റബ്ബർ കയറ്റുമതി ലക്ഷ്യം കവിഞ്ഞു

[lang_ml]ലോകത്തിൽ ഏറ്റവും കൂടുതൽ റബ്ബർ ഉത്‌പാദിപ്പിക്കുന്ന തായ്‌ലന്റിലെ ബാങ്കോക്ക്‌ വിലയേക്കാൽ 10 മുതൽ 25 രൂപവരെ ഇന്ത്യൻ വിപണിയിൽ വില താഴ്‌ത്തിനിറുത്തിക്കൊണ്ട്‌ 2005-06 ൽ 73830 ടൺ 458.29 കോടി രൂപയ്ക്ക്‌ (62.07 രൂപ കിലോ ഒന്നിന്‌) കയറ്റുമതിചെയ്തതായി റബ്ബർ ബോർഡിന്റെ പ്രസിദ്ധീകരണത്തിൽ ലഭ്യമാക്കുന്നു. ആർ.എസ്‌.എസ്‌ 4 ന്‌ കോട്ടയം വിപണിവില 66.99 രൂപ വിലയുള്ളപ്പോഴാണ്‌ 4.92 താഴ്‌ത്തി കയറ്റുമതി നടന്നത്‌. എന്നാൽ കയറ്റുമതി ചെയ്തത്‌ കോട്ടയം വിപണിയിലെ ശരാശരി വില ബ്രാക്കറ്റിൽ കൊടുത്തിരിക്കുന്നു.

ആർ.എസ്‌.എസ്‌ 4,5 – 34274 ടണ്ണുകളും (66.99, 64.94),

ആർ.എസ്‌.എസ്‌ 1,2,3 – 913 ടണ്ണുകളും (70.36, 69.32, 68.31),

ഐ.എസ്‌.എൻ.ആർ 20 – 12879 ടണ്ണുകളും,

ഐ.എസ്‌.എൻ.ആർ 5,10 – 517 ടണ്ണുകളും,

ലാറ്റക്‌സ്‌ 60 % ഡി.ആർ.സി – 24153 ടണ്ണുകളും (78.79)

45,000 ടൺ ഇറക്കുമതി ചെയ്ത വിവരം പരാമർശിക്കപ്പെടുന്നതും ഇല്ല. അധവാ കണക്ക്‌ പ്രസിദ്ധീകരിച്ചാലും ഇത്തരം ഒരു കണക്ക്‌ ലഭിക്കുകയില്ല. പകരം ആകെ ഇറക്കുമതിയും രൂപയിൽ വിലയും മാത്രമേ പ്രസിദ്ധീകരിക്കുകയുള്ളു. കയറ്റുമതി ചെയ്ത പ്രധാന ഉത്പാദക രാജ്യങ്ങൾ മലേഷ്യയും ശ്രീലങ്കയുമാണ്‌. മലേഷ്യയിലേയ്ക്ക്‌ 8.62 ശതമാനവും ശ്രീലങ്കയിലേയ്ക്ക്‌ 10.23 ശതമാനവും ആണ്‌ കയറ്റുമതി ചെയ്യപ്പെട്ടിട്ടുള്ളത്‌. ശ്രീലങ്കയിലേയ്ക്ക്‌ കയറ്റുമതി ചെയ്തത്‌ അവിടെ എത്തിയോ അതോ പേപ്പർ കയറ്റുമതിയായിരുന്നോ എന്ന കാര്യം അറിയേണ്ടിയിരിക്കുന്നു. ഇപ്പോൾ ഒരു കാര്യത്തിൽ ആശ്വാസമുള്ളത്‌ കോട്ടയം വിപണിയിലെ ആർ.എസ്‌.എസ്‌ 4 അന്താരാഷ്ട്ര നിലവാരമുള്ള ആർ.എസ്‌.എസ്‌ 3 ന്‌ തുല്യമാണ്‌ എന്ന്‌ പറയുന്നില്ല. ഗ്രീൻ ബുക്ക്‌ ആഗോള തലത്തിൽ ഒന്നാണെന്നിരിക്കെ നാളിതുവരെ 4 ആയി വാങ്ങി 3 ആയി കയറ്റുമതി ചെയ്യുകയായിരുന്നു. ഇക്കാര്യത്തിൽ റബ്ബർ ബോർഡിന്റെ ഒത്താശയും ഉണ്ടായിരുന്നു.
ഈ ച്ചുറ്റുപാടിലാണ്‌ റബ്ബർ കയറ്റുമതി നിരോധിക്കുന്നത്‌ കർഷക താൽപര്യത്തിനെതിര്‌ ‌എന്ന്‌ മന്ത്രി ജയറാം രമേഷ്‌ പറയുന്നത്‌.

Plantation sector in crisis: Minister

കൃത്യമായ കണക്കുകൾക്ക്‌ മൈക്രോസോഫ്റ്റ്‌ എക്സൽ പേജ്‌ കാണുക[/lang_ml]

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w

%d bloggers like this: