റബ്ബർ കൃഷിയും റൌണ്ടപ്പും

[lang_ml]Roundup 

 http://img150.imageshack.us/img150/8100/roundup22op.jpg

ഈ പരസ്യം ഇന്ത്യൻ റബ്ബർബോർഡ്‌ പ്രസിദ്ധീകരിക്കുന്ന 2006 ജൂൺ ലക്കം റബ്ബർ മാസികയിൽ ഫ്രണ്ട്‌ കവറിന്റെ ഇന്നർ പേജിന്റെ മൂലയിൽ നിന്നും എടുത്തിട്ടുള്ളതാണ്‌. ഇതിന്റെ വലതുവശത്ത്‌ ഒറ്റനോട്ടത്തിൽ വായിക്കുവാൻ പറ്റാത്ത രീതിയിൽ ഇങ്ങനെ എഴുതിയിരിക്കുന്നു.
ഉത്തരവാദിത്വം: റൌണ്ടപ്പിന്റെ ഉപഭോഗം നിയന്ത്രണാതീതമായതിനാൽ ഇത്‌ കൈകാര്യം ചെയ്യുമ്പോഴോ ഉപയോഗിക്കുമ്പോഴോ യാതൊരു കഷ്ടനഷ്ടങ്ങൾക്കും നിർമാതാക്കളോ വിതരണക്കാരോ ഉത്തവാദിയായിരിക്കുന്നതല്ല. (ര വിട്ടുകളഞ്ഞു)

ഈ പരസ്യത്തിന്‌ റബ്ബർബോർഡിന്‌ ഫീസുമാത്രമല്ല അംഗീകാരവും വേണം.

ഭൂമിയിൽ വളരുന്ന ഓരോ പുൽക്കൊടിയും ഔഷധഗുണങ്ങളുള്ളവയാണ്‌. പലതിന്റെയും ഔഷധഗുണങ്ങൾ നാളിതുവരെ തെളിയിക്കപ്പെട്ടിട്ടുപോലുമില്ലാത്തവയും ആണ്‌. അപ്രകാരമുള്ള ഔഷധങ്ങളെയാണ്‌ വേരോടെ നശിപ്പിക്കുവാൻ ഉപദേശിക്കുന്നത്‌. അൽപ്പായുസുകളുള്ള പുൽക്കൊടികളും പ്രാണികളും ചീഞ്ഞളിഞ്ഞാണ്‌ ജൈവസമ്പുഷ്ടമായ ഹ്യൂമസ്‌ ഉണ്ടാകുന്നത്‌. അതിലാണ്‌ കോടാനുകോടി ജീവാണുക്കൾ ഉള്ളതും. ജൈവ സമ്പുഷ്ടി വർദ്ധിക്കുന്നതോടൊപ്പം ജീവാണുക്കളുടെ അളവും കൂടുന്നു. മൃഗസംരക്ഷണത്തിന്‌ പുൽക്കൊടികൾ അത്യന്താപേക്ഷികമാണ്‌. വനങ്ങളിൽ വളരുന്ന പല ഔഷധസസ്യങ്ങളും റബ്ബർ തോട്ടങ്ങളിൽ വളർത്തുവാനും കഴിയും. കൂടുതൽ ആദായം ആഗ്രഹിക്കുന്നുവെങ്കിൽ വളവും വെള്ളവും കൂടുതലായി നൽകിയാൽ ബയോഡീസൽ ഉണ്ടാക്കുവാനുതകുന്ന ജെട്രോഫാ എന്ന ചെടി ഇടവിളയായി കൃഷിചെയ്യുവാൻ കഴിയും.

Visit the following few pages in English about the hazardous effects of "Roundup".

Environmental and Health Problems

Hazards of Monsanto's Roundup

Problems with Roundup Weed Control

Common Garden Herbicide Linked to Health and Environmental Hazards

Chemical Hazards for Agricultural Workers

Effects of Roundup on mammalian fertility

Chemical Pesticides (Health effects Research)


എ.സി.വി യുടെ തലസ്ഥാന വാർത്താപരിപാടി [/lang_ml]

Advertisements

2 പ്രതികരണങ്ങള്‍

  1. ഈ നിരോദ്ധിക്കപ്പെടുന്ന മരുന്നുകളെങ്കിലും അവര്‍ക്കു പരസ്യമാക്കതിരുന്നൂടെ? ചെറിയ അക്ഷരങ്ങള്‍ ആണു ആദ്യം വായിക്കേണ്ടവ എന്നു തോന്നുന്നു

  2. എൽ.ജി: സർവനാശം വിതച്ചിട്ടാണെങ്കിലും കാശുണ്ടാക്കുവാനുള്ള എളുപ്പ മാർഗമാണ്‌ നിരോധിച്ചവ അല്ലെങ്കിൽ നിരോധിക്കേണ്ടവയ്ക്ക്‌ പ്രചാരമുള്ള വിശ്വസനീയമായ മാധ്യമത്തിൽ പരസ്യം കൊടുക്കുക എന്നത്‌.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w

%d bloggers like this: