മണ്ണിര അല്ലെങ്കിൽ കർഷകന്റെ കലപ്പ

[lang_ml]Your earth is running a fever
From Yahoo News: ‘The National Academy of Sciences, reaching that conclusion in a broad review of scientific work requested by Congress, reported Thursday that the “recent warmth is unprecedented for at least the last 400 years and potentially the last several millennia.” A panel of top climate scientists told lawmakers that the Earth is running a fever and that “human activities are responsible for much of the recent warming.”

“This above content is of a mail received from earthscreen news”

മരണമടഞ്ഞ പ്രാണികളും ഉണങ്ങി പൊഴിയുന്ന സസ്യഭാഗങ്ങളും ഭക്ഷിച്ച്‌ വിസർജിക്കുന്ന കമ്പോസ്റ്റാണ്‌ മണ്ണിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നത്‌. ശരിയായ പഠനങ്ങൾ നടത്താതെ മാരകമായ വിഷങ്ങൾ – കള, കുമിൾ, കീടനാശിനികളായി – ഉപയോഗിക്കുമ്പോൾ മണ്ണിരകൾക്ക്‌ ഭക്ഷിക്കുവാൻ കിട്ടുന്നത്‌ അവയുടെ അന്ത്യത്തിന്‌ കാരണമാകുന്നു. കർഷകന്റെ കലപ്പ എന്നറിയപ്പെടുന്ന ഈ ജീവി ഗ്ലോബൽ വാമിങ്ങിൽനിന്ന്‌ ഈ വിശാലമായ ഭൂമിയെ സംരക്ഷിച്ചിരുന്നു. മറ്റു മിക്ക ജീവികളുടെയും വിസർജ്യത്തെ  മണ്ണിരകൾക്ക്‌ ഭക്ഷിക്കുവാൻ കിട്ടുമ്പോഴും അതിൽ വിഷാംശം കളർന്നിരിക്കുമെങ്കിലും ദോഷകരമായിരുന്നില്ല. മനുഷ്യന്റെ പാശ്ചാത്യ സംസ്കാരം വിസർജ്യത്തെ ഭക്ഷ്യയോഗ്യമല്ലാത്ത രീതിയിൽ മലിനപ്പെടുത്തിയും (തുണികഴുകുവാൻ ഉപയോഗിക്കുന്ന ഡിറ്റർജെന്റുകൾ, ക്രൂഡോയിന്റെ അവശിഷ്ടങ്ങൽ മുതലായവ കലർത്തി) മണ്ണിനെ മരണത്തിലേയ്ക്ക്‌ നയിക്കുന്നു. ഫലമോ ഗ്ലോബൽ വാമിംഗ്‌ എന്നുപറയുന്ന വിനാശത്തെ ക്ഷണിച്ചുവരുത്തി ചുരുക്കം ചില ശാസ്ത്രജ്ഞന്മാരുടെ ഉറക്കം കെടുത്തുന്നു. വായുമലിനീകരണം ജലമലിനീകരണത്തിന്‌ കാരണമാകുകയും ആ ജലം കൂടുതൽ മണ്ണിരകളെ നശിപ്പിക്കുകയും ചെയ്യുന്നു.

ഇത്തരം മലിനീകരിക്കപ്പെടുന്ന ജലമാണ്‌ മഴവെള്ള സംഭരണികളുണ്ടാക്കി നമ്മോട്‌ കുടിക്കുവാൻ പറയുന്നത്‌. മണ്ണിരകളെ ടാങ്കുകളിൽ വളർത്തി കമ്പോസ്റ്റുണ്ടാക്കുവാനും നിർദ്ദേശിക്കുന്നു. ഗുണനിലവാരമുള്ള ജലത്തിന്‌ മണ്ണിലടങ്ങിയിട്ടുള്ള പല മൂലകങ്ങളും രുചി പകരുകയാണ്‌ ചെയ്യുന്നത്‌. ഇവിടെയാണ്‌ കിണറുകൾ സംരക്ഷിക്കപ്പെടേണ്ടതിന്റെയും ഭൂജലവിതാനം പരിപാലിക്കപ്പെടേണ്ടതിന്റെയും ആവശ്യകത ബോധ്യമാകുന്നത്‌.
എന്റെ  ചെറിയൊരനുഭവം വിശദീകരിക്കട്ടെ. ഒരിക്കൽ ഉണങ്ങിക്കിടന്ന രണ്ട്‌ ടൺ ചാണകത്തിൽ ചുവപ്പുനിറത്തിലുള്ള ധാരാളം അട്ടകൾ (ഏന്റെ നാട്ടിൽ നമ്പൂതിരിയട്ട എന്ന്‌ പറയും) കാണുവാനിടയായി. വേപ്പിൻ പുണ്ണാക്ക്‌ വാങ്ങിയിട്ടുനോക്കി എന്നിട്ട്‌ ഒരു പ്രയോജനവും ഉണ്ടായില്ല. ഒടുവിൽ ഒരുകിലോയുടെ കാർബോഫുറാൻ വാങ്ങിക്കൊണ്ടുവന്ന്‌ ഒരൻപതുഗ്രാം പുറമേകൂടി വിതറി. താൽക്കാലികമായി അട്ടകളെല്ലാം ചത്തു. എന്നാൽ ചുറ്റിലും കണ്ടിരുന്ന പ്രോട്ടോക്കോളസ്‌ വർഗത്തിൽപെട്ട മണ്ണീരകൾ പൂർണമായി നശിക്കുകമാത്രമല്ല അട്ടകൾ വീണ്ടും ഉണ്ടാകുകയും അഞ്ചുവർഷത്തേയ്ക്ക്‌ മണ്ണിരകൾ ഉണ്ടാകാതിരിക്കുകയും ചെയ്തു.

“Yes. The answer is by saving fertile soil and earthworms is a remedy for Global Warming”

ജൈവസമ്പുഷ്ടമായ മണ്ണിൽ വളരുന്ന പുൽക്കൊടിൾക്കും വൃക്ഷലതാദികൾക്കും മാത്രമെ ഭൂമിയെ തണുപ്പിക്കുവാനും മഴപെയ്യിക്കുവാനും കഴിയുകയുള്ളു. കോൺക്രീറ്റ്‌ കെട്ടിടങ്ങൾക്കും, ടാറിട്ടറോഡുകൾക്കും, കാർബൺമോണോക്‌സൈഡിനും, മറ്റ്‌ വിഷവാതകങ്ങൾക്കും ആഗോളതാപനം വർദ്ധിപ്പിക്കുവാനെ കഴിയൂ. ഭൂമിക്ക്‌ ദഹിക്കാത്തവ കഴിവതും ഒഴിവാക്കുക. മണ്ണിരകൾക്ക്‌ മണ്ണിൽ വളരുവാനുള്ള അവസരം ലഭ്യമാക്കുക.[/lang_ml]

Advertisements

8 പ്രതികരണങ്ങള്‍

  1. മൂന്നു മീറ്റര്‍ നീളമുള്ള ആസ്ത്രേലിയന്‍ മണ്ണിരയെപ്പോലും “വെറും ഞാഞ്ഞൂല്‍” എന്ന് നമ്മള്‍ പുച്ഛിക്കാറുണ്ടെങ്കിലും മണ്ണിര വര്‍ഗ്ഗം സാക്ഷാല്‍ പുലികള്‍ തന്നെയാണ്‌. അന്റാര്‍ട്ടിക്ക്‌ ഭൂഖണ്ഡമൊഴികെ മിക്കവാറും എല്ലായിടത്തും മണ്ണിരയെ കാണാം.

    കമ്പോസ്റ്റിംഗ്‌ – മൃത ജൈവ പദാര്‍ത്ഥങ്ങളെ ഹ്യൂമസ്‌ ആകി സസ്യജാലങ്ങള്‍ക്ക്‌ ജീവിക്കാന്‍ മണ്ണ്‍ അനുയൊജ്യമാക്കാന്‍ മണ്ണിര അതു കഴിച്ചു വിസര്‍ജ്ജിക്കേണം.

    മണ്ണിര മണ്ണിനെ ഫോസ്ഫറസും നൈട്രജനും ചേര്‍ത്ത്‌ വളക്കൂറുള്ളതാക്കുന്നെന്നു മാത്രമല്ല ആഴത്തില്‍ വിസ്തീര്‍ണ്ണമില്ലാത്ത അസംഖ്യം കുഴികള്‍ മണ്ണില്‍ തീര്‍ത്ത്‌ മണ്ണിലെ വായുവിന്റെ അളവും ജലം പിടിച്ചു നിറുത്താനുള്ള കഴിവും പല മടങ്ങ്‌ വര്‍ദ്ധിപ്പിക്കുന്നു.

    മണ്ണിരയില്ലെങ്കില്‍ ക്രമേണ വളക്കൂര്‍ ഇല്ലാതെയാകുമെന്നതിനാല്‍ സ്വാഭാവിക സാഹചര്യത്തില്‍ സസ്യജാലങ്ങള്‍ മണ്‍നിര നശിക്കുന്നതോടെ ജീിക്കാന്‍ പ്രയാസപ്പെടും. സസ്യങ്ങളുടെ സഹായമില്ലാതെ മനുഷ്യനടക്കം സകല ജീവജാലങ്ങള്‍ക്കും നില നില്‍പ്പ്‌ അസാദ്ധ്യവും. അടുത്ത തവണ “വേം” എന്ന് ആക്ഷേപിക്കാന്‍ തോന്നുമ്പോള്‍ ഓര്‍ക്കുക. അതൊരു രക്ഷപേരാണെന്ന്.

    പത്തു ഹൃദയസമാനാവയവങ്ങളും ഉഭയലൈംഗികതയും ശരീരം മുഴുവനും കൊണ്ട്‌ ശ്വസിക്കാന്‍ കഴിവുമുള്ള ഈ മിടുക്കര്‍ പക്ഷേ വിഷത്തിനു മുന്നില്‍ അടിപതറുന്നവരില്‍ മുന്‍ നിരയില്‍ തന്നെ. ബേയ്ഗോണ്‍,
    കാര്‍ബോഫുറാന്‍, മലാതിയോണ്‍. ഡി ഡി ടി തുടങ്ങി മിക്ക വിഷങ്ങള്‍ക്കും മണ്ണിലെ വിരകളെ ക്സണം നശിപ്പിച്ചു തീര്‍ക്ക്കാന്‍ കഴിയും. മണ്ണിരക്കു മാരകമായ വിഷങ്ങളുടെ ലിസ്റ്റ്‌ ഇവിടെയുണ്ട്‌.
    http://wihort.uwex.edu/turf/Earthworms.htm
    കമ്പോസ്റ്റ്‌ നിര്‍മ്മാണത്തെക്കുറുച്ച്‌ വിക്കി ലേഖനം ഇവിടെ:
    http://en.wikipedia.org/wiki/Vermicompost

  2. ദേവാനന്ദ്‌ മണ്ണിരകളെപ്പറ്റി വിശദമായിത്തന്നെ കൂടുതൽ അറിവുകൾ പകർന്നുതന്നിരിക്കുന്നു. ഇത്തരം അറിവുകൾ നമുക്ക്‌ പറഞ്ഞുതരേണ്ട ശാസ്ത്രജ്ഞന്മാർക്ക്‌ ഒരു കർഷകന്റെ പേജും അതിലെ കമെന്റും വായിച്ച്‌ പലതും പഠിക്കാമല്ലോ. എന്നോടൊപ്പ സഹകരിക്കുന്ന ബൂലോക മലയാളികൾ വരും തലമുറയ്ക്ക്‌ മനസിലാക്കുവാനുതകുന്ന കാര്യത്തിൽ വഹിക്കുന്ന പങ്ക്‌ വിക്കിപീഡിയ മലയാളം പേജുൾപ്പെടെ പ്രശംസനീയം തന്നെയാണ്‌. കേരളത്തിലെ മുഖ്യ ധാരാ മാധ്യമങ്ങൾ ഈ വളരുന്ന കൂട്ടയ്മ കണ്ട്‌ അസൂയപ്പെടട്ടെ.

  3. മണ്ണിരകള്‍ക്ക് ഗ്ലോബല്‍ വാ‍മിങ്ങിനെ പിടിച്ചുനിര്‍ത്താന്‍ കഴിയുമെങ്കില്‍ എന്ത് നല്ലതാ!

  4. ചന്ദ്രേട്ടാ
    ഞാന്‍ ഇവിടെ അമേരിക്കയിലാണു. ഇവിടെ മണ്ണു കുഴിച്ചു നോക്കിയാല്‍ ഒരു മണ്ണിര പോയിട്ടു ഒരു ചെറിയ പ്രാണി പോലും കാണില്ല. അത്രക്ക് വിഷമാണു ഇവിടെ പൊല്‍ത്തകിടിയില്‍ അടിക്കുന്നതു..അതുകൊണ്ടു വീട്ടില്‍ മണ്ണിര കമ്പോസ്റ്റ് ഉണ്ടാക്കുമായിരുന്നു. പക്ഷെ കുറച്ചു ദിവസം അവധിക്കു പോവുംബോള്‍ മണ്ണിര ഒക്കെ ചത്തു പോവുന്നു ആഹാരം കിട്ടാതെ. അതുകൊണ്ടു അതു നിര്‍ത്തേണ്ടി വന്നു.

  5. ഞാന്‍ ഇവിടെ അമേരിക്കയിലാണു. ഇവിടെ മണ്ണു കുഴിച്ചു നോക്കിയാല്‍ ഒരു മണ്ണിര പോയിട്ടു ഒരു ചെറിയ പ്രാണി പോലും കാണില്ല. അത്രക്ക് വിഷമാണു ഇവിടെ പൊല്‍ത്തകിടിയില്‍ അടിക്കുന്നതു..

    ബോണ്‍ജ്യേ, അങ്ങിനെയങ്ങ് കടുപ്പിച്ച് പറയാമോ? അമേരിക്കയിലെങ്ങും മണ്ണിരയേ ഇല്ലാന്നോ?

    എന്നിട്ടാണോ, ഇവിടെ നടപ്പാതകളില്‍ പോലും ചത്ത് ഉണങ്ങി കിടക്കുന്നത് അവ?

    അവിടെയാരപ്പാ ലാന്‍‌ഡ്‌സ്‌കേപ്പിംഗ് ചെയ്യുന്നത്?

  6. എന്റെ ഇവിടത്തെ കാര്യമാണു പറഞ്ഞതു. ഇവിടെ ഞങ്ങടെ ഹൌസ് ഓര്‍ണര്‍ അസ്സോസ്സിയാഷന്‍ ആണു നമ്മുടെ വീടിന്റെ പുല്‍ത്തകിടിയും നോക്കുന്നതു. യാതൊരു രക്ഷയുമില്ല. കുറേ പറഞ്ഞ് നോക്കി ഇവരോട് ഞങ്ങള്‍ നോക്കിക്കൊള്ളാം എന്നു. അവരു സമ്മതിക്കുന്നില്ല. യൂണിഫോമിറ്റി വേണമത്രെ. അതുകൊണ്ടു വിഷം അടിച്ചു അടിച്ചു കൊല്ലുവാണു… പിന്നെ അമേരിക്കയിലെ ഈ വെട്ടി മിനുക്കി നിര്‍ത്തുന്ന പുല്‍ത്തകറ്റിയെപറ്റി പറയുന്നതു, “Green Cancer” എന്നാണു. അത്രമാത്രം വളവും കീടനാശിനിയും ഒഴിക്കുന്നുണ്ടത്രെ.

  7. ലോകം നാശത്തിന്റെ വക്കിലേയ്ക്ക്‌ നീങ്ങുന്നതിന്റെ ചില കണക്കുകൾ ഇവിടെ ലഭ്യമാണ്‌. World Statistics Upadatedd in real Time
    കഷ്ടം അസോസിയേഷനുകളുടെ കടന്നുകയറ്റത്തിന്റെയും കൊള്ളരുതായ്കയുടെയും തെളിവാണല്ലോ എൽ.ജി യുടെ പുൽതകിടി.

  8. സമുദ്രജലം ഒരു മീറ്റര്‍ ഉയര്‍ന്നുകഴിഞ്ഞാല്‍ യു.എ.ഇ., വിയറ്റ്‌നാമിന്റെ തീരപ്രദേശം, മൗറിഷ്യാന, ഗയാന, ടുണീഷ്യ, ബെനിന്‍ തുടങ്ങിയ രാജ്യങ്ങള്‍ക്ക്‌ വന്‍കെടുതികള്‍ അനുഭവിക്കേണ്ടിവരും. ഈജിപ്തിലെ നെയില്‍ ഡെല്‍റ്റയുടെ നാലിലൊരു ഭാഗം വെള്ളത്തിനടിയിലാകും. ആഗോളതാപനത്തിന്റെ ഫലമായി ഗ്രീന്‍ലാന്‍ഡിലെയും അന്റാര്‍ട്ടിക്കയിലെയും കട്ടിയുള്ള മഞ്ഞുപാളികള്‍ ഉരുകാന്‍ സാധ്യതയുള്ളതാണ്‌ സമുദ്രജലനിരപ്പ്‌ ഉയരാന്‍ കാരണമായി കണക്കാക്കപ്പെടുന്നത്‌. ഗ്രീന്‍ലാന്‍ഡിലെ മഞ്ഞുപാളികള്‍ മാത്രം ഉരുകിയാല്‍ സമുദ്രജലം ഏഴ്‌ മീറ്ററോളം ഉയരും എന്നാണ്‌ കരുതുന്നത്‌.
    കടപ്പാട്‌: മാതൃഭൂമി 15-02-07

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )

%d bloggers like this: