ഏഴു ശതമാനം പലിശയ്ക്ക്‌ ഹ്രസ്വകാല കാർഷിക വായ്പ

[lang_ml]ഏഴു ശതമാനം പലിശയ്ക്ക്‌ ഹ്രസ്വകാല കാർഷിക വായ്പ  ലഭ്യമാക്കുന്നതിലൂടെ നബാർഡ്‌ 2.5 ശതമാനം പലിശയ്ക്ക്‌ നൽകുന്ന ഹ്രസ്വകാല വായ്പകൾക്ക്‌ കർഷകനിൽനിന്ന്‌ 4.5 ശതമാനം അധിക പലിശ ഈടാക്കി ബാങ്കുകളുടെ ആർഭാടത്തിന്‌ നൽകുക എന്നു തന്നെയാണോ ഉദ്ദേശിക്കുന്നത്‌? കർഷകർക്ക്‌ നൽകേണ്ടത്‌ പലിശരഹിത വയ്പകളാണ്‌. കാരണം കാർഷികോത്‌പന്നങ്ങളുടെ വിലയിടിക്കുവാൻ വേണ്ടി നൽകുന്ന ഇത്തരം വായ്പകൾ കർഷകരെ ആത്മഹത്യയിലേയ്ക്ക്‌ മാത്രമേ നയിക്കുകയുള്ളു. കർഷകരുത്‌പാദിപ്പിക്കുന്ന കാർഷികോത്‌പന്നങ്ങൾ തന്നെയാണ്‌ സകലരുടെയും ജീവൻ നിലനിറുത്‌തുന്നത്‌. റബ്ബറൊഴികെയുള്ള കർഷികോത്‌പന്നങ്ങളുടെ വിലയിലെ വർധനവ്‌ പരിമിതമാണെന്ന്‌ കാണുവാൻ കഴിയും. അതേസമയം മറ്റെല്ലാ മേഖലകളിലും 7-8 ഇരട്ടിവരെയാണ്‌ 20 വർഷം കൊണ്ടുണ്ടായത്‌. കർഷകർക്ക്‌ വായ്പ്പകൾ ലഭ്യമാക്കുന്നതിനെക്കാൾ കാർഷികോത്‌പന്നങ്ങളുടെ ഉത്‌പാദനചെലവിനേക്കാൾ കൂടിയ വില ലഭ്യമാക്കുവാനുള്ള നടപടികളാണ്‌ വേണ്ടത്‌. കൃഷിചെയ്താൽ കിട്ടുന്ന ലാഭം 4.5 ശതമാനത്തിൽ കൂറവണെങ്കിൽ കർഷകന്‌ വിധിച്ചിട്ടുള്ളത്‌ വായു ഭക്ഷണമാണോ? നെൽകൃഷിചെയ്യുന്ന കർഷകർക്കുള്ള കരം (ഭൂ നികുതി) ഒഴിവാക്കുകയാണ്‌ വേണ്ടത്‌. വാഹന വായ്പയ്ക്കും ഭവനവായ്പയ്ക്കും കാർഷിക വായ്പയേക്കാൽ കുറഞ്ഞ പലിശയാണുള്ളത്‌.[/lang_ml]

Advertisements

ഒരു പ്രതികരണം

  1. ഭഗവാനെ.. കാര്‍ഷിക വായ്പ്പക്കും ഭവന വായ്പ്പക്കും ഒരേ നികുതിയായോ? അന്യായം…. 😦

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w

%d bloggers like this: