങ്ങള്‍ എന്റെ പേജുകള്‍ തുറന്നു നോക്കുക. മറുപടി ഹാ തുറക്കുന്നില്ല. പിന്നെ ഞാന്‍ തനിമലയാളം ഡോട്‌ ഒാര്‍ഗ്‌ പേജ്‌ കൊടുത്തു. തുറന്നിട്ട്‌ ഏതെങ്കിലും ലിങ്ക്‌ ഓപ്പണ്‍ ആകുന്നുണ്ടോ എന്ന്‌ നോക്കാന്‍ പറഞ്ഞു. ഫലം ഇല്ല എന്നു തന്നെ. അന്വേഷിക്കാം എന്ന മറുപടിയും കിട്ടി. 12 മണിക്കൂര്‍ കഴിഞ്ഞിട്ടും രക്ഷയില്ല.

അച്ഛന്‍ ഇച്ഛിച്ചതും വൈദ്യന്‍ കല്‍പ്പിച്ചതും പാലെന്നാണ്‌ ISP ക്ക്‌. കാരണം മലയാളം ബ്ലോഗുകളും യൂണിക്കോടും അവര്‍ക്കിഷ്ടമല്ല. കാരണം വെബ്‌ അഡ്രസും ഡൊമൈന്‍ നെയിമും വിറ്റ്‌ കാശാക്കുന്നവര്‍ക്ക്‌ ഇത്തരം സൗജന്യങ്ങളില്‍ നിയന്ത്രണം വരുന്നതില്‍ സന്തോഷമേ കാണൂ. അതുകൊണ്ടാണല്ലോ ഒരു ഇന്‍ഫര്‍മേഷന്‍ കിട്ടിയപ്പോള്‍ വായിച്ചുപോലും നോക്കാതെ ബ്ലോഗര്‍ ബ്ലോക്ക്‌ ചെയ്തുകളഞ്ഞത്‌. എന്തായാലും ബി.എസ്‌.എന്‍.എല്‍ വായിച്ചു നോക്കിയത്‌ ആശ്വാസമായി.

ഇപ്പോള്‍ (2006 ജൂലൈ 18 ന്‌)  ബി.എസ്‌.എന്‍.എലും ബ്ലോഗ്‌സ്പോട്‌ ബ്ലോക്ക്‌ ചെയ്തിരിക്കുന്നു. ഇനി വേര്‍ഡ്‌ പ്രസ്സ്‌ എന്നു ബ്ലോക്കു ചെയ്യുമെന്ന്‌ കാത്തിരുന്ന്‌ കാണാം. ബ്ലോഗുകളുടെ വിശ്വാസ്യത ആര്‍ക്കും വേണ്ട. മാധ്യമങ്ങല്‍ വറയുന്നത്‌ വായിക്കുകയും കേള്‍ക്കുകയും ചെയ്താല്‍ മതി. അതിനെയാണ്‌ ജന ആധിപത്യം എന്നു പറയുന്നത്‌.

Insert your protest in Wiki[/lang_ml]

Advertisements

7 പ്രതികരണങ്ങള്‍

 1. Join this Groupഅതിനെയാണ്‌ ജന ആധിപത്യം എന്നു പറയുന്നത്‌

 2. ചന്ദ്രേട്ടാ, എനിക്ക് ഒരു വിശേഷണത്തിന്റെ ആവശ്യമുണ്ടായിരുന്നോ? 😉 പേര് പറയാമായിരുന്നില്ലേ.

  ഗവേര്‍മെന്റ് ഒരു സൈറ്റ് ബ്ലോക്ക് ചെയ്യുമ്പോള്‍ ഇന്ത്യയിലെ ISP കളോട് ബ്ലോക്ക് ചെയ്യാന്‍ ആവശ്യപ്പെടുകയാണ് ചെയ്യുക. ബാക്കി ഉള്ളവരെല്ലാം പെട്ടെന്ന് തന്നെ ഒരു തീരുമാനമെടുക്കുമ്പോള്‍ BSNL ചുവപ്പ് നാടകളില്‍ കുടുങ്ങി ഈ തീരുമാനം പതുക്കെ മാത്രം നടപ്പിലാക്കുന്നു, അത്രയേ ഉള്ളൂ.

  ഉടന്‍ തന്നെ ഈ ബ്ലോക്ക് മാറുമെന്ന് പ്രതീക്ഷിക്കാം. പണ്ട് യാഹൂ ഗ്രൂപ്പും ബ്ലോക്ക് ചെയ്തിരുന്നല്ലോ ഏതാണ്ട് ഇതേ കാരണത്തിന്. അന്നു ഒരാഴ്ചയ്ക്കകം ആ ബ്ലോക്ക് മാറ്റുകയും ചെയ്തിരുന്നു. അതു പോലെ സംഭവിക്കട്ടെ എന്നാശിക്കാം നമ്മള്‍ക്ക്. ഇന്ത്യ ഭരിക്കുന്നത് തുഗ്ലക്കിന്റെ കൊച്ചുമക്കള്‍ ആണെന്ന് തോന്നിപ്പോകുന്നു ഇതൊക്കെ കാണുമ്പോള്‍.

 3. ഇതു അറിയാണ്ട് പറ്റിയ ഒരു അബ്ദ്ധം ആണ് ചന്ദ്രേട്ടാ..പിന്നെ ഭീകരര്‍ ബ്ലോഗ് ഉപയോഗിക്കുന്നൂന്നൊക്കെ പറഞ്ഞാല്‍..നമുക്കു എന്തായലും കുറച്ച് ദിവസത്തേക്ക് ക്ഷമിക്കാം…രാജ്യത്തിന്റെ രക്ഷക്ക് വേണ്ടിയല്ലെ…..പിന്നെ എല്ലാം ബ്ലോക്ക് ചെയ്തത് ഏതൊ മണ്ടത്തരം പറ്റിയതാവും..അല്ലെങ്കില്‍ എന്തെങ്കിലും കാണും…ഒരു 2 ദയ്സ് കഴിയുമ്പൊ ശരിയാവും..

 4. മനൊരമയില്‍ കണ്ടാണ് ബ്ലൊഗുകള്‍ നാട്ടില്‍ നിരോധിചതു അറിഞതു. പരസ്പരം സല്ലാപങള്‍ നടത്തുന്നതല്ലാതെ മറ്റ് ഉപദ്രവങള്‍ ബ്ലൊഗ്ഗുകാര്‍ ചെയ്യുന്നതായി അറിവില്ല.
  കാത്തിരിക്കാം അല്ലാതെന്താ. കൂടുതല്‍ കൂടുതല്‍ വഴികള്‍ തുറക്കട്ടെ. ട്രൈന്‍ ആയും ബസ് ആയുമൊക്കെ. ഉയരട്ടെ വിശാ‍ല മനസ്കത. കടന്നുവരട്ടെ അയല്‍ക്കാര്‍… നിന്നെപ്പൊലെ നിന്റെ അയലൊക്കക്കാരനെ സ്നെഹിക്കാന്‍ പറഞ്ഞവനെ …കര്‍ത്താവെ…..ഇവിടുത്തെ കൊച്ചച്ചന്‍ അയലൊക്കക്കാരിയെ മാത്രം സ്നെഹിക്കുന്നെ…..എന്തൊരൊ വരട്ട്……
  ഈ ടൈറ്റില്‍ സോങ് ആണിപ്പോള്‍ മനസ്സില്‍ വരുന്നതു.
  നന്ദു. റിയാദ്.

 5. കമെന്റുകള്‍ രേഖപ്പെടുത്തിയവരോട്‌ നന്ദിയും കടപ്പാടും……….

 6. കൂട്ടുകാരേ,

  ബ്ലോഗുകള്‍ നിരോധിച്ചിരിക്കുന്നത് ഒരു താല്‍ക്കാലികമോ നിസ്സാരമോ ആയ പ്രശ്നമല്ല.

  കഴുതക്കൂട്ടങ്ങളില്‍ നിന്നും കഴുതക്കൂട്ടങ്ങളിലേക്കുള്ള Technology transfer നടക്കുമ്പോള്‍ വന്നുചേരുന്ന മഹാവിപത്തുക്കളിലെ ഏറ്റവും പുതിയ സംഭവമാണ് ഈ അബദ്ധം!

  (കാര്‍ബോഫുറാനും എന്‍ഡൊസള്‍ഫാനും മുരടന്‍ വിത്തുകളും നാട്ടിലെ പല പുതിയ സാങ്കേതികസൌകര്യങ്ങളും എയര്‍ ഇന്ത്യയും KSRTC-യും KSEB-യും എല്ലാം എല്ലാം ഇതേ രോഗത്തിന്റെ പ്രത്യക്ഷത്തില്‍ ഭിന്നവും ആത്യന്തികമായി ഏകവും ആയ ലക്ഷണങ്ങളാണ്.)

  ഇതിനെതിരെ പ്രതികരിയ്ക്കാന്‍ ഒരു പക്ഷേ നിങ്ങള്‍ക്കു കൂട്ടായി ഒരൊറ്റയൊരുത്തനും വന്നെന്നു വരില്ല. ചിലര്‍ക്കൊട്ട് അറിവില്ലാതെയും പോയി, മറ്റു ചിലര്‍ക്കറിവേറിയും പോയി!

  ഇതിനെതിരെ പ്രക്ഷോഭിക്കാന്‍ ഒരു പക്ഷേ നിങ്ങള്‍ക്കധികം നാള്‍ കിട്ടിയെന്നു വരില്ല. വന്നു കേറുന്ന ഏതു ദുര്‍ഭൂതത്തേയും നാലുദിനം കൊണ്ടു നമ്മുടെ തന്നെ വീട്ടുകാരനായി കരുതുക നമ്മുടെ സ്വഭാവമായിപ്പോയി! രണ്ടു ദിവസം കഴിയുമ്പോള്‍ ഈ ഇരുളില്‍‍ നാം വെളിച്ചം കണ്ടെത്തി സസുഖം പൂണ്ടുപോകാം.

  ഒരബദ്ധം നാളെ വിശ്വാസവും ആചാരവും നിഷ്ഠയും നിയമവുമായി മാറും വരെ നമുക്കു നമ്മുടെ തലകള്‍ ഈ മണ്ണലില്‍ പൂഴ്ത്തിവെക്കാം!

  ബ്ലോഗുകളിലേക്കു ചെന്നെത്താന്‍ മറ്റു കുറുക്കുവഴികള്‍ കാണുന്നതാവരുത് നമ്മുടെ പരിഹാരക്രിയ!

  പൊന്നുതമ്പുരാനേ, എന്റെ നാടു കാക്കാന്‍ ഒരു ജോര്‍ജ്ജ് ഓര്‍വെലിനെയെങ്കിലും തന്നയക്കൂ…

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w

%d bloggers like this: