കദളീവനം

[lang_ml]

പ്രകൃതിഭോജനശാല

അടുക്കളയാണ്‌ ആശുപത്രി, വീട്ടമ്മയാണ്‌ ഡോക്ടർ, ഭക്ഷണമാണ്‌ ഔഷധം, ആരോഗ്യമാണ്‌ സമ്പത്ത്‌

പുതിയൊരു ഭക്ഷണ സംസ്കാരത്തിനു നാന്ദി കുറിച്ചുകൊണ്ട്‌ തലസ്ഥാന നഗരിയുടെ ഹൃദയഭാഗത്തായി (ഹോട്ടൽ മാസ്‌ അനക്സ്‌, എസ്‌.എൽ. തീയേറ്ററിന്‌ സമീപം, ചെട്ടികുളങ്ങര, ഓവർബ്രിഡ്ജ്‌, തിരുവനന്തപുരം. ഫോൺ: 0471-2472780) പ്രവർത്തിച്ചുവരുന്ന കദളീവനം പ്രകൃതിഭോജന ഭക്ഷണരീതിയിലും, പാചകരീതിയിലും, രുചിയിലും മറ്റുള്ളവയിൽനിന്നും വേറിട്ടുനിൽക്കുന്നു.

കദളീവനം പ്രകൃതിഭോജനശാലയ്ക്കു മാത്രം അവകാശപ്പെടാൻ കഴിയുന്ന പ്രത്യേകതകൾ

1. പ്രകൃതി ശാസ്ത്ര പോഷണ പ്രകാരം ഭക്ഷണം തയ്യാർ ചെയ്യുന്നു.

2 കദളീവനത്തിലെ ഭക്ഷണം ശരീരത്തെ പോഷിപ്പിക്കുകയും ജീവനെ തുടുപ്പിക്കുകയും ചെയ്യുന്നു.

3. നമ്മുടെ മണ്ണിലും, കാലാവസ്ഥയിലും വിളയുന്ന പഴങ്ങളും പച്ചക്കറികളും ഇലക്കറികളും, വിത്തുകളും, കിഴങ്ങുകളും, ധാന്യങ്ങളും, അതിന്റെ യോജിപ്പിനും, വിയോജിപ്പിനും അനുസൃതമായി തയ്യാറാക്കുന്നു.

4. കൃത്രിമമായ നിറങ്ങളും, ചേരുവകളും ഇല്ലാതെ ഓട്ടുപാത്രങ്ങളിലും, മൺപാത്രങ്ങളിലും വേവിച്ച്‌ പാചകശേഷം മൂന്നു മണിക്കൂർ മാത്രം വിളമ്പുന്നു.

5. കദളീവനത്തിലെ ഭക്ഷണത്തിൽ ചുവന്നമുളക്‌, റിഫയിൻഡ്‌ ഓയിൽ, സോഡ്പൊടി, വിനീഗർ, എസൻസ്‌, കളർ പൌഡറുകൾ, കടുക്‌, പുളി, ഉള്ളി, വെളുത്തുള്ളി, മസാല പൌഡർ മുതലായവ പൂർണമായി ഒഴിവാക്കിയിരിക്കുന്നു.

6. ഉച്ചഭക്ഷണത്തിൽ മുളപ്പിച്ച പയർ, മുളപ്പിച്ച കടല, മറ്റു ഇലക്കറികൾ ഇവ കൂടുതലായി ഉൾപ്പെടുത്തുന്നതോടൊപ്പം പ്രകൃതി ബിരിയാണിയും തയ്യാർ ചെയ്യുന്നു.

7. സായാഹ്ന ഭക്ഷണത്തിൽ (വൈകിട്ട്‌ മൂന്നു മണിമുതൽ)പ്രകൃതി ബിരിയാണി, ചപ്പാത്തി, (ശുദ്ധമായ ഗോതമ്പ്‌) ഉണക്കലരിപുട്ട്‌, ഉണക്കലരി ഇടിയപ്പം, റാഗി പുട്ട്‌, ഗോതമ്പ്‌ പുട്ട്‌, ഉണക്കലരികഞ്ഞി, ഇലയട്‌, മസാൽ ദൊശ (ഉഴുന്നു ചേർക്കാത്തത്‌) ഇഞ്ചിദോശ, കാരറ്റ്‌ ഊത്തപ്പം, കൊക്കനട്ട്‌ ഊത്തപ്പം, ചീര ഊത്തപ്പം, മല്ലികാപ്പി, കൂടാതെ മുളപ്പിച്ച പയർകറി, മുളപ്പിച്ച കടൽകറി, തേങ്ങാപാൽ ചേർത്ത സ്റ്റൂ, വെജിറ്റബിൾ സലാഡ്‌, കോളിഫ്‌ളവർ ഡ്രൈ, റ്റുമാറ്റോ ഡ്രൈ മുതലായവയും ലഭിക്കുന്നു.

8. ഉണക്ക മുന്തിരി, കരിക്ക്‌, പൈനാപ്പിൾ, പപ്പായ, ഓറഞ്ച്‌, കാരറ്റ്‌, നെല്ലിക്ക, ഈന്തപ്പഴം, ഹണിലെമൺ, തഴുതാമ, കുമ്പളങ്ങ, തുളസി, കറുക, തുടങ്ങിയവയുടെ ജൂസുകളും, ഹെർബൽ ജൂസും, വെജിറ്റബിൾ സൂപ്പും ലഭ്യമാണ്‌.

9. ജൂസുകളിൽ പഞ്ചസാര ഉപയോഗിക്കാതെ ശുദ്ധമായ തേൻ ചേർത്ത്‌ തയ്യാർ ചെയ്യുന്നു. ജൂസിൽ ഐസ്‌ ഉപയോഗിക്കുന്നില്ല.

10. പാചകം ചെയ്യേണ്ട ഭക്ഷണങ്ങൾ കൂടുതലായും വിറകുപയോഗിച്ച്‌ പാചകം ചെയ്യുന്നു എന്ന പ്രത്യേകതയും ഞങ്ങൾക്ക്‌ മാത്രം അവകാശപ്പെട്ടതാണ്‌.

11. പാചകം ചെയ്ത ഭക്ഷണങ്ങൾ ചെമ്പുപാത്രത്തിലും പിച്ചളപാത്രത്തിലും മാത്രം വിളമ്പുന്നു.

12. കദലീവനത്തിലെ ഉച്ചയൂണിന്‌ ഞങ്ങൾ നൽകുന്ന പാചകം ചെയ്യാത്ത കറികളും, പാചകം ചെയ്ത കറികളും, ചോറിനു മുമ്പായി കഴിപ്പിക്കുന്നതും ഞങ്ങളുടെ ഭക്ഷണരീതിയുടെ പ്രത്യേകതയാണ്‌.

13. ഉച്ചയൂണിനു നൽകുന്ന രാജകീയ പ്രകൃതിഭോജ്‌അനം (20മുതൽ 24 വരെ വിഭവങ്ങൾ) വിശിഷ്ട പ്രകൃതിഭോജനം (15 മുതൽ 18 വരെ വിഭവങ്ങൾ) ഇത്രയധികം വിഭവങ്ങൾ കേരളത്തിൽ കദളീവനം പ്രകൃതിഭോജനശാലയിൽ മാത്രമാണെന്നുള്ളത്‌ മറ്റുള്ളവരിൽനിന്നും ഞങ്ങളെ വേറിട്ടു നിറുത്തുന്നു.

14. ഉച്ചയൂണിന്റെ സമയം മുതൽ നിങ്ങൾക്കു ലഭ്യമാകുന്ന പ്രകൃതി ബിരിയാണിയിൽ ഡാൾഡ, കളർ പൌഡറുകൾ, എസൻസ്‌ എന്നിവ പൂർണമായി ഒഴിവാക്കിയിരിക്കുന്നു.

15. മറ്റൊരു പ്രത്യേകതയായി എടുത്തു പറയുവാനുള്ളത്‌ കദളീവനം പ്രകൃതി ഭോജനശാലയിൽ ഫ്രിഡ്‌ജ്‌, ഫ്രീസർ ഇവ ഉപയോഗിക്കുന്നില്ല എന്നതാണ്‌. മറ്റേതൊരു പ്രധാന ഹോട്ടലിലും ഫ്രിഡ്‌ജ്‌ ഒരാവശ്യ ഘടകമാണ്‌. അതിനാൽ ഉച്ചയൂണിന്‌ നൽകുന്ന കറികളോ, മറ്റേതൊരു ഭക്ഷണ പദാർത്ഥവും ഫ്രിഡ്‌ജിൽ വെച്ച്‌ വീണ്ടും തയ്യാർ ചെയ്തുകൊടുക്കുന്ന രീതി ഞങ്ങൾക്കില്ല എന്നറിയിക്കട്ടെ.

16. ഞങ്ങൾ ഉച്ചയൂണിന്‌ നൽകുന്ന ചോറ്‌ ഉണക്കലരി (തവിട്‌ കളയാത്ത അരി) ആണെന്നും എടുത്ത്‌ പറയേണ്ട ഒരു പ്രത്യേകതയാണ്‌.

17. കേരളത്തിലെ മത രാഷ്ട്രീയ കലാ സാംസ്കാരിക മണ്ഡലങ്ങളിലെ പ്രമുഖ വ്യക്തികളായ സർവശ്രീ എം.ടി. വാസുദേവൻ നായർ, കാനായി കുഞ്ഞിരാമൻ, വി.എം.സുധീരൻ എം.പി, ഒ.എൻ.വി. കുറുപ്പ്‌, പി.കെ. ഹൌസമൌലവി ഫാറൂഖി, ചെമ്മനം ചാക്കോ, ഡോ. എം.കെ.മുനീർ, തുടങ്ങി പ്രമുഖരുടെ നിരതന്നെ കദളീവനത്തിലെ ഭക്ഷണം കഴിച്ച്‌ നിറമനസോടെ നല്ല ഭക്ഷണമെന്നു അഭിപ്രായം രേഖപ്പെടുത്തിക്കഴിഞ്ഞ സ്ഥിതിക്കു നിങ്ങളും ഈ ഭക്ഷണരീതി തുടരണമെന്ന അഭിപ്രായമാണ്‌ ഞങ്ങൾക്കുള്ളത്‌.

18. പരമ്പരാഗത ഭക്ഷണത്തിന്റെ രുചിയെ പിൻതള്ളി 'അതിലും രുചികരം' എന്ന്‌ നമ്മെക്കൊണ്ട്‌ പറയിപ്പിക്കുവാൻ മോണോ സോഡിയം ഗ്ലൂട്ടാമേറ്റ്‌ (അജിനോമോട്ടോ) എന്ന രാസ വസ്തുവാണ്‌ മറ്റു കറികൾ, ഇറച്ചി, ബിരിയാണി എന്നിവയിൽ ചേർക്കുന്നത്‌. തുടർച്ചയായി ഉപയോഗിച്ചാൽ ഈ രാസ വസ്തു മാരകമായ ആരോഗ്യ പ്രശ്നങ്ങൾക്കു കാരണമാകുമെന്ന്‌ തെളിയിക്കപ്പെട്ടിട്ടുണ്ട്‌. ഈ സാഹചര്യത്തിലാണ്‌ കദളീവനം പ്രകൃതിഭക്ഷണം പ്രാധാന്യം നേടുന്നത്‌.

പ്രകൃതി ചികിത്സ

19. പ്രമേഹം, ഹൃദ്രോഗങ്ങൾ, കൊളസ്ട്രോൾ സംബന്ധമായ പൈൽസ്‌, അമിതവണ്ണം, മലബന്ധം, ഗ്യാസ്‌ട്രബിൾ, വാതരോഗങ്ങൾ, മദ്യപാനാസക്തി തുടങ്ങിയ നിരവധി രോഗങ്ങൾക്കുള്ള ചികിത്സയും, സൌജന്യ ചികിത്സാ നിർദ്ദേശങ്ങളും ഞങ്ങൾ നൽകി വരുന്നു. താമസിച്ച്‌ ചികിത്സിക്കുന്നതിന്‌ പ്രമുഖ ഡോക്ടർമാരായ ഡോ.പി.പിഡേവസിയുടെയും ഡോ. സൂസൻജോർജ്‌ ND, NYS (പ്രതേക മേൽനോട്ടത്തിൽ തിരുവനന്തപുരത്ത്‌ ഏറ്റവും പ്രധാന ആരോഗ്യാലയമായ കദളീവനം പ്രകൃതിജീവനകേന്ദ്രം (ച്ട്ടികുളങ്ങര ദേവ്‌ഈ ക്ഷേത്രത്തിനരികിലുള്ള) പ്രവർത്തിച്ചുവരുന്നു. യോഗ ക്ലാസുകളുടെ അഡ്‌മിഷൻ തുടരുന്നു.
പ്രകൃതി ഉൽപന്നങ്ങൾ

20. പ്രകൃതി ഉൽപന്നങ്ങളായ സ്‌നാനപ്പൊടി, വൻതേൻ, ചെറുതേൻ, മുഖലേപന ചൂർണം, പൽപൊടി, കസ്തൂരിമഞ്ഞൾ, കൂവപ്പൊടി, ഏത്തയ്ക്കപ്പൊടി, ചുമപൊടി, തുളസികാപ്പി, ഈന്തപ്പഴം, ബദാം പരിപ്പ്‌, കശുവണ്ടി, പനംകൾക്കണ്ടം, കറുത്തമുന്തിരി, തവിട്‌, അരി, റാഗിപൊടി, കരിപ്പെട്ടി, എനിമബോട്ടിൽ, ഗോതമ്പ്‌പൊടി, പുൽതൈലം, ആപ്രിക്കോട്ട്‌, ഹെൽത്ത്‌ മിക്‌സ്‌ തുടങ്ങി എഴുപതോളം സാധനങ്ങൾ ഞങ്ങളുടെ സ്റ്റാളുകളിൽ കൂടിയും, കേരളത്തിലെ പ്രമുഖ മാവേലിസ്റ്റോറുകൾ വഴിയും മിതമായ വിലയിൽ നൽകിവരുന്നു. ഇപ്പോൾ പ്രവർത്തിച്ച്‌ വരുന്ന സ്റ്റാളുകൾ, നമ്മുടെ മാതൃസ്ഥാപനമായ ചെട്ടികുളങ്ങര കദളീവനത്തിലെ സ്റ്റാൾ, ആയുർവേദ കോളേജിനടുത്തായി പ്രവർത്തിക്കുന്ന സ്റ്റാൾ ഇവയാണ്‌.
രോഗമില്ലാത്ത ജീവിതത്തിലൂടെ സഞ്ചരിക്കുവാനും, മരുന്ന്ഇല്ലാതെ ആഹാരം മൂലം രോഗ രഹിതമായ ഒരു നവ സമൂഹത്തെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെയാണ്‌ കദളീവനം തുടങ്ങിയത്‌. പ്രസ്തുത ലക്ഷ്യത്തിനായി നിങ്ങളുടെ ഓരോരുത്തരുടെയും സഹകരണം തുടർന്നും പ്രതീക്ഷിക്കുന്നു.
 

കദളീവനം സുരേന്ദ്രൻ
*********************************************

എന്റെ അഭിപ്രായം രേഖപ്പെടുത്തട്ടെ

കദളീവനത്തിന്റെ പ്രവർത്തനം ഓരോ വീട്ടമ്മയ്ക്കും ഒരു മാതൃകയായി തോന്നിയതിനാലാണ്‌ ഈ ബ്ലോഗിൽ പ്രസിദ്ധീകരിക്കുന്നത്‌. ഇതിലെ നല്ല വശങ്ങൾ മനസിലാക്കിയാൽ നിങ്ങളുടെ ആരോഗ്യം നിങ്ങളുടെ കൈകളിൽ ഭദ്രം എന്ന്‌ മനസിലാക്കാം. ഇതിൽ കാണുവാൻ കഴിയാത്ത ഒരു പരാമർശം പെസ്റ്റിസൈഡാണ്‌. അത്‌ നിങ്ങളെ രോഗിയാക്കും.

[/lang_ml]

Advertisements

11 പ്രതികരണങ്ങള്‍

  1. കോട്ടയത്ത് ഒരു പ്രകൃതിഭോജനശാല വളരെ വര്‍ഷങ്ങളായി നല്ലരീതിയില്‍ പ്രവര്‍ത്തിച്ചു വരുന്നെന്നാണ് അറിവ്. പുറത്തു നിന്നു ഭക്ഷണമെന്നാല്‍ വിഷം കഴിക്കലാണെന്ന സ്ഥിതിയിലായി കാര്യങ്ങള്‍ എന്നതു കാരണം പൊതിയും കെട്ടി യാത്ര പോകേണ്ട അവസ്ഥയാണിന്ന്. തിരുവനന്തപുരത്തേക്കു യാത്ര ഇടക്കിടക്കുണ്ട്. അടുത്ത തവണ തീര്‍ച്ചയായും ഇവിടം സന്ദര്‍ശിക്കുന്നുണ്ട്.

  2. ഇതു സംഭവം കൊള്ളാമല്ലോ.

    അക്കമിട്ടു നിരത്തിയിരിക്കുന്നതില്‍ പത്താം നമ്പര്‍ ഐറ്റം (വിറകു കത്തിച്ച് മാത്രം പാചകം) കാര്യം പ്രകൃതിയുടെ തന്നെ ആരോഗ്യത്തിനു അത്ര നല്ലതല്ല.

    പിന്നെ മാര്‍ക്കറ്റിങ്ങിന്റെ ഭാഗമായി രാഷ്ട്രീയസാംസ്കാരികനായകന്മാരുടെ പിന്തുണ പ്രഖ്യാപനം കലക്കി. പ്രത്യേകിച്ചും നേതാക്കന്മാര്‍ ‍കോയിബിരിയാണി വിട്ട് പച്ചക്കറിയില്‍ താത്പര്യം കാട്ടുന്നത് ആശാവഹം തന്നെ. എരിപൊരിസഞ്ചാരം കുറഞ്ഞിരിക്കും.

    വിലവിവരപ്പട്ടിക കൂടി പ്രസിദ്ധീകരിച്ചാല്‍ നന്നായിരുന്നു.

    ഞാനും ഇനി തിരുവനന്തപുരത്ത് പോകുമ്പോള്‍ സന്ദര്‍ശിക്കും. അപ്പോഴേക്കും പ്രകൃതിഭോജനശാല ചിക്കന്‍ തട്ടുകടയാകാതെയിരുന്നാല്‍ മതിയായിരുന്നു.

    ചന്ദ്രേട്ടാ, ബ്ലോഗിന്റെ പുതിയ സെറ്റപ്പ് അടിപൊളിയായിട്ടുണ്ട് കേട്ടോ..

  3. എറണാകുളം നോര്‍ത്ത് റെയില്‍‌വേ സ്റ്റേഷനു സമീപം അരുവി കുരുവി എന്ന പേരില്‍ ജേക്കബ് വടക്കഞ്ചേരിയുടെ പ്രകൃതി ഭോജനശാലയുണ്ട്. സൌത്ത് റെയില്‍‌വേ സ്റ്റേഷനു സമീപം ഗ്രാസ്‌ഹോപ്പറും. രണ്ടും പത്തുവര്‍ഷങ്ങളായി അവിടെയുണ്ട്. പോക്കറ്റിനു കനമുള്ളവര്‍ക്ക് വല്ലപ്പോഴും ചെന്നു കഴിക്കാം.

    പ്രകൃതിവിഭവങ്ങള്‍ കൃത്രിമത്വമില്ലാതെ ഉപയോഗിക്കുമ്പോള്‍ വിലകുറയുകയല്ലേ വേണ്ടത് എന്നു ഞാന്‍ പലപ്പോഴും ചിന്തിച്ചിട്ടുണ്ട്. പക്ഷേ നേരേ തിരിച്ചാണ്‍ ഈ ഭോജനശാലകളുടെ കാര്യം. പ്രകൃതി എന്നു കേള്‍ക്കുമ്പോള്‍ത്തന്നെ മനുഷ്യന്‍ ഓടിയൊളിക്കുന്നതിന്റെയും കാരണമിതാവാം അല്ലേ?

  4. നല്ലത്. 🙂
    യാത്രാമൊഴിഞ്ഞതുപോലെ വിലവിവരം…
    പെസ്റ്റിസൈഡിന്റെ കാര്യം ഇതില്‍ പറയുന്നില്ല എന്നുകണ്ടു. പെസ്റ്റിസൈഡ് വിമുക്തമാണ് ഇവരുപയോഗിക്കുന്ന പച്ചക്കറികളും മറ്റു വസ്തുക്കളുമെന്നത് എങ്ങനെയാവും ഉറപ്പാക്കുക?

  5. കദളീവനത്തിന്റെ
    ചുമപൊടി 30 ഗ്രാമിന്‌ നികുതിയുൾപ്പെടെ പന്ത്രണ്ട്‌ രൂപ.
    ജിഞ്ചർകോഫീ 50 ഗ്രാമിന്‌ നികുതിയുൾപ്പെടെ പതിനഞ്ച്‌ രൂപ.
    പനം കരുപ്പെട്ടി 1800 ഗ്രാമിൽ താഴെ എഴുപത്തിരണ്ടര രൂപ
    ഇവമൂന്നും ഞാൻ വാങ്ങിയതാണ്‌.

  6. പ്രകൃതി വിഭവമെന്നാല്‍ ഈ പ്രകൃതിവിരുദ്ധകാലത്ത് വലിയ പ്രയാസമാണു മഞ്ജിത്തേ.
    അടിസ്ഥാനപരമായി പ്രകൃതി പാചകം എന്നാല്‍
    1. ആ പരിസരത്തു കൃഷി ചെയ്യാവുന്നതും വിളയുന്നതുമായ
    2. രാസവസ്തുക്കള്‍ വളമായോ കീടനാശിനിയായോ ഉപയോഗിക്കാത്ത
    3. ഫ്രീസ് ചെയ്യുകയോ റീഹീറ്റ് ചെയ്യുകയോ ചെയ്യാതെ
    4. എണ്ണ ചൂടാക്കാതെ (ഒലിവ്/വെളിച്ചെണ്ണ എന്നിവ ചൂടാക്കാതെ ചെറിയ തോതില്‍ ഉപയോഗിക്കാറുണ്ട്
    5. മുളകുപൊടിയാദിയായ ഉഗ്രസ്വഭാവമുള്ള ചേരുവകകളും യാതൊരുവിധ കൃത്രിമ നിറ/ഗുണ/മണ വര്‍ദ്ധിനിയും ചേരാതെ.
    6. അലുമിനിയ, ഹിന്‍ഡാലിയാദി പാത്രങ്ങള്‍ തൊടാതെ
    7. പാചകം ചെയ്ത് മൂന്നു മണിക്കൂറിനുള്ളില്‍ ഉപയോഗിക്കല്‍ ആണ്.

    സാധാരണ ഹോട്ടലുകള്‍ സാധാരണയായി വിലയില്‍ ലാഭിക്കാന്‍
    1. എണ്ണ പരമാവധി കൂടുതല്‍ ഉപയോഗിച്ച് ഭക്ഷണം കൂടുതല്‍ ചീത്ത്യാകാതെ സൂക്ഷിക്കുന്നു
    2. എണ്ണ റീ സൈക്കീല്‍ ചെയ്യുന്നു
    3. ഫ്രീസറില്‍ പാചകം ചെയ്തതും , പകുതി പുഴുങിയതും (കസ്റ്റമര്‍ ചില്ലി ചിക്കന്‍ എന്നു പറഞ്ഞ് 20 മിനുട്ടില്‍ കോഴി മേശപ്പുറത്തു വരുന്ന മാജിക്ക് ആണു പുഴുങ്ങല്‍ & ഫ്രീസ് റ്റെക്‍
    4. മാര്‍കറ്റില്‍ ഏറ്റവും വിലകുറഞതും
    5. എസ്സന്‍സുകള്‍ ആദി ചേര്‍ത്ത് ഒരു പരുവം ആക്കി എല്ലാ ഗുണക്കുറവും പരിഹരിച്ചതും
    6. പഴ ചോറ്, മാവ് മുതലായവ റീസൈക്കീള്‍ ചെയ്തതും ആണു തരാറ്‌
    (അതിനിയിപ്പോ ഓലസ്റ്റാര്‍ ആയാലും ഫൈവ് സ്റ്റാര്‍ ആയാലും)

    വില കൂടുതലിന്റെ കാര്യം ഇതാണ്. കോട്ടയത്തെ പ്രകൃതി ഭോജന ശാലയില്‍ വളരെ വില കൂടുതലൊന്നും അനുഭവപ്പെട്ടിട്ടില്ല ( കൊച്ചീല്‍ യുവറാണി എന്ന ഇങ്ക്രി ബാറിലെ ഊണിന്റെ വിലയേ ഉണായിരുന്നുള്ളു)

    അനില്‍ ചേട്ടാ,
    പെസ്റ്റിസൈഡിന്റെ കാര്യം പ്രത്യേകിച്ച് പറയാനില്ല പ്രകൃതിഭക്ഷണമെന്നു പറയുമ്പോള്‍.

    പ്രകൃതി ചികിത്സാരീതിയുമായി പല കാര്യങ്ങളിലും എനിക്കു വലിയ അഭിപ്രായ വത്യാസമുന്റെങ്കിലും പഴയതും ചീഞതും എണ്ണയും വിഷവും ഇല്ലാത്തത് എന്തും ഇക്കാലത്ത് സ്വാഗതാര്‍ഹമാണെന്ന് തോന്നുന്നു..

  7. നല്ലൊരു പോസ്റ്റ്!
    അതിലും വിശേഷമായി പറയാനുള്ളത് ഈ ടെമ്പ്ലേറ്റിനെക്കുറിച്ചാണ്!

    എന്തു ഭംഗി!

    സത്യമായും ഭയങ്കര അസൂയ തോന്നുന്നു…!

  8. കദളീവനത്തില്‍നിന്നും ഈയുള്ളവന്‍ ഒരുപാട്‌ കഴിച്ചിട്ടുണ്ടേ. ഓപ്പോളുടെയും ഭാര്യയുടേയും ഒക്കെ പ്രിയഭോജനശാലയാണത്‌. ഊണുകഴിക്കുന്നവിധം കൂടി അവര്‍ പറഞു തരും! വയറ് നിറച്ച്‌ കഴിച്ചാലും ഒരു കുഴപ്പവുമില്ല. അവര്‍ക്ക്‌ തിരുവനന്തപുരത്തുതന്നെരണ്ട്‌ ബ്രാഞ്ച് ഇല്ലേ ചന്ദ്രേട്ടാ? ദേശാഭിമാനിയുടേ അടുത്തും പിന്നെ ഒന്നുകൂടെ? തിരുവനന്തപുരം കറങാറുണ്ടെങ്കിലും സ്ഥലനാമങല്‍ ഓര്‍മ്മിച്ചുവെക്കുന്നത്` എന്റെ ജ്ഓലിയല്ല എന്നമട്ടാണ് എനിക്ക്‌! ബ്ലോഗിന്റെ കുപ്പായം അടിപൊളി ട്ടോ.
    -സു-

  9. nan last time keralathil vanopoo evidennu kazhichittundu. nannayi rasichu kazhichu. oru onninnu ethandu 35 rs ayi ennannu orma.

  10. ബ്രിജേഷ്‌: അതിമനോഹരങ്ങളായതും അന്തസത്തയുള്ളതുമായ ബ്ലോഗുകൾ താങ്കൾ ഉയരങ്ങളിലേയ്ക്ക്‌ എന്ന
    ബ്ലോഗ്‌ ഇംഗ്ലീഷിൽ എഴുതുകയും കേരള ബ്ലോഗ്‌ റോളിൽ ഇടം പിടിക്കുവാൻ കഴിയുകയും ചെയ്ത താങ്കൽ നല്ല നല്ല ബ്ലോഗുകൾ മലയാളത്തിലും എഴുതുമെന്ന്‌ പ്രതീക്ഷിക്കട്ടെ. അപ്രകാരം മംഗ്ലീഷിൽ കമെന്റുകൾ എഴുതുന്നതും ഒഴിവാക്കാം.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )

%d bloggers like this: