ചില നാട്ടറിവുകൾ

[lang_ml]ചെറിയതും പൊടിച്ചുകിട്ടുവാൻ പ്രയാസമുള്ളതുമായ വിത്തുകൾ മുളപ്പിക്കുവാൻ പഴകിയ കഞ്ഞിവെള്ളത്തിലോ പഴങ്കഞ്ഞി വെള്ളത്തിലോ കുതിർത്ത്‌ നട്ടാൽ മതി വളരെ വേഗത്തിലും ഒരു വിത്തുപോലും പാഴാകാതെയും പൊടിച്ചു കിട്ടും. മീൻപുളി അല്ലെങ്കിൽ പുളിഞ്ചിക്ക(ഇതിന്‌ കേരളത്തിൽ പല പേരുകളും പറഞ്ഞുവെന്ന്‌ വരാം), നീല അമരി, ചീര മുതലായവയുടെ വിത്തുകൾ മുളപ്പിക്കുവാൻ ഈ രീതി നല്ലതാണ്‌. ഇതെനിക്ക്‌ പറഞ്ഞു തരികയും കാണിച്ചു തരികയും ചെയ്തത്‌ ഒരു പ്രൈമറി സ്കൂൾ അദ്ധ്യാപകനായിരുന്ന ജോൺസൺ സാറാണ്‌.

അതേപോലെ വേകിച്ചെടുത്തവയോ എച്ചിൽ പാത്രം കഴുകിയ വെള്ളം മുതലായവയോ വീട്ടുമുറ്റത്തു നിൽക്കുന്ന തെങ്ങിൻ തടിയിൽ സ്ഥിരമായി വീഴുവാനിടയായാൽ മണ്ണിന്‌ മുകളിലുള്ള തെങ്ങിൻ തടിയിൽ വേര്‌ മുളച്ചുവരും. ഇത്‌ പറഞ്ഞു തന്നത്‌ വി.കെ.അപ്പുക്കുട്ടൻ നായർ എന്ന വ്യക്തിയാണ്‌. ഇതെന്റെ അനുഭവത്തിലൂടെ മനസിലാകുകയും ചെയ്തു. എന്റെ ഭവനം സന്ദർശിച്ച ഡോ. തോമസ്‌ വർഗീസ്‌ എന്ന സോയിൽ സയൻസ്‌ വിഭാഗം മുൻ പ്രൊഫസർ തന്റെ അനുഭവത്തിലും ഇപ്രകാരം തെങ്ങിൻ തടിയിൽ വേരുമുളക്കുന്നത്‌ കാണുവാൻ കഴിഞ്ഞതായി പറയുകയുണ്ടായി.
തിളപ്പിച്ചാറിയ ചാണകത്തിൽ വേര്‌ മുക്കി നട്ടാൽ വളരെ വേഗം വേരുകൾ ഉണ്ടാകുന്നു. ഈ പ്രവൃത്തി മറ്റൊരാൾ ചെയ്യുന്നത്‌ കണ്ടതായ കാര്യം പറഞ്ഞുതന്നത്‌ റബ്ബർ ബോർഡിൽനിന്നും ജോയിന്റ്‌ റബ്ബർ പ്രൊഡക്‌ഷൻ കമീഷണറായി വിരമിച്ച പി. രാജേന്ദ്രൻ സാർ ആണ്‌.

ഇതിൽ നിന്നെല്ലാം വ്യക്തമാകുന്നത്‌ തിളപ്പിച്ചാറിയാൽ അതിൽ വേരുകളുണ്ടാകുവാനുള്ള ഹോർമോൺ ഉണ്ടാകുന്നു എന്നാണ്‌. വേകിച്ച ആഹാരം കഴിക്കുമ്പോൾ മനുഷ്യ ശരീരത്തിലും എന്തെങ്കിലും പ്രവർത്തനങ്ങൾ ഉണ്ടാകാം.[/lang_ml]

Advertisements

17 പ്രതികരണങ്ങള്‍

 1. ഇത്തരം പൊടിക്കൈകള്‍ ഇനിയും പോരട്ടേ..

 2. ഇതൊരു നല്ല അറിവാണു. നെല്ലു ചാക്കില്‍ കെട്ടി കുതിര്‍ത്തിട്ട്‌ പാകുന്നതു ഇതുകൊണ്ടാവണം.

 3. നെല്ല്‌ കുതിർത്തശേഷം ചാണകവെള്ളം തളിച്ച്‌ കൂട്ടിക്കുഴച്ച്‌ പറങ്കിമാവിന്റെ ഇല, പാലയുടെ ഇല, വൈക്കോൽ മുതലായ ഉപയോഗിച്ച്‌ മൂടിവെച്ച്‌ അൽപ്പം ഭാരവും കയറ്റി വെച്ചാൽ പന്ത്രണ്ട്‌ മണിക്കൂർ കൊണ്ട്‌ നെല്ലിന്‌ വേരുകൾ മുളക്കുന്നതായിക്കാണാം. സ്പർശനത്തിൽത്തന്നെ നല്ല ചൂടും അനുഭവപ്പെടും. ഇതേപോലെ ഐ. റ്റി വിദഗ്‌ധരായ നിങ്ങളുടെ മാതാപിതാക്കൾക്ക്‌ ഇത്തരം അനുഭവങ്ങളിലൂടെ പകർന്ന്‌ തരാൻ കഴിയുന്ന ധാരാളം അറിവുകൾ കാണും. അവയെല്ലാം ഇതേപോലെ വെളിച്ചം കാണേണ്ടവയാണ്‌. അങ്ങിനെയായാൽ ബ്ലോഗുകൾ കൂടുതൽ ഫലപ്രദമായേനെ. എന്റെ അറിവുകൾ പരിമിതമാണ്‌. കാർഷിക അറിവുകൾ നേടേണ്ട യൌവനം പട്ടാള സേവനത്തിലായിപ്പോയി.

 4. ഒത്തിരി നന്ദി ചേട്ടാ. എനിക്കു കൃഷിയില്‍ വളരെ താല്‍പ്പര്യം ഉള്ള ആള്‍ ആണു. ചേംബിന്റെ ഇലയും ചേനേടെ ഇലയും ഒന്നും കണ്ടാല്‍ മനസ്സിലാവാത്ത എനിക്കു ഇങ്ങിനത്തെ നാട്ടറിവുകള്‍ കേക്കുന്നതു ഏതു പുസ്തകം വായിക്കുന്നതിനേക്കളും വിലപ്പെട്ടതാണു….ഇനിയും പ്രതീക്ഷിക്കുന്നു…

 5. നാട്ടില് വന്ന് കുറെ സ്ഥലം വാങ്ങി, കൃഷിപ്പണികളൊക്കെ ചെയ്ത് ജീവിക്കണമെന്നാഗ്രഹമുന്ണ്ട്. സ്ഥലം വാങ്ങി അതില് വംശം നിന്നു പോകുന്ന എല്ലാ മരങ്ങളും വച്ചു പിടിപ്പിക്കണമെന്നും. ആദ്യ പടിയായി കുറച്ചു സ്ഥലം വാങ്ങി ഇനി പതുക്കെ തുടങ്ങണം. മാര്‍ഗ്ഗദര്‍ശനങ്ങള്‍ക്ക് നന്ദി.

 6. എന്റെയും സ്വപ്നം അതു തന്നെ ആണു വെമ്പള്ളിയേ.

 7. ചന്ദ്രേട്ടാ
  ഈ ajwain seeds എന്താണു മലയാളത്തില്‍ എന്നു അറിയുമോ?
  അതുപോലെ എനിക്കൊരു മുരിങ്ങാ ഉണ്ടു..അതു പക്ഷെ താഴത്തെ ഇലകള്‍ എല്ലാം പെട്ടന്നു മഞ്ഞക്കുന്നു..എന്താണു കാരണം എന്നു അറിയുമോ? ഒരുപാടു നൈട്രജന്‍ ഇട്ടു കൊടുക്കുന്നുണ്ടു…ഒന്നു വളം ഇട്ടു ഒരു മൂന്നു ദിവസം കഴിയുംബോഴെക്കും ഇല വീണ്ടും
  മഞ്ഞക്കുന്നു…ദയവായി പറഞ്ഞു തരാമോ?

 8. ajowan Seed ആണ്‌ അയമോദകം. ദ്വിധത്തില്‍ Trachyspermum ammi .

  അവന്റെ മലയാളപ്പേരില്‍ ഒരു മോദകവും ദ്വിധത്തില്‍ ഒരു അമ്മിയും ഉണ്ടെങ്കിലും ആ മേപ്പ്ടി പലഹാരവുമായോ പാറക്കഷണവുമായോ ഒരു ബന്ധവുമില്ലാത്ത ഒരു സാധു സ്പൈസ്‌- മരുന്ന്. അവന്റെ അമ്മിപ്പേരു ഗൂഗ്ലിയാല്‍ ഇഷ്ടമ്പോലെ വിവരങ്ങളും ചിത്രങ്ങളും കിട്ടും എല്‍ ജി.

 9. Spice Pages: Ajwain Seeds (Carum copticum/Trachyspermum ammi …M
  Malayalam, Ayamodakam. Marathi, ओवा. Ova. Nepali, जवानो … Trachyspermum ammi/Apium graveolens/Carum roxburghianum: Seeds of ajwain, …
  You will get the search result from Google search engine.
  അജ്വാൻ സീഡ്‌സ്‌ എന്നാൽ അയമോതകം എന്നു പറയും. ഇത്‌ എനിക്കും അറിയില്ലായിരുന്നു. ഗൂഗിൾ പറഞ്ഞുതന്നു.
  മുരിങ്ങയുടെ താഴെ തട്ടിലെ ഇല മഞ്ഞളിക്കുന്നത്‌ മഗ്നീഷ്യത്തിന്റെ കുറവുകൊണ്ടാണ്‌, നൈട്രജൻ ഒരു പരിഹാരമല്ല. ക്ഷാരസ്വഭാവമുള്ള മണ്ണിൽ മഗ്‌നീഷ്യം ഇട്ടാൽ മഞ്ഞളിപ്പ്‌ മാറികിട്ടുകമാത്രമല്ല കൂടിയ രക്തസ്മ്മർദ്ദം, കിഡ്‌നി സ്റ്റോൺ, കാർഡിയോവാസ്‌`ക്കുലർ ഡിസീസസ്‌ മുതലായവയ്ക്ക്‌ പരിഹാരവുമാണ്‌. ഇല തിന്നാൽ പോര ഇലയ്ക്ക്‌ ഗുണവും വേണം. കഴിയുന്നതു NPK ഇടതിരിക്കുക. ജൈവ വളങ്ങൾ ഉപയോഗിക്കുക.

 10. ദേവാനന്ദ്‌ 🙂

 11. ചന്ദ്രേട്ടന്‍ ഇട്ടു കഴിഞ്ഞോ? അതു തന്നെ ഞാനും എഴുതി.

  മഗ്നീഷ്യം കിട്ടുന്ന ജൈവ വളം എതാ ചന്ദ്രേട്ടാ? (എന്റെ ഒരു പൊടിക്കൈ- ചുമ്മാ പ്രയോഗിച്ചതായിരുന്നു ഫലിച്ചു > ചീരക്ക്‌ അപ്പോള്‍ ഇട്ട പശുവിന്‍ ചാണകം അസ്സല്‍ വളം ആണ്‌ . നല്ല പ്ലാസ്റ്റിക്ക്‌ പോലെ മിനുസമുള്ള തിളങ്ങുന്ന ഇല വിരിഞ്ഞു വരും)

 12. അയമോദകം ഒരു മീറ്ററോളം ഉയരത്തില്‍ വളരുന്ന ഒരു വാര്‍ഷികവിളയാണ്‌. ഇറാന്‍ മുതല്‍ ഇന്ത്യവരെയുള്ള രാജ്യങ്ങള്‍ ഈ ചെടി കൃഷി ചെയ്തുവരുന്നു അമേരിക്ക, ക്യാനഡ, യു കെ അറബ്‌ രാജ്യങ്ങള്‍ ആഫ്രിക്ക എന്നീ രാജ്യങ്ങളിലേക്ക്‌ ഇന്ത്യ അയമോദകം കയറ്റിയയക്കുന്നുണ്ട്‌.

  ഇന്ത്യയില്‍ ഫെബ്രുവരി മുതല്‍ മേയ്‌ വരെ മാസങ്ങളില്‍ അജോവന്‍ വിളവ്‌ എടുക്കും. അയമോദക എണ്ണ ആയുര്‍വേദത്തില്‍ മരുന്നായും സാധാരണയായി സുഗന്ധ വ്യഞ്ജനമായും ഉപയോഗിക്കുന്നു (എല്ലാ വിവരത്തിനും മൊത്തത്തില്‍ ക്രെഡിറ്റ്‌ വിശ്വം മാഷിന്‌. )

 13. അയമോദകം ചില എണ്ണപ്പലഹാരങ്ങളില്‍ എന്‍‌ഹാന്‍സര്‍ ആയി ചേര്‍ക്കാറുണ്ടല്ലോ.
  ഇവിടെ ഒരു ഹൈദരാബാദി സഹപ്രവര്‍ത്തകന്‍ ഇതൊരു ഡപ്പിയില്‍ സൂക്ഷിച്ച്, ഇടയ്ക്കിടെ എടുത്ത് ചവയ്ക്കുന്നുണ്ട്. എന്തിനാന്താറി ?/\?

 14. ഗ്രാമ്പൂ എണ്ണ പോലെ തീഷ്ണമായ ഒരു രുചി ആണ്‌ അയമോദകത്തിനും, അനിലേട്ടാ. പല്ലുവേദനിച്ചാല്‍ ഗ്രാമ്പൂ പോലെ അയഞ്ഞ ഈ മോദകവും ചവച്ചാല്‍ വേദന കുറയും, എന്നാല്‍ ഇതു സ്ഥിരം പരിപാടി ആക്കിയാല്‍ ഹൈദരാബാദി ഉടന്‍ തന്നെ “എമുണ്ടി അനില്‍ ഗാരു എന്നുടു വയറ്റിലു വല്ലാതെ കുത്തലു, വായിലു തൊലിയും പോയല്ലോലു” എന്നു പറയുവാനാണു സാദ്ധ്യത.( നമ്മുടെ സെമി കശുവണ്ടിയെടുത്തു കടിച്ചതുപോലെ പൊള്ളിപ്പോകും.) ദീപാവലിക്കു ഹിന്ദിക്കാരു കൊണ്ടു വരുന്ന മധുരത്തിലും എനിക്കു ഒരു പിടീം ഇല്ലാത്ത പേരുള്ള ചില അറബിക്‌ സ്വീറ്റുകളിലും അയമോദകത്തിന്റെ രുചി കിട്ടാറുണ്ട്‌.

 15. എന്റെ യു.പി വാലി കൂട്ടുകാരി അയമോദകം ദഹനത്തിന് നല്ലതാണെന്ന് പറഞ്ഞാ പറാത്തയിലൊക്കെ ഇടാറ്..

 16. ക്യാൽസ്യവും മഗ്നീഷ്യവും കലർന്ന ജൈവ വളമാണ്‌ ഡൊളാമൈറ്റ്‌. ഇത്‌ തമിഴ്‌നാട്ടിലെ മണ്ണിൽ നിന്ന്‌ എടുക്കുന്നതാണ്‌. രാജസ്ഥാനിലെ റോക്ക്‌ ഫോസ്‌ഫേറ്റുപോലെ.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )

%d bloggers like this: